കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പന്റെ വിലപോയില്ലെ? പേര് നാണക്കേടായില്ലേ? പരിഹസിച്ചവർക്ക് മറുപടിയുമായി സന്നിധാനന്ദൻ

  • By Goury Viswanathan
Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ ഗായകനാണ് സന്നിധാനന്ദൻ. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ സന്നിധാനന‍്റെ ഫേസ്ബുക്ക് പോസ്റ്റും വൈറലാവുകയാണ്. അയ്യപ്പന്റെ വില പോയില്ലേ?, സന്നിധാന്ദൻ എന്ന പേര് മാറ്റാറായില്ലെ തുടങ്ങി തനിക്ക് നേരെ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് സന്നിധാനന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്. വിശ്വാസം തന്നെയാണ് പ്രധാനമെന്നും തന്റെ ഭക്തി ഇല്ലായ്മ ചെയ്യാൻ ആർക്കും സാധിക്കില്ലെന്നും സന്നിധാനന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

പേരുമാറ്റുമോ?

പേരുമാറ്റുമോ?

അയ്യപ്പന്റെ വിലപോയില്ലെ.? സന്നിധാനന്ദനെന്ന പേര് നാണക്കേടായില്ലേ ? മാറ്റാൻ ഉദ്ദേശമുണ്ടോ? എന്നൊക്കെ എന്റെ ഭാര്യയോട് ഫോൺ ചെയ്ത് ചോദിച്ച മണ്ടൻ കോളേജധ്യാപകനോട്, താങ്കളുടെ പിതാവിനല്ല ഞാൻ ജനിച്ചത്. തയ്യൂര് ഗ്രാമത്തിൽ 50 തിലേറെ തവണ മലചവിട്ടിയ നാരായണന്റേയും ഭാര്യതങ്കമണിയുടെയും മകനായാണ്, പോരായെങ്കിൽ നാരായണൻ നായർ ഗുരുസ്വാമിയുടെ അനുഗ്രഹത്തോടെ 51 വർഷത്തെ ദേശവിളക്കിന്റെ പാരമ്പര്യമുള്ള തയ്യൂർ ദേശക്കാരൻ കൂടിയാണ് ഞാൻ.

ചരിത്രം പഠിപ്പിക്കാൻ

ചരിത്രം പഠിപ്പിക്കാൻ

വീട്ടിലെ പുരുഷനെ ഫോൺ ചെയ്യാതെ ഭാര്യയെ വിളിച്ച് സന്നിധാനന്ദന് അൽപ്പം ചരിത്രം പഠിപ്പിച്ചുകൊടുക്കു എന്ന് പറഞ്ഞ പ്ലസ് ടു അധ്യാപകനായ കഴുതേ...., സ്കൂളിൽ പഠിക്കുമ്പോ അത്യാവശ്യം ഹാരപ്പയും മോഹൻജൊദാരൊയുമൊക്കെ ഞാനും പഠിച്ചിട്ടുണ്ട് പോരാത്തതിന് കേരളവർമ്മകോളേജിലും.

വിശ്വാസം ചോദ്യം ചെയ്താൽ

വിശ്വാസം ചോദ്യം ചെയ്താൽ

അയ്യപ്പൻ ചരിത്രത്തിലില്ലാത്തതിനാൽ വിശ്വസിക്കേണ്ട എന്നു പറയാൻ താങ്കളാര്? എന്റെ ഗ്രാമത്തിലെ ലോകരത്തിക്കാവിലമ്മ ചരിത്രത്തിലില്ല എന്നാലും എന്റെ ലോകരത്തിക്കാവിലമ്മയെ നെഞ്ചോട്ചേർത്ത് വിശ്വസിക്കുന്നു. ഭാര്യയോട് ഫോൺ ചെയ്ത് ചോദിക്കേണ്ടിയിരുന്നില്ല.

