കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലു ഇല്ലാത്ത ഉപ്പും മുളകും ഇനി കാണില്ല; സോഷ്യല്‍ മീഡിയയില്‍ ചാനലിനും സംവിധായകനുമെതിരെ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ടെലിവിഷന്‍ പരമ്പരകളിലൊന്നാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും. മലയാളത്തില്‍ റേറ്റിങ്ങില്‍ ഏറെ മുമ്പില്‍ നില്‍ക്കുന്ന പരമ്പരയും ഇത് തന്നെ. അഞ്ഞൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ട പരമ്പരയെക്കുറിച്ച് പുറത്ത് വന്ന വെളിപ്പെടുത്തലുകള്‍ പ്രേക്ഷകരേയാകെ ഞെട്ടിച്ചിരിക്കുകയാണ്.

പരമ്പരയുടെ സംവിധായകനായ ഉണ്ണികൃഷ്ണനില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗ് ഇന്നലെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പരമ്പരയില്‍ നിന്ന് തന്നെ ഒഴിവാക്കിയിരിക്കുകയാണെന്നും നടി പറഞ്ഞു. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ആണ് ഉയരുന്നത്.

അഭിമുഖത്തില്‍

അഭിമുഖത്തില്‍

ഉപ്പും മുളകിന്റെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ടെന്നും പലതവണ താക്കീത് നല്‍കിയിട്ടും അയാള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും നിഷ ഇന്നലെ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഫ്‌ലവേഴ്‌സ് ചാനലിന്റെ എം ഡി ശ്രീകണ്ഠന്‍ നായരോട് താന്‍ പലവട്ടം പരാതി പറഞ്ഞിട്ടുണ്ട്. അദ്ദേഹം സംവിധായകനെ ശാസിച്ചിരുന്നു. പക്ഷെ ഉണ്ണികൃഷ്ണന്‍ അതൊന്നും വകവെച്ചിരുന്നില്ലയെന്ന് നിഷ വെളിപ്പെടുത്തി.

പ്രതിഷേധം

പ്രതിഷേധം

അതേസമയം നിഷ സാരംഗ് ആരോപണം ഉന്നയിച്ച ഉപ്പും മുളുകും സീരിയലിന്റെ സംവിധായകന്‍ ഉണ്ണികൃഷ്‌നെ പരമ്പരിയില്‍ നിന്ന് പുറത്താക്കണമെന്നും നടിക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഫ്‌ളവേഴ്‌സ് ടിവിയുടെ ഫെയ്‌സ്ബുക്ക് പേജിലും പരമ്പരയുടെ ഫെയ്‌സ്ബുക്ക് പേജിലും പ്രതിഷേധം ഉയരുകയാണ്.

നടിക്ക് ഒരു സല്യൂട്ട്

നടിക്ക് ഒരു സല്യൂട്ട്

ഇതൊക്കെ ഉള്ളില്‍ ഒതുക്കി നമ്മളെ ചിരിപ്പിക്കാന്‍ പാട് പെട്ട ഈ നടിക്ക് ഒരു സല്യൂട്ട് കൊടുക്കണം. സംവിധായകന്‍ എന്ന പേര് മാറ്റി ആഭാസന്‍ എന്ന് എഴുതി കാണിക്കുക. അതല്ലേ നല്ലത് എന്ന് ഒരു പ്രേക്ഷകന്‍ ചോദിക്കുന്നു

ഉപ്പും മുളകും

ഉപ്പും മുളകും

ഉപ്പും മുളകും സീരിയല്‍ ഒരു വികാരമാണ്..ഇത്രയേറെ സങ്കടങ്ങള്‍ സഹിച്ചും ഈ സീരിയല്‍ ഇത്രക്കും മനോഹരമാക്കിയ നിഷ ചേച്ചിയോട് ബഹുമാനം മാത്രം.എത്രയും പെട്ടന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ചു നീലു ചേച്ചിയേ തിരികെ എത്തിക്കാന്‍ ചാനല്‍ മേധാവികള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ എന്നെ പോലെ ഉള്ള ലക്ഷകണക്കിന് പ്രേക്ഷകര്‍ ചാനലിന് നഷ്ട്ടപെടും. എന്ന മുന്നറിയിപ്പാണ് മറ്റൊരു പ്രേക്ഷകന്‍ നല്‍കുന്നത്.

