• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇതുവരെ കേൾക്കാത്തൊരു പ്രളയ കഥ സൊല്ലട്ടുമാ; ചുമടെടുത്തതിന് കല്യാണം മുടങ്ങിയ പട്ടാളക്കാരന്റെ കഥ..

  • By Desk

പ്രളയക്കെടുതിയെ ഒരു മനസ്സോടെ ഒറ്റക്കെട്ടായിയാണ് കേരളം നേരിട്ടത്. വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെയാണ് എല്ലാവരും രക്ഷാപ്രവർത്തനത്തിറങ്ങിയത്. വഴിയറിയാതെ ഇടങ്ങളിലൂടെ കുടുങ്ങിക്കിടക്കുന്നവരെ തേടിപ്പോയ മത്സ്യത്തൊഴിലാളികൾ മുതൽ രക്ഷാപ്രവർത്തിനിടെ സ്വന്തം മുതുക് ചവിട്ടുപടിയാക്കി ജെയ്സൽ വരെയുണ്ട്.

പത്ത് വർ‌ഷം ഒളിച്ചുവെച്ച പ്രണയം വെളിപ്പെടുത്തി സൈനാ നെഹ്വാൾ; ഡിസംബറിൽ വിവാഹം...

രക്ഷാപ്രവർത്തനത്തിന് പോയി കയ്യടി നേടിയവർക്കിടയിൽ മറ്റൊരു കഥയാണ് എയർഫോഴ്സ് ഉദ്യോഗസ്ഥനായ മനുവിന് പറയാനുള്ളത്. രക്ഷാപ്രവർത്തനത്തിന് പോയതിന്റെ പേരിൽ കല്യാണം മുടങ്ങിയ മനുവിന്റെ അനുഭവം ജ്യോത്സനായ ഹരി പത്തനാപുരമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

ഒരു പ്രളയ കഥ

ഒരു പ്രളയ കഥ

പ്രളയത്തിന്റെ വിഷമതകളെപ്പറ്റി ധാരാളം കഥകൾ മാധ്യമങ്ങളിലൂടെയും അല്ലാതെയും നമ്മൾ കേട്ടു.എന്നാൽ നിങ്ങളാരും ഇതു വരെ കേൾക്കാത്ത ഒരു പ്രളയകഥ സൊല്ലട്ടുമാ....

എന്നൊടൊപ്പം ചിത്രത്തിലുള്ളത് എയർഫോഴ്സിൽ ഉദ്യോഗസ്ഥനായ മനുവാണ് , മനു എം നായർ. ഡൽഹിയിലെ എയർഫോഴ്സ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ് മനു സേവനം അനുഷ്ഠിക്കുന്നത്.

അവധിക്കെത്തിയപ്പോൾ

അവധിക്കെത്തിയപ്പോൾ

തിരുവല്ല കവിയൂർ സ്വദേശിയാണ്...മേജർ ഹേമന്ത് രാജിനും മേജർ റാങ്കിലുള്ള സ്കാഡെൻ ലീഡർ അൻഷ.വി.തോമസിനും ഒപ്പം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചെങ്ങന്നൂരിൽ നേതൃത്വം നൽകിയ മനുഷ്യ സ്നേഹിയാണ് മനു....ഓണം ആഘോഷിക്കാനും സ്വന്തം വിവാഹത്തിന്റെ അവശ്യങ്ങൾക്കുമായാണ് അവധിയെടുത്ത് മനു നാട്ടിൽ എത്തിയത്.

 രക്ഷാപ്രവർത്തനത്തിന്

രക്ഷാപ്രവർത്തനത്തിന്

നാട്ടിലെ പ്രളയദുരിതം കണ്ടപ്പോൾ അവധിക്കു വന്ന അവശ്യങ്ങളൊക്കെ മനു മറന്നു. അവധിയിൽ നിൽക്കുമ്പോൾ ഇത്തരം സഹസികപ്രവർത്തനത്തിൽ ഏർപ്പെട്ട് എന്തെങ്കിലും സംഭവിച്ചാൽ ഔദ്യോഗികമായ പിന്തുണ കിട്ടില്ല എന്ന് പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും മനു വഴങ്ങിയില്ല...

