കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം അജു വർഗ്ഗീസിന്റെ ശാപമായിരിക്കും! ദശമൂലം മമ്മൂക്കക്ക് കൊടുത്തതിലും മേലെ, പക്കി കൊച്ചുണ്ണിക്ക്!

Google Oneindia Malayalam News

നിവിന്‍ പോളി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം എന്നൊക്കെ ആയിരുന്നു ഇത്തിക്കര പക്കി, ക്ഷമിക്കണം കായംകുളം കൊച്ചുണ്ണി എന്നായിരുന്നു പറഞ്ഞിരുന്നത്. ഗസ്റ്റ് റോളിലോ മറ്റോ മോഹന്‍ലാല്‍ ഒന്ന് വന്ന് പോകുന്നുണ്ടെന്നും. പക്ഷേ സിനിമയുടെ ചിത്രീകരണം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും കളിമാറിയിരുന്നു.

തിരുവനന്തപുരത്ത് വൻമതിലായി ശശി തരൂർ, തരൂരിന് എതിരായി സിപിഎമ്മിന്റെ നിർണായക നീക്കംതിരുവനന്തപുരത്ത് വൻമതിലായി ശശി തരൂർ, തരൂരിന് എതിരായി സിപിഎമ്മിന്റെ നിർണായക നീക്കം

റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നിവിന്‍ പോളി എന്ന ലൈനില്‍ ആയി കാര്യങ്ങള്‍. ഒടുവില്‍ സിനിമ റിലീസ് ചെയ്തപ്പോഴോ, അതുക്കും മേലെയാണ് സ്ഥിതി.

ദിലീപിനെ കൈവിടാതെ എഎംഎംഎ; നടിമാര്‍ കാത്തിരിക്കണം; ഇപ്പോള്‍ നടപടിയെടുക്കാനാവില്ലെന്ന് മോഹന്‍ലാല്‍ദിലീപിനെ കൈവിടാതെ എഎംഎംഎ; നടിമാര്‍ കാത്തിരിക്കണം; ഇപ്പോള്‍ നടപടിയെടുക്കാനാവില്ലെന്ന് മോഹന്‍ലാല്‍

മുഴുനീള വേഷം ചെയ്ത നിവിന്‍ പോളി എവിടെ കിടക്കുന്നു, 20 മിനിട്ട് വന്നിട്ട് പോയ ലാലേട്ടന്‍ എവിടെ നില്‍ക്കുന്നു. സിനിമയുടെ പേര് ഇത്തിക്കര പക്കി എന്നാണോ അതോ കായംകുളം കൊച്ചുണ്ണി എന്നാണോ എന്നൊക്കെയാണ് സോഷ്യല്‍മീഡിയയില്‍ ചിലര്‍ പറയുന്നത്. ഫേസ്ബുക്ക് തുറന്നാല്‍ കായംകുളം കൊച്ചുണ്ണിയുടെ സ്ഥിതി ഇങ്ങനെയാണ്....!!!

അനുഭവിച്ചോ... അനുഭവിച്ചോ...

അനുഭവിച്ചോ... അനുഭവിച്ചോ...

അല്ലെങ്കില്‍ എല്ലാ സിനിമയിലും അജു വര്‍ഗ്ഗീസിനെ കൂട്ടുന്നതാണ്. ഇതിലും ആ പക്കിയുടെ വേഷം അജുവിന് കൊടുത്താല്‍ മതിയായിരുന്നു. അങ്ങനെയായിരുന്നേല്‍ വല്ല പ്രശ്‌നവും ഉണ്ടാവുമായിരുന്നോ!

സൂര്യയുടെ ചിന്ത!!!

സൂര്യയുടെ ചിന്ത!!!

തമിഴ് താരം സൂര്യയുടെ അടുത്ത സിനിമയില്‍ ലാലേട്ടന്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ടത്രെ. ഇനിയിപ്പോ ആ സിനിമയും ഇങ്ങേര് കൊണ്ടുപോകുമോ എന്ന സംശയത്തിലാണത്രെ സൂര്യ!