പഴയ പ്രതാപം

പഴയ പ്രതാപം

ഒന്നാമത്തെ എപ്പിസോഡ് തൊട്ട് 642 എപ്പിസോഡ് വരെ ഒന്നും വിടാതെ കണ്ട ഒരു വ്യക്തി എന്ന നിലയില്‍ ഒരു അപേക്ഷ ആണ് ആ ഡയറക്ടറെ പറഞ്ഞുവിട്ടു നമ്മുടെ ഭാസി ചേട്ടനെ കൊണ്ട് കഥ എഴുതിപ്പിച്ചു ഉപ്പും മുളകും പഴയ പ്രതാപം വീണ്ടെടുക്കണമെന്ന് ഓരാള്‍ അഭ്യര്‍ത്ഥിക്കുന്നു.

മദ്യപാനി

മദ്യപാനി

മദ്യപാനികള്‍ അവരുടെ ജോലി കഴിഞ്ഞു വീട്ടില്‍ പോയി മദ്യപിക്കട്ടെ. ലൊക്കേഷനില്‍ മദ്യപാനി അവന്റെ തനി സ്വഭാവം കാണിക്കും. അവന്‍ ഏതു കൊമ്പന്‍ ആയാലും പുറത്താക്കിയാല്‍ പിന്നീട് അവന്റെ നിലനില്പിന് വേണ്ടി ആ ശീലം നിര്‍ത്തും. ഒരു പണിഷ്‌മെന്റ് കൊടുക്കുകയാണ് നല്ല മാനേജ്‌മെന്റ് ചെയ്യേണ്ടത് എന്നാണ് മറ്റൊരു പ്രേക്ഷകന്റെ പ്രതികരണം.

കുടുംബമായി ചേര്‍ന്നിരിന്ന്

കുടുംബമായി ചേര്‍ന്നിരിന്ന്

സ്ഥിരമായി ഉപ്പും മുളകും കുടുംബമായി ചേര്‍ന്നിരിന്നു കാണാറുണ്ട്.. ഒരോ എപ്പിസോഡിനും കട്ട വെയ്റ്റ് ചെയ്തു തന്നെ കാണാറുണ്ട്... നീലുവിന്റെ വിഷമം ഞങ്ങള്‍ ഓരോരുത്തരുടെയും വിഷമം ആണ് സര്‍.. എത്രയും പെട്ടെന്ന് നീലു ആ കുടുംബത്ത് എത്തിച്ചേരും എന്ന് വളരേ വേദനയോടെ പ്രതീക്ഷിക്കുന്നു എന്നാണ് പ്രവാസിയായ ഒരു ആരാധകന്‍ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റിട്ടത്

നടപടി എടുക്കണം

നടപടി എടുക്കണം

ആഭാസനായ ഡയറക്ടര്‍ ഉണ്ണിക്കൃഷ്ണനെതിരെ ചാനല്‍ നിയമപരമായ നടപടികള്‍ എടുക്കണം . കലാകാരി നിഷ സാരംഗിന് നീതി ഉറപ്പാക്കുക . അല്ലെങ്കില്‍ ചാനലും ഡയറക്ടര്‍ ഉണ്ണികൃഷ്ണനും കനത്ത വില നല്‍കേണ്ടി വരും. സോഷ്യല്‍ മീഡിയയുടെ വില നിങ്ങള്‍ അറിയാന്‍ പോകുന്നതേ ഉള്ളു എന്ന കര്‍ശനമായ മുന്നറിപ്പാണ് ഒരാള്‍ നല്‍കുന്നത്.

മാപ്പ് പറയുക

മാപ്പ് പറയുക

മാതൃത്വത്തെ ക്രൂരമായി അപമാനിക്കും വിധം ഉണ്ടാക്കിയെടുത്ത എല്ലാ എപ്പിസോഡുകളും പ്രത്യേകിച്ച് ഈ രണ്ട് (641, 642) എപ്പിസോഡുകള്‍ ഫ്ളവെഴ്സ് പിന്‍വലിച്ച് പ്രേക്ഷകരോട് മാപ്പ് പറയുക എന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്.

ശാരദകുട്ടിയും

ശാരദകുട്ടിയും

നടി ഉന്നയിച്ച ആരോപണങ്ങളില്‍ തീര്‍ച്ചയായും കാര്യമുണ്ടാകുമെന്നും വിഷയത്തില്‍ താന്‍ നീലുവിനൊപ്പം എന്നും വ്യക്തമാക്കി എഴുത്തുകാരി ശാരദകുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ പൊട്ടിക്കരയണമെങ്കില്‍ അതിലെന്തോ കാര്യമുണ്ടെന്നും അവര്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ തന്നെയാണ് തോന്നുന്നതെന്നും വ്യക്തമാക്കിയാണ് എഴുത്തുകാരി ശാരദകുട്ടി രംഗത്തെത്തിയത്.

