കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊങ്കാല ചോദിച്ചുവാങ്ങി സന്ദീപ് വാര്യര്‍! ദൃശ്യം 2 വിന്റെ വിജയത്തിന് കാരണം നോട്ട് നിരോധനമെന്ന്... ശുഭം!!!

Google Oneindia Malayalam News

മോഹന്‍ലാല്‍ നായകനായ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം-2 വിന് വലിയ സ്വീകാര്യമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്ത്. ഇതേ ചൊല്ലി ആരാധകര്‍ക്കിടയിലെ തര്‍ക്കം ഒരുവഴിക്ക് നടക്കുന്നുണ്ട്.

ട്രോളുകള്‍ ഏറ്റുവാങ്ങാന്‍ ഇ ശ്രീധരന്റെ ജീവിതം പിന്നേയും ബാക്കി!!! അടുത്ത മിസോറാം ഗവര്‍ണറോ.. ട്രോളോട് ട്രോൾട്രോളുകള്‍ ഏറ്റുവാങ്ങാന്‍ ഇ ശ്രീധരന്റെ ജീവിതം പിന്നേയും ബാക്കി!!! അടുത്ത മിസോറാം ഗവര്‍ണറോ.. ട്രോളോട് ട്രോൾ

'മെട്രോ മാന്‍' ബിജെപിയ്ക്ക് 'ഡിസാസ്റ്റര്‍ മാന്‍' ആകുമോ? അദ്വാനിയേയും രാജഗോപാലിനേയും മറക്കാൻ ആകുമോ'മെട്രോ മാന്‍' ബിജെപിയ്ക്ക് 'ഡിസാസ്റ്റര്‍ മാന്‍' ആകുമോ? അദ്വാനിയേയും രാജഗോപാലിനേയും മറക്കാൻ ആകുമോ

അതിനിടെയാണ് ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ്. ദൃശ്യം-2 വിന്റെ ഒടിടി വിജയത്തിന്റെ ക്രെഡിറ്റ് 2016 ലെ നോട്ട് നിരോധനത്തിന് നല്‍കിക്കൊണ്ടായിരുന്നു അത്. നോട്ട് നിരോധനം രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു എന്ന് കരുതുന്നവര്‍ ഇത് കണ്ടാല്‍ പിന്നെ വെറുതേയിരിക്കുമോ... ആറ്റുകാലിലേക്കാള്‍ വലിയ പൊങ്കാലയാണ് ഇപ്പോള്‍ സന്ദീപ് നായരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ. ആ പോസ്റ്റും പൊങ്കാലകളും എങ്ങനെയെന്ന് നോക്കാം...

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ദുരന്തമുണ്ടായ സ്ഥലത്ത് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു, ചിത്രങ്ങള്‍

ഗംഭീര സിനിമ

ഗംഭീര സിനിമ

ലാലേട്ടാ ദൃശ്യം 2 കണ്ടു. ഗംഭീരം . ആദ്യ സിനിമ പോലെ തന്നെ സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ- ഇത്രയും പറഞ്ഞുകൊണ്ടാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. അതുവരെ രാഷ്ട്രീയഭേദമന്യേ ആർക്കും ഒരു പരാതിയും തോന്നുകയും ഇല്ല. ഇനി ബാക്കി കൂടി വായിക്കാം...

ഡിജിറ്റൽ ഇന്ത്യക്ക് നന്ദി!

ഡിജിറ്റൽ ഇന്ത്യക്ക് നന്ദി!

മലയാള സിനിമ പുതിയൊരു നോർമലിലേക്ക് വിജയകരമായി കടന്നിരിക്കുകയാണ്. ഒടിടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതൽ സിനിമകളെത്തും . ഡിജിറ്റൽ ഇന്ത്യക്ക് നന്ദി. ഡിജിറ്റൽ ബാങ്കിംഗ് ട്രാൻസാക്ഷനിലെ വർദ്ധനവുണ്ടായിരുന്നില്ലെങ്കിൽ ഒടിടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല.

