• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കരിപ്പൂർ വിമാനാപകടത്തിന്റെ പ്രധാനകാരണം കണ്ടെത്തി സന്തോഷ് പണ്ഡിറ്റ്! ഡിജിസിഎയും എഎഐയും അല്ല...പിന്നെ?

കോഴിക്കോട്: ഏത് വിഷയത്തിലും അഭിപ്രായം പറയുന്ന ആളുകള്‍ നമുക്ക് ചുറ്റും ഒരുപാടുണ്ട്. വാര്‍ത്താ ചാനലുകളില്‍ ഒരേ ആള്‍ തന്നെ വ്യത്യസ്ത നിരീക്ഷക/വിദഗ്ധ വേഷങ്ങള്‍ അണിഞ്ഞ് ചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ട്.

അതുപോലെ തന്നെ ഒട്ടുമിക്ക വിഷയങ്ങളിലും അഭിപ്രായം പറയുന്ന ആളാണ് സന്തോഷ് പണ്ഡിറ്റ്. കരിപ്പൂര്‍ വിമാന അപകടത്തിന്റെ കാര്യത്തിലും അങ്ങനെ തന്റെ നിരീക്ഷണം മുന്നോട്ട് വയ്ക്കുകയാണ് അദ്ദേഹം. പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം എന്ന തലക്കെട്ടിലാണ് കുറിപ്പ്! വായിക്കാം...

രാഷ്ട്രീയക്കാർ കാണിച്ച വാശി

രാഷ്ട്രീയക്കാർ കാണിച്ച വാശി

കഴിഞ്ഞ ദിവസം കരിപ്പൂരിൽ ഉണ്ടായ വിമാന ദുരന്തത്തിന്ടെ മറുവശം ഞാ൯ പരിശോധിച്ചപ്പോള് മനസ്സിലായ കാര്യങ്ങള് ചുവടെ ചേ൪ക്കുന്നു. ഈ വിഷയത്തിൽ Directorate General of Civil Aviation (DGCA) യും, Airport Authority of India (AAI) യുടേയും ഭാഗത്ത് ഒരു തെറ്റും ഇല്ല എന്നതാണ് സത്യം. ചില രാഷ്ട്രീയക്കാര് മുമ്പ് കാണിച്ച വാശിയാണ് പ്രധാന കാരണം.

 സമരം കാരണം

സമരം കാരണം

2015 ൽ താല്കാലികമായ് വികസനത്തിനായ് വലിയ വിമാനങ്ങള് ഇറക്കാതെ അടച്ചതാണല്ലോ. 485 ഏക്ക൪ ഭൂമി കൂടി ഏറ്റെടുത്താലേ , വലിയ വിമാനങ്ങൾ ഇനി ഇറക്കൂ എന്ന് അധികാരികൾ തീരുമാനിച്ചു. പക്ഷേ രാഷ്ട്രീയക്കാരുടെ വലിയ സമരങ്ങളും പ്രതിഷേധങ്ങളും കാരണം 484 ഏക്ക൪ ഏറ്റെടുക്കാതെ 2018 ൽ വലിയ വിമാനം ഇറക്കേണ്ടി വന്നു.

cmsvideo
  mammootty praises rescue workers in karipur and pettimudi | Oneindia Malayalam
  485 ഏക്കർ ഏറ്റെടുത്താൽ മാത്രം

  485 ഏക്കർ ഏറ്റെടുത്താൽ മാത്രം

  റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തി ആയാൽ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താം എന്നുമായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്.

  സ്ഥലപരിമിതി, ടേബിള്‍ ടോപ്പ്, കാലാവസ്ഥ, റണ്‍വേയുടെയും റിസയുടെയും വലുപ്പക്കുറവ് തുടങ്ങിയവയായിരുന്നു ഇതിനു കാരണമായി പറഞ്ഞിരുന്നത്. 485 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്താലേ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കൂ എന്നും ഡിജിസിഎയും എയര്‍പോര്‍ട്ട് അതോറിറ്റിയും നിലപാട് സ്വീകരിച്ചു.

