കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിനുവും നൗഷാദിക്കയും; രാഷ്ട്രീയവും ജാതിയും മതവും മറക്കേണ്ട സമയമെന്ന് ഉണ്ണി മുകുന്ദന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളക്കെട്ടില്‍ വീണ് മരിച്ച ലിനു എന്ന യുവാവും, വില്‍ക്കാന്‍ വച്ചിരുന്ന വസ്ത്രങ്ങള്‍ മുഴുവന്‍ സംഭാവന നല്‍കിയ നൗഷാദും ഈ പ്രളയകാലത്തെ ഏറ്റവും വലിയ ബിംബങ്ങളാണ്. എന്നാല്‍ ഇതിനിടയിലും കക്ഷി രാഷ്ട്രീയവും മതവും പറഞ്ഞുള്ള പ്രചാരണങ്ങള്‍ പൊടിപൊടിക്കുന്നു.

<strong>കവളപ്പാറയിലേക്ക് 'ദുരന്ത ടൂറിസം'... ദയവായി ഇങ്ങനെ ചെയ്യരുത്; വൈറൽ ആയി എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീഡിയോ</strong>കവളപ്പാറയിലേക്ക് 'ദുരന്ത ടൂറിസം'... ദയവായി ഇങ്ങനെ ചെയ്യരുത്; വൈറൽ ആയി എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീഡിയോ

ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിനിമ താരം ഉണ്ണി മുകുന്ദന്‍. ലിനുവിന്റെ മാതാപിതാക്കള്‍ പൊട്ടിക്കരയുന്ന ചിത്രത്തിന് താഴെ പോലും ചിരിക്കുന്ന ഇമോജികള്‍ ഇട്ട് രാഷ്ട്രീയ വെറി തീര്‍ക്കുന്ന ഒരുപാട് പേരെ കണ്ടു എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

Unni Mukundan

Recommended Video

cmsvideo
നൗഷാദിക്കയെ ഫോണില്‍ വിളിച്ച് മമ്മൂക്കയുടെ അഭിനന്ദനം | Oneindia Malayalam

രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയമാണിത്. ലിനു സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയപ്പോള്‍ നൗഷാദ് തനിക്കുള്ളതെല്ലാം നല്‍കുകയായിരുന്നു. ഇതെല്ലാം എല്ലാവര്‍ക്കും വേണ്ടിയായിരുന്നു. ഈ അവസാന നിമിഷമെങ്കിലും എല്ലാവരും ചേരിതിവ് മറന്ന് ഒന്നിക്കണം എന്നാണ് ഉണ്ണി മുകുന്ദന്റെ പ്രാര്‍ത്ഥന.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ. നേരം വെളുത്തപ്പോൾ സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീർക്കുന്ന ഒരുപാട് പേരെ കണ്ടു,രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയം ആണിത്,ലിനു സ്വന്തം ജീവൻ ബലിയാടാക്കി മരിച്ചതും നൗഷാദിക്ക സ്വന്തമെന്ന് ഉള്ളതെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്.ഇരുവരും ഇത് കൊടിയുടെ നിറമോ മതത്തിന്റെ പെരുമായോ നോക്കി ചെയ്തത് അല്ല, ഈ ഒരു അവസാന നിമിഷം എങ്കിലും ഈ ഒരു ചേരിതിരിവ് മറന്ന് എല്ലാവരും ഒന്നിക്കണം എന്ന് പ്രാർത്ഥിക്കുന്നു.

English summary
Kerala Floods: Uni Mukundan's Facebook post on social media hate eactions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X