• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രഹ്ന ഫാത്തിയും കെ സുരേന്ദ്രനും മംഗലാപുരത്ത് വച്ച് പലതവണ കണ്ടു... ഗുരുതര ആരോപണവുമായി രശ്മി ആർ നായർ

കൊച്ചി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രഹ്ന ഫാത്തിമ ശബരിമല സന്ദര്‍ശനത്തിന് എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് രശ്മി ആര്‍ നായര്‍. ശബരിമല വിഷയത്തില്‍ കലാപത്തില്‍ കുറഞ്ഞ ഒന്നും സംഘപരിവാര്‍ ലക്ഷ്യം വക്കുന്നില്ലെന്നും രശ്മി നായര്‍ പറയുന്നു.

ആരാണ് ഇരുമുടിക്കെട്ടുമായി മലകയറിയ രഹ്ന ഫാത്തിമ? രഹ്നയുടെ ചിത്രങ്ങള്‍ സംഘ് ഗ്രൂപ്പുകളിൽ വൈറൽ

പോലീസ് സംരക്ഷണത്തില്‍ നടപ്പന്തൽ വരെ എത്തിയ രഹ്ന ഫാത്തിമ ബിജെപി നേതാവ് കെ സുരേന്ദ്രനുമായി മംഗലാപുരത്ത് വച്ച് പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന ഗുരുതരമായ ആരോപണവും രശ്മി ഉയര്‍ത്തുന്നുണ്ട്. രഹ്ന ഫാത്തിമയ്‌ക്കെതിരേയും രശ്മി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

മുസ്ലീം പേര് മാറ്റാന്‍ ശ്രമിച്ചു! ഹിന്ദുവാകാന്‍ ആഗ്രഹിച്ചു! മലകയറിയ രഹ്ന ഫാത്തിമയുടെ നിലപാടുകള്‍

ഈ ഗൂഢാലോചനയില്‍ ഐജി ശ്രീജിത്തിന്റെ പങ്കും സര്‍ക്കാര്‍ അന്വേഷിക്കണം എന്ന ആവശ്യമാണ് രശ്മി ഉന്നയിക്കുന്നത്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു രഹ്നയേയും മാധ്യമ പ്രവര്‍ത്തകയായ കവിതയേയും നടപ്പന്തല്‍ വരെ എത്തിച്ചത്. രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആണ്.

കലാപത്തില്‍ കുറഞ്ഞതൊന്നും

കലാപത്തില്‍ കുറഞ്ഞതൊന്നും

ശബരിമല വിഷയത്തിൽ ഒരു കലാപത്തിൽ കുറഞ്ഞ ഒന്നും സംഘപരിവാർ ലക്ഷ്യം വയ്ക്കുന്നില്ല എന്ന് വിധി വന്ന ദിവസം തന്നെ ഞാൻ പറഞ്ഞിരുന്നു. അയ്യപ്പ വേഷത്തിൽ പാതി ശരീരം പുറത്തു കാണിച്ചു ആ സ്ത്രീയുടെ ഫോട്ടോ വന്ന ദിവസം അതിനു വേണ്ടി സംഘപരിവാർ കൊട്ടേഷൻ എടുത്ത മുസ്ലീം പ്രൊഫൈലുകളെ വേണ്ട രീതിയിൽ തിരിച്ചറിഞ്ഞാൽ സമൂഹത്തിനു നന്ന് എന്നും പറഞ്ഞിരുന്നു.

കടകംപള്ളിയ്ക്ക് അഭിവാദ്യങ്ങള്‍

കടകംപള്ളിയ്ക്ക് അഭിവാദ്യങ്ങള്‍

കടകംപള്ളി സുരേന്ദ്രൻ ഇന്ന് പറഞ്ഞത് തന്നെ അന്നും ഞാൻ പറഞ്ഞിരുന്നു ശബരിമല ആക്ടിവിസ്റ്റുകൾക്കു DJ പാർട്ടി നടത്താനുള്ള ഇടമല്ല. ഈ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തിയ സഖാവ് കടകംപള്ളി സുരേന്ദ്രന് അഭിവാദ്യങ്ങൾ.

