കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ പ്രധാനമന്ത്രിയുടെ ട്വീറ്റുകള്‍ ഇന്ത്യയിലും കേരളത്തിലും വൈറല്‍... ലക്ഷ്യം വച്ചത് ആരെയെന്ന് ?

  • By Desk
Google Oneindia Malayalam News

ദുബായ്: പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് യുഎഇ സഹായം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി അടക്കമുള്ളവര്‍ അതിനെ സ്വാഗതം ചെയ്തും പ്രശംസിച്ചും രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ യുഎഇ എഴുനൂറ് കോടി രൂപ വാഗ്ദാനം ചെയ്തു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതോടെ കാര്യങ്ങള്‍ വിവാദത്തിലായി.

വിദേശ സഹായം വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. യുഎഇയുടെ കാര്യത്തിലും ആ നിലപാട് മാറ്റില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ ഇപ്പോഴും വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല.

അതിനിടയിലാണ് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ രണ്ട് ട്വീറ്റുകള്‍ പുറത്ത് വരുന്നത്. രണ്ട് തരത്തിലുള്ള ഭരണാധികാരികാരികളെ കുറിച്ചാണ് ട്വീറ്റുകള്‍. പ്രത്യക്ഷത്തില്‍ ആരെയെങ്കിലും ഉദ്ദേശിച്ചുകൊണ്ടല്ല അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്. എന്നാല്‍, ഒരു വിഭാഗം മലയാളികള്‍ ഇപ്പോള്‍ അത് ആഘോഷമാക്കുകയാണ്.

രണ്ട് ട്വീറ്റുകള്‍

രണ്ട് ട്വീറ്റുകള്‍

യുഎഇ പ്രധാനമന്ത്രിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം ആണ് കഴിഞ്ഞ ദിവസം ഭരണാധികാരികളെ കുറിച്ച് രണ്ട് ട്വീറ്റുകള്‍ പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് 26 ന് ആയിരുന്നു ഇവ ട്വീറ്റ് ചെയ്യപ്പെട്ടത്.

നന്മകള്‍ക്ക് വഴിതുറക്കുന്നവര്‍

നന്മകള്‍ക്ക് വഴിതുറക്കുന്നവര്‍

രണ്ട് തരത്തിലുള്ളവരാണ് ഭരണാധികാരികള്‍. നമ്മകള്‍ക്ക് വഴിയൊരുക്കുന്നവരാണ് ഒന്നാമത്തെ വിഭാഗം. ജനങ്ങളെ സേവിക്കുന്നതിനെ ഇഷ്ടപ്പെടുന്നവര്‍. ജനങ്ങളുടെ ജീവിതത്തിന് വേണ്ടുന്നത് ചെയ്യുന്നതില്‍ ആണ് അവരുടെ സന്തോഷം. വീണ്ടും വീണ്ടും നല്‍കുന്നതാണ് അവരുടെ മൂല്യം. ജനങ്ങളുടെ ജീവിതം മെച്ചപെടുത്തുന്നതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. അവര്‍ വാതിലുകള്‍ തുറന്നിടുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യു. എല്ലായിപ്പോഴും ജനങ്ങളുടെ ഗുണകാംക്ഷികള്‍ ആയിരിക്കും അവര്‍.

കഠിനമാക്കുന്നവര്‍

കഠിനമാക്കുന്നവര്‍

എളുപ്പമുള്ള കാര്യങ്ങളെ കഠിനമാക്കുന്നവരാണ് രണ്ടാമത്തെ കൂട്ടര്‍. നമ്മയുടെ വഴി അടയ്ക്കുന്നവര്‍. നൂലാമാലകളുടെ പേരില്‍ ജനജീവിതം ദുര്‍ഘടമാക്കുന്നവര്‍. രണ്ടാമത്തെ വിഭാഗക്കാരെ മറികടന്നാല്‍ മാത്രമേ ഏത് ഭരണകൂടവും നിലനില്‍ക്കുകയുള്ളൂ.

ആദ്യത്തെ ട്വീറ്റ്

ഇതാണ് യുഎഇ പ്രധാനമന്ത്രിയുടെ ആദ്യത്തെ ട്വീറ്റ്

രണ്ടാമത്തെ ട്വീറ്റ്

ഇതാണ് യുഎഇ ഭരണാധികാരിയുടെ രണ്ടാമത്തെ ട്വീറ്റ്. ആദ്യ ട്വീറ്റിന് ഒരു മിനിട്ടിന് ശേഷം ആണ് ഇത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആഘോഷിക്കപ്പെടാന്‍ കാരണം?

ആഘോഷിക്കപ്പെടാന്‍ കാരണം?

എന്തുകൊണ്ടാണ് ഇന്ത്യയുമായോ കേരളവുമായോ നേരിട്ട് ഒരു ബന്ധവും ഇല്ലാത്ത ഈ രണ്ട് ട്വീറ്റുകള്‍ നമ്മുടെ നാട്ടില്‍ ഇത്രയേറെ ആഘോഷിക്കപ്പെടുന്നത്? അതിനുള്ള ഉത്തരം കേരളത്തിലെ പ്രളയവും അതിന് ശേഷം യുഎഇ നല്‍കിയ സഹായവാഗ്ദാനവും അതിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും തന്നെ ആണ്.

ഒരു ബന്ധവും ഇല്ല

ഒരു ബന്ധവും ഇല്ല

എന്തായാലും യുഎഇ പ്രധാനമന്ത്രി ഇന്ത്യയിലെ ഏതെങ്കിലും ഭരണാധികാരിയെ ഇത്തരം ഒരു ട്വീറ്റിലൂടെ പരാമര്‍ശിക്കുമെന്ന് കരുതുക വയ്യ. സാന്ദര്‍ഭികമായി അദ്ദേഹം പറഞ്ഞതാകാനേ വഴിയുള്ളു. എന്നാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അതിനെ ഇന്ത്യയോടും കേരളത്തോടും ചേര്‍ത്തുവായിക്കാനാണ് പലരും താത്പര്യപ്പെടുന്നത്.

English summary
Kerala Floods: UAE Prime Minister's tweet viral in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X