മമ്മൂട്ടിക്കും വിജയിക്കും പ്രായമാകില്ലേ?ഒപ്പം അഭിനയിച്ച ബാലതാരങ്ങളുടെ ഇപ്പോഴത്തെ രൂപം ഇങ്ങനെ..ചൂടൻ ചർച്ച
കൊച്ചി; വർഷങ്ങൾ കൂടുന്തോറും പ്രായം കുറയുന്ന അത്ഭുത പ്രതിഭാസമാണ് മലയാള സിനിമയ്ക്ക് നടൻ മമ്മൂട്ടി. ഈ കഴിഞ്ഞ സപ്റ്റംബർ 7 ന് അദ്ദേഹത്തിന് 69 വയസ് പൂർത്തിയായി, എന്നാലും 'ഈ പ്രായത്തിലും എന്നാ ഒരു ഇതാ' എന്ന സിനിമ ഡയലോഗ് മമ്മൂട്ടി എന്ന നടന്റെ കാര്യത്തിൽ എടുത്ത് അലക്കുകയാണ് സോഷ്യൽ മീഡിയ.
69 വയസിന്റെ ചെറുപ്പത്തിൽ മമ്മൂട്ടി തുടരുമ്പോൾ അദ്ദേഹത്തിനൊപ്പം അഭിനയിച്ച ബാലതാരത്തിന്റെ ഇപ്പോഴത്തെ രൂപമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ വൈറലായിരിക്കുന്നത്. മമ്മൂട്ടിയുടേത് മാത്രമല്ല , തമിഴ് നടൻ വിജയിയുടെ 'ചെറുപ്പവും' സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

69 ലും ചെറുപ്പം
തൻറെ 69-ാം വയസിലും മമ്മൂട്ടി ചെറുപ്പമാണ്. ലോക്ക് ഡൗണിനിടെ മമ്മൂട്ടിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചുറുചുറുക്കോടെ നിൽക്കുന്ന മമ്മൂട്ടി ചിത്രം അന്ന് ആരാധകർ ആഘോഷമാക്കി.

മറ്റൊരു കാരണം
മകൻ ദുൽഖറിനും ദുൽഖറിന്റെ മകൾ മറിയത്തിനും പ്രായമായാലും മമ്മൂട്ടിക്ക് പ്രായമാകില്ലെന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ ഉയർന്ന കമന്റുകൾ ഏറെയും .ഇപ്പോൾ മമ്മൂട്ടിയുടെ പ്രായം വീണ്ടും ചർച്ചയാകുന്നത് പക്ഷേ മറ്റൊരു കാരണമാണ്. മമ്മൂട്ടി ചിത്രമായ മനു അങ്കിളില്‍ ബാലതാരമായി അഭിനയിച്ച കുര്യച്ചന് ചാക്കോയെ കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അന്നത്തെ ബാലതാരം
1988ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ നായകൻ മമ്മൂട്ടിയോടൊപ്പം തന്നെ അന്ന് ഏറെ കൈയ്യടി നേടിയത് ചിത്രത്തിലെ കുട്ടിപട്ടാളമായിരുന്നു. കുട്ടിപട്ടാളത്തിന്റെ തലവൻ ലോതറായി അഭിനയിച്ചയാളാണ് കുര്യച്ചൻ. ക്ലാപ്പ് ഇൻ സ്റ്റുഡിയോ എന്ന യൂട്യൂബ് ചാനലാണ് കുര്യച്ചനെ കുറിച്ചുള്ള വിവരങ്ങൾ വർഷങ്ങൾക്ക് ശേഷം പങ്കുവെച്ചത്.

അത്ഭുതമില്ലെന്ന്
കുര്യച്ചന്റെ അഭിമുഖവും ചാനൽ പുറത്തുവിട്ടടിട്ടുണ്ട്. ഇതോടെയാണ് അന്നത്തേയും ഇന്നത്തേയും മമ്മൂട്ടിയുടേയും കുര്യച്ചന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. അന്ന് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്കുര്യച്ചൻ സിനിമയിൽ അഭിനയിച്ചത്.കാലം അദ്ദേഹത്തിന് പല മാറ്റങ്ങളും വരുത്തി. എന്നാൽ അന്നത്തെ ക്കാൾ ചെറുപ്പമായിരിക്കുകയാണ് മമ്മൂട്ടി എന്നാണ് ആരാധകർ പറയുന്നത്.

