കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"തല പോകുമോയെന്ന് അറിയില്ല, എന്നാലും പറയാതെ വയ്യ"; കഴുത്തുൾപ്പെടെ തല മുഴുവൻ കാണണം, കുറിപ്പ് വൈറൽ

  • By Desk
Google Oneindia Malayalam News

കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാത്തതുമൂലമാണ് പല അസുഖങ്ങളും മൂർച്ഛിച്ച് ഒടുവിൽ മരണകാരണമാകുന്നത്. സ്ഥിരമായി തന്റെയടുത്ത് വന്നിരുന്ന ഒരു രോഗിക്ക് കാൻസർ ആണെന്ന് അറിയാതെ പോയതിനെക്കുറിച്ചുള്ള ഡോ. സുൽഫി നൂഹിന്റെ അനുഭവക്കുറിപ്പ് വൈറലാവുകയാണ്.

തലയിൽ തട്ടമിട്ട് വരുന്ന പല സ്ത്രീകളും തട്ടം മാറ്റുവാൻ വിസമ്മതിക്കാറുണ്ട്. ചിലർ ഒപിയിൽ നിന്നും ഇറങ്ങിപ്പോയ അനുഭവം വരെയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. തലപോകുമോ എന്നറിയില്ല. എന്നാലും പറയാതെ വയ്യ, എന്ന വാചകത്തോടെയാണ് ഡോക്ടറുടെ അനുഭവക്കുറിപ്പ് തുടങ്ങുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.

പറയാതെ വയ്യ

പറയാതെ വയ്യ

ഇഎന്‍ടി ഡോട്കടറായ എന്റെ ഒപിയിലേക്ക് കടന്ന് വരുന്ന രോഗികളോട് ഒരു ദിവസം കുറഞ്ഞത് പത്തു തവണയെങ്കിലും പറയേണ്ടി വരുന്ന ഒരു വാചകമാണിത്.
"കഴുത്ത് ഉള്‍പ്പെടെ തല മുഴുവൻ കാണണം." തല മൊത്തം മറച്ച് കഴുത്തും മൂടി കണ്ണുകള്‍ മാത്രം പുറത്ത് കാണിച്ച് തട്ടമിട്ട് മൂടിയ സ്ത്രീകളോടാണ് എനിക്കിത് പറയേണ്ടി വരുന്നത്.

അനുഭവ പാഠം

അനുഭവ പാഠം

ഒരു പക്ഷേ മറ്റനേകം ഇഎന്‍ടി ഡോക്ടര്‍മാർ പറയാന്‍ മടിക്കുന്ന കാര്യം എന്റെ പേര് സൂചിപ്പിക്കുന്ന എന്റെ ജാതി മത മേൽവിലാസം നൽകുന്ന ആത്മവിശ്വാസം ആകണം എന്നെ ഇതു പറയിപ്പിക്കാൻ സഹായിക്കുന്നത്. ഇങ്ങനെ തുടരെ തുടരെ പറയാന്‍ എന്നെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നതു ഒരു അനുഭവ പാഠം തന്നെയാണ് .

"കഴുത്ത് ഉള്‍പ്പെടെ തല കാണണം. "

അത് ഒരു പക്ഷേ വീണ്ടും ജീവനുകള്‍ രക്ഷിക്കാന്‍ സഹായിക്കും എന്നുള്ളതിനാലാണ് ഞാന്‍ വീണ്ടും, വീണ്ടും ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കുന്നത് "കഴുത്ത് ഉള്‍പ്പെടെ തല കാണണം. "ഏതാനും കൊല്ലം മുന്‍പാണ് സംഭവം നാല്‍പത് വയസോളം പ്രായമുള്ള ഫാത്തിമ, എന്നെ പതിവായി കാണിക്കാറുള്ള അവരുടെ മകളുമായി ഒ പിയിൽ എത്തിയത്‌. ഇത്തവണ ഫാത്തിമ തന്നെയാണ് രോഗി.

