കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഭീറിന്‍റെ വിരമിക്കല്‍; ഗംഭീര ട്രോളുകളൊരുക്കി താരത്തിന് യാത്രയപ്പ്, കലിപ്പ് ധോണിക്കും ബിസിസിഐക്കും

Google Oneindia Malayalam News

വിരമിക്കല്‍ മത്സരത്തിന് അവസരം കിട്ടാതെയാണ് 2011 ലെ ലോകക്പ്പ് ഹീറോയും ഇന്ത്യയുടെ വിശ്വസ്ത ഓപ്പണറുമായ ഗൗതം ഗംഭീര്‍ രാജ്യന്താര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ക്രിക്കറ്റിന്റെ എല്ലാം ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് ഗംഭീര്‍ ട്വീറ്ററിലൂടെ അറിയിക്കുകയായിരുന്നു. 14 വര്‍ഷത്തോളം ഇന്ത്യന്‍ ടീമിലെ സാന്നിധ്യമായിരുന്ന ഗംഭീര്‍ 2016 ല്‍ രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിനെതിരായിരുന്നു അവസാന രാജ്യാന്തരം മത്സരം കളിച്ചത്.

2011 ല്‍ ഇന്ത്യയെ ഏകദിന ലോകകപ്പ് വിജയികളാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഗംഭീര്‍ തന്നെയായിരുന്നു പ്രഥമ ട്വന്റി20 ലോകപ്പില്‍ ഇന്ത്യന്‍ വിജയത്തിന്റെ ശില്‍പ്പി. രാജ്യത്തിന് വേണ്ടി ഇത്രയേറെ നേട്ടങ്ങള്‍ കൊണ്ടു വന്ന താരത്തിന് ഒരു വിരമിക്കള്‍ മത്സരത്തിന് അവരസരം ഒരുക്കാത്തതില്‍ സോഷ്യല്‍ മീഡിയില്‍ ബിസിസിഐക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്. ഗംഭീറിന്റെ ഓര്‍മ്മകളും ബിസിസിഐയോടുള്ള എതിര്‍പ്പുകളും നിരവധി ട്രോളുകള്‍ക്കും ഇടയാക്കിയിട്ടുണ്ട്..അത്തരത്തില്‍ ഏതാനും ട്രോളുകള്‍ നമുക്ക് കാണാം.

2011 ലെ ലോകകപ്പ്

2011 ലെ ലോകകപ്പ്

ഓര്‍മ്മയില്‍ 2011 ലെ ലോകകപ്പ് ഫൈനലില്‍ നിന്നൊരു ഓര്‍മ്മ.. സച്ചിനും സെവാഗും ഔട്ട് ആയി.. ആരാധകര്‍ ഇന്ത്യന്‍ പരാജയം ഉറപ്പിച്ച നിമിഷങ്ങള്‍.. പക്ഷെ 120 കോടി ജനങ്ങളുടെ സ്വപ്‌നങ്ങളും പേറും ക്രീസില്‍ നിലയുറപ്പിച്ച് നിന്ന് ഇന്ത്യയെ വിജയത്തിലേറ്റിയ ഗംഭീര്‍.

ബിസിസിഐക്ക് ഒരുക്കാമായിരുന്നു

ബിസിസിഐക്ക് ഒരുക്കാമായിരുന്നു

രാജ്യത്തിന് വേണ്ടി ഇത്രയൊക്കെ നേട്ടങ്ങള്‍ കൈവരിച്ച ഒരു താരത്തിന് ഒരു വിരമിക്കല്‍ അവസരമെങ്കിലും ബിസിസിഐക്ക് ഒരുക്കാമായിരുന്നു.

2003

2003

വിരമിക്കല്‍ പ്രഖ്യാപത്തിനിടെ വികാരധീതനായ ഗൗതം ഗഭീര്‍. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ ഗംഭീര്‍ 2003 ലാണ് രാജ്യത്തിനായി അരങ്ങേറ്റം കുറിക്കുന്നത്.

