• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചാണക സംഘി, അയ്യപ്പ ഗുണ്ട, നായരച്ചിയുടെ ഫേസ്ബുക്ക്, കടകംമറിഞ്ഞ മന്ത്രി, വിസര്‍ജനം... ആഞ്ഞടിച്ച് രഹ്ന

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല സന്ദര്‍ശത്തിനെതിരെ രഹ്ന ഫാത്തിമയ്ക്ക് നടപ്പന്തലില്‍ വച്ച് തിരിച്ചിറങ്ങേണ്ടി വന്നിരുന്നു. അതിനിടെയാണ് രഹ്ന ഫാത്തിമയും കെ സുരേന്ദ്രനും പലതവണ മഗംലാപുരത്ത് വച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും രഹ്നയുടെ മലകയറലില്‍ ഗൂഢാലോചനയുണ്ടെന്നും എന്ന ആരോപണവുമായി രശ്മി നായര്‍ രംഗത്ത് വന്നത്.

രഹ്ന ഫാത്തിയും കെ സുരേന്ദ്രനും മംഗലാപുരത്ത് വച്ച് പലതവണ കണ്ടു... ഗുരുതര ആരോപണവുമായി രശ്മി ആർ നായർ

ഇതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രഹ്നയുടെ മലകയറ്റത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഒടുവില്‍ സന്നിധാനത്ത് പ്രതിഷേധക്കാ‍ര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയതോടെ രഹ്ന പിന്‍മാറുകയായിരുന്നു. യുവതികള്‍ കയറിയാല്‍ നട അടച്ചിടും എന്ന് തന്ത്രിയും ഭീഷണി മുഴക്കിയിരുന്നു.

സുപ്രീം കോടതിയല്ല ഏത് കോടതി പറഞ്ഞാലും പതിനെട്ടാംപടി ചവിട്ടിക്കില്ല, രഹ്ന മാവോയിസ്റ്റ്- കെ സുരേന്ദ്രൻ

ഇതിനെല്ലാം മറുപടി പറയുകയാണ് രഹ്ന ഫാത്തിമ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. രശ്മി നായരേയും കടകംപള്ളി സുരേന്ദ്രനേയും ജനം ടിവിയേയും പ്രതിഷേധിച്ച സംഘപരിവാര്‍ അനുകൂലികളേയും രൂക്ഷമായി വിമര്‍ശിക്കുന്നതാണ് രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അത് ഞാന്‍ തന്നെ ആകുന്നു

അത് ഞാന്‍ തന്നെ ആകുന്നു

"തത്വമസി" തീർച്ചയായും അത് ഞാൻ തന്നെയാകുന്നു💝

സർക്കാരിന്റെയും പോലീസിന്റെയും ഭരണഘടനയുടെയും സുപ്രീം കോടതി വിധിയുടെയും യഥാർത്ഥ ഭക്തരുടെയും സപ്പോർട്ടോടെ ഞാൻ ഇന്നലെ ശബരിമല കയറി. സപ്പോർട്ട് ചെയ്ത എല്ലാ സമത്വവാദികൾക്കും നന്ദി.

ഗുണ്ടകളും തത്പര കക്ഷികളും

ഗുണ്ടകളും തത്പര കക്ഷികളും

വർഗീയലഹള ഉണ്ടാക്കാൻ ശ്രമിക്കുന്ന ചില തല്പര കക്ഷികളുടെയും അയ്യപ്പഭക്തന്റെ പ്രശ്ഛന്ന വേഷധരികളായ ഗുണ്ടകളുടെയും ഒറ്റപ്പെട്ട ആക്രമണങ്ങൾ അല്ലാതെ ഭക്ത ജനങ്ങളുടെ ഭാഗത്തുനിന്ന് കാര്യമായ എതിർപ്പൊ പ്രതിഷേധമോ കൂടാതെ തന്നെ സന്നിധാനം കഴിഞ്ഞു നടപന്തൽ വരെ കയറാൻ ആയെങ്കിലും പതിനെട്ടാം പടി കയറാൻ കഴിയാഞ്ഞത് പിഞ്ചു കുഞ്ഞുങ്ങളെ വഴിയിൽ കിടത്തിയും മുൻനിറുതിയും സംഘപരിവാർ ടീമുകൾ അവിടെ സെന്റിമെന്റ്‌സ് വെച്ചു ചീപ്പ് കളി കളിച്ചതിനാലാണ്.