മുഖം മറച്ച്

മുഖം മറച്ച്

മുഖം മൊത്തം മറച്ച് കണ്ണുകള്‍ മാത്രം കാട്ടി വർഷങ്ങളായി ഞാൻ കാണുന്ന വേഷത്തിൽ.
അവരും ആവരുടെ വീട്ടുകാരുമെല്ലാം ഏതസുഖത്തിനും എന്റെയടുത്ത് ചികിത്സ തേടി വന്നുകൊണ്ടേയിരിക്കുന്നു. ഇത്തവണ ചെവി വേദനയാണ് കാര്യം. തലയിലെ തുണി മാറ്റാതെ ചെവിയുടെ ദ്വാരം മാത്രം പുറത്ത് കാട്ടി ശക്തമായ ചെവി വേദനയാണ് എന്ന് അവര്‍ എന്നോട് പറഞ്ഞു.

മരുന്ന് നൽകി അയച്ചു

മരുന്ന് നൽകി അയച്ചു

സ്ഥിരം കാണുന്ന ആളിനെ കൂടുതല്‍ വിഷമിപ്പിക്കണ്ടയെന്ന് കരുതി തലയിലെ തുണി മുഴുവന്‍ മാറ്റണമെന്നൊന്നും ഞാന്‍ ആവശ്യപ്പെട്ടില്ല. അവരുടെ ചെവി പരിശോധിക്കുകയും ചെവിയില്‍ ബാഹ്യകര്‍ണത്തിലുള്ള അണുബാധയാണ് കാരണം എന്ന് മനസിലാകുകയും അത് കുറക്കാനുള്ള മരുന്ന് ഞാന്‍ നല്‍കുകും ചെയ്തു.

കുറവില്ല

കുറവില്ല

രണ്ടാം തവണ വീണ്ടും അവര്‍ അസുഖം കുറവുണ്ട് എന്ന് പറഞ്ഞ് കാണാന്‍ വന്നപ്പോള്‍ അടുത്ത നാല് ദിവസം കൂടെ മരുന്നുകള്‍ തുടരാന്‍ ആവശ്യപ്പെട്ടു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് തട്ടത്തിന്‍ മറയത്തെ വനിത വീണ്ടും എന്നെ കാണാന്‍ വന്നു.

കഴുത്തിലെ മുഴ

കഴുത്തിലെ മുഴ

ഇത്തവണ കഴുത്തില്‍ അസ്വസ്ഥതയാണ്. തട്ടം മാറ്റുവാന്‍ പറയുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി . തട്ടം മാറ്റിയ സ്ത്രീയെ കണ്ട് ഒരു നിമിഷം ഞാന്‍ സ്തംബ്ധനായി. കഴുത്തില്‍ ഒരു ചെറിയ ഓറഞ്ചിനോളം വലുപ്പമുള്ള ഒരു മുഴ. തൈറോയിഡ് ഗ്രന്ഥിയുടെ മുഴയെന്ന് ഏത് ഡോക്ടര്‍ക്കും ഒറ്റനോട്ടത്തില്‍ മനസിലാകുന്ന അസുഖം.

പരിശോധനയ്ക്കയച്ചു

പരിശോധനയ്ക്കയച്ചു

തൊട്ടു നോക്കിയപ്പോള്‍ സാധാരണയിലേറെ കട്ടിയുള്ള മുഴ.
എന്റെ മുഖത്തെ പരിഭ്രമം മറച്ച് പിടിച്ചു കൊണ്ട് ,ഈ മുഴക്ക് വര്‍ഷങ്ങളുടെ പഴക്കം ഉണ്ട് എന്ന് മനസിലാക്കി കൊണ്ട്, ഫൈന്‍ നീഡില്‍ അസ്പിറേഷന്‍ സൈറ്റോളജി അഥവാ മുഴയില്‍ നിന്നും കുത്തിയെടുത്ത് പരിശോധന നടത്തുവാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു.

തൈറോയിഡ് കാൻസർ

തൈറോയിഡ് കാൻസർ

മൂന്ന് ദിവസം കഴിഞ്ഞ് പരിശോധന ഫലവുമായി വന്നപ്പോള്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. ക്യാന്‍സര്‍ രോഗം എന്നു റിപ്പോർട്ട് .പാപ്പില്ലറി കാർസിനോമ എന്ന തൈറോയിഡ് ഗ്രന്ധിയിലെ ക്യാന്‍സര്‍. ഒരു പക്ഷേ കുറഞ്ഞത്‌ 2 മാസം മുൻപെങ്കിലും ഞാൻ തന്നെ കണ്ടു പിടിക്കേണ്ടിയിരുന്ന രോഗം. ചെവി വേദനയുമായി വന്നപ്പോൾ അതുമായി ഒരു ബന്ധവുമില്ല എങ്കിലും, ഒരു ഞാൻ അവരുടെ കഴുത്തിൽ നോക്കാൻ ശ്രമിച്ചില്ല എന്നുള്ളത് തെറ്റു തന്നെയാണ്.

