കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹമോചനത്തിന് മാതാപിതാക്കൾ കാരണം ആകുന്നു... വൈറലായി കുറിപ്പ്

  • By Desk
Google Oneindia Malayalam News

ഓരോ മണിക്കൂറിലും 5 വിവാഹമോചനങ്ങള്‍ വീതം കേരളത്തിലെ കുടുംബകോടതികളില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവാഹമോചനത്തിന് ദമ്പതികള്‍ തിരഞ്ഞെടുക്കുന്ന കാരണം പലപ്പോഴും അഭിഭാഷകര്‍ക്കു പോലും അജ്ഞമായിരിക്കും. പലപ്പോഴും സംസാരിച്ച് തീര്‍ക്കേണ്ട പ്രശ്നങ്ങള്‍ ഊതിപെരിപ്പിച്ച് വലുതാക്കി ഒരിക്കലും മുഖത്തോട് മുഖം നോക്കാന്‍ പറ്റാത്ത രീതിയിലേക്ക് ആ പ്രശ്നങ്ങള്‍ കൊണ്ട് ചെന്നെത്തിക്കും പലരും.

പങ്കാളികളുടെ വീട്ടുകാര്‍ പലപ്പോഴും എരിതീയില്‍ എണ്ണയെന്ന കണക്കെ ഉപദേശങ്ങളുമായി കൂടെ ഉണ്ടെങ്കില്‍ വിവാഹമോചനത്തിന്‍റെ കാര്യത്തില്‍ പെട്ടെന്ന് തിരുമാനമായിക്കോളും. കുടുംബകോടതികളിലെ വിവാഹമോചന കേസുകളെ മുന്‍നിര്‍ത്തി സൈക്കോളജിസ്റ്റ് കലാ ഷിബു ഒരുവര്‍ഷം മുന്‍പ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നുത്. കുറിപ്പ് ഇങ്ങനെ

അച്ഛനെ കാൾ 'അമ്മ ..!!

അച്ഛനെ കാൾ 'അമ്മ ..!!

കുടുംബ കോടതികളിലെ കേസുകൾ വിശകലനം ചെയ്യുമ്പോൾ ,പലപ്പോഴും വേദനയോടെ തിരിച്ചറിയുന്ന ഒന്നുണ്ട്.. അറിഞ്ഞോ അറിയാതെയോ കേരളത്തിലെ വിവാഹമോചനത്തിന് മാതാപിതാക്കൾ കാരണം ആകുന്നു.. ഭൂമിയിലെ ദൈവങ്ങൾ നിമിത്തം ആകുന്നു..
..അച്ഛനെ കാൾ 'അമ്മ ..!!.
എങ്ങനെ ഇത്തരം ഒരു പഴി.?പയ്യന്റെ 'അമ്മ ,അതായത് പെണ്ണിന്റെ അമ്മായിഅമ്മ മോശം എന്നുള്ള കഥകൾ എത്ര ത്തോളം ഉണ്ടോ അത്ര തന്നെ തിരിച്ചും ഉണ്ട്..
പെണ്ണിന്റെ 'അമ്മ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ..
മിക്ക കേസുകളും നോക്കുമ്പോൾ ,.കുടുംബങ്ങളിലെ ഭൂരിപക്ഷം .പ്രശ്നങ്ങൾ സ്ത്രീകളിലൂടെ ആണ്!
'അമ്മ , അമ്മായിഅമ്മ , നാത്തൂൻ ....അവൾ..!!
പുരുഷൻ അതിന്റെ , ഭാഗം മാത്രം..
അല്ലേൽ ഇര...!

വിവാഹ മോചനം

വിവാഹ മോചനം

അച്ഛന്റെ വക്കീൽ ഓഫ്‌സസിൽ വരുന്ന ഒരു അമ്മയും മകളും ഉണ്ടായിരുന്നു..'അമ്മ ഒരു നിറഞ്ഞ രൂപം..
തന്റേടം മുഖത്തു പ്രതിഫലിക്കും.. പക്ഷെ , മകൾ ആ അമ്മയുടെ ആണോ എന്ന് തോന്നും..
ഉറക്കം തൂങ്ങിയ കണ്ണുകള്.. ഉന്തിയ പല്ലുകൾ അടയ്ക്കാതെ , അതിൽ നിന്നും ഉമിനീര് വരുന്ന രൂപം..
അവളുടെ വിവാഹ മോചനത്തിന്റെ കേസിനായിട്ടായിരുന്നു വരുന്നത്.. പെട്ടന്ന് ഒരു ദിവസം 'അമ്മ മരിച്ചു..
കുറച്ച് നാൾ കഴിഞ്ഞു ആ പെണ്ണിനെ കാണുമ്പോൾ..
അവളുടെ രൂപം ആകെ മാറിയിരുന്നു..
ഭാവത്തിലും ചുറു ചുറുക്ക്...അവൾക്കു ,
ഇത്ര നന്നായി പെരുമാറാറാനും സംസാരിക്കാനും കഴിയുമായിരുന്നോ..?അതിശയം ആയിരുന്നു കാണുന്നവർക്കൊക്കെ..
'അമ്മ ഉള്ളപ്പോൾ ഉടലെടുത്ത പ്രശ്നങ്ങൾ അങ്ങനെ മാറില്ലലോ... ഭാര്തതാവ് വെട്ടി കൊന്നു എന്നൊരു വാർത്ത പിന്നെ അറിഞ്ഞു..

