കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവർണർ ആയാലും എന്തൊരു എളിമ.. ലാളിത്യം! വേറിട്ടൊരു തൂ വെള്ള പുഷ്പം.. കുമ്മനത്തെ പുകഴ്ത്തി കുറിപ്പ്

  • By Desk
Google Oneindia Malayalam News

മുൻ ബിജെപി സംസ്ഥാന പ്രസിഡണ്ടും ഇപ്പോൾ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരന്റെ രാഷ്ട്രീയത്തോട് എതിർപ്പുള്ളവർ പോലും അദ്ദേഹത്തിന്റെ എളിമയും ലാളിത്യ സ്വഭാവവും അംഗീകരിക്കും. ഗവർണറായി നിയോഗിക്കപ്പെട്ടതിന് ശേഷം കേരളത്തിൽ എത്തിയപ്പോഴും കുമ്മനത്തിന്റെ ഇടപെടൽ സാധാരണക്കാരിലും സാധാരണക്കാരനെ പോലെ തന്നെയാണ്.

അധികാര ഗർവ് തലയ്ക്ക് പിടിക്കാത്ത കുമ്മനത്തെ നേരിൽ കണ്ടറിഞ്ഞ അനുഭവം മുജീബ് പുരയിൽ എന്നയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചത് വൈറലാവുകയാണ്. കോഴിക്കോട് ബാലുശ്ശേരി നന്മണ്ടയിലെ പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് കുമ്മനം എതിർരാഷ്ട്രീയക്കാരുടെ പോലും കയ്യടി വാങ്ങിയിരിക്കുന്നത്.

പദവി അഹങ്കാരമല്ല

പദവി അഹങ്കാരമല്ല

മുജീബ് പുരയിൽ എഴുതിയ കുറിപ്പ് വായിക്കാം: പദവി അലങ്കാരമാകാതിരിക്കാൻ എന്തൊരു കരുതൽ! ഒരു മഹത് വ്യക്തിയെ കുറിച്ച് തീർത്തും വ്യക്തിപരമായി ചിലത് പറയാതിരിക്കാനാകില്ല. നമുക്കിടയിൽ നിന്നും പലരും പഞ്ചായത്ത് മെംബർ തൊട്ട് മുകളിലോട്ട് പല പടവുകൾ കയറിയവരായുണ്ട്. ശേഷം അവരുടെ ഭാവ പരിണാമങ്ങളും നമ്മൾ അടുത്തറിഞ്ഞിട്ടുണ്ട്. ഈയൊരു തലത്തിൽ നിന്നാണ് ബഹു. കുമ്മനം രാജശേഖരനെന്ന ഗവർണറെ വിലയിരുത്തേണ്ടത്.

അതിശയിപ്പിച്ച് കളഞ്ഞു

അതിശയിപ്പിച്ച് കളഞ്ഞു

ഭരണഘടനയുടെ കാവലാളെന്ന അതിവിശിഷ്ട ഗവർണർ പദവി ഉത്തരവാദിത്വം മാത്രമാകാൻ, അലങ്കാരമാകാതിരിക്കാനുള്ള കരുതലിന് നല്ല നമസ്കാരം.മിസോാറം ഗവർണറായ ശേഷം കേരത്തിലെ ആദ്യ പരിപാടി ബാലുശ്ശേരി നൻമണ്ടയിൽ സംസ്കൃതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചതായിരുന്നു. പരിപാടിക്ക് എത്തിയപ്പോൾ കണ്ട ശരീര ഭാഷ, പെരുമാറ്റം അതിശയിപ്പിച്ചു കളഞ്ഞു ശരിക്കും.

വേറിട്ടൊരു തൂ വെള്ള പുഷ്പം

വേറിട്ടൊരു തൂ വെള്ള പുഷ്പം

സത്യമായും വിക്ടോറിയൻ മനോഭാവത്തിലെ വേറിട്ടൊരു തൂ വെള്ള പുഷ്പം. അതി വിശിഷ്ടരുടെ കാര്യം പോട്ടെ സാധാരണ വിശിഷ്ടർ ഒരു ചടങ്ങിൽ പങ്കെടുക്കുക എങ്ങിനെ ആയിരിക്കുമെന്ന് നമ്മളൊരുപാട് കണ്ടതും അറിഞ്ഞതുമാണ്. വേദിയിലേക്ക് ആദ്യം എത്തിയ ഗവർണർ മറ്റുള്ള അതിഥികളെ കൈകൂപ്പി സ്വീകരിച്ചു പദവി വച്ച് എത്രയോ നിസാരരായ അവർ ഇരുന്ന ശേഷം ഒരു ഗവർണർ ഇരിക്കുക? മറ്റാരിൽ നിന്നു പ്രതീക്ഷിക്കാനാകും?

തലക്കനമില്ലാത്ത കുമ്മനം

തലക്കനമില്ലാത്ത കുമ്മനം

ആദരവ് ഏറ്റുവാങ്ങാനെത്തിയവരിൽ നിന്ന് അനുഗ്രഹം തേടുക.. ആൾക്കൂട്ടത്തിനിടയിലൂടെ തലക്കനമില്ലാതെ നടക്കാനാവുക... അധികാരം അലങ്കാരമാക്കാത്തവർക്കു മാത്രമേ സാധിക്കൂ. (വഴിയിലൊന്നു കയറിപ്പോയാൽ ഭേദ്യം ചെയ്യുന്ന ജന പ്രതിനിധി.. അങ്ങനെ പലതരക്കാരെ വെറുതെയൊന്ന് ഓർക്കുക അപ്പോഴാണ് ശരിക്കും ഒരു ഇത് തോന്നുക).

മാറ്റം ശബ്ദത്തിൽ മാത്രം

മാറ്റം ശബ്ദത്തിൽ മാത്രം

മുൻപും ഈ ശബ്ദം ഒരുപാട് കേട്ടിട്ടുണ്ട്. ആകെയുള്ള മാറ്റവും ശബ്ദത്തിൽ തന്നെ. ഗവർണറെന്ന ഉത്തരവാദിത്വം ഉൾക്കൊണ്ട ശബ്ദം മാത്രം. പദവിയിലെ എളിമ കൊണ്ട് ഇസഡ് പ്ലസിനു പോലും നാണം തോനുന്നുണ്ടാകണം, ഈ മനുഷ്യനെ കുറിച്ചോർത്ത്. ഭരണഘടനാ ചുമതലകൾ വീഴ്ചയില്ലാതെ നിറവേറ്റാൻ അങ്ങേക്കാകട്ടെ, ആശംസകൾ.

ഫേസ്ബുക്ക് കുറിപ്പ്

മുജീബ് പുരയിൽ എഴുതിയ കുറിപ്പ്

English summary
Facebook post praising Mizoram Governor Kummanam Rajashekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X