ചാണക സംഘിയല്ല

ചാണക സംഘിയല്ല

പിഞ്ചു കുഞ്ഞുങ്ങളുടെ നെഞ്ചിൽ ചവിട്ടിയും ശൂലത്തിൽ കോർത്തും എന്റെ വിശ്വാസം സംരക്ഷിക്കാൻ ഞാൻ ചാണക സംഘി അല്ല.എന്നാൽ ആ കപട ഭക്തർ ആയിരുന്നു വെല്ലുവിളിച്ച പ്രകാരം അവിടെ നെഞ്ചുകാണിച്ചു കിടന്നിരുന്നതെങ്കിൽ ഞാൻ അവന്മാരുടെ നെഞ്ചിൽ ചവിട്ടി തന്നെ പടികയറിയേനെ.

അയ്യപ്പ ഗുണ്ടകള്‍ കുട്ടികളെ പീഡിപ്പിച്ചു

അയ്യപ്പ ഗുണ്ടകള്‍ കുട്ടികളെ പീഡിപ്പിച്ചു

ഞങ്ങൾ പതിനെട്ടാം പടി കയറുന്നത് തടയാൻ കുട്ടികളെ അയ്യപ്പഗുണ്ടകൾ നിലത്ത് കിടത്തി പീഡിപ്പിച്ചത് പല ചാനലുകളും കാണിച്ചില്ല. ഞങ്ങൾ എത്രസമയം ദർശനത്തിനായി വെയിറ്റ് ചെയ്താലും അത്രയും നേരം ആ പിഞ്ചുകുട്ടികൾ ആണ് പീഡിപ്പിക്കപെടുക എന്നതാണ് പിന്തിരിയാൻ മെയിൻ കാരണം. പീഡിപ്പിക്കകുട്ടികളെ അനാചാരങ്ങളുടെ പേരിൽ പീഡിപ്പിച്ചവർക്കെതിരെ പോക്സോ പ്രകാരം കേസ് എടുക്കണം

ലഹളക്കാര്‍ക്കൊപ്പം തന്ത്രിയും കൂടി

ലഹളക്കാര്‍ക്കൊപ്പം തന്ത്രിയും കൂടി

തന്ത്രിയും പൂജാരികളും പരികർമികളും പൂജ നിറുത്തിവെച്ചു ലഹളക്കാർക്കൊപ്പം കൂടി എനിക്ക് പ്രസാദം നിഷേധിക്കുകയും ഞാൻ കയറിയാൽ അമ്പലം പൂട്ടി പോകും എന്നു ഭീക്ഷണി മുഴക്കുകയും എന്റേത് മുസ്ലീങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന പേരായതിനാൽ ഞാൻ മലക്ക് കയറിയതിൽ മല അശുദ്ധമായെന്നും പമ്പ മുതൽ സന്നിധാനം വരെ പുണ്യാഹം തളിക്കണമെന്നും ആഹ്വാനം ചെയ്യുന്നതും നിങ്ങൾ ലൈവായി കണ്ടുകാണുമല്ലോ? ഇത്തരം ജാതി മത അയിത്ത ചിന്താഗതിയുമായി നടക്കുന്ന ഊളകളിൽ നിന്ന് സ്വാമിയുടെ പ്രസാദം വാങ്ങാൻ എനിക്ക് തകല്പര്യമില്ലാഞ്ഞിട്ടു കൂടിയാണ് ഞാൻ തിരിച്ചുപോന്നത്. തന്ത്രിക്ക് എതിരെ കേസും ഇന്ന് കൊടുക്കും.

