കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണുങ്ങൾ ശബരിമലക്കു പോകുന്നുവെങ്കിൽ അവിടം കാടുപിടിപ്പിക്കുവാനാകട്ടെ ആ യാത്ര; ശാരദക്കുട്ടി

  • By Desk
Google Oneindia Malayalam News

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധിയിൽ ചർച്ചകൾ സജീവമാണ്. ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടാൻ സ്ത്രീകൾക്ക് സുപ്രീംകോടതിക്ക് അവകാശമില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ ശാരീരികാവസ്ഥകളുടെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തേണ്ട ആവശ്യമില്ലെന്നാണ് മറുഭാഗത്തിന്റെ വാദം.

ശബരിമലയിൽ കയറാൻ കിട്ടിയ അവകാശം എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് വ്യക്തമാക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. പെണ്ണുങ്ങൾ ശബരിമലയിലേക്ക് പോകുന്നത് അവിടം കാടുപിടുപ്പിക്കാനാവട്ടെയെന്ന് ശാരദക്കുട്ടി പറയുന്നു.

 കാടുപിടുപ്പിക്കാൻ

കാടുപിടുപ്പിക്കാൻ

പെണ്ണുങ്ങൾ ശബരിമലക്കു പോകുന്നുവെങ്കിൽ അവിടം കാടുപിടിപ്പിക്കുവാനാകട്ടെ ആ യാത്ര. ഇരുമുടിക്കെട്ടിൽ മരത്തൈകളുമായി തുടങ്ങണം ആ യാത്ര. ഓരോ വർഷവും അവയെ ദർശിക്കാൻ കൂടിയാകണം മല കയറുന്നത്.

മലകയറ്റം

മലകയറ്റം

പെണ്ണു പൂക്കുന്ന കാടായി മാറട്ടെ ശബരിമലയും പൂങ്കാവനവും പമ്പാതീരവും. ആരണ്യകിലെ യുഗളപ്രസാദനെപ്പോലെ, വനലക്ഷ്മിക്ക് ആഭരണങ്ങൾ ചാർത്താനാകട്ടെ ഓരോ മല കയറ്റവും. അങ്ങനെ കാടകങ്ങൾ സമൃദ്ധവും സമ്പന്നവുമാകട്ടെ.

പെണ്ണുങ്ങൾ കയറിയാൽ

പെണ്ണുങ്ങൾ കയറിയാൽ

പെണ്ണുങ്ങൾ മലകയറിയാൽ ഉരുൾപൊട്ടലും ഭൂമികുലുക്കവും പ്രളയവും വനനാശവും അല്ല ഉണ്ടാവുക എന്നത് തെളിയിക്കാൻ കഴിയും ഇതിലൂടെയെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഒരു തൈ നടാൻ

ഒരു തൈ നടാൻ

അവിടെ കയറാനുള്ള വലിയ അവകാശമാണ് കിട്ടിയത്. കിട്ടിയ അവകാശങ്ങൾ എങ്ങനെ ക്രിയാത്മകമായി, ഭൂസൗഹാർദ്ദപരമായി ഉപയോഗിക്കുമെന്നതിന് ഓരോരുത്തർക്കും അവരവരുടേതായ പാOങ്ങളും മാതൃകകളും ഉണ്ടാകണം .ഓരോ വ്യക്തിയും ഓരോ വർഷവും ഓരോ തൈ നടുക എന്നത് ഒരു പുതിയ ആചാരവും നാളത്തെ ശാസ്ത്രവുമാകട്ടെയെന്നാഹ്വാനം ചെയ്താണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വൈദികൻ കുറവിലങ്ങാട് മഠത്തിലെത്തിയത് കൊലക്കേസ് പ്രതിക്കൊപ്പം; മുൻ ഇടവകാംഗമെന്ന് പരിചയപ്പെടുത്തിവൈദികൻ കുറവിലങ്ങാട് മഠത്തിലെത്തിയത് കൊലക്കേസ് പ്രതിക്കൊപ്പം; മുൻ ഇടവകാംഗമെന്ന് പരിചയപ്പെടുത്തി

പാക് ഹെലികോപ്റ്റര്‍ ഇന്ത്യയില്‍ കടന്നു; ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു, വീഡിയോ പുറത്ത്പാക് ഹെലികോപ്റ്റര്‍ ഇന്ത്യയില്‍ കടന്നു; ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു, വീഡിയോ പുറത്ത്

English summary
sharadhakkutty fb post on sc verdict on sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X