നോട്ട് നിരോധനം

നോട്ട് നിരോധനം

2016ലെ ഡിമോണിറ്റൈസേഷൻ, കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിർത്താൻ സഹായിച്ചതിൻ്റെ നേർസാക്ഷ്യമാണ് ദൃശ്യം 2 ഒടിടി റിലീസിംഗ്- ഇങ്ങനെയാണ് സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇത് തന്നെയാണ് മിക്കവരേയും ചൊടിപ്പിച്ചതും.

പൊങ്കാല തുടങ്ങി

പൊങ്കാല തുടങ്ങി

സന്ദീപ് വാര്യരുടെ പോസ്റ്റ് വന്ന് അധികം കഴിയും മുന്പ് തന്നെ 'പൊങ്കാല'യും തുടങ്ങി. ദൃശ്യം 2 ന്റെ ഒടിടി റിലീസ് ലക്ഷ്യം വച്ചായിരുന്നോ ഈ നോട്ട് നിരോധനം എന്നാണ് ചിലരുടെ ചോദ്യം. ഈ ഒടിടി റിലീസ് ഇല്ലായിരുന്നെങ്കിൽ, ദൃശ്യം 2 തീയേറ്ററിൽ തന്നെ കാണാമായിരുന്നില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്.

വെളുപ്പിക്കാനുള്ള ശ്രമം

വെളുപ്പിക്കാനുള്ള ശ്രമം

ദൃശ്യം സിനിമയുടെ പേരിൽ എന്തിനാണ് ഇങ്ങനെ നോട്ട് നിരോധനത്തെ വെളുപ്പിക്കാൻ ശ്രമിക്കുന്നത് എന്നാണ് പലരുടേയും ചോദ്യം. സിനിമ തീയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ, നോട്ട് നിരോധനവും ഇപ്പോൾ കൊവിഡും മൂലം തകർന്നുകിടക്കുന്ന ചെറുകിട കച്ചവടക്കാർക്കും സിനിമ മേഖലയ്ക്കും അത് ഒരു ഉണർവ്വായാനെ എന്നാണ് മറ്റ് ചിലർ പറയുന്നത്.

50 രൂപയ്ക്ക് കിട്ടുന്ന പെട്രോൾ

50 രൂപയ്ക്ക് കിട്ടുന്ന പെട്രോൾ

നോട്ട് നിരോധനത്തിന്റെ ഏറ്റവും പ്രധാന ഗുണമായി ബിജെപി നേതാക്കൾ പറഞ്ഞിരുന്നതാണ് 50 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടുന്ന സ്ഥിതിയുണ്ടാകുമെന്ന്. ഇപ്പോൾ ആ പൈസയ്ക്ക് അര ലിറ്റർ പെട്രോൾ കിട്ടുന്ന സ്ഥിതിയാണ്. അതാണ് നോട്ട് നിരോധനം ഇന്ത്യൻ സാന്പത്തിക രംഗത്തിന് മേൽ ചെയ്തത് എന്നാണ് ചിലരുടെ അഭിപ്രായം.

ത്രികാലജ്ഞാനവും ലാഭവും

ത്രികാലജ്ഞാനവും ലാഭവും

ജീത്തു ജോസഫ് ദൃശ്യം 2 എടുക്കുമെന്നും, അത് വിജയിക്കണമെങ്കിൽ നോട്ട് നിരോധനം വേണമെന്നും കാലേ കൂട്ടി കണ്ട ആ മഹാ പ്രതിഭയായ, ത്രികാല ജ്ഞാനി ആയാ 'ജി' യുടെ ആ ദീർഘവീക്ഷണം നമ്മൾ കാണാതെ പോവരുത് എന്നാണ് ഒരു കമന്റ്.

