കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിനെ കര്‍ഷകസമരം ഓര്‍മിപ്പിച്ച് ആരാധകർ, കടന്നാക്രമിച്ച് സംഘപരിവാര്‍ അണികള്‍! മമ്മൂട്ടി എവിടെയെന്ന് ചോദ്യം

Google Oneindia Malayalam News

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ ആണ് സിനിമ താരം മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ദേശസ്‌നേഹം ഏറെ പ്രശസ്തവും ആണ്. പലപ്പോഴും രാഷ്ട്രീയവുമായി ചേര്‍ത്താണ് മോഹന്‍ലാലിന്റെ ദേശസ്‌നേഹവും വായിക്കപ്പെട്ടിട്ടുള്ളത്.

 മോഹന്‍ലാലും മമ്മൂട്ടിയും ഇടം നേടുമോ:എക്കാലത്തെയും മികച്ച 10 നടന്മാരെ തിരഞ്ഞെടുക്കാന്‍ കടുത്ത മത്സരം മോഹന്‍ലാലും മമ്മൂട്ടിയും ഇടം നേടുമോ:എക്കാലത്തെയും മികച്ച 10 നടന്മാരെ തിരഞ്ഞെടുക്കാന്‍ കടുത്ത മത്സരം

'അമ്മ'യില്‍ രാഷ്ട്രീയ വിജയം ബിനീഷ് കോടിയേരിയ്ക്ക്! മോഹന്‍ലാല്‍ നിര്‍ണായകമായി... സംഭവിച്ചത്'അമ്മ'യില്‍ രാഷ്ട്രീയ വിജയം ബിനീഷ് കോടിയേരിയ്ക്ക്! മോഹന്‍ലാല്‍ നിര്‍ണായകമായി... സംഭവിച്ചത്

ഇപ്പോള്‍ ഇന്ത്യന്‍ പതാക ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പും ചര്‍ച്ചയാവുകയാണ്. ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ കുറിച്ചാണ് ഇടതുപക്ഷ അനുഭാവികള്‍ മോഹന്‍ലാലിനെ ഓര്‍പ്പെടുത്തുന്നത്. എന്നാല്‍ ഇതിനെ കടന്നാക്രമിക്കുന്നത് ബിജെപി/സംഘപരിവാര്‍ അനുകൂലികള്‍ ആണ്. മോഹന്‍ലാലിന്റെ പോസ്റ്റും വിശദാംശങ്ങളും...

പതാക ദിനം

പതാക ദിനം

ഇന്ത്യൻ രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യൻ പതാക ദിനം ആചരിക്കുന്നത്. 1949 മുതൽ എല്ലാ വർഷവും ഡിസംബർ ഏഴിനാണ് പതാക ദിനം ആചരിക്കുന്നത്. ഇന്ത്യൻ സേനയുടെ, വിമുക്ത ഭടൻമാർ, സൈനികരുടെ വിധവകൾ തുടങ്ങിയവരുടെ ക്ഷേമത്തിനായി ഇന്നേ ദിവസം ധനശേഖരണവും നടത്തുന്നു. പ്രധാനമായും മൂന്ന് അടിസ്ഥാന ആവശ്യങ്ങൾക്കായി പതാക ദിനം ആചരിക്കുന്നത്.

എന്തിനാണ് പതാക ദിനം

എന്തിനാണ് പതാക ദിനം

• യുദ്ധത്തിൽ മരിച്ചവരുടെ പുനരധിവാസം.
• ഇന്ത്യൻ സേനയുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം.
• വിമുക്ത ഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും പുനരധിവാസവും ക്ഷേമവും.

എന്തൊക്കെ ചെയ്യുന്നു

എന്തൊക്കെ ചെയ്യുന്നു

പതാകകൾ വിതരണം ചെയ്തുകൊണ്ട് സായുധ സേനാ പതാക ദിനാചരണത്തിന്റെ അനുസ്മരണവും ഫണ്ടുകളുടെ ശേഖരണവും നടത്തുന്നു.

പതാക ദിനത്തിൽ ഇന്ത്യൻ സേനയുടെ മൂന്നു വിഭാഗങ്ങളായ ഇന്ത്യൻ കരസേന, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ നാവികസേന സംയുക്തമായി ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള വിവിധ പരിപാടികൾ, നാടകങ്ങൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു. രാജ്യത്ത് ഉടനീളം മൂന്നു സേവനങ്ങളെ പ്രതിനിധീകരിക്കുന്ന ചുവന്ന, ആഴത്തിലുള്ള നീല, ഇളം നീല നിറങ്ങളിലുള്ള ചെറിയ പതാകകളും, കാർ പതാകകളും കൊടുത്ത് തിരികെ സംഭാവനകൾ സ്വീകരിക്കുന്നു.

