കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രായമായതുകൊണ്ട് മാത്രം സ്വഭാവഗുണമുണ്ടാവില്ല, അതുകൊണ്ട് പ്രായമല്ല വിഷയം'- യുവ സാരഥികളെ കുറിച്ച് തുമ്മാരുകുടി

Google Oneindia Malayalam News

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആയി ആര്യ രാജേന്ദ്രന്‍ ചുമതലയേറ്റുകഴിഞ്ഞു. രേഷ്മ മേരി ജോയ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ആകുമെന്നും ഉറപ്പായി. അങ്ങനെ, യുവനിരയില്‍ നിന്ന് ഒരുപാട് പേരാണ് ഇത്തവണ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ നേതൃത്വത്തിലേക്ക് എത്തുന്നത്.

ആര്യ മേയര്‍ തിരഞ്ഞെടുപ്പിനെത്തിയത് അച്ഛനോടൊപ്പം‌ ബൈക്കില്‍; ഒദ്യോഗിക വാഹനത്തില്‍ പിന്നീട്‌ യാത്രആര്യ മേയര്‍ തിരഞ്ഞെടുപ്പിനെത്തിയത് അച്ഛനോടൊപ്പം‌ ബൈക്കില്‍; ഒദ്യോഗിക വാഹനത്തില്‍ പിന്നീട്‌ യാത്ര

തിരുവനന്തപുരം കോര്‍പറേഷന്‍ ആര്യ ഭരിക്കും; ജില്ലയിലെ മുന്‍സിപ്പാലിറ്റികളിലും എല്‍ഡിഎഫ്തിരുവനന്തപുരം കോര്‍പറേഷന്‍ ആര്യ ഭരിക്കും; ജില്ലയിലെ മുന്‍സിപ്പാലിറ്റികളിലും എല്‍ഡിഎഫ്

ഈ ചെറു പ്രായത്തില്‍ ഇവരെക്കൊണ്ട് ഇതെല്ലാം സാധിക്കുമോ എന്നാണ് പലരും ചോദിക്കുന്ന ചോദ്യം. ആ ചോദ്യത്തിനുള്ള ഉത്തരമാണ് മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അദ്ദേഹത്തിന്റെ കുറിപ്പ് തന്നെ വായിക്കാം...

ആ പൊട്ടലും ചീറ്റലും ഒക്കെ...

ആ പൊട്ടലും ചീറ്റലും ഒക്കെ...

ഇരുപത്തി ഒന്ന് വയസ്സുള്ളവർ ഭരണമേൽക്കുമ്പോൾ

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടമായ മേയർ മുതൽ പഞ്ചായത്ത് പ്രസിഡന്റുമാർ വരെയുള്ളവരുടെ തിരഞ്ഞെടുപ്പ് ഇന്ന് നടന്നല്ലോ. ജനാധിപത്യ സംവിധാനത്തിലെ ഉത്സവം ആണ് തിരഞ്ഞെടുപ്പുകൾ, അതുകൊണ്ട് തന്നെ അല്പം പൊട്ടലും ചീറലും ഒക്കെ കാണുമ്പോൾ ഉത്സവത്തിന്റെ ഭാഗമായ വെടിക്കെട്ടാണെന്ന് കരുതിയാൽ മതി !

ആര്യ രാജേന്ദ്രനും രേഷ്മ മേരി റോയും

ആര്യ രാജേന്ദ്രനും രേഷ്മ മേരി റോയും

അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനം ഏറ്റെടുക്കുന്ന, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാകുന്ന, രേഷ്മ മേരി റോയ്, തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആകുന്ന ആര്യ രാജേന്ദ്രൻ ഇവരൊക്കെ ഉൾപ്പടെ നൂറു കണക്കിന് മറ്റു സ്ത്രീകളും യുവജനങ്ങളും ആണ് നേതൃസ്ഥാനങ്ങളിൽ എത്തുന്നത്. പുതിയ ആശയങ്ങളും സ്വപ്നങ്ങളും ആയി ആയിരത്തോളം ആളുകൾ ആണ് പഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെയുള്ള സംവിധാനങ്ങളിൽ ഭരണ രംഗത്തേക്ക് വരുന്നത്. എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ.

ഭരണ പരിചയം- ന്യായമായ ചോദ്യം

ഭരണ പരിചയം- ന്യായമായ ചോദ്യം

യുവാക്കൾക്കും സ്ത്രീകൾക്കും ഒക്കെ അധികാരത്തിൽ കൂടുതൽ അവസരം നൽകണമെന്ന് സ്ഥിരം വാദിക്കുന്ന ഒരാൾ എന്ന നിലയിൽ യുവാക്കളായ സ്ത്രീകൾ അധികാരത്തിൽ എത്തുന്നത് എന്നെ ശരിക്കും സന്തോഷിപ്പിക്കുന്നുണ്ട്.
തീരെ പ്രായം കുറഞ്ഞവർക്കും ഭരണ പരിചയം ഇല്ലാത്തവർക്കും ഒക്കെ അധികാര സ്ഥാനങ്ങൾ നൽകുന്നത് ശരിയാണോ എന്നൊരു ചോദ്യമുണ്ട്. ന്യായമായ ചോദ്യമാണ്.

