• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കന്യാസ്ത്രീയെ കുറ്റപ്പെടുത്തുന്നവരോട് ഒരു മറുചോദ്യം; വിമർശനങ്ങളുടെ മുനയൊടിച്ച് ശാരദക്കുട്ടി

  • By Desk

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി. പീഡന പരാതി കന്യാസ്ത്രീ പുറത്ത് പറയാൻ വൈകിയതെന്ത് കൊണ്ടാണ്, കന്യാസ്ത്രീയുടെ ഭാഗത്തും തെറ്റില്ലേ? തുടങ്ങിയ സംശയങ്ങളാണ് ഇത്തരം വിമർ‌ശകർ ഉന്നയിക്കുന്ന സംശയം.

ഇത്തരം ആരോപണങ്ങളുടെ മുനയൊടിക്കുകയാണ് ശാരദക്കുട്ടി. നിവൃത്തികേടിന്റെയും സിസ്സഹായതയുടെയും ആൾ‌രൂപങ്ങൾ കന്യാസ്ത്രീ മഠത്തിൽ മാത്രമല്ല നിങ്ങളുടെയൊക്കെ വീടുകളിലും ഉണ്ടാകും. അവരെന്താ ഒന്നും പുറത്ത് പറയാത്തത്. ഫേസ്ബുക്ക് പോസ്റ്റിൽ ശാരദക്കുട്ടി ചോദിക്കുന്നു.

 മറുചോദ്യം

മറുചോദ്യം

കന്യാസ്ത്രീ ആദ്യത്തെ തവണ കരയാഞ്ഞതെന്താ, 12 തവണയും എതിർക്കാഞ്ഞതെന്താ എന്നൊക്കെ വരുന്ന ചോദ്യങ്ങൾക്ക് ഒറ്റ മറു ചോദ്യമേ ചോദിക്കാനുള്ളു. ഭാര്യാസ്ത്രീകളെന്താ മുന്നൂറു തവണയായാലും മടുപ്പു ഭാവിക്കുകയോ എതിർപ്പ് പ്രകടിപ്പിക്കുകയോ പുറത്തേക്കിറങ്ങുകയോ ചെയ്യാത്തത്?

എന്തിനാണ് സഹിക്കുന്നത്?

എന്തിനാണ് സഹിക്കുന്നത്?

നിവൃത്തികേടിന്റെയും നിസ്സഹായതയുടെയും ആൾരൂപങ്ങൾ കന്യാസ്ത്രീ മഠത്തിൽ മാത്രമല്ല, നിങ്ങളുടെ വീടുകളിലും ഉണ്ടാകും. അവരൊന്നും എന്താ ഒന്നും പുറത്തു പറയാതെ സഹിക്കുന്നത്?

എന്തുകൊണ്ട്?

എന്തുകൊണ്ട്?

ഒന്നോ രണ്ടോ മുപ്പതോ കൊല്ലം കഴിഞ്ഞാലും പുറത്തു പറയാത്തതെന്താണ്? എന്തിനാ നിശ്ശബ്ദം സഹിക്കുന്നത്? പുറത്തു പറഞ്ഞു കൂടെ? ഇവിടെ നിയമമില്ലേ? പോലീസില്ലേ?

സ്ത്രീ തന്നെ

സ്ത്രീ തന്നെ

അധികാരത്തിനു കീഴ്പ്പെട്ടു നിൽക്കേണ്ടി വരുന്ന ഏതു വ്യവസ്ഥിതിയിലും ഉള്ളതൊക്കെയേ കന്യാസ്ത്രീ മഠത്തിലുമുള്ളു. കന്യാസ്ത്രീ, ഭാര്യാസ്ത്രീ, വേശ്യാസ്ത്രീ, പാർട്ടി സ്ത്രീ ഇതൊക്കെ ഒരേ സ്ത്രീ തന്നെ. ഇലകൾ കൂട്ടിത്തൊടാതെ നാം നട്ട വൃക്ഷങ്ങൾ വേരുകൾ കൊണ്ടു കെട്ടിപ്പിടിക്കുന്നു എന്ന് വീരാൻ കുട്ടി എഴുതിയത് സത്യമാണ്.

സഹികെടുമ്പോൾ

സഹികെടുമ്പോൾ

"അവളെന്റെ മിടുക്കിൽ സംതൃപ്തയായി കഴിയുന്നു"വെന്നത് ഒന്നുമറിയാത്ത നിങ്ങളുടെ ഒരു തോന്നൽ മാത്രമായിരിക്കാം. സഹികെടുമ്പോഴാണവൾ വിരൽ ചൂണ്ടുക. എന്താ ഇത്ര കാലം മിണ്ടാഞ്ഞതെന്ന ചോദ്യത്തിന് അത്രയേ അർഥമുള്ളു.

വിമർശനം

വിമർശനം

ഇത് ഞാനൊരു ലേഖനത്തിലെഴുതിയതിന് മലയാളത്തിലെ ഒരെഴുത്തുകാരൻ, അതയാളെ കുറിച്ചാണെഴുതിയതെന്നു പറഞ്ഞ് എനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കുറെ തവണ ഞാൻ കോടതി കയറിയിറങ്ങി. സത്യത്തിൽ അയാളുടെ വീടോ വീട്ടുകാരെയോ വീട്ടു പ്രശ്ങ്ങളോ ഒന്നും തന്നെ എനിക്കറിയില്ലായിരുന്നു. അയാൾ അവകാശപ്പെട്ടു അതയാളാണെന്ന്. കുറച്ചു കാശു പോയതു മിച്ചം.

ഫേസ്ബുക്ക് പോസ്റ്റ്

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

രാജസ്ഥാൻ ബിജെപിയിൽ തമ്മിൽതല്ല്; മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ നേതാക്കളുടെ കയ്യാങ്കളി...വീഡിയോ

കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടത്തിന്!! മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനില്ല, ഒളിപ്പിച്ചു!

English summary
sharadhakkutty facebook post against nun protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more