നിസംഗതയോടെ

നിസംഗതയോടെ

ഞാന്‍ നിസംഗതയോടെ അവരോട് ചോദിച്ചു"എത്രനാളായി ഈ മുഴ വന്നിട്ട്? മാസങ്ങളായി എന്നായിരുന്നു അവരുടെ മറുപടി."ഒരു ഡോക്ടറേയും ഇത് വരെ കാണിക്കാതിരുന്നത് എന്തേ"? എന്റെ ചോദ്യം. ആരും കഴുത്ത് കാട്ടാന്‍ ആവശ്യപ്പെട്ടില്ല എന്നതായിരുന്നു അവരുടെ മറുപടി. എന്നിലെ കുറ്റബോധം കാഠിന്യം നിറഞ്ഞതായിരുന്നു. ആർസിസിയിലേക്ക് ആ രോഗിയെ പറഞ്ഞ് അയക്കുകയും അവര്‍ക്ക് നല്ല ചികിത്സ ലഭിക്കുകയും ചെയ്തു എന്നുള്ളതും അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നുള്ളതും എനിക്ക് ഇപ്പോഴും ആശ്വാസം നല്‍കുന്നു. അതിന് ശേഷം കഴുത്തും തലയും മുഴുവന്‍ മൂടി വരുന്ന സ്ത്രീകളോട് ഞാന്‍ എന്നും ആവശ്യപ്പെടാറുണ്ട്. "കഴുത്ത് ഉള്‍പ്പെടെ തല കാണണം. "

ഇറങ്ങിപ്പോയി

ഇറങ്ങിപ്പോയി

കഴുത്ത് ഉള്‍പ്പെടെ തലകാണണം എന്ന് പറഞ്ഞതിന് ഒരു വനിത ഒപിയില്‍ നിന്നും ഇറങ്ങി പോകുകയും ഉണ്ടായി. പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ സൂപ്രണ്ടിന്റെ ഫോണ്‍ വന്നു. ഡോക്ടറെ കുറിച്ച് പരാതി ഉണ്ട് ഉടന്‍ ഓഫീസിന്‍ വരണം. ഓഫീസില്‍ എത്തിയപ്പോൾ രോഗിയുടെ പരാതി ഒന്ന് കൂടെ പറയാന്‍ രോഗിയോട് സൂപ്രണ്ടു ആവശ്യപ്പെടുകയും, കഴുത്തിലെ തുണി മാറ്റണം എന്ന് ആവശ്യപ്പെട്ടതാണ് പരാതി എന്ന് പറഞ്ഞപ്പോള്‍ എന്നെ മറുപടി പറയാന്‍ സമ്മതിക്കാതെ സൂപ്രണ്ട് തന്നെ തലങ്ങും വിലങ്ങും അവര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി കൊടുക്കുകയും ചെയ്തു. എന്റെ പേരും ജാതിയും തിരിച്ചറിഞ്ഞിട്ടാണോ ആവോ പരാതിയെ ഇല്ലാ എന്നായി പെട്ടെന്നവർക്ക്.

വ്യക്തിസ്വാതന്ത്ര്യം

വ്യക്തിസ്വാതന്ത്ര്യം

തലയില്‍ തുണി ഇട്ട് മൂടുന്നത് വിശ്വാസമാണോ ആചാരമാണോ , അത് ചെയ്യണമോ ചെയ്യാതിരിക്കണമോ എന്നുള്ളതെല്ലാം വ്യക്തി സ്വാതന്ത്രത്തിൽ അതിഷ്ടിതമാണ്.
ദൈവത്തിൽ വിശ്വസിക്കുന്നതും അവിശ്വസിക്കുന്നതും വ്യക്തി സ്വാതന്ത്രത്തിന്റെ ഭാഗം തന്നെയാണ്. സ്ത്രീകൾ ആരാധനാലയങ്ങളിൽ പോകുന്നതും പോകാത്തതും അവരുടെ വിശ്വാസത്തിന്റെ ഭാഗമായി തന്നെ നടക്കട്ടെ. എന്നാല്‍ ആശുപത്രിയിലെത്തുമ്പോള്‍, ഡോക്ടറെ കാണുമ്പോള്‍ ശരീര ഭാഗം മറച്ച് വെച്ച് പരിശോധിക്കണം എന്ന് ധരിക്കുന്നത് സ്വന്തം ജീവന്‍ ആപകടത്തിലാക്കും. വനിത രോഗിയാകുമ്പോൾ മറ്റൊരു വനിത കൂടെ ഉണ്ടാകാണം എന്നു മാത്രം .