അവര്‍ക്കൊപ്പം

അവര്‍ക്കൊപ്പം

എല്ലാ ദിവസവും 8 മണിക്ക് നീലു വന്നു ചിരിപ്പിക്കാറുണ്ട്.. ഉപ്പും മുളകും സീരിയലില്‍ ഇനി നീലു ഇല്ല. അവരെ ഒഴിവാക്കിയിരിക്കുന്നു. നീലു ഇല്ലെങ്കില്‍ പിന്നെ അതിന്റെ ശീര്‍ഷകം തന്നെ മാറ്റേണ്ടി വരും. കേട്ടിടത്തോളം നിഷാ സാരംഗിനെ വിശ്വസിക്കാനാണ് തോന്നുന്നത്. അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ തകര്‍ന്നു പൊട്ടിക്കരയണമെങ്കില്‍ അതിലെന്തോ കാര്യമുണ്ടെന്ന് മനസ്സു പറയുന്നു. അവര്‍ക്കൊപ്പം നില്‍ക്കുന്നു എന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒരു വികാരമാണ്

ഒരു വികാരമാണ്

ഫ്‌ളവേഴ്‌സ് ടിവിയുടേയും ഉപ്പും മുളകിന്റേയും ഫെയ്‌സ്ബുക്ക് പേജുകളില്‍ വന്ന മറ്റു ചില കമന്റുകള്‍.


1-ഉപ്പും മുളകും സീരിയല്‍ ഒരു വികാരമാണ്..ഇത്രയേറെ സങ്കടങ്ങള്‍ സഹിച്ചും ഈ സീരിയല്‍ ഇത്രക്കും മനോഹരമാക്കിയ നിഷ ചേച്ചിയോട് ബഹുമാനം മാത്രം. എത്രയും പെട്ടന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ചു നീലു ചേച്ചിയേ തിരികെ എത്തിക്കാന്‍ ചാനല്‍ മേധാവികള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ എന്നെ പോലെ ഉള്ള ലക്ഷകണക്കിന് പ്രേക്ഷകര്‍ ചാനലിന് നഷ്ട്ടപെടും....

മറുപടി പറയണം

മറുപടി പറയണം

2-ശ്രീകണ്ഠന്‍നായര്‍ മറുപടി പറയണം... സ്വന്തം കുടുംബത്തിന്റെ ഭാഗമായി ആ സീരിയലിനെ കണ്ട ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറഞ്ഞേ പറ്റൂ... നിങ്ങളുടെ ചാനലിനെ എല്ലാവരുടെയും ഹൃദയത്തില്‍ എത്തിച്ചത് ഉപ്പും മുളകും, ആ സീരിയല്‍ ഞങ്ങളുടെ ഹൃദയത്തില്‍ എത്തിച്ചത് നീലു എന്ന കഥാപാത്രവും ആണ്.. അവര്‍ക്ക് നീതി കിട്ടണം

പുറത്താക്കുക

പുറത്താക്കുക

3-കലാകാരി നിഷ സാരംഗിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഡയറക്ടര്‍ ആഭാസനായ ഉണ്ണികൃഷ്ണനെ പുറത്താക്കുക . ഇല്ലെങ്കില്‍ എല്ലവരും ഉപ്പും മുളകും ബഹിഷ്‌കരിക്കുക .

ഓഫ് സ്‌ക്രീനില്‍

ഓഫ് സ്‌ക്രീനില്‍

4-640 ഓളം എപ്പിസോഡില്‍ ഏതാണ്ടെല്ലാം കണ്ടിട്ടുണ്ട്. പ്രവാസികള്‍ക്ക് വല്ലാത്ത ആശ്വാസമുള്ള നന്‍മയുള്ള ദൃശ്യാനുഭവമാണ് ഉപ്പും മുളകും. ഓഫ് സ്‌ക്രീനില്‍ ഒരു സ്ത്രീക്ക് നീതി കൊടുക്കാന്‍ ആ പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ക്കും ചാനലിനും ഭാവമില്ലെങ്കില്‍, അബദ്ധത്തില്‍ പോലും ആ പരിപാടി കാണില്ല എന്ന് അറിയിച്ച് കൊള്ളുന്നു.

