കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനൊരു സ്വവർഗാനുരാഗിയാണ്.. പക്ഷെ ഞാനിന്നൊരു ക്രിമിനലല്ല... ഹൃദയസ്പർശിയായ കുറിപ്പ് വായിക്കാം...

  • By Desk
Google Oneindia Malayalam News

ആയിരക്കണക്കിന് ആളുകൾക്ക് തടവറയിൽ നിന്നും മോചനം നൽകുന്നതായിരുന്നു സുപ്രീം കോടതിയുടെ ചരിത്രവിധി. സ്വപ്നങ്ങൾക്കൊപ്പം സ്വന്തം സ്വത്വം കൂടി തടവറിയിലാക്കിയവർ. ഇനി മുതൽ സ്വവർഗരതി രാജ്യത്ത് കുറ്റകരമല്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിലെ വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കി. ലൈംഗീകസ്വത്യം മറച്ചുവയ്ക്കേണ്ടതല്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

എംഎൽഎക്കെതിരായ പരാതിയിൽ പോലീസ് അന്വേഷണവും; അണികളെ നിരത്തി പ്രതിരോധിക്കാൻ പി കെ ശശിഎംഎൽഎക്കെതിരായ പരാതിയിൽ പോലീസ് അന്വേഷണവും; അണികളെ നിരത്തി പ്രതിരോധിക്കാൻ പി കെ ശശി

നിയമം അതിന്റെ ചട്ടക്കൂടുകൾ ഭേദിച്ചുതന്നു. ഇനി മാറേണ്ടത് സമൂഹമാണ്. രണ്ട് പിടകിട്ടിയിലാൽ മാറുന്നതല്ല സ്വർഗാനുരാഗമെന്ന് തിരിച്ചറിയണം. മനുഷ്യനെ മനുഷ്യനായി കാണണം. ചരിത്ര വിധിയുടെ പശ്ചാത്തലത്തിൽ നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്. വിധിക്ക് ശേഷം അഭിമാനപൂർവ്വം തന്നെ സ്വീകരിച്ച മാതാപിതാക്കളെകുറിച്ചുള്ള മുംബൈ സ്വദേശിയുടെ കുറിപ്പ് വൈറലാവുകയാണ്.

അർണബ് നൻഡി

അർണബ് നൻഡി

ഞാനൊരു സ്വവർഗാനുരാഗിയാണ്. പക്ഷെ ഞാനിന്നൊരു ക്രിമിനലല്ല. ഈ കുറിപ്പ് വായിക്കുന്നവരോട് എനിക്കൊരു അപേക്ഷയാണുള്ളത്. ഇത് പരമാവധി പങ്കുവയ്ക്കുക. സ്വപ്നങ്ങളും സ്വത്യവും മറച്ചുവയ്ക്കേണ്ടി വരുന്ന അവനവനോടും സമൂഹത്തോടും പടവെട്ടേണ്ടി വരുന്ന ആയിരങ്ങൾക്ക് ഇതൊരു ആശ്വാസമാകുമെന്ന് ഉറപ്പുണ്ട്. ഞങ്ങൾക്ക് ജയിച്ചേ മതിയാകു...

സ്വവർഗാനുരാഗം

സ്വവർഗാനുരാഗം

ലൈംഗീകത നിങ്ങളുടെ സ്വത്വത്തിന്റെ ഭാഗം മാത്രമാണ്, അത് നിങ്ങളുടെ സ്വത്വമല്ലെന്ന് മനസ്സിലാക്കുക. രണ്ട് വർഷങ്ങൾക്ക് മുൻപാണ് എന്റെ ജീവിതം മാറിതുടങ്ങിയത്. ഞാൻ ആരാണെന്ന് ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു അതുവരെ. മനസും ശരീരവും രണ്ട് രീതിയിൽ. ഒടുവിൽ ഞാൻ എന്നെ തേടിയിറങ്ങി. സമൂഹവുമായി അടുത്തിടപഴകി. എന്നെപോലുള്ളവരെ കണ്ടെത്തി. മനസും ബുദ്ധിയും തമ്മിൽ നടന്ന യുദ്ധത്തിന് ഞാൻ ഉത്തരം കണ്ടെത്തി.