ഇനി എന്ത് എക്‌സ്‌പ്ലെയിന്‍ ചെയ്യാന്‍

ഇനി എന്ത് എക്‌സ്‌പ്ലെയിന്‍ ചെയ്യാന്‍

നായകനാക്കി ബ്രഹ്മാണ്ഡ സിനിമ ചെയ്യാം എന്നൊക്കെ പറഞ്ഞ് കൂടെ കൂട്ടിയിട്ട് റോഷന്‍ ആന്‍ഡ്രൂസ് ഇങ്ങനെയൊക്കെ ചെയ്യാന്‍ പാടുണ്ടായിരുന്നോ! ഇനി എന്ത് എക്‌സ്‌പ്ലെയിന്‍ ചെയ്തിട്ട് എന്ത് കാര്യം!

വലിയ ധാരണയില്ലല്ലേ...

വലിയ ധാരണയില്ലല്ലേ...

സംഗതി സിനിമ നല്ല കളക്ഷന്‍ ഒക്കെ സ്വന്തമാക്കുന്നുണ്ട്. പക്ഷേ, ബ്രഹ്മാണ്ഡ സിനിമ എന്നൊക്കെ വിളിക്കാന്‍ പറ്റുമോ എന്നാണ് സംശയം....അതിപ്പോള്‍ നിവിന്‍ പോളിയും ഗോകുലം ഗോപാലനും വരെ ചോദിച്ചാല്‍ എങ്ങനെയിരിക്കും!

ഒന്ന് പറയാമോ...

ഒന്ന് പറയാമോ...

കായംകുളം കൊച്ചുണ്ണി തന്റെ സിനിമയാണെന്ന് കാണുന്നോരോട് ഒന്ന് പറയാന്‍ പറ്റുമോ എന്നൊക്കെ ലാലേട്ടനോട് ചോദിക്കണ്ട സ്ഥിതിയിലായിട്ടുണ്ടത്രെ നിവിന്‍ പോളി!

ഇതിലും ഭേദം

ഇതിലും ഭേദം

ക്ലൈമാക്‌സ് സീനില്‍ കൂടി ഇത്തിക്കര പക്കിയെ കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നത്രെ. അപ്പോഴാണത്രെ, അങ്ങനെ ആണേല്‍ തന്നെ ഗസ്റ്റ് റോളില്‍ ആക്കുന്നതല്ലേ നല്ലതെന്ന് നിവിന്‍ പോളി ചോദിച്ചത്!

രമണന്‍ കൊണ്ടുപോയില്ലേ...

രമണന്‍ കൊണ്ടുപോയില്ലേ...

കായംകുളം കൊച്ചുണ്ണിയുടെ ക്രെഡിറ്റ് ഇത്തിക്കര പക്കി കൊണ്ടുപോയി എന്ന് പറയുന്നവര്‍ ആ പഞ്ചാബി ഹൗസിലെ ദിലീപിനെ കുറിച്ച് ആലോചിക്കണെന്ന്! എല്ലാ ക്രെഡിറ്റും രമണന്‍ കൊണ്ടുപോയിട്ടും ദിലീപ് കമാന്ന് ഒരക്ഷരം മിണ്ടിയോ!

ഒരു വിലയും ഇല്ലേ...

ഒരു വിലയും ഇല്ലേ...

അപ്പോള്‍ എന്റെ അഭിനയത്തിന് ഒരു വിലയും ഇല്ലേ എന്നൊക്കെ ചോദിക്കേണ്ടി വരുമോ എന്നാണ് സംശയം. അതെന്താ, അങ്ങനെ ചോദിച്ചാല്‍!

സൈലന്റ്

സൈലന്റ്

ഇതിപ്പോള്‍ ഒരുപാട് ഡയലോഗുകള്‍ ഒന്നും വേണ്ട. കായംകുളം കൊച്ചുണ്ണി ഇങ്ങനെ പോകുമ്പോള്‍ അതാ വരുന്നു ഇത്തിക്കര പക്കി. പിന്നെ ഒന്നും പറയേണ്ടല്ലോ.... എല്ലാം ശുഭം!

അജുവിന്റെ ശാപം ആയിരിക്കും!

അജുവിന്റെ ശാപം ആയിരിക്കും!