ധൈര്യമുണ്ടെങ്കില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് വാ

ധൈര്യമുണ്ടെങ്കില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് വാ

പിന്നെ ആളില്ലാത്ത വീട്ടിൽ ഹെൽമറ്റും ധരിച്ചുവന്ന് സാധനങ്ങൾ വലിച്ചുവരി ഇടുകയും ജനൽ ചില്ലു പൊട്ടിക്കുകയും കുട്ടികളുടെ കളിപ്പാട്ടങ്ങൾ തല്ലിപൊട്ടിക്കുകയും എന്റെ പച്ചക്കറി കൃഷി നശിപ്പിക്കുകയും അലക്കി ഇട്ടിരുന്ന പുതപ്പുകളും കുഞ്ഞുങ്ങളുടെ സ്‌കൂൾ യൂണിഫോമും ഷൂവും വലിച്ചുകീറുകയും നശിപ്പിക്കുകയും ചെയ്തവരോട് എനിക്ക് പറയാനുള്ളത് ധൈര്യമുണ്ടെങ്കിൽ നിങ്ങളുടെ ആശയത്തെ നിങ്ങൾ തന്നെ റെസ്പെക്ട് ചെയ്യുന്നുണ്ടെങ്കിൽ ഒറ്റക്ക് ഒറ്റക്ക് നേരിട്ട് വന്നു മുഖത്ത് നോക്കി സംസാരിക്കു ഞാൻ ഇവിടെ തന്നെ കാണും എന്റെ വീട് കൂടുതൽ ദിവസങ്ങൾ ദൂരയാത്ര പോകുന്ന അവസരത്തിൽ അല്ലാതെ ഇന്നുവരെയും അടച്ചിടാറുപോലും ഇല്ല ഇനിയും അങ്ങനെതന്നെ ആയിരിക്കും.

നായരച്ചിയും കടകംമറിഞ്ഞ മന്ത്രിയും

നായരച്ചിയും കടകംമറിഞ്ഞ മന്ത്രിയും

ആക്ടിവിസ്റ്റ് ലേബൽ ഉണ്ടാക്കിയെടുക്കാൻ നുണകൾ പടച്ചുവിട്ടു കഷ്ടപ്പെടുന്ന നായരച്ചിയുടെ ഫെയിസ് ബുക്ക് പോസ്റ്റും പൊക്കിപിടിച്ചു കടകം മറിഞ്ഞ മന്ത്രിയെകാളും ഞാൻ റെസ്പെക്ട് ചെയ്യുന്നത് നിലപാടിൽ ഉറച്ചുനിൽക്കുന്ന മുഖ്യമന്ത്രിയെയും എനിക്ക് സംരക്ഷണമൊരുക്കിയ സർക്കാരിനെയും സ്വന്തം ഡ്യൂട്ടി നല്ലരീതിയിൽ നിർവഹിച്ച ഐജി ശ്രീജിത്ത് സാറിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സേനയെയും ആണ്.

വിസര്‍ജനം- നാപ്കിനും കോണ്ടവും

വിസര്‍ജനം- നാപ്കിനും കോണ്ടവും

എന്റെ ഇരുമുടി കെട്ടിൽ നാപ്കിൻ ആയിരുന്നു കോണ്ടം ആയിരുന്നു എന്നെല്ലാം പടച്ചു വിടുന്ന വിസർജന ചാനലിന്‌ എതിരെ നിയമനടപടി സ്വീകരിക്കും. ഇപ്പോഴും ഞാൻ തിരിച്ചു പോരുമ്പോൾ അവിടെ ഉപേക്ഷിക്കേണ്ടിവന്ന ഇരുമുടി കേട്ട് പോലീസ് കസ്റ്റഡിയിൽ തന്നെ കാണും പോലീസ് പരിശോദിച്ചതും ആണ്.