  രാഷ്ട്രീയക്കാരും മറ്റുള്ളവരും

  രാഷ്ട്രീയക്കാരും മറ്റുള്ളവരും

  എന്നാല്‍ അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പ്രകാരം വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ യോഗ്യമാണ് എന്ന് ചൂണ്ടിക്കാട്ടി ചില രാഷ്ട്രീയക്കാരും , മറ്റുള്ളവരും സമരം ചെയ്തു. സര്‍ക്കാരിനെയും വ്യോമയാന മന്ത്രാലയത്തെയും എയര്‍പോര്‍ട്ട് അതോറിറ്റിയെയും സമീപിച്ചു. നി൪ബന്ധിച്ചു.

  രാഷ്ട്രീയക്കാരുടെ പരാതിയും, പ്രക്ഷോഭങ്ങളും ശക്തമായപ്പോള്‍ ഒടുവിൽ ഗതികേട് കൊണ്ട് 2018 ൽ അനുമതി നല്‍കി. അത് ഇപ്പോൾ ഇങ്ങനേയും ആയി.

  വലിയ വിമാനങ്ങളുടെ സുരക്ഷയുമായ് ബന്ധപ്പെട്ട് 2019 ൽ Directorate General of Civil Aviation അവരുടെ റിപ്പോ൪ട്ട് പ്രകാരം കരിപ്പൂരിന് ഈ വിഷയത്തിൽ കാരണം കാണിക്കൽ നോട്ടീസ് (Show cause notice) നല്കുകയും ചെയ്തിരുന്നു. (DGCA Adult Report 2019)

  സീനിയർ പൈലറ്റിന്റെ അനുഭവം

  സീനിയർ പൈലറ്റിന്റെ അനുഭവം

  ഒരു സീനിയ൪ പൈലറ്റ് Anand Mohan Raj ji കരിപ്പൂരിലെ വിമാന ലാൻഡിങ്ങിനെ കുറിച്ച് സ്വന്തം അനുഭവം പറഞ്ഞത്."ഇവിടുത്തെ വിമാന ലാ൯ഡിങ്ങ് വളരെ challenging ആണ് and lighting system വളരെ അബദ്ധമാണ് എന്നാണ്. 2017 ആഗസ്റ്റിൽ ഒരു Spice jet വിമാനം skid ആയതും കൂട്ടി വായിക്കണം.. അന്ന് 68 യാത്രക്കാർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്.

  വാൽക്കഷ്ണം

  (വാല് കഷ്ണം...ഒരു പത്തു വോട്ടിന് വേണ്ടി രാഷ്ട്രീയക്കാർ അനാവശ്യമായ് ഓരോ സമരങ്ങൾ ഉണ്ടാക്കുമ്പോൾ ഇനിയെങ്കിലും ഉദ്യോഗസ്ഥ൯മാരുടെ ബുദ്ധിമുട്ടുകളും, സാങ്കേതികമായ വിഷയങ്ങൾ കുറച്ചെങ്കിലും പഠിച്ച് മാത്രം എല്ലാത്തിലും ഇടപെടുക. ഇനിയെങ്കിലും 484 ഏക്ക൪ ഭൂമി കൂടി ഏറ്റെടുത്ത് കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്ന സാഹചര്യം ഉണ്ടാക്കുവാ൯ എല്ലാവരും സഹകരിക്കുക.

  ഈ അഭിപ്രായങ്ങള് തീ൪ത്തും വ്യക്തിപരമാണേ..)

  (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

  യഥാർത്ഥ കാരണം എന്ത്?

  യഥാർത്ഥ കാരണം എന്ത്?

  കരിപ്പൂർ വിമാന അപകടത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ടേബിൾ ടോപ് രീതിയിലുള്ള റൺവേ അല്ല അപകട കാരണം എന്നാണ് ഇതുവരെ പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്.

  മലപ്പുറത്തിന് സഹായമനസ്സിന് നന്ദി അറിയിച്ച് എയര്‍ ഇന്ത്യ, നിങ്ങളോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് നിയന്ത്രണം

  കരിപ്പൂര്‍ വിമാന അപകടത്തിന് കാരണം ഇതാണ്... അന്വേഷണത്തില്‍ തെളിഞ്ഞത്, റഡാര്‍ ചിത്രം ശേഖരിച്ചു

  English summary
  Santhosh Pandit on Kariour Flight Mishap, criticise political involvements
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X