പടം കണ്ട എല്ലാവര്‍ക്കും ഇത്തിക്കരപ്പക്കിയെ കുറിച്ച് മാത്രമേ പറയാനുള്ളൂ. എല്ലാം ആ അജുവര്‍ഗ്ഗീസിന്റെ ഒക്കെ ശാപം ആയിരിക്കും!

സഹതാപ പ്രശംസ!!!

സഹതാപ പ്രശംസ!!!

വന്നുവന്ന്, കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍ പോളിയും അടിപൊളിയാണെന്നൊക്കെ ആളുകള്‍ പറയുന്നുണ്ട്. ഈ സഹതാപ പ്രശംസ നിവിന്‍ പോളിക്ക് വേണ്ടി വരുമോ!

മുമ്പും

മുമ്പും

ഇതിന് മുമ്പും ഇങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്. കമ്മട്ടിപ്പാടത്തിലെ നായകന്‍ കൃഷ്ണന്‍ ആണെന്നല്ലേ പറഞ്ഞിരുന്നത്. പക്ഷേ, ക്രെഡിറ്റ് മുഴുവന്‍ കൊണ്ടുപോയത് ആ ഗംഗയും!

ആര്‍ക്കറിയാം...

ആര്‍ക്കറിയാം...

നിവിന്‍ പോളിക്ക് മാത്രമല്ല, സാക്ഷാല്‍ കായംകുളം കൊച്ചുണ്ണിക്ക് വരെ ഇപ്പോള്‍ സംശയം ആയിട്ടുണ്ട്. ഇതിപ്പോള്‍ തന്നെ കുറിച്ചുള്ള സിനിമ തന്നെ ആണോ എന്ന്!

ചിക്കന്‍ റോളിലെ ചിക്കന്‍

ചിക്കന്‍ റോളിലെ ചിക്കന്‍

ചിക്കന്‍ റോള്‍ എന്ന പലഹാരത്തിന്റെ പേരില്‍ ചിക്കന്‍ ഉണ്ടാവും. എന്നാല്‍ കഴിച്ച് നോക്കിയാല്‍ പേരിന് എവിടേയെങ്കിലും മാത്രം ആയിരിക്കും കിട്ടുക. ഇതിപ്പോള്‍ അതുപോലെ ആയല്ലോ!

ഒന്ന് ഓര്‍മിപ്പിച്ചേക്കാം

ഒന്ന് ഓര്‍മിപ്പിച്ചേക്കാം

ഇപ്പോള്‍ ഇടക്കിടെ അക്കാര്യം ഓര്‍മിപ്പിക്കണ്ട ഒരു സ്ഥിതിയായിട്ടുണ്ടത്രെ... കായംകുളം കൊച്ചുണ്ണിയിലെ നായകന്‍ താന്‍ തന്നെയാണെന്ന് നാട്ടുകാരോട് പറയേണ്ട സ്ഥിതിയേ!

തെറ്റ് പറ്റിപ്പോയി!!!

തെറ്റ് പറ്റിപ്പോയി!!!

ഇത്തിക്കരപ്പക്കിയായി അജു വര്‍ഗ്ഗീസിനെ വിളിച്ചാല്‍ മതിയായിരുന്നു എന്ന് ചിലപ്പോള്‍ നിവിന്‍ പോളിക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാവും... അതായിരുന്നെങ്കില്‍ പൊളിച്ചേനെ!

മണിക്കുട്ടന്റെ സ്ഥിതി

മണിക്കുട്ടന്റെ സ്ഥിതി

കായംകുളം കൊച്ചുണ്ണി ഇതിന് മുമ്പ് സീരിയില്‍ ആയിരുന്നല്ലോ... അതില്‍ നായകന്‍ മണിക്കുട്ടനും. കായംകുളം കൊച്ചുണ്ണി സിനിമ ഫസ്റ്റ് ഷോ കണ്ട മണിക്കുട്ടന്റെ ഭാവം!

പൊളിച്ച്...

പൊളിച്ച്...