ഒരു പാവം ഉദ്യോഗസ്ഥ

ഒരു പാവം ഉദ്യോഗസ്ഥ

സംഘികൾ പറയുന്നു ഞാൻ സിപിഐഎം കാരിയാണെന്ന് , ഓണാട്ടുകരയിലെ കമ്യൂണിസ്റ്റുകൾ പറയുന്നു ഞാൻ സംഘപരിവാറുകരി ആണെന്ന് , കൈരേഖ നോക്കി ഫലം പറയുന്നവൻ പറയുന്നു ഞാൻ മാവോയിസ്റ്റ് ആണെന്ന് മാധ്യമങ്ങൾ പറയുന്നു ഞാൻ ആക്ടിവിസ്റ്റ് ആണെന്ന്. സത്യത്തിൽ നിങ്ങൾ തമ്മിൽ ഒരു തീരുമാനത്തിൽ എത്തൂ. അതുവരെ ഞാൻ ഒരു കുടുംബം നോക്കുന്ന, എനിക്ക് നേരേവരുന്ന അനീതികൾക്കും അക്രമങ്ങൾക്കും നീതി നിഷേധങ്ങൾക്കും എതിരെ പ്രതികരിച്ച്‌ പോകുന്ന പാവം സർക്കാർ ഉദ്യോഗസ്ഥ ആയി തന്നെ ഇരിക്കാം.

രഹ്നയുടെ പോസ്റ്റ്

ഇതാണ് രഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ്.

തന്ത്രിയ്ക്കെതിരെ കേസ്

തന്ത്രിയ്ക്കെതിരെ കേസ്

ശബരിമല നട അടച്ചിടും എന്ന് പ്രഖ്യാപിച്ച ശബരിമല തന്ത്രിയ്ക്കെതിരെ കേസ് കൊടുക്കും എന്ന് രഹ്ന ഫാത്തിമ നേരത്തേ അറിയിച്ചിരുന്നു. തന്ത്രിയുടെ നടപടി കോടതിയലക്ഷ്യം ആണെന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇക്കാര്യം കോടതിയ്ക്ക് മുന്നില്‍ എത്തിയാല്‍ നിയമനടപടികളും ഉണ്ടായേക്കാം.

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

താന്‍ പഴയ എസ്എഫ്ഐക്കാരിയാണെന്ന് രഹ്ന ഫാത്തിമ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് മറ്റൊരു ചര്‍ച്ച. ഇത് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നും ഉണ്ട്. എന്നാല്‍ രഹ്നയ്ക്ക് എസ്എഫ്ഐയുമായി ഒരു ബന്ധവും ഇല്ലെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് സോഷ്യല്‍ മീഡിയയിലെ പല ഇടുതപ്രൊഫൈലുകളും.

cmsvideo
  ശബരിമല തന്ത്രിയെ കോടതി കയറ്റുമെന്ന് രെഹ്ന ഫാത്തിമ | Oneindia Malayalam
  സുരേന്ദ്രനുമായി ബന്ധമില്ല

  സുരേന്ദ്രനുമായി ബന്ധമില്ല

  രഹ്നയും കെ സുരേന്ദ്രനും മംഗലാപുരത്ത് വച്ച് പലതവണ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഉന്നയിച്ചത് രശ്മി ആര്‍ നായര്‍ ആയിരുന്നു. ഇതിനിടെ കെ സുരേന്ദ്രന്‍റെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ടും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ശബരിമല വിഷയത്തില്‍ രഹ്നയെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റ് ആയിരുന്നു അത്.

  ഇക്കാര്യത്തിലും രഹ്ന വിശദീകരണം നല്‍കിയിട്ടുണ്ട്. കെ സുരേന്ദ്രനുമായി ഒരു ബന്ധവും ഇല്ലെന്നാണ് രഹ്ന വ്യക്തമാക്കിയിട്ടുള്ളത്.

  English summary
  Sabarimala Woman Entry: Rehana Fathima's Facebook post criticising allegations raised against her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X