കാണാതെ പോകുന്നത്

കാണാതെ പോകുന്നത്

തലയില്‍ തുണിയിട്ട് മൂടുമ്പോള്‍, കഴുത്ത് കാണാതിരിക്കുമ്പോള്‍, ഞാൻ മിസ് ചെയ്ത് പോലെ കാണാതെ പോകുന്ന കാന്‍സറുകള്‍ ജീവനെടുക്കും. ചെവിയില്‍ ഇന്‍ഫക്ഷന്‍ വരുമ്പോള്‍ സര്‍വ്വ സമയവും കട്ടിയുള്ള തുണി കൊണ്ട് ചെവി മൂടുമ്പോള്‍ ചെവിയിലെ അണുബാധ മാറാതിരിക്കും. തട്ടമിട്ടു വെയിൽ കൊള്ളാതിരിക്കുന്നതിനാല്‍ ഉണ്ടാകുന്ന വൈറ്റമിന്‍ ഡി യുടെ അഭാവം ഒട്ടനവധി രോഗങ്ങൾക്ക് കാരണമാകുമെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിവുകള്‍ നിരത്തി പറയുന്നു. ഹൃദയരോഗങ്ങള്‍ മുതല്‍ ശ്വാസം കോശ രോഗങ്ങള്‍ , തലച്ചോറിലെ രോഗങ്ങള്‍ ആസ്മ, അലര്‍ജി എന്നിവയും ഇത് കാരണം ഉണ്ടാകുന്നു.

വിശ്വാസം വേറെ ശാസ്ത്രം വേറെ !

വിശ്വാസം വേറെ ശാസ്ത്രം വേറെ !

തട്ടമിട്ട് മൂടുമ്പോള്‍ അൽപ്പം വൈറ്റമിന്‍ ഡി കൂടി കിട്ടണേ എന്ന് നമുക്ക് പ്രര്‍ത്ഥിക്കാം.
എന്നാല്‍ ഞാന്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും .ആരുടെയും വിശ്വാസങ്ങൾക്കു മുറിവേൽപ്പിക്കാതെ, ആരുടെയും ആചാരങ്ങളെ ചോദ്യം ചെയ്യാതെ, ചിരിച്ചുകൊണ്ട്, വിനയപൂർവ്വം ,ആത്മാർഥമായി"കഴുത്ത് ഉള്‍പ്പെടെ തല മുഴുവൻ കാണണം."കാരണം നിങ്ങളുടെ ജീവൻ എനിക്കും വിലപ്പെട്ടതാണ് .ഒരിക്കൽ കൂടി ഒരു കാൻസർ മിസ് ചെയ്യാൻ എനിക്കാവില്ല.

ഫേസ്ബുക്ക് പോസ്റ്റ്

ഡോക്ടർ സുൽഫി നൂഹിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശബരിമലയിൽ സർക്കാർ വഴങ്ങുമോ? സമവായത്തിന് ശ്രമം... തന്ത്രികുടുംബവുമായി ചർച്ച; ആദ്യം മന്ത്രി, പിന്നെ...ശബരിമലയിൽ സർക്കാർ വഴങ്ങുമോ? സമവായത്തിന് ശ്രമം... തന്ത്രികുടുംബവുമായി ചർച്ച; ആദ്യം മന്ത്രി, പിന്നെ...

ബാലു എന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞു.. ഞാൻ കരഞ്ഞ് കൊണ്ട് ഐസിയു വിട്ടിറങ്ങി.. തകർന്ന് സ്റ്റീഫൻബാലു എന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞു.. ഞാൻ കരഞ്ഞ് കൊണ്ട് ഐസിയു വിട്ടിറങ്ങി.. തകർന്ന് സ്റ്റീഫൻ

English summary
facebook post about muslim woman by a doctor goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X