പക

പക

മനുഷ്യർ തമ്മിലുള്ള പക അത്ര പെട്ടന്ന് പോകില്ല..
നാടിനെ നടുക്കിയ ഒരു കൊലപാതകം ആയിരുന്നു അത്..
ആ അമ്മയായിരുന്നു പ്രശ്നം എന്ന് എല്ലാവരും പറഞ്ഞു..
അവർ മരിച്ചു കഴിഞ്ഞു , മകൾ എടുത്ത തന്റേടം ദാമ്പത്യ ജീവിത്തിൽ ആദ്യമേ കാണിച്ചിരുന്നേൽ ,
അവർ ഒരുപക്ഷെ ഭൂമിയിൽ ഉണ്ടായേനെ..
അച്ഛനും അമ്മയും ഒരേ പോലെ ആ കുഞ്ഞിന് ഇല്ലാതാകില്ലായിരുന്നു..

കല്ലുകടിച്ചു

കല്ലുകടിച്ചു

അതേ പോലെ , ഈ അടുത്ത് കേട്ട മറ്റൊരു കേസ്...
അതിൽ ചെറുക്കന്റെ 'അമ്മ ആണ് പ്രശ്നം..
മോന് എപ്പോഴും എന്തിനും 'അമ്മ വേണം..
ചായ പോലും കുടിച്ചിട്ടില്ല.. പാലാണ് മോൻ കുടിയ്ക്കുന്നത്..അത് ബൂസ്റ്റ് ഇട്ടു ഞാൻ കൊടുത്താലേ അവൻ കുടിയ്ക്കു.. അമ്മയുടെ ഈ പറച്ചിൽ എല്ലാ പെൺകുട്ടികളും താങ്ങില്ലല്ലോ..
അവൾക്കു ആദ്യമേ കല്ലുകടിച്ചു.. പിന്നെ അങ്ങോട്ട് അമ്മായി അമ്മയും മരുമകളും തമ്മിലുള്ള ഒളിപ്പോര്.....
മോളെ എന്ന് വിളിക്കുന്നത് കൊണ്ട് അമ്മായി 'അമ്മ, ശാന്തസ്വരൂപിണി ആകുന്നില്ലലോ.. അവരുടെ തനി സ്വഭാവം ആർക്കും അറിയില്ല.. പെൺകുട്ടി വീറോടെ പറഞ്ഞു.. നല്ലൊരു നിശാ വസ്ത്ര ധരിച്ച് ഞാൻ നിന്നാൽ ,
ആ രാത്രി അമ്മായിഅമ്മയ്ക്ക് നെഞ്ച് വേദന എടുക്കും..''
ഇത് സത്യമാണെങ്കിൽ, പഴമക്കാർ പറയുന്ന തലയിണ മന്ത്രം ആണ് അമ്മായിയമ്മയുടെ പ്രശ്നം..ഭയം..!
അമ്മയ്ക്കും പെങ്ങൾക്കും ഒരിക്കലും ഭാര്യ ആകാൻ പറ്റില്ലല്ലോ എന്ന് പറയുന്നത് ഇതിന്റെ പശ്ചാത്തലത്തിൽ ആണ്.

കുറ്റം പറയും

കുറ്റം പറയും

പ്രായം ആകുമ്പോ മക്കളെ കെട്ടിച്ചു വിട്ടേ പറ്റൂ...
അല്ലേല് നാട്ടാര് കുറ്റം പറയും..
അങ്ങനെ കെട്ടുദോഷം തീർക്കാൻ ഒരു കല്ല്യാണം....
അല്ലേല് ഇച്ചിരി പ്രശ്നക്കാരായ മക്കളെ ഒതുക്കാൻ ഒരു മിന്നുകെട്ട്..ഉള്ളിന്റെ ഉള്ളിൽ പക്ഷെ,
മക്കൾ മറ്റൊരാളുടേത് ആകുന്നത് അമ്മമാർ സഹിക്കുന്നില്ല.. ആ വേദന മനസ്സിൽ കിടന്നു നിറയുമ്പോൾ.. അറിഞ്ഞോ , അറിയാതെയോ
അവരുണ്ടാക്കുന്ന പ്രശ്നങ്ങൾ ,
മക്കളുടെ സ്വസ്ഥതയെ എത്ര മാത്രം കാർന്നു തിന്നുന്നു എന്ന് അറിയുന്നുമില്ല..