സൂര്യയുടെ അടുത്ത ചിത്രത്തില്‍ ലാലേട്ടന്‍ ഉണ്ടെന്ന് അറിഞ്ഞതോടെ ആണത്രെ നിവിന്‍ പോളിക്ക് ഇത്തി ആശ്വാസം ആയത്. അങ്ങനെ ആകുമ്പോള്‍ ഒരു കൂട്ടാവുമല്ലോ!

ജനത ഗാരേജ്

ജനത ഗാരേജ്

ഇതിപ്പോള്‍ ലാലേട്ടന്‍ ഏത് സിനിമയില്‍ അഭിനയിച്ചാലും ഇങ്ങനെ തന്നെ ആണെന്നാണല്ലോ തോന്നുന്നത്. ആ ജനത ഗാരേജിലെ ജൂനിയര്‍ എന്‍ടിആറിന്റെ അവസ്ഥ കണ്ടില്ലേ!

എന്തിന്....

എന്തിന്....

കായംകുളം കൊച്ചുണ്ണി സിനിമ കണ്ടിറങ്ങിയതിന് ശേഷം എല്ലാവരും മോഹന്‍ലാലിനെ പ്രശംസിക്കുന്നത് കാണുമ്പോള്‍ നിവിന്‍ പോളിയുടെ ഭാവം ഇങ്ങനെ ആണത്രെ!

ആരാണാ വിസ്മയം

ആരാണാ വിസ്മയം

ഇനിയിപ്പോള്‍ കായംകുളം കൊച്ചുണ്ണിക്ക് അവാര്‍ഡ് വല്ലതും കിട്ടി എന്ന് വിചാരിക്കുക. പ്രേക്ഷകരെ വിസ്മയിപ്പിച്ച ആ നായകനെ വിളിച്ചാല്‍ ആരായിരിക്കും സ്റ്റേജിലേക്ക് ചെല്ലുക!

അതാണല്ലോ ശീലം

അതാണല്ലോ ശീലം

ഈ സിനിമയിലും ജയിച്ചത് ലാലേട്ടന്‍ തന്നെ. അത്പിന്നെ, ശീലം അങ്ങനെ ആണല്ലോ... ഏത് സിനിമയില്‍ ഗസ്റ്റ് ആയി വന്നാലും സിനിമ മൊത്തം അങ്ങ് കൊണ്ടുപോകും!

അങ്ങനെയൊക്കെ പറയാമോ...

അങ്ങനെയൊക്കെ പറയാമോ...

ഇത്തിക്കര പക്കി എന്ന് സിനിമയുടെ പേര് മാറ്റിയാലും സഹിക്കാം.. പക്കിയുടെ കൂടെ അഭിനയിച്ച പയ്യന്‍ എന്നൊക്കെ കൊച്ചുണ്ണിയെ പറയാമോ!

നിര്‍ത്തിക്കൂടേ....

നിര്‍ത്തിക്കൂടേ....

അപമാനിച്ച് മതിയായെങ്കില്‍ നിര്‍ത്തിക്കൂടേ എന്നൊക്കെ നിവിന്‍ പോളി റോഷന്‍ ആന്‍ഡ്രൂസിനോട് ചോദിക്കുമോ എന്നാണ് സംശയം!

ഓര്‍മിപ്പിക്കല്ലേ...

ഓര്‍മിപ്പിക്കല്ലേ...

അടുത്ത വര്‍ഷം ആയിക്കഴിഞ്ഞാല്‍ കായംകുളം കൊച്ചുണ്ണിയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുമോ ആവോ... അതൊന്നും ഓര്‍മിപ്പിക്കല്ലേ പൊന്നേ എന്നായിരിക്കും നിവിന്‍ പറയുക!

 ദശമൂലം ദാമു

ദശമൂലം ദാമു

അതൊക്കെ പോകട്ടേ... ചട്ടമ്പി നാട് സിനിമയിലെ നായകന്‍ ആയിരുന്ന മമ്മൂക്കയ്ക്ക് വന്ന ഗതി വേറെ ആര്‍ക്കെങ്കിലും വന്നുകാണുമോ... ആ ദശമൂലം ദാമു കൊടുത്ത പണിയല്ലേ ഏറ്റവും വലിയ പണി!

English summary
How Social Media trolling Nivin Pauly's Kayamkulam Kochunni with Mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X