സ്വഭാവ ഗുണം ആണ് പ്രധാനം

സ്വഭാവ ഗുണം ആണ് പ്രധാനം

ജനാധിപത്യ സംവിധാനത്തിൽ ആരെയാണ് ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളിൽ നിയമിക്കേണ്ടത് എന്നതിന് എൻ്റെ ഉത്തരം എപ്പോഴും ഒന്നാണ്
"For leadership you should only select people with integrity, expertise you can always hire"
സ്വഭാവഗുണം ആണ് ഏറ്റവും പ്രധാനം. ഓരോ വിഷയങ്ങളിലും ഉള്ള സൂഷ്മമായ അറിവല്ല. അതിന് ആളുകൾ ധാരാളം ഉണ്ട്.

നല്ല ഡോക്ടറെ ആരോഗ്യ മന്ത്രിയാക്കണമെന്നും നല്ല സ്പോർട്സ് താരത്തെ കായിക മന്ത്രി ആക്കണം എന്നുമൊക്കെ ആളുകൾ പറയുമ്പോൾ ഞാൻ ഇത് തന്നെയാണ് പറയാറുള്ളത്.

വിദ്യാഭ്യാസമല്ല, ഇന്റഗ്രിറ്റി ആണ് പ്രധാനം

വിദ്യാഭ്യാസമല്ല, ഇന്റഗ്രിറ്റി ആണ് പ്രധാനം

നമ്മുടെ നേതാക്കൾക്ക് ചിലർക്ക് വിദ്യാഭ്യാസം ഇല്ല, മിനിമം ഡിഗ്രി എങ്കിലും വേണം എം എൽ എ ആകാൻ എന്ന് പറയുന്നവരോടും പറയുന്നത് ഇത് തന്നെയാണ്.
Integrity ആണ് പ്രധാനം (ഇതിന് കൃത്യമായ മലയാളം ഇല്ല). ആരോഗ്യ രംഗത്തെ അറിവൊക്കെ ഉള്ളവർ എത്ര വേണമെങ്കിലും ചുറ്റുമുണ്ട്. അവരോട് ചോദിച്ചു മനസ്സിലാക്കാൻ ഉള്ള അറിവ് ഉണ്ടായാൽ മതി. വിദ്യാഭ്യാസം കൊണ്ട് സ്വഭാവഗുണം ഉണ്ടാവില്ല.

ഇപ്പോൾ നേതൃത്വത്തിലേക്ക് എത്തിയിട്ടുള്ള ചെറുപ്പക്കാർക്ക് ഇതുണ്ടോ ?, അറിയില്ല, അത് കാലം തെളിയിക്കും. പക്ഷെ പ്രായം ആയത്കൊണ്ട് മാത്രം സ്വഭാവഗുണം ഉണ്ടാവില്ല, അതുകൊണ്ട് പ്രായം അല്ല വിഷയം.

രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാവി കൂടി

രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാവി കൂടി

ഒരു കാര്യം കൂടി പറയാം. ഇന്ത്യയിൽ സാധാരണ ഗതിയിൽ ചെറുപ്പക്കാർക്ക് അധികാര സ്ഥാനങ്ങൾ കിട്ടുന്നുണ്ടെങ്കിൽ അവർ രാഷ്ട്രീയ കുടുംബങ്ങളിലെ അംഗമായിരിക്കും. അപ്പോഴൊന്നും ആരും ഇത്തരം ചോദ്യങ്ങൾ ചോദിക്കാറില്ല. പക്ഷെ അങ്ങനെയല്ലാതെ കുറച്ചു ചെറുപ്പക്കാർക്ക് തിരഞ്ഞെടുപ്പിന് സീറ്റ് കിട്ടുന്നതും അധികാര സ്ഥാനങ്ങൾ കിട്ടുന്നതും ഒക്കെ സൂചിപ്പിക്കുന്നത് അവരുടെ ഭാവി സാദ്ധ്യതകൾ മാത്രമല്ല, അവരെ പ്രമോട്ട് ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാവി കൂടിയാണ്.

ദേശീയ ശ്ര‌ദ്ധയാകര്‍ഷിച്ച്‌ ആര്യ രാജേന്ദ്രന്‍; അഭിനന്ദനവുമായി കമല്‍ ഹാസനും അദാനിയുംദേശീയ ശ്ര‌ദ്ധയാകര്‍ഷിച്ച്‌ ആര്യ രാജേന്ദ്രന്‍; അഭിനന്ദനവുമായി കമല്‍ ഹാസനും അദാനിയും

English summary
For leadership you should only select people with integrity, says Muralee Thummarukudy on young leaders like Arya Rajendran and Reshma Mary Joy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X