കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആൺകുട്ടികൾക്ക് എന്തോ സന്തോഷം കിട്ടിയ ഭാവമാണ് കമന്റ് മുതലാളിമാർക്ക്', ആൺകുട്ടികൾ പീഡിപ്പിക്കപ്പെടുമ്പോൾ...

Google Oneindia Malayalam News

പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുമ്പോള്‍, സമൂഹം പൊതുവേ അതിനോട് അനുതാപത്തോടെയാണ് പ്രതികരിക്കാറുളളത്. എന്നാല്‍ ഇത് പലപ്പോഴും ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഉണ്ടാകാറില്ല.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട്ടുതടങ്കലില്‍; കര്‍ഷകരെ സന്ദര്‍ശിച്ച ശേഷം...ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട്ടുതടങ്കലില്‍; കര്‍ഷകരെ സന്ദര്‍ശിച്ച ശേഷം...

കൊവിഡ്‌ വാക്‌സിനേഷന്‌ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്ന്‌ ലോകാരോഗ്യ സംഘടനകൊവിഡ്‌ വാക്‌സിനേഷന്‌ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്ന്‌ ലോകാരോഗ്യ സംഘടന

പതിനഞ്ചുവയസ്സുകാരന്‍, 24 കാരിയാല്‍ പീഡിപ്പിക്കപ്പെട്ട സംഭവം വാര്‍ത്തയായപ്പോള്‍ ഉണ്ടായ കാര്യങ്ങളാണ് ഡോ ഷിംന അസീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിക്കുന്നത്. ആ വാര്‍ത്തയുടെ താഴെയുള്ള കമന്റുകള്‍, കുട്ടി അനുഭവിച്ച ലൈംഗിക പീഡനത്തെ തമാശയാക്കിയുള്ളതാണെന്ന് ഷിംന പറയുന്നു. ആണ്‍മക്കളുടെ ലൈംഗിക സുരക്ഷയ്ക്ക് വേണ്ടി എന്ത് മുന്‍കരുതലുകളാണ് രക്ഷിതാക്കള്‍ സ്വീകരിക്കാറുള്ളത് എന്നും ഷിംന ചോദിക്കുന്നു. ഡോ ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

എന്തോ സന്തോഷമുള്ള കാര്യം കിട്ടിയ ഭാവം

എന്തോ സന്തോഷമുള്ള കാര്യം കിട്ടിയ ഭാവം

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരിയായ പേയിംഗ്‌ ഗസ്‌റ്റ്‌ അറസ്‌റ്റിൽ എന്ന്‌ വാർത്ത. ആ കുഞ്ഞിന്റെ അമ്മയുടെ പരാതിപ്രകാരം പോക്‌സോ കേസ്‌ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ വാർത്തക്ക്‌ താഴെ മുഴുവൻ അതിനെ തമാശയാക്കിയുള്ള കമന്റുകളാണ്‌ കണ്ടത്‌. ആൺകുട്ടിക്ക്‌ എന്തോ സന്തോഷമുള്ള കാര്യം കിട്ടിയ ഭാവമാണ്‌ കമന്റ്‌ മുതലാളികൾക്ക്‌ !!

മാനസികാഘാതം

മാനസികാഘാതം

ഈ സംഭവങ്ങളെല്ലാം ആ കുട്ടിക്ക്‌ എത്രത്തോളം മാനസികാഘാതം നൽകിയിരിക്കാം എന്നാരും ഓർക്കാത്തതെന്താണ്‌? അവനൊരു ആൺകുട്ടിയായത്‌ കൊണ്ടോ? ആൺമക്കളുടെ ലൈംഗികസുരക്ഷക്ക്‌ വേണ്ടി എന്ത് മുൻകരുതലാണ്‌ രക്ഷിതാക്കളെന്ന നിലയിൽ നമ്മൾ കൈക്കൊള്ളാറുള്ളത്‌? പെൺകുട്ടിയെ പൊതിഞ്ഞ്‌ പിടിക്കുന്ന നമ്മൾ ആണിനെ എത്ര കരുതുന്നു?