തീയറ്ററിലേക്ക് പോവാനുള്ള പെട്രോൾ കാശ് ലാഭം.. വീട്ടിൽ ഇരുന്ന് തന്നെ പടം കാണാം എന്നതാണ് ഉണ്ടായ നേട്ടം എന്ന് മറ്റൊരു കമന്റും.

അപ്പോ ഹോളിവുഡിലോ

അപ്പോ ഹോളിവുഡിലോ

ഇതിപ്പോ ഇന്ത്യയിലെ കാര്യമല്ലേ പറയുന്നത്. മറ്റ് പലയിടത്തും മുന്പേ ഇതുപോലെ ഒടിടി റിലീസുകൾ വൻ വിജയം ആയിട്ടുണ്ട്. നെറ്റ് ഫ്ലിക്സ് ഒറിജിനൽസും ആമസോൺ ഒറിജിനൽസും ഹിറ്റുകൾ സൃഷ്ടിച്ചിട്ടുണ്ട്. അതെല്ലാം ഏതെങ്കിലും രാജ്യത്ത് ഏതെങ്കിലും ഭരണാധികാരി നോട്ട് നിരോധിച്ചിട്ടാണോ എന്നും ചോദിക്കുന്നുണ്ട് ചിലർ.

 പരാജയപ്പെട്ടാൽ നെഹ്റു

പരാജയപ്പെട്ടാൽ നെഹ്റു

ദൃശ്യം 2, ഒടിടി റിലീസ് പരാജയപ്പെടാതിരുന്നത് ജവഹർ ലാൽ നെഹ്റുവിനെ സംബന്ധിച്ച് വലിയ മെച്ചമായി എന്നും പറയുന്നവരുണ്ട്. അല്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തവും സന്ദീപ് വാര്യരും കൂട്ടരും നെഹ്റുവിന്റെ തലയിൽ വച്ചേനെ എന്നാണ് പരിഹാസം.

പെട്രോൾ വില വർദ്ധന ബാധിക്കില്ല

പെട്രോൾ വില വർദ്ധന ബാധിക്കില്ല

ദൃശ്യം 2 വിന്റെ വിജയത്തിന് നോട്ട് നിരോധനത്തിനും ബിജെപി സർക്കാരിനും ഒരുപോലെ നന്ദിപറയണം എന്നും പരിഹാസമുണ്ട്. വീട്ടിലിരുന്ന് ഒടിടിയിൽ സിനിമ കാണുന്പോൾ തീയേറ്ററി പോയി സിനിമ കാണുമ്പോഴുണ്ടാകുന്ന പെട്രോൾ/ഡീസൽ ചെലവ് ലാഭിക്കാമല്ലോ എന്നാണ് ചിലർ പറയുന്നത്.

അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

ശോഭ സുരേന്ദ്രന്‍ മത്സരിക്കാനില്ല; ബിജെപിയില്‍ വീണ്ടും ആശയക്കുഴപ്പം... ഒറ്റയാള്‍ സമരം രാഷ്ട്രീയ നേട്ടംശോഭ സുരേന്ദ്രന്‍ മത്സരിക്കാനില്ല; ബിജെപിയില്‍ വീണ്ടും ആശയക്കുഴപ്പം... ഒറ്റയാള്‍ സമരം രാഷ്ട്രീയ നേട്ടം

കലിപ്പിൽ തന്നെ മുരളി; പിഷാരടിയെ ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യാമല്ലോ... താൻ ദേശീയ നേതാവോ സംസ്ഥാന നേതാവോ അല്ലകലിപ്പിൽ തന്നെ മുരളി; പിഷാരടിയെ ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യാമല്ലോ... താൻ ദേശീയ നേതാവോ സംസ്ഥാന നേതാവോ അല്ല

Recommended Video

cmsvideo
Drishyam 2: The Resumption | Movie Review | Oneindia Malayalam

English summary
Demonetization and Digital India behind the success of Drishyam 2 OTT release- says Sandeep Warrier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X