ഗംഭീറും ധോണിയും

ഗംഭീറും ധോണിയും

ഗംഭീറും ധോണിയും തമ്മിലുള്ള പടലപ്പിണക്കങ്ങള്‍ പരസ്യമായി തന്നെ പുറത്തുവന്നിരുന്നു. ഗംഭീറിനെ ടീമില്‍ നിന്ന് നിരന്തരം ഒഴിവാക്കുന്നത് ധോണിയുടെ താല്‍പര്യപ്രകാരമായിരുന്നെന്നാണ് പ്രധാന ആരോപണം.

മനപ്പൂര്‍വ്വം ഇടപെട്ടു

മനപ്പൂര്‍വ്വം ഇടപെട്ടു

ഗംഭീറിനെ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ധോണി മനപ്പൂര്‍വ്വം ഇടപെട്ടു എന്നുള്ള ആരോപണങ്ങളും, ഇരുവരും തമ്മിലുള്ള പഴയ തര്‍ക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വീണ്ടു ചര്‍ച്ചയായിരിക്കുകയാണ്.

കുറച്ച് പണം ഉണ്ടാക്കണം

കുറച്ച് പണം ഉണ്ടാക്കണം

ആര് വിരമിച്ചാലും പോയാലും ബിസിസിഐക്ക് എന്ത്.. ഇഷ്ടക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണം.. കുറച്ച് പണം ഉണ്ടാക്കണം.. അത്ര തന്നെ..

മ്മടെ ശ്രീശാന്തും.

മ്മടെ ശ്രീശാന്തും.

ഗൗതം ഗംഭീറിനെ യാത്രയാക്കുന്ന താരങ്ങള്‍.. ആ പഴയകാലം.. മറക്കാന്‍ പറ്റുമോ.. സച്ചിന്‍,, സെവാഗ്.. ഭാജി.. ദ്രാവിഡ്.. യുവരാജ്.. പത്താന്‍.. കൂട്ടത്തില്‍ മ്മടെ ശ്രീശാന്തും.

വേണ്ടവിധത്തില്‍

വേണ്ടവിധത്തില്‍

ഗ്രൗണ്ടില്‍ മികവ് തെളിയിച്ച താരങ്ങളൊക്കെ കമന്ററി പറയാന്‍ വിടുമ്പോള്‍ പവാറിനെ പോലുള്ള അത്ര മികവ് തെളിയിക്കാതെ നാഷണല്‍ ടീമിന്റെ കോച്ചാക്കുന്നത്.. മുതിര്‍ന്ന താരങ്ങളെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താനെങ്കിലും ബിസിസിഐ തയ്യാറാവണം..

അവസരമില്ല

അവസരമില്ല

ഒരാള്‍ വെടിക്കെട്ടെങ്കില്‍ മറ്റൊരാള്‍ മാലപ്പടക്കം.. കത്തിപ്പിടിച്ചാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല.. രണ്ടു പേര്‍ക്കും ഒരേ ഗതി.. വിടവാങ്ങല്‍ മത്സരത്തിന് അവസരമില്ല

എന്നും തല ഉയര്‍ത്തി

എന്നും തല ഉയര്‍ത്തി

രാജ്യത്തിന് വേണ്ടി എന്നും തല ഉയര്‍ത്തി തന്നെയാണ് എതിരാളികളോട് പോരാടിയത്. എന്നാല്‍ പലതും ബാക്കിവെച്ചുള്ള ഇന്നത്തെ ഈ മടക്കം തലതാഴ്ത്തി തന്നെയാണ്.

പക്ഷെ പറഞ്ഞിട്ടെന്താ കാര്യം

പക്ഷെ പറഞ്ഞിട്ടെന്താ കാര്യം

പറയുമ്പോള്‍ ഇന്ത്യ ലോകോത്തര ടീമാണ്.. ബിസിസിഐ ബെസ്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ആണ്.. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം.. നല്ല പ്ലെയേഴ്‌സിന് വിരമിക്കാന്‍ അവസരം കൊടൂക്കൂല..

