കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർത്തവം അശുദ്ധമാണെന്ന് നിലവിളിക്കുന്ന സ്ത്രീകളോട് സാറാ ജോസഫിന് പറയാനുള്ളത്; അയ്യപ്പൻ തുണക്കണം

  • By Desk
Google Oneindia Malayalam News

തൃശൂർ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. ശബരിമലയിലെ ആചാരങ്ങളും പാരമ്പര്യവും മാറ്റമില്ലാതെ തുടരണമെന്ന ആവശ്യവുമായി സ്ത്രീകൾ തന്നെയാണ് രംഗത്തുള്ളത്. ആർത്തവത്തിന്റെ പേരിൽ സ്ത്രീ അശുദ്ധയാകുന്നതെങ്ങനെയെന്ന ചോദ്യമാണ് മറുഭാഗം ചോദിക്കുന്നത്.

ആർത്തവമുള്ള സ്ത്രീകൾ പോലും പ്രതിഷേധിക്കുന്നതിനെയാണ് എഴുത്തുകാരിയായ സാറാ ജോസഫ് വിമർശിക്കുന്നത്. ആർത്തകാലത്തെ രക്തസ്രാവത്തെ വലിച്ചെടുത്ത് ഭദ്രമായി സംസ്കരിക്കാൻ സ്ത്രീകൾക്കറിയാമെന്ന് സാറാ ജോസഫ് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾ സ്വയം ആർത്തവം അശുദ്ധിയാണെന്ന് വലിയ വായിൽ നിലവിളിച്ചുകൊണ്ടിരിക്കുന്നത് അടിമകൾ അടിമത്തത്തിൽ അഭിമാനിക്കുന്നതു പോലെയാണെന്ന് സാറാ ജോസഫ് ഫേസ്ബുക്ക് കുറിപ്പിൽ വിമർശിക്കുന്നു.

അയ്യപ്പൻ തുണയ്ക്കണം

അയ്യപ്പൻ തുണയ്ക്കണം

ആർത്തവം അശുദ്ധമാണെന്ന സങ്കൽപ്പത്തെ മറികടക്കാൻ അയ്യപ്പൻ തുണക്കണം.
എല്ലാ സ്ത്രീ പുരുഷന്മാരും മറ്റു ലിംഗവിഭാഗക്കാരും ആർത്തവമുള്ള സ്ത്രീയിൽ നിന്ന് ജനിച്ചു. ഗർഭപാത്രത്തിലെ രക്തത്തിലും ജലത്തിലും പത്തു മാസം കിടന്നു. അവിടെക്കിടന്നു കൊണ്ട് അമ്മയെ ചവിട്ടി. അമ്മയുടെ യോനി പിളർന്നു പുറത്തേക്ക് കുതിച്ചു. ദേഹം മുഴുവൻ രക്തവും ഗർഭ ജലവും കൊണ്ട് പൊതിഞ്ഞ വഴുവഴുക്കുന്നൊരു ശിശുവായി പുറത്തുവന്നു.

കുഞ്ഞിന്റെ ജനനം

കുഞ്ഞിന്റെ ജനനം

വന്നയുടനെ അമ്മയുടെ മുലക്കണ്ണ് തിരഞ്ഞു. ആവോളം അമ്മയെ കുടിച്ചു ശക്തിയാർജ്ജിച്ചു. ആശുപത്രികളിൽ ഇപ്പോൾ നവജാത ശിശുവിനെ കുളിപ്പിക്കുകയില്ല. അതിനെപ്പൊതിഞ്ഞിരിക്കുന്ന വഴുവഴുപ്പ്, ഉടൻ തന്നെ കഴുകിക്കളയരുതെന്നും അതൊരു സുരക്ഷാ കവചമാണെന്നും മെഡിക്കൽ സയൻസ്. പ്രസവിച്ച ഉടനെ കുഞ്ഞിനെ തുടച്ചു വൃത്തിയാക്കാനേ പാടുള്ളൂ എന്ന് ആശുപത്രികൾ.

കരുതലോടെ

കരുതലോടെ

അമ്മയുടെ ഗർഭപാത്രം എത്ര കരുതലോടെയാണു ഒരു പ്രിയ ജീവനെ ഭൂമിയിലേക്ക് കൊണ്ടുവരുന്നത്! അണ്ഡോല്പാദനം നടക്കുന്നില്ലെങ്കിൽ ഗർഭധാരണവുമില്ല.
ആർത്തവം പ്രത്യുൽപ്പാദനത്തിനു് വേണ്ടിയുള്ള നൈസർഗിക പ്രക്രിയയാണ്. അത് സ്ത്രീയുടെ മാത്രം ശരീരത്തിനകത്ത് സംഭവിക്കുന്നു.