ഇതായിരുന്നു മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കര്‍ഷക സമരവും നടക്കുന്നുണ്ട്

കര്‍ഷക സമരവും നടക്കുന്നുണ്ട്

ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം മറക്കരുത് എന്നായിരുന്നു ചിലര്‍ ഓര്‍മിച്ചത്. അതുകൊണ്ട് തന്നെ സൈനികരുടെ കൂടെ കര്‍ഷകരേയും ഓര്‍ക്കണം. ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരവും കാണണം എന്നാണ് പലരും മോഹന്‍ലാലിനെ ഓര്‍മിപ്പിച്ചത്.

യഥാര്‍ത്ഥ പോരാട്ടം

യഥാര്‍ത്ഥ പോരാട്ടം

ഇന്ത്യയുടെ യഥാര്‍ത്ഥ പോരാട്ടം മോഹന്‍ലാലിന് അറിയാഞ്ഞിട്ടാണ് എന്നാണ് മറ്റൊരാളുടെ ഓര്‍മപ്പെടുത്തല്‍. മോഹന്‍ലാലിന് അറിയാത്ത ഒരു വിഭാഗമാണ് അത് എന്നും രാജ്യത്തിന് അന്നം ഉത്പാദിപ്പിക്കുന്ന കര്‍ഷകരുടെ സൈന്യം ഇന്ന് തെരുവിലാണ് എന്നും ഒരാള്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

ലജ്ജ തോന്നുന്നുവെന്ന്

ലജ്ജ തോന്നുന്നുവെന്ന്

നാല് നേരം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി വാ തുറക്കാത്ത സൂപ്പര്‍ സ്റ്റാര്‍ എന്നാണ് മറ്റൊരാളുടെ വിമര്‍ശനം. ഈ പോസ്റ്റ് ലജ്ജ തോന്നിപ്പിക്കുന്നു എന്നും മോഹന്‍ലാലിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നു എന്നും ആരോപിക്കുന്നുണ്ട് ഒരാള്‍.

സ്‌നേഹത്തോടെ

സ്‌നേഹത്തോടെ

ചിലര്‍ രൂക്ഷമായ ഭാഷയില്‍ ആണ് വിമര്‍ശിക്കുന്നത് എങ്കില്‍, മറ്റ് ചിലര്‍ സ്‌നേഹത്തിന്റെ ഭാഷയില്‍ ഓര്‍മപ്പെടുത്തുകയാണ്. കര്‍ഷക സമരത്തെ കുറിച്ച് മോഹന്‍ലാല്‍ എന്തെങ്കിലും എഴുതും എന്ന പ്രതീക്ഷ അവര്‍ പുലര്‍ത്തുന്നും ഉണ്ട്.

വെട്ടുകിളിക്കൂട്ടമായി സംഘപരിവാര്‍

വെട്ടുകിളിക്കൂട്ടമായി സംഘപരിവാര്‍

കര്‍ഷക സമരത്തെക്കുറിച്ച് മോഹന്‍ലാലിനെ ഓര്‍മിപ്പിച്ചവരെയെല്ലാം കടന്നാക്രമിക്കുന്ന രീതിയാണ് സംഘപരിവാര്‍ അനുകൂലികള്‍ സ്വീകരിക്കുന്നത്. ഓരോ കമന്റിന് താഴേയും വെട്ടുകിളിക്കൂട്ടം പോലെ വന്ന് കടന്നാക്രമിക്കുകയാണ്.

തെറിവിളിയും കുറവല്ല

തെറിവിളിയും കുറവല്ല

മോഹന്‍ലാലിനെ വിമര്‍ശിക്കുന്നവരെ വിമര്‍ശിക്കുന്നു എന്ന മട്ടില്‍ വന്ന് തെറിവിളിച്ച് പോകുന്നവരും കുറവല്ല. കടുത്ത വര്‍ഗ്ഗീയ പരാമര്‍ശങ്ങളും ചിലര്‍ നടത്തുന്നുണ്ട്. മോഹന്‍ലാലിനെ വിമര്‍ശിക്കുന്നവരുടെ മതം നോക്കിയാണ് ചിലര്‍ വര്‍ഗ്ഗീയമായ മറുപടി കള്‍ നല്‍കുന്നത്.

മമ്മൂട്ടി എവിടെ എന്ന്

മമ്മൂട്ടി എവിടെ എന്ന്

കര്‍ഷക സമരത്തെ കുറിച്ച് പറയാത്തതിന് എന്തിനാണ് മോഹന്‍ലാലിനെ മാത്രം വിമര്‍ശിക്കുന്നത് എന്ന് ചോദിക്കുന്നവര്‍ മമ്മൂട്ടി ഇതേ കുറിച്ച് പ്രതികരിക്കാത്തത് എന്താണെന്നും ചോദിക്കുന്നുണ്ട്. ഇത്തരം പ്രതികരണങ്ങളില്‍ പോലും മതം കുത്തിക്കയറ്റാന്‍ ആണ് ചിലരുടെ ശ്രമം എന്ന് കാണാതിരുന്നുകൂട.

English summary
Mohanlal's Facebook post about Armed Force Flag Day, fans ask him to consider Farmer Protest too, Sangh Parivar supporters come to rescue the star!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X