വിവാഹമോചിതര്‍

വിവാഹമോചിതര്‍

വേറെ ഒരു 'അമ്മ..
അവരുടെ മോനും മോളും വിവാഹമോചിതർ ആണ്..
മോന്റെ ഭാര്യയ്ക്ക് ഒരു നിയമം..
മകൾക്കു ഒരു നിയമം.. രണ്ടു പേരും കുഞ്ഞുങ്ങളുമായി ശേഷം , ഒട്ടും പൊരുത്ത പെടാൻ കഴിയാതെ വിവാഹ മോചിതർ ആയി..
കുട്ടികളെ ഉണ്ടാക്കുക എന്നത് ഒരു വലിയ കാര്യമാണോ..?
ഭാര്യയും ഭാര്തതാവും ആകുക എന്നതാണ് വലിയ സംഗതി.. ''അവൾ ഒരു ശവം പോലെ ആണ്..
അങ്ങേരെ കൊണ്ട് ഒന്നിനും കൊള്ളില്ല..''
സ്ത്രീയുടെയും പുരുഷന്റെയും ഇത്തരം രഹസ്യമായ പഴികൾ മിക്ക കൗൺസിലോർസ് ന്റെയും ഡയറി യിൽ ഉണ്ടാകും..

മനസില്‍ നിന്ന്

മനസില്‍ നിന്ന്

മനസ്സിൽ നിന്നാണ് കാമവും വരേണ്ടത്..
രണ്ടു ദ്രുവങ്ങളിൽ പെട്ടവർ തമ്മിൽ , മരവിപ്പേ ഉണ്ടാകു..
അതൊരു പൊള്ളുന്ന സത്യം ആണ്...
വിവാഹേതര ബന്ധം എന്ത് കൊണ്ട് ഇത്ര മാത്രം വർദ്ധിക്കുന്നു എന്നതിന്
ഒരു ഉത്തരം ഇതാണ്..പങ്കാളിയുടെ കൂടെ മരവിപ്പോടെ ഇരിക്കുന്നവർക്ക്,സ്നേഹമുള്ള
മറ്റൊരാളോട് എല്ലാ ഇഷ്‌ടങ്ങളും തോന്നും എന്നതിൽ അതിശയമില്ല..
ശരീരത്തിനെ കാൾ വലുതാണ് മനസ്സ്..
അല്ലേൽ അത് രണ്ടും കൂടി പ്രവർത്തിക്കേണ്ട ഒന്നാണ്..

ബഹുമാനിക്കണം

ബഹുമാനിക്കണം

ഓരോ വ്യക്തികളും വ്യത്യസ്ത ചിന്തകർ !
മാതാപിതാക്കളെ ബഹുമാനിക്കണം..സ്നേഹിക്കണം..
പക്ഷെ , വിവാഹശേഷം , ഒരു ബുക്കും വായിക്കുന്ന ആളിന്റെ കണ്ണും തമ്മിലുള്ള ദൂരം ഉണ്ടാകണം.
ആവശ്യത്തിന് അകലം വേണം, ഏത് ബന്ധത്തിലും..
ഒന്നുമറിയാത്ത എന്റെ മോൾ അപ്പുറത്തു പ്രസവിച്ചു കിടക്കുന്നു എന്നതാണ് ചില അമ്മമാരുടെ നയം..
എന്റെ മോന് ഒന്നുമറിയില്ല..
രണ്ടു പിള്ളേരുടെ അച്ഛനായ പുരുഷനെ പറ്റി ആണ് ഈ വിലയിരുത്തൽ..

ശരിയാണ്

ശരിയാണ്

ശെരിയാ..! നിങ്ങളുടെ മോന് ഒന്നും അറിയില്ല..
മരുമകൾ പിറുപിറുക്കുന്നതിന്റെ അർത്‌ഥം അവർക്കു അറിയണം എന്നുമില്ല.
അതേ വരെ പഞ്ച പാവം ആയിരുന്നു സ്ത്രീ..
അമ്മായി അമ്മയുടെ പദവി എത്തുന്നതോടെ ,ഉയർത്തു എഴുന്നേൽക്കുക ആണ്.
ഇത് മക്കൾ മനസ്സിലാക്കിയാൽ മതി..
തഞ്ചത്തിൽ കാര്യം നടത്താൻ അവർക്കു മിടുക്കു ഉണ്ടേൽ.,.ഉൾകാഴ്ച്ച ഉണ്ടേൽ ,
അമ്മയും അമ്മായിയമ്മയും ഒക്കെ സന്തോഷത്തോടെ ജീവിച്ചു മരിക്കും..
തന്റെ പങ്കാളിയെ 'അമ്മ പറഞ്ഞു മനസ്സിലാക്കാൻ ഇടനൽക്കാതിരിക്കുക..
മക്കൾക്കു .നല്ലൊരു ദാമ്പത്യം കിട്ടും..