തുറന്നു പറച്ചിൽ

തുറന്നു പറച്ചിൽ

എന്റെ സുഹൃത്തായ നിഖിലിന്റെ പിറന്നാൾ പാർട്ടിക്കിടെ എന്നെകുറിച്ച് ഞാൻ അവനോട് പറഞ്ഞു. അവനെന്നെ അംഗീകരിക്കുകയാണ് ചെയ്തത്. കൊക്കൂണിൽ നിന്നും ഒരു ചിത്രശലഭം പുറത്തേയ്ക്ക് വരുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ‌‌‌‌‌ എനിക്ക് മുമ്പിലുള്ള വിശാലമായ ലോകത്തെ ഞാൻ തിരിച്ചറിഞ്ഞു.

മാതാപിതാക്കളോടും

മാതാപിതാക്കളോടും

വളരെ യാഥാസ്ഥിതിക ചുറ്റുപാടിൽ ജീവിക്കുന്നവരാണ് എന്റെ മാതാപിതാക്കൾ. സമൂഹത്തിന് മുമ്പിൽ അവർ അപമാനിതരാകരുതെന്ന് തോന്നി. അതുകൊണ്ട് ആദ്യമൊന്നും തുറന്ന് മാതാപിതാക്കളോട് ഒന്നും പറഞ്ഞില്ല. പിന്നീട് ഇതിനെകുറിച്ച് അവരോട് സംസാരിച്ചു. പക്ഷെ അവർ തളർന്നില്ല. എന്റെ ലൈംഗിക ജീവിതത്തെ കുറിച്ചായിരുന്നു അവരുടെ സംശയങ്ങൾ. അവർക്ക് സമയം വേണമെന്ന് എനിക്ക് തോന്നി. ഞാൻ സമൂഹത്തിന് മുമ്പിൽ കുറച്ചുനാൾ കൂടി എന്നെ മറച്ചുപിടിച്ചു.

ഇന്ന്

ഇന്ന്

സുപ്രീം കോടതിയുടെ ചരിത്ര വിധി വന്ന ദിവസം, വീട്ടിലേക്കെത്തിയപ്പോൾ എന്റെ അച്ഛനും അമ്മയും നിറകണ്ണുകളോടെ ഓടിയെത്തി എന്നെ കെട്ടിപ്പിടിച്ചു. ഇത് നിയമപരമായിരിക്കുന്നു, അഭിനന്ദനങ്ങൾ എന്ന് പറഞ്ഞു. സന്തോഷം കൊണ്ട് ഞാൻ വിങ്ങിപ്പൊട്ടി. ഇനി നിനക്ക് വേണ്ടി പെൺകുട്ടികളുടെ വിവാഹഭ്യാർത്ഥനകൾ വരില്ലല്ലോയെന്ന് അമ്മ പറഞ്ഞു. എന്താണ് എൽജിബിടി എന്ന് പോലും അറിയില്ലായിരുന്ന അമ്മയിന്ന് ചുറ്റുമുള്ളവർക്ക് അതിനെകുറിച്ച് പറഞ്ഞുകൊടുക്കുന്നു.

Recommended Video

cmsvideo
LGBTയെക്കുറിച്ച് അറിയേണ്ടതെല്ലാം | Oneindia Malayalam
ഇനി അവബോധം

ഇനി അവബോധം

കോടതി വിധികൊണ്ടുമാത്രം ഒന്നും മാറുന്നില്ല. ഇനി മാറേണ്ടത് സമൂഹത്തിന്റെ കാഴ്ചപ്പാടാണ്. എല്ലാവരും ഇവിടെ സാഹോദര്യത്തോടെ ജീവിക്കണം. ഞങ്ങൾക്ക് വേണ്ടത് സഹാനുഭൂതിയല്ല, സ്വതന്ത്ര്യമായി സൗഹാർദ്ദപരമായി ജീവിക്കാനുള്ളൊരിടമാണ്. സ്വർഗവിവാഹങ്ങൾ ഇന്ത്യയിൽ നടക്കണമെങ്കിൽ നമ്മൾ ഇനിയും ഒരുപാട് മുന്നോട്ട് പോകണം. നിങ്ങളുടെ അഞ്ജത ഒരുപാട് പേരുടെ സ്വപ്നങ്ങളാണ് ഇല്ലാതാക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

അർണബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

മോഹൻലാലിനെ കാണാൻ പ്രധാനമന്ത്രിക്ക് സമയമുണ്ട്; എം പിമാർക്ക് അനുവാദമില്ല; വിമർശനംമോഹൻലാലിനെ കാണാൻ പ്രധാനമന്ത്രിക്ക് സമയമുണ്ട്; എം പിമാർക്ക് അനുവാദമില്ല; വിമർശനം

English summary
I am so Gay Today as I am no longer a criminal: Arnab Nandy writes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X