വിവാഹം

വിവാഹം

അവധിയിലാണെന്ന് അറിയിച്ചുകൊണ്ട് തന്നെ അനുഷയോടൊപ്പം ഹെലികോപ്റ്റർ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. വിവാഹത്തിനായി വാക്കാൽ ചില ഉറപ്പുകൾ കിട്ടിയ പെണ്കുട്ടിയുടെ വീട്ടുകാർ വിളിച്ചപ്പോൾ ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിൽ ആണെന്നറിയിച്ചു.

ആലോചന മുടങ്ങി

ആലോചന മുടങ്ങി

മാധ്യമങ്ങളായ പ്രിൻസ് പാങ്ങാടൻ, ഷമ്മി പ്രഭാകർ, ദീപു രേവതി, എസ് ലല്ലു, ശ്യാം ദേവരാജ്, രഞ്ജിത്ത് രാമചന്ദ്രൻ, അജയ് ഘോഷ്, ഷാജൻ സ്കറിയ, നിങ്ങൾ ചെയ്ത ലൈവ് കണ്ടിട്ടാണോ അതോ പെണ്കുട്ടിയുടെ ബന്ധുക്കൾ ആരെങ്കിലും നേരിട്ട് അവിടെ വന്നതാണോ എന്നറിയില്ല,.. എന്തായാലും ആ വിവാഹാലോചന മുടങ്ങിപ്പോയി....

കഷ്ടപ്പാടുകൾ

കഷ്ടപ്പാടുകൾ

പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങിയ ചാക്കുകെട്ടുകൾ ചുമന്ന് ഹാളിൽ വയ്ക്കുന്നതും ,ഹെലികോപ്റ്ററിൽ തലചുമടായി കൊണ്ട് കയറ്റുന്നതും ,മറ്റു കഷ്ടപ്പാടുകളുമൊക്കെ പെണ്ണിന്റെ വീട്ടുകാർ അറിഞ്ഞത്രേ.

ചുമടെടുപ്പ്

ചുമടെടുപ്പ്

എയർഫോഴ്സിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ് ജോലി എന്നതൊക്കെ വെറുതെയാണെന്നു അവർ കരുതിക്കാണും....ഈ ചുമടെടുപ്പ് തന്നെയാണ് എയർഫോഴ്സ് ഓഫീസിലും മനുവിനുള്ളതെന്ന് അവർ തെറ്റിദ്ധരിച്ചു.

പട്ടാളക്കാരൻ

പട്ടാളക്കാരൻ

നിങ്ങളുടെ യഥാർത്ഥ ജോലി അവരെയൊന്നു ബോധ്യപ്പെടുത്തിക്കൂടെ എന്ന് എന്നെ കാണാൻ എത്തിയ മനുവിനോട് ഞാൻ ചോദിച്ചു. "ഞാനൊരു പട്ടാളക്കാരനാണ്.ചിലപ്പോൾ ഇത് പോലെയുള്ള ദുരന്തസ്ഥലങ്ങളിലും യുദ്ധമുഖത്തും ഒക്കെ പോകേണ്ടി വരുകയാണെന്ന് കരുതുക. ഇപ്പോഴേപിന്നിൽ നിന്നുള്ള ഈ വിളിയാണെങ്കിൽ പിന്നീടെങ്ങനെ സഹിക്കും ചേട്ടായീ" എന്നായിരുന്നു പാവം മനുവിന്റെ ഉത്തരം.

ഫേസ്ബുക്ക് പോസ്റ്റ്

ഹരി പത്തനാപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

ബംഗാളില്‍ ബന്ദ്: ബന്ദ് അനുകൂലികള്‍ ബസുകള്‍ തല്ലിത്തകര്‍ത്തു, പിന്നില്‍ വിദ്യാര്‍ത്ഥികളുടെ മരണം!

English summary
facebook post about an air force officer whose marriage cancelled during flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X