അവസരം കിട്ടിയിട്ടില്ല

അവസരം കിട്ടിയിട്ടില്ല

പ്രഥമ ട്വന്റി20 ലോകകപ്പ് കരസ്ഥമാക്കിയ ഇന്ത്യന്‍ ടീമിലെ ആര്‍ക്കും മാന്യമായി വിരമിക്കാന്‍ അവസരം കിട്ടിയിട്ടില്ല.. അതിന്റെ അവസാനത്തെ ഇരയാണ് ഗംഭീര്‍..

ധോണി ഹേറ്റേഴ്‌സ്

ധോണി ഹേറ്റേഴ്‌സ്

ഗംഭീറിന് വിരമിക്കാന്‍ അവസരം കൊടുക്കാത്തതില്‍ ധോണിക്കെതിരേയാണ് പ്രധാനമായും വിമര്‍ശനം ഉയരുന്നത്. ഗംഭീര്‍ ഫാന്‍സ് എന്നതിനേക്കാള്‍ ധോണി ഹേറ്റേഴ്‌സ് ആണ്

ഒരുപാട് നന്ദിയുണ്ട്

ഒരുപാട് നന്ദിയുണ്ട്

അപ്പോ ഇനി യാത്രപറയാന്‍ നില്‍ക്കുന്നില്ല.. തന്ന സപ്പോര്‍ട്ടിനും അംഗീകാരത്തിനും ഒരുപാട് നന്ദിയുണ്ട്..

ജിന്നാണ് ഭായി ഓന്‍..

ജിന്നാണ് ഭായി ഓന്‍..

രണ്ട് വേള്‍ഡ് കപ്പിലും ഇന്ത്യയുടെ ടോപ് സ്‌കോറര്‍.. തുടര്‍ച്ചയായി 5 ടെസ്റ്റില്‍ സെഞ്ചറി അടിച്ച ഒരോ ഒരു ഇന്ത്യന്‍ പ്ലെയര്‍.. ക്യാപ്റ്റന്‍സിയില്‍ 100 ശതമാനം റെക്കോര്‍ഡ്.. കുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളും.. പിന്നെ പ്രതിസന്ധിഘട്ടങ്ങളില്‍ രക്ഷകനായി അവതരിക്കുന്നൊരു ജിന്നാണ് ഭായി ഓന്‍..

രണ്ടാം ദ്രാവിഡ്

രണ്ടാം ദ്രാവിഡ്

2009 ല്‍ ന്യൂസിലെന്റിനെതിരായ മത്സരം.. ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.. പക്ഷെ മികച്ചൊരു ഇന്നിങ്‌സ് കൊണ്ട് ഇന്ത്യയെ രക്ഷപ്പെടുത്തിയ ഗംഭീറിന്റെ പ്രകടനം..രണ്ടാം ദ്രാവിഡെന്ന് വിളിപ്പേര്..

അത് പറയാന്‍ പറ്റില്ല.. സാറേ..

അത് പറയാന്‍ പറ്റില്ല.. സാറേ..

ധോണി 2007, 2011 ലോകകപ്പ് നേടിതന്ന ക്യാപ്റ്റന്‍, യുവരാജ് രണ്ട് ടൂര്‍ണമെന്റിലേയും മികച്ച താരം.. പിന്നെ ഇത്.. അത് പറയാന്‍ പറ്റില്ല.. സാറേ..

തൊണ്ണൂറിയന്‍ ബാല്യം

തൊണ്ണൂറിയന്‍ ബാല്യം

ഒരു തൊണ്ണൂറിയന്‍ ബാല്യത്തിന്റെ ദുഃഖം.. ആദ്യം ഗില്‍ക്രിസ്റ്റ്, പിന്നെ ഗാംഗുലി, വീരു, സച്ചിന്‍, ഡിവില്ലേഴ്‌സ്.. ഇപ്പോഴിതാ ഗംഭീറും..

English summary
Social media reaction as Gautam Gambhir announces retirement from all forms of cricket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X