ആണിനെ പിഡീപ്പിക്കുന്ന ആണും പെണ്ണും

ആണിനെ പിഡീപ്പിക്കുന്ന ആണും പെണ്ണും

വേദനയും അറപ്പുമുള്ള ശരീരവും മുറിവേറ്റ ആത്മവിശ്വാസവുമായി ആരോടും മിണ്ടാനാകാതെ ഉഴറുന്ന ആൺമക്കൾ അത്രയൊന്നും അപൂർവ്വതയല്ല. ആണിനെ പീഡിപ്പിക്കുന്ന ആണും പെണ്ണുമുണ്ട്‌. 'പീഡിപ്പിക്കപ്പെട്ടു' എന്ന്‌ സമ്മതിക്കുന്ന ആൺകുഞ്ഞിനോടും സമൂഹം ആവർത്തിച്ച്‌ ക്രൂരത കാണിക്കുന്നുണ്ടാകാം. അപഹാസങ്ങളോ അതിക്രമങ്ങളോ അവനിലും ആവർത്തിക്കുന്നുണ്ടാകാം.

കുട്ടികളെ വിശ്വസിക്കുക

കുട്ടികളെ വിശ്വസിക്കുക

ആണോ പെണ്ണോ ആവട്ടെ, സ്വകാര്യാവയവങ്ങൾ അന്യർ കാണരുതെന്നും സ്‌പർശിക്കരുതെന്നും തിരിച്ചവരുടെ ഭാഗങ്ങളും സ്‌പർശിക്കരുതെന്നും പറഞ്ഞ്‌ കൊടുക്കുക. ലൈംഗികദൃശ്യങ്ങൾ കാണിച്ച്‌ തരുന്നത്‌ അനുവദിക്കരുതെന്ന്‌ പറയുക. ഇങ്ങനെയുണ്ടാകുന്ന ഏതൊരു ചലനവും രക്ഷിതാവിനെ അറിയിക്കണമെന്ന്‌ അവർ മിണ്ടിത്തുടങ്ങുന്ന കാലം തൊട്ട്‌ അവരുടെ രീതിയിൽ പറഞ്ഞ്‌ കൊടുക്കുക. മക്കൾ ഇത്തരം കാര്യങ്ങൾ വന്ന്‌ പറയുമ്പോൾ 'ലൈംഗികാരോപണം'നടത്താൻ അവരായിട്ടില്ലെന്ന്‌ മനസ്സിലാക്കുക. അവരെ വിശ്വസിക്കുക.

Recommended Video

cmsvideo
Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

അതിക്രമം ആസ്വദിക്കാനാവില്ല

പിന്നെ, പെണ്ണിനും ആണിനും ട്രാൻസിനും ലൈംഗികാതിക്രമം 'ആസ്വദിക്കാൻ' ആവില്ലെന്നറിയുക. ബാലപീഡനം, ബലാത്സംഗം തുടങ്ങി ഏതായാലും അതിക്രമം മാത്രമാണ്‌. ക്രിമിനൽ കുറ്റമാണ്‌. അവനവന്‌ വരും വരെ മാത്രം 'വെറും വാർത്ത'യും വന്ന്‌ പെട്ടാൽ ആയുസ്സ്‌ മൊത്തം അനുഭവിക്കേണ്ട നീറ്റലുമാണ്‌.

ആണായാലുമവൻ കുഞ്ഞാണ്‌.

നമ്മളെന്താണിങ്ങനെ !!

കട്ട സംഘിയെന്ന് കൃഷ്ണകുമാര്‍; നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? ഉത്തരം ഇങ്ങനെ... അഭിമുഖംകട്ട സംഘിയെന്ന് കൃഷ്ണകുമാര്‍; നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? ഉത്തരം ഇങ്ങനെ... അഭിമുഖം

മാസ് ഡയലോഗുമായി സുരേഷ് ഗോപി; കോര്‍പറേഷന്‍ ഇങ്ങ് വരണം, ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്മാസ് ഡയലോഗുമായി സുരേഷ് ഗോപി; കോര്‍പറേഷന്‍ ഇങ്ങ് വരണം, ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്

English summary
Dr Shimna Azeez's facebook post on Boy Child Abuses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X