• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രാരാബ്ധം പറഞ്ഞൊഴിയാൻ മനസാക്ഷി അനുവദിക്കുന്നില്ല; സാലറി ചലഞ്ചേറ്റെടുത്ത പോലീസുകാര്ന‍റെ കുറിപ്പ്

 • By Desk

മഹാപ്രളയത്തിൽ നിന്നും കേരളം കരകയറുകയാണ്. ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ മുഖ്യമന്ത്രി പിണറായി വിജയനാണ് സാലറി ചലഞ്ച് എന്ന ആശയം മുന്നോട്ട് വെച്ചത്. സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് നിർബന്ധമാണ്. ചലഞ്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും സജീവമാണ്. ഇതിനിടയിലാണ് തന്റെ ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും സാലറി ചലഞ്ച് ഏറ്റെടുത്ത് സിവിൽ പോലീസ് ഓഫീസറായ അരുൺ പുലിയൂർ മുന്നോട്ട് വന്നത്.

ഇന്ധന വില ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചു; ആശ്വാസമായി പ്രഖ്യാപനം

ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളവും സംരക്ഷണവും നൽകുന്ന സംസ്ഥാന സർക്കാരിനൊരാവശ്യം വരുമ്പോൾ പ്രാരാബ്ധം പറഞ്ഞ് ഒഴിയാനാകില്ലെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അരുൺ വ്യക്തമാക്കുന്നു. സാലറി ചലഞ്ച് ഏറ്റെടുക്കാൻ നിരവധി പേർക്ക് പ്രചോദനമാകുന്നതാണ് അരുണിന്റെ അനുഭവം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

"സാലറി ചലഞ്ച് "

കേട്ടപ്പോൾ മുതൽ വല്ലാത്തൊരു ഭീതിയായിരുന്നു മനസ്സിൽ.... ഇന്നലെ രാത്രിയിലും കൂട്ടുകാർ വിളിച്ച് ആശങ്ക പങ്കുവച്ചു...അളിയാ നമ്മൾ എങ്ങനെ കൊടുക്കും ഈ പൈസ..... ആകെ ശമ്പളത്തിന്റെ പകുതിയിലധികം ലോണാണ്... പിന്നെ പലിശ ഈടാക്കാത്തതു കൊണ്ട് ഓണം അഡ്വാൻസ് 15000 രൂപ വാങ്ങി മറ്റ് കടങ്ങൾ തീർത്തു... അതിന്റെ ഗഡു 3000 രൂപ വച്ച് അടുത്ത മാസം മുതൽ പിടിച്ചു തുടങ്ങും..... അതിന്റെ കൂടെയാണ് ഈ സാലറി ചലഞ്ചും..... എന്ത് ചെയ്യും എന്ന ചോദ്യത്തിന് എനിക്കും ഉത്തരമില്ലായിരുന്നു.

കൈയ്യിൽ ഒന്നുമില്ല

കൈയ്യിൽ ഒന്നുമില്ല

കാരണം എന്റെ ആഗസ്റ്റ് മാസത്തിലെ ശമ്പളം ലോൺ പിടുത്തമെല്ലാം കഴിഞ്ഞ് കയ്യിൽ കിട്ടിയത് 17000 രൂപ. വീട്ട് ചെലവും, മകൻ ആദിയുടെ സ്കൂൾ ചെലവും എല്ലാം കഴിയുമ്പോൾ കൈയിലുള്ളത് 7000അത് വച്ച് പെട്രോൾ ചിലവ്, ഭക്ഷണം എല്ലാം. അടുത്ത മാസം മുതൽ ഓണം അഡ്വാൻസ് 3000 രൂപ വച്ച് പിടിച്ച് തുടങ്ങും.... ( 7000-3000= 4000) പിന്നെ സാലറിയിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ഗഡുക്കളായി 3000 ന് മുകളിൽ ഒരു സംഖ്യയും ...ഡ്യൂട്ടിക്ക് പോകാൻ പെട്രോൾ അടിക്കാൻ പോലും പറ്റാത്ത അവസ്ഥ ....