ആർക്കാണ് അശുദ്ധി?

ആർക്കാണ് അശുദ്ധി?

മലം, മൂത്രം, കഫം, തുടങ്ങിയ വസ്തുക്കളും വഹിച്ചാണ് മനുഷ്യർ ആണും പെണ്ണും ജീവിതകാലം മുഴുവൻ സഞ്ചരിക്കുന്നത്. അമ്പലത്തിൽ പോകുമ്പോൾ അതൊന്നും വീട്ടിൽ വെച്ചിട്ടല്ല പോകുന്നതെന്നോർക്കണമെന്ന് സാറാ ജോസഫ് പറയുന്നു.

സ്ത്രീകൾക്കറിയാം

സ്ത്രീകൾക്കറിയാം

ആർത്തവകാലത്തെ രക്തസ്രാവത്തെ വലിച്ചെടുത്ത് ഒരു തുള്ളിയും താഴെപ്പോകാതെ ഭദ്രമായി സംസ്ക്കരിക്കാൻ സ്ത്രീകൾക്കറിയാം. അവൾ ഏറ്റവും വൃത്തിയോടെയിരിക്കുന്ന ദിവസങ്ങളാണത്.

വൃത്തികേടുകൾ നീക്കം ചെയ്യുന്നവൾ

വൃത്തികേടുകൾ നീക്കം ചെയ്യുന്നവൾ

വീട്ടിലെ വൃത്തികേടുകൾ മുഴുവൻ നീക്കം ചെയ്യുന്നവൾ അവളാണ്. എച്ചിൽപാത്രങ്ങൾ കഴുകുന്നതും മുഷിഞ്ഞ തുണി കഴുകി വൃത്തിയാക്കുന്നതും തറ തുടയ്ക്കുന്നതും ടോയ് ലെറ്റ് കഴുകുന്നതും മുറ്റമടിയ്ക്കുന്നതും കുഞ്ഞിന്റെ അപ്പി കോരുന്നതും അതിനെ കുളിപ്പിക്കുന്നതും അവളാണ്.

വൃത്തിയുടെ കുത്തകക്കാരി

വൃത്തിയുടെ കുത്തകക്കാരി

നിങ്ങൾ വൃത്തിയാസ്വദിക്കുന്നതിന് കാരണം സ്ത്രീയുടെ അദ്ധ്വാനമാണ്.വൃത്തിയുടെ ഈ കുത്തകക്കാരിക്ക് അശുദ്ധിയെപ്പറ്റിയുള്ള അറിവ് ഒരാണിന്നും അവകാശപ്പെടാനാവില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിൽ സാറാ ജോസഫ് ചൂണ്ടിക്കാട്ടുന്നു.

അടിമകളുടെ അഭിമാനം

അടിമകളുടെ അഭിമാനം

ഒന്നേയുള്ളൂ സങ്കടം, സ്ത്രീകൾ സ്വയം ആർത്തവം അശുദ്ധിയാണെന്ന് വലിയ വായിലേ നിലവിളിച്ചു കൊണ്ടിരിയ്ക്കുന്നത്. അടിമകൾ അടിമത്തത്തിൽ അഭിമാനിക്കുന്നതുപോലെയാണെന്ന് പറഞ്ഞാണ് സാറാ ജോസഫ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

സാറാ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഡ്രൈവര്‍ കള്ളംപറഞ്ഞത് എന്തിന്?; അപകടത്തേക്കുറിച്ച് എനിക്കിപ്പോഴും സംശയമുണ്ടെന്ന് ഹനാന്‍ഡ്രൈവര്‍ കള്ളംപറഞ്ഞത് എന്തിന്?; അപകടത്തേക്കുറിച്ച് എനിക്കിപ്പോഴും സംശയമുണ്ടെന്ന് ഹനാന്‍

ദിലീപിനെച്ചൊല്ലിയുള്ള പോര് മുറുകുന്നു! AMMA യുടെ ഇരട്ടത്താപ്പിനെതിരെ ഡബ്ലുസിസി! തിലകന്‍റെ കാര്യവും?

English summary
sara joseph facebook post on women entry to sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X