സ്ത്രീകൾ അകന്നു നിന്നു

സ്ത്രീകൾ അകന്നു നിന്നു

ബുദ്ധനും ശാസ്താവും അയ്യപ്പനുമൊക്കെ ഒന്ന് തന്നെയാണെന്നെനിക്കും അറിയാം. എങ്കിലും നിർവ്വാണപ്രാപ്തിക്കു പോയ ബുദ്ധൻ എന്താണ് യശോധരയെ കൂടെക്കൂട്ടാഞ്ഞത്..? അയ്യപ്പൻ പ്രണയിനിയായ പൂങ്കൊടിയെ എന്തേ കൂടെക്കൂട്ടിയില്ല..? ഒടുവിൽ ശ്രീലങ്കൻ യുവറാണിയെ കൂടെക്കൂട്ടാതെ മടങ്ങിയെത്തിയത് എന്തുകൊണ്ട്? ഇവിടെയെല്ലാം എന്തെ സ്ത്രീകൾ അയ്യപ്പനിൽ {ബുദ്ധൻ } നിന്നും അകന്നു നിന്നു..? അതൊ അന്ന് സുപ്രീം കോടതി ഇല്ലാതെയാ?

വിപ്ലവും വിശ്വാസവും

വിപ്ലവും വിശ്വാസവും

" വിപ്ലവം ജയിക്കും എന്ന വിശ്വാസമാണ് എന്നെ വിപ്ലവം നടത്താൻ പ്രാപ്തനാക്കുന്നത് " [ ചെ : ] വിപ്ലവത്തിനും വിശ്വാസത്തിനും മുഖാമുഖം നിൽക്കേണ്ട അവസ്ഥവരുമെന്ന് അദ്ദേഹംപോലും ചിന്തിച്ചിട്ടുണ്ടാകില്ല.

വിശ്വാസമല്ലെ പ്രധാനം

വിശ്വാസമല്ലെ പ്രധാനം

അച്ഛനോട് വാശിപിടിച്ചു പട്ടിണികിടന്ന് നേടിയെടുത്ത പാർക്കും ബീച്ചും പ്രണയവുമൊക്കെ വിപ്ലവമായിരിക്കാം പക്ഷേ അച്ഛൻവിചാരിച്ചാൽ നേടിത്തരാൻ സാധിക്കും എന്നുള്ളവിശ്വാസമാണ് അതിലൊക്കെ പ്രധാനം. അപ്പോഴും വിശ്വാസത്തിനു തന്നെയല്ലേ പ്രാധാന്യം?

 ശ്രീ ശങ്കര സന്നിധാനന്ദൻ

ശ്രീ ശങ്കര സന്നിധാനന്ദൻ"

ഫോൺ ചെയ്യുമ്പോ ആണുങ്ങളെ ആണുങ്ങൾ ഫോൺ ചെയ്യുക ,എന്റെ ഭക്തിയെ ഇല്ലായ്‌മ ചെയ്യാനാണ് താങ്കൾ അവരെ ഫോൺചെയ്തതെങ്കിൽ തന്റെയും തന്റെകൂട്ടാളികളുടെയും വിപ്ലവം തുലയാൻ ഞാനും ആഗ്രഹിക്കുന്നു ...!!!

മരണം വരെ

മരണം വരെ

സ്വാമിശരണം... മരണം വരെ എന്റെ പേര് സന്നിധാനന്ദൻ എന്ന് തന്നെയായിരിക്കും.., നാവു വടിച്ചു ശരിക്ക് വിളിച്ചു പഠിക്കുക "ശ്രീ ശങ്കര സന്നിധാനന്ദൻ" എന്നെഴുതിയാണ് സന്നിധാനന്ദൻ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

സന്നിധാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പൊന്നമ്മച്ചീ; ലളിതമായി പറയുന്നു! മരിച്ചവരെ വിട്ടേക്കൂ, കെപിഎസി ലളിതയ്ക്ക് മറുപടിയുമായി ഷമ്മി തിലകൻപൊന്നമ്മച്ചീ; ലളിതമായി പറയുന്നു! മരിച്ചവരെ വിട്ടേക്കൂ, കെപിഎസി ലളിതയ്ക്ക് മറുപടിയുമായി ഷമ്മി തിലകൻ

2006 മുതൽ അയാളെന്നെ മാനസികമായി പീഡിപ്പിക്കുന്നു; കായിക രംഗത്തും മീടു ക്യാംപെയിൻ2006 മുതൽ അയാളെന്നെ മാനസികമായി പീഡിപ്പിക്കുന്നു; കായിക രംഗത്തും മീടു ക്യാംപെയിൻ

English summary
singer sannidananthan facebook post on sabarimala verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X