അഭിപ്രായം ചോദിച്ചു

അഭിപ്രായം ചോദിച്ചു

ആകെ ചിന്തിച്ച് ഭ്രാന്ത് പിടിച്ച ഒരവസ്ഥയായിരുന്നു ഇന്നലെ മുതൽ....... ഒരുപാട് കൂട്ടുകാരെ വിളിച്ച് അഭിപ്രായം ചോദിച്ചു...... സമ്മതം അല്ലെങ്കിൽ വിസമ്മതം ഏതാണ് വേണ്ടതെന്ന്‌...... എന്റെ സാമ്പത്തികാവസ്ഥ അറിയാവുന്ന ഒരുപാട്പേർ എന്നോട് പറഞ്ഞു അരുണേ നിന്നെക്കൊണ്ട് പറ്റില്ല നീ ഒരു കാരണവശാലും Yes പറയരുതെന്ന് .. എന്നോടുള്ള സ്നേഹം കൊണ്ടാണ്... എനിക്ക് മനസ്സിലായിരുന്നു..... പക്ഷെ എനിക്കുറങ്ങാൻ കഴിയണ്ടേ ?

ഉറങ്ങാൻ കഴിയുന്നില്ല

ഉറങ്ങാൻ കഴിയുന്നില്ല

എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിയില്ല....... ഒരു പാട് പ്രശ്നങ്ങൾ ഞാൻ അഭിമുഖീകരിക്കുന്നുണ്ടാവാം.....പക്ഷെ എന്തുണ്ടായാലും ശരി ഒരു സംസ്ഥാനം ഇത്രയും വലിയ സാമ്പത്തിക പ്രശ്നം അഭിമുഖീകരിക്കുമ്പോൾ എന്റെ സഹോദരങ്ങൾക്കു വേണ്ടി ഒരു മാസത്തെ ശമ്പളം ഞാനും കൊടുക്കുന്നു.

കടപ്പാട്

കടപ്പാട്

എന്റെ ഈ തീരുമാനത്തിന് കടപ്പാട്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി ഒരു പാട് ദിവസം ദുരിതാശ്വാസ പ്രവർത്തനത്തിനായി പോയി സ്വയം പനിച്ച് കിടന്നിട്ടും ഒരു ചെളിവെള്ളത്തിൽ പോലും ഇറക്കാതെ എന്നെ സംരക്ഷിച്ച് പ്രതിരോധിച്ച എന്റെ IP ബിനു ചേട്ടനോട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരുടേയും ഒരു മാസത്തെ ശമ്പളം നൽകി എനിക്ക് മാതൃക കാണിച്ച എന്റെ ss മനോജേട്ടനും, സോന ചേച്ചിയോടും , സ്വന്തം അനുജനായി എന്നെ കണ്ട് സ്നേഹിക്കുന്ന AKG സെന്ററിലെ പ്രിയ രാജണ്ണനോട് , എന്നെ ഏറെ സ്നേഹിക്കുന്ന പ്രിയ സുഹൃത്ത് അനിയോട്.......

cmsvideo
  സാലറി ചലഞ്ച്‌ ഏറ്റെടുത്ത് മലയാളികൾ | OneIndia Malayalam
  നന്ദി

  നന്ദി

  അമൃത ബിജു അണ്ണനോട്,പ്രിയ കൂട്ടുകാരൻ വിപിനിനോട്, ജിജു.B ബൈജുവിനോട് , MD അജിത്തിനോട്......പിന്നെ അഭിപ്രായം ചോദിച്ചയുടനെ കൊടുക്ക് ചേട്ടാ ഒന്നല്ല 2 മാസത്തെ ശമ്പളം നമുക്ക് കഞ്ഞിയും, ചമ്മന്തിയും മതി എന്ന് പറഞ്ഞ എന്റെ പ്രിയ സഖി ചിക്കുവിനോട്... മക്കളേ നല്ല കാര്യം എന്ന് പറഞ്ഞ അമ്മയോട്...... അച്ഛാ അച്ഛനാണച്ചാ അച്ഛൻ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച എന്റെ ആദിക്കുട്ടനോട്.......... നന്ദി.... നന്ദി.............

  ഫേസ്ബുക്ക് പോസ്റ്റ്

  അരുൺ പുലിയൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

  രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടോ? ഒടുവിൽ ആമിർ ഖാനും നിലപാട് വ്യക്തമാക്കുന്നു

  English summary
  facebook post of police officer who accepts salry challenge goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X