ഓരോരുത്തരുടെയും വിഷമം

ഓരോരുത്തരുടെയും വിഷമം

5-ഒരോ എപ്പിസോഡിനും കട്ട വെയ്റ്റ് ചെയ്തു തന്നെ കാണാറുണ്ട്... നീലുവിന്റെ വിഷമം ഞങ്ങള്‍ ഓരോരുത്തരുടെയും വിഷമം ആണ് സര്‍.. എത്രയും പെട്ടെന്ന് നീലു ആ കുടുംബത്ത് എത്തിച്ചേരും എന്ന് വളരേ വേദനയോടെ പ്രതീക്ഷിക്ക്ന്നു.. എങ്കില്‍ മത്രമെ ഞാന്‍ ആ പ്രോഗ്രാം ഇനി തുടര്‍ന്ന് കാണുകയുള്ളു എന്നും...
ഒരു സാധാരാണ പ്രേക്ഷകന്‍...

നീ തീര്‍ന്നു

നീ തീര്‍ന്നു

6-എടാ ഉണ്ണി കൃഷ്മണാ നിഷയോട് ചെയ്തതിന് നീ അനുഭവിക്കും
നീലു കുഞ്ഞിനെ ഇട്ടിട്ടു പോയി എന്ന് പറഞ്ഞു എത്ര കാലം നീ സ്‌ക്രിപ്റ്റ് എഴുത്തും തീര്‍ന്നെടാ..... നീ തീര്‍ന്നു.....
ഇനി ഈ പ്രോഗകാണില്ലെടാ.....

പ്രേരിപ്പിച്ചത്

പ്രേരിപ്പിച്ചത്

7- നിഷ ചേച്ചി ഇല്ലെങ്കില്‍ പിന്നേ ഉപ്പും മുളകും ഇല്ലാ പുരുഷന്മാരെ സീരിയല്‍ കാണാന്‍ പ്രേരിപ്പിച്ചത് ഉപ്പും മുളകും ആണ്.ആ കരച്ചിലിന് ചാനല്‍ എംഡി ശ്രീകണ്ഠന്‍ നായര്‍ സര്‍ മറുപടി പറയണം.പ്രതിരോധിക്കാന്‍ കഴിവ് ഇല്ലാത്ത ഒരു സ്ത്രീയുടെ നിസ്സഹായ അവസ്ഥ ആണ് ആ തുറന്നു പറച്ചിലില്‍ ഞങ്ങള്‍ കണ്ടത്

ആത്മാര്‍ഥത

ആത്മാര്‍ഥത

8-കരഞ്ഞമനസ്സും വെച് ചിരിച്ചഭിനയിച്ച നീലുവിനെക്കാളും വരില്ല നിങ്ങളീ കൊണ്ട് നടക്കുന്ന ഒരു ഡയറക്ടറും.
നീലു ഇതുവരെ നിങ്ങളോട് കാണിച്ച ആത്മാര്‍ഥത നിങ്ങള്‍ക്ക് ലക്ഷോപലക്ഷം വരുന്ന മലയാളികളോട് ഉണ്ടെങ്കില്‍ ശ്രീകണ്ഠന്‍ സാര്‍ ഉചിതമായ തീരുമാനമെടുക്കെന്ന് വിശ്വസിക്കുന്നു.

ലജ്ജയോടെ

ലജ്ജയോടെ

ഉണ്ണികൃഷ്ണന്‍ എന്ന ഡയറക്ടര്‍ ഒരു സ്ത്രീയെ ഇത്രയധികം പീഡിപ്പിച്ചിട്ടും അയാള്‍ക്കെതിരെ ഇതുവരേക്കും ഒരു നടപടിയും എടുക്കാതിരുന്ന ചാനല്‍ മാനേജ്‌മെന്റിനെ ലജ്ജയോടെ മാത്രമേ കാണുവാന്‍ നിവര്‍ത്തിയുള്ളു. ശ്രീകണ്ഠന്‍ സാറില്‍ നിന്നും ഇതു ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. നിഷ ചേച്ചിക്ക് നീതി നിഷേധിച്ച ചാനല്‍ ഇനി കാണണമോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ദ്ര്യം ഞങ്ങള്‍ക്കുണ്ട് എന്നു മറക്കാതിരുന്നാല്‍ കൊള്ളാം..

English summary
nisha sarang against uppum mulakum director-social media reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X