മമ്മൂട്ടിക്ക് മാത്രം
മമ്മൂട്ടിയുടെ 'ചെറുപ്പത്തിൽ' യാതൊരു അത്ഭുദവുമില്ലെന്ന് ചിലർ കുറിക്കുമ്പോൾ മമ്മൂട്ടിയെന്ന നടന്റെ മെയ്വഴക്കത്തേയും ശരീരം സൂക്ഷിക്കുന്നതിലെ കഠിനാധ്വാനത്തേയും പലരും പുകഴ്ത്തുന്നുണഅട്.
മമ്മൂട്ടിക്ക് മാത്രമേ മലയാളത്തിൽ ഇതൊക്കെ സാധിക്കുവെന്നാണ് ചിലരുടെ കമന്റുകൾ.

കളിയാക്കുകയല്ലെന്ന്
കുര്യച്ചൻ ചാക്കോയെ കളിയാക്കിക്കൊണ്ടല്ല കമന്റുകൾ എന്നും 69ാം വയസിലും മമ്മൂട്ടി കാത്തുസൂക്ഷിക്കുന്ന ഈ യൗവനമാണ് ഏറെ അത്ഭുപ്പെടുത്തുന്നുന്നതെന്നും ചിലർ കുറിച്ചു.

ഓഡിഷന് പോയി
സൈക്കിൾ ചവിട്ടാൻ അറിയുന്ന കുട്ടികളെ വേണം എന്ന പത്ര പരസ്യം കണ്ടാണ് അന്ന് മനു അങ്കിൾ എന്ന ചിത്രത്തിനായി കുര്യച്ചന്റെ മാതാപിതാക്കൾ മകനേയും കൊണ്ട് ഓഡിഷന് ചെല്ലുന്നത്.തുടർന്നാണ് അഭിനയിക്കാൻ അവസരം ലഭിക്കുന്നതും.

കൊച്ചിയിൽ ബിസിനസ്
അന്ന് വൻ താരങ്ങൾ അണി നിരന്ന ചിത്രത്തിന്റെ ഭാഗമായെങ്കിലും പിന്നീട് കുര്യച്ചൻ സിനിമ വിട്ടു. ഇപ്പോൾ കൊച്ചിയിൽ ബിസിനസ് നടത്തുകയാണ് അ്ദേഹം. പ്പോഴും മമ്മൂട്ടിയെ കണ്ടാൽ ഓടിച്ചെന്ന് സംസാരിക്കുമെന്നും അദ്ദേഹം തിരിച്ചറിയാറുണ്ടെന്നും കുര്യച്ചൻ പറയുന്നു.

നടൻ വിജയയിയുടേയും
അതേസമം തമിഴ്നടൻ വിജയിക്കൊപ്പം അഭിനയിച്ച ബാലതാരത്തിന്റെ ചിത്രങ്ങളും സമാനമായ രീതിയില്‍ സോഷ്യൽ മീഡിയയിൽ വൈ
അതേസമം തമിഴ്നടൻ വിജയിക്കൊപ്പം അഭിനയിച്ച ബാലതാരത്തിന്റെ ചിത്രങ്ങളും സമാനമായ രീതിയില്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.1999ല്‍ മിന്സാരകണ്ണാ എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം അഭിനയിച്ച മഹേന്ദ്ര എന്ന താരത്തിന്റേയും വിജയിയുടെ ഇപ്പോഴത്തെ ചിത്രവും ചേർത്തുവെച്ചാണ് ചർച്ച.
റലാകുന്നുണ്ട്.1999ല്‍ മിന്സാരകണ്ണാ എന്ന ചിത്രത്തിൽ അഭിനയിച്ച വിജയ്ക്കൊപ്പം അഭിനയിച്ച മഹേന്ദ്ര എന്ന താരത്തിന്റെ ഇപ്പോഴത്തെ ചിത്രവും വിജയിയുടെ ഇപ്പോഴത്തെ ചിത്രവും ചേർത്തുവെച്ചാണ് ചർച്ച.1974 ൽ ജനിച്ച വിജയ്ക്ക് ഇപ്പോൾ 46 വയസാണ്.
മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയം:യുഡിഎഫും എൽഡിഎഫും വിയർക്കുകയാണെന്നും കെ സുരേന്ദ്രൻ
'റാംജീ റാവു സ്പീക്കിംഗിലെ ഗോപാലകൃഷ്ണൻമാർ'; യുഡിഎഫ് നേതാക്കളെ കണക്കിന് ട്രോളി തോമസ് ഐസക്