ദാമ്പത്യം മാറുന്നു

ദാമ്പത്യം മാറുന്നു

കടിച്ചു പിടിച്ച് ജീവിക്കുന്നവർ ഉണ്ട്..
പച്ചയുടെ ചെറു ലാഞ്ഛന പോലുമില്ലാത്ത ദാമ്പത്യ ജീവിതം.. സമൂഹത്തിനു മുന്നിലെ അഭിനേതാക്കള്..
നാല്പതുകളിലെ മിക്ക സംഘര്ഷങ്ങളും കെട്ടു അഴിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ളതാണ്..
മക്കൾ വളരുന്ന പ്രായം..
സ്വാഭാവികമായി മാതാപിതാക്കളുടെ ഉത്തരവാദിത്വം കൂടും, ചിന്തകളുടെ ഭാരം , ആശയ പ്രശ്നങ്ങൾ..
ഇതിന്റെ ഇടയിൽ ഭാര്തതാവിന്റെ അമ്മയും ഭാര്യയുടെ അമ്മയും നടത്തുന്ന കൊച്ചു കുസൃതികൾ..
കൂടുതൽ കൂടുതൽ അകലങ്ങൾ സൃഷ്‌ടിക്കുന്ന ബന്ധമായി ദാമ്പത്യം മാറുന്നു.
ജീവനില്ലാത്ത ജീവിതം..വൈകാരികമായ പൊരുത്തപ്പെടൽ ഇല്ല..!

കാര്യം നിസാരം

കാര്യം നിസാരം

പിടിച്ചു നില്ക്കാൻ ത്രാണി ഉള്ളവർ നിൽക്കും..
അല്ലാത്തവർ , കെട്ടു പൊട്ടിച്ച് മാറും..
കേരളത്തിലെ സാധാരണക്കാരുടെ ഇടയിലെ പ്രശ്നങ്ങൾ ആണ് ഇത്.. മാനസിക സംഘര്ഷങ്ങളും പിരിമുറുക്കങ്ങളും രോഗങ്ങളും പെരുകുന്നതിനെ കാരണം.. വിദേശീയരുടെ കടമെടുക്കേണ്ട കാര്യങ്ങളിൽ ഒന്ന് ഇതാണ്.. മക്കളെ ഒരു പ്രായം ആയാൽ സ്വയം പ്രാപ്തർ ആക്കുക.. സ്വന്തം ജീവിതം , ചിട്ട പെടുത്തി എടുക്കാനുള്ള അവകാശം അവനവൻ നേടണം..
കേരളത്തിലെ സ്വത്ത് ഭാഗം വെയ്ക്കലും , സ്ത്രീധന പിശാചും പാടെ മാറിയാൽ ഇതിനൊക്കെ അറുതി വരും..
വിദ്യാഭ്യാസം , വിവരം ഇതിനു മാനദണ്ഡമല്ല...
മനുഷ്യന്റെ മനസ്സിലെ വേലിയേറ്റങ്ങളും ഇറക്കങ്ങളും..
കുശുമ്പും കുന്നായ്മയും.. കാര്യം നിസ്സാരവും പ്രശ്നം ഗുരുതരവും ആണ്..!

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
ഓരോ മണിക്കൂറിലും 5 വിവാഹമോചനങ്ങള്‍ വീതം കേരളത്തിലെ കുടുംബകോടതികളില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവാഹമോചനത്തിന് ദമ്പതികള്‍ തിരഞ്ഞെടുക്കുന്ന കാരണം പലപ്പോഴും അഭിഭാഷകര്‍ക്കു പോലും അജ്ഞമായിരിക്കും. പലപ്പോഴും സംസാരിച്ച് തീര്‍ക്കേണ്ട പ്രശ്നങ്ങള്‍ ഊതിപെരിപ്പിച്ച് വലുതാക്കി ഒരിക്കലും മുഖത്തോട് മുഖം നോക്കാന്‍ പറ്റാത്ത രീതിയിലേക്ക് ആ പ്രശ്നങ്ങള്‍ കൊണ്ട് ചെന്നെത്തിക്കും പലരും.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X