രഹ്നയും കെ സുരേന്ദ്രനും

രഹ്നയും കെ സുരേന്ദ്രനും

ഇനി അന്ന് പറയാത്ത ഗൗരവമുള്ള ചില കാര്യങ്ങൾ പറയാം. രഹന ഫാത്തിമ എന്ന കേന്ദ്ര സർക്കാർ ജീവനക്കാരി കെ സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാം. കേരളത്തിലെ പ്രോഗ്രസീവ് സ്പെയിസുകൾക്കുള്ളിൽ കയറി അതിനെ അശ്ലീല വൽക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന കൊട്ടേഷൻ പലതവണ ഇവർ ഭംഗിയായി നിർവഹിക്കുകയും ചെയ്തു.

ഗൂഢാലോചനയുടെ ഭാഗം

ഗൂഢാലോചനയുടെ ഭാഗം

ശബരിമല വിഷയത്തിൽ ഒരു വർഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതൽ മലകയറ്റം വരെയുള്ള സംഭവങ്ങൾ. അയ്യപ്പഭക്തരെ മുസ്ലീങ്ങൾ വെട്ടി പരിക്കേൽപ്പിക്കുന്നു എന്ന ജനം TV വാർത്ത ഈ സമയത്തു തന്നെ വരുന്നതും ഇതിനൊപ്പം ചേർത്ത് വായിക്കണം. ഈ ഗൂഢാലോചനയിൽ സംസ്ഥാന പോലീസ് ഫോഴ്‌സിലെ ക്രിമിനൽ ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഉള്ള IG ശ്രീജിത്തിന്റെ പങ്കും സർക്കാർ അന്വേഷിക്കണം.

മത തീവ്രവാദത്തെ മുഖാമുഖം നേരിടുന്ന സിപിഎം നും സർക്കാരിനും ഒപ്പം നിരുപാധികം കേരളം നിൽക്കണം.

രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്

വിവാദ സ്ക്രീന്‍ഷോട്ട് പുറത്ത്

വിവാദ സ്ക്രീന്‍ഷോട്ട് പുറത്ത്

ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രന്‍ 2016 ല്‍ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റേത് എന്ന പേരിൽ ഒരു സ്ക്രീന്‍ഷോട്ടും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. രഹ്ന ഫാത്തിമയെ അടക്കം ടാഗ് ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ചും, നടതുറക്കുന്ന ദിവസങ്ങള്‍ കൂട്ടുന്നതിനെ കുറിച്ചും ആണ് പരാമര്‍ശിക്കുന്നത്.

എന്തുകൊണ്ട് നടപ്പന്തല്‍ വരെ?

എന്തുകൊണ്ട് നടപ്പന്തല്‍ വരെ?

രാവിലെ ഏഴ് മണിയോടെ തന്നെ രഹ്ന ഫാത്തിമ മലകയറുന്ന വിവരം പുറത്തറിഞ്ഞിരുന്നു. എന്നാല്‍ നടപ്പന്തല്‍ വരെ കാര്യമായ പ്രതിഷേധങ്ങള്‍ ഒന്നും നേരിടാതെ ആയിരുന്നു പോലീസ് സംരക്ഷണത്തില്‍ അവര്‍ എത്തിയത്. കഴിഞ്ഞ ദിവസം വിശ്വാസികളായ സ്ത്രീകളെ പോലും മുന്നോട്ട് പോകാന്‍ അനുവദിക്കാതിരുന്ന പ്രതിഷേധക്കാര്‍ രഹ്ന ഉള്‍പ്പെടുന്നവരെ നടപ്പന്തല്‍ വരെ തടയാതിരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്.

വേദം പഠിക്കുന്നുവെന്ന്

വേദം പഠിക്കുന്നുവെന്ന്

രഹ്നയുടെ മുസ്ലീം ഐഡന്റിറ്റി പ്രശ്നമാക്കുന്നവര്‍ക്ക് മറുപടിയുമായി രഹ്നയും ജീവിത പങ്കാളിയായ മനോജും രംഗത്തെത്തിയിട്ടുണ്ട്. രഹ്ന ഹിന്ദുവായി ജീവിക്കാന്‍ കൊതിച്ചിരുന്ന ആളാണ് എന്നാണ് വിശദീകരണം. വിശ്വാസത്തിന്‍റെ ഭാഗമായിട്ടാണ് രഹ്ന ശബരിമലയില്‍ എത്തിയത് എന്നും കഴിഞ്ഞ 13 വര്‍ഷമായി വേദം പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നും ആണ് ജീവിത പങ്കാളിയായ മനോജ് പറയുന്നത്.

English summary
Sabarimala Issue: Rehana Fathima and K Surendran met so many times at Manglore- Resmi Nair alleges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more