കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ചരിത്രം! ഓസ്ട്രേലിയയിൽ ആചാരലംഘനം നടത്തി ടീം ഇന്ത്യ.. കോലിക്ക് കയ്യടി.. ഓസീസിനും ധോണിക്കും ട്രോൾ!

Google Oneindia Malayalam News

ഓസ്ട്രേലിയന്‍ മണ്ണിൽ കടുത്ത ആചാരലംഘനം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സോഷ്യൽ മീഡിയയിൽ ആഘോഷത്തിന്റെയും അഭിനന്ദനത്തിന്റെയും ട്രോളുകൾ. ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യത്തെ ഏഷ്യൻ ടീം എന്ന ചരിത്രമാണ് വിരാട് കോലിയും കൂട്ടരും ഇത്തവണ കുറിച്ചത്. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ രണ്ടെണ്ണം ഇന്ത്യ ജയിച്ചപ്പോൾ ഒരു ടെസ്റ്റ് ഓസ്ട്രേലിയ ജയിച്ചു. അവസാന ടെസ്റ്റിൽ ഓസ്ട്രേലിയയെ മഴ രക്ഷിച്ചു.

സച്ചിനെയും കുംബ്ലെയെയും ധോണിയെയും പോലുള്ള മഹാരഥന്മാർ പരാജയപ്പെട്ടിടത്താണ് വിരാട് കോലി ജയിച്ചുകയറിയിരിക്കുന്നത്. അത് മാത്രമല്ല, 30 വർഷത്തിനിടെ ആദ്യമായി സ്വന്തം മണ്ണിൽ ഫോളോ ഓൺ ചെയ്യേണ്ടിവരിക എന്ന നാണക്കേടും കോലി ഓസീസ് ടീമിന് സമ്മാനിച്ചു. മൂന്നാം ടെസ്റ്റിൽ ഫോളോ ഓൺ ചെയ്യിക്കാന്‍ അവസരം കിട്ടിയിട്ടും ഇന്ത്യ ഓസ്ട്രേലിയയെ വെറുതെ വിടുകയായിരുന്നു. കാണാം ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യൻ വിജയം സോഷ്യൽ മീഡിയ ആഘോഷിക്കുന്ന വിധം...

ഇത് ചരിത്രമാണ്

ഇത് ചരിത്രമാണ്

ഇത് ചരിത്രമാണ്. ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യത്തെ ഏഷ്യൻ ടീം എന്ന ചരിത്രം.

കഴിഞ്ഞില്ല ഇതും

കഴിഞ്ഞില്ല ഇതും

ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യത്തെ ഏഷ്യൻ ടീം എന്ന ചരിത്രം മാത്രമല്ല, 30 വർഷത്തിന് ശേഷം ഓസ്ട്രേലിയയെ ഫോളോ ചെയ്യിച്ചതും നമ്മളാ.

ഫുട്ബോളും ക്രിക്കറ്റും

ഫുട്ബോളും ക്രിക്കറ്റും

ഫുട്ബോളിൽ അരനൂറ്റാണ്ടിന് ശേഷം ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് ജയം. ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര ജയിക്കുന്നു.

ലെ രോഹിത്

ലെ രോഹിത്

ഡാ രോഹിത്തേ ‍ഞാൻ ക്യാപ്റ്റനായി ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര ജയിച്ചെടാ. മൂന്ന് ഐ പി എൽ കിരീടം നേടിയ ലെ രോഹിത്.

ഇംഗ്ലണ്ട് തന്നെ വേണോ

ഇംഗ്ലണ്ട് തന്നെ വേണോ

ഇംഗ്ലണ്ടിനോട് തന്നെ കളിക്കണോ അതും ഈ ഒരു അവസ്ഥയിൽ.... വല്ല യു എ ഇയോ ബംഗ്ലാദേശോ പോരേ.

അതെന്താ അങ്ങനെ

അതെന്താ അങ്ങനെ

ഇന്ത്യ ഇത് വരെ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ല. അതെന്താ ഇന്ത്യക്ക് ജയിച്ചൂടേ

താങ്ക്സ്...

താങ്ക്സ്...

ടെസ്റ്റ് പരമ്പര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന ചേതേശ്വർ പൂജാര.

ഓക്കെ ബൈ

ഓക്കെ ബൈ

സീരിസ് തോറ്റു. ഓക്കെ ബൈ.. അല്ല ഞങ്ങളെങ്ങോട്ടാ ഈ ബൈ ഒക്കെ പറഞ്ഞ്..

റൺമെഷീനും വന്മതിലും

റൺമെഷീനും വന്മതിലും

ഇന്ത്യയുടെ റൺമെഷീൻ വിരാട് കോലി. ഇന്ത്യയുടെ വന്മതിൽ ചേതേശ്വര്‍ പൂജാര.. അങ്ങനെയല്ലേ.

വല്ല ധാരണയും ഉണ്ടോ

വല്ല ധാരണയും ഉണ്ടോ

എപ്പ ഇറങ്ങിയതാന്ന് വല്ല ധാരണയുമുണ്ടോ.. പോയാ പിന്നെ അങ്ങനെ ഒരു പോക്കാ....

സത്യമേ പറയൂ

സത്യമേ പറയൂ

സംഭവം അവനിത്തിരി ഫോമൗട്ടാണെങ്കിലും അവൻ സത്യം മാത്രമേ പറയൂ.

വിരാട് കോലി

വിരാട് കോലി

ഇത് വരെ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കാൻ പറ്റിയിട്ടില്ലാത്ത ക്യാപ്റ്റന്മാരും വിരാട് കോലിയും.

ആണ്ടവനേ...

ആണ്ടവനേ...

പന്ത്, ഭുംറ, പൂജാര, കോലി... ആണ്ടവനേ ഈ ഓസീസ് ടീമിന്റെ ഒരു ഗതിയേ...

സ്ലെഡ്ജിങ് തന്നെ

സ്ലെഡ്ജിങ് തന്നെ

മഴ മൂലം കളി തടസ്സപ്പെട്ടപ്പോൾ ഓസീസ് ക്യാപ്റ്റൻ ടിം പെയ്നെ സ്ലെഡ്ജ് ചെയ്യാൻ പ്രാക്ടീസ് ചെയ്യുന്ന പന്ത്

ഇടംവലം നോക്കില്ല

ഇടംവലം നോക്കില്ല

ഛേത്രി പറഞ്ഞാൽ പിന്നെ കോലി ഇടം വലം നോക്കില്ല പറഞ്ഞത് പോലെ ചെയ്തിരിക്കും

ഒറ്റ പേരേയുള്ളൂ

ഒറ്റ പേരേയുള്ളൂ

31 വർഷത്തിന് ശേഷം ഓസ്ട്രേലിയയെ ഓസ്ട്രേലിയയിൽ ഫോളോ ഓൺ ചെയ്യിച്ച ഒരു ടീമേയുള്ളൂ. അതാണ് ഇന്ത്യ

ആചാരം തെറ്റിച്ചല്ലോ

ആചാരം തെറ്റിച്ചല്ലോ

ഓസ്ട്രേലിയയിൽ ആചാരലംഘനം നടത്തി ടീം ഇന്ത്യ. അത് കഷ്ടായല്ലോ

ഏകദിനമെങ്കിലും പ്ലീസ്...

ഏകദിനമെങ്കിലും പ്ലീസ്...

ടെസ്റ്റ് പരമ്പര നീ ജയിച്ചില്ലേ ഇനി ഏകദിന പരമ്പര ഞാൻ ജയിച്ചോട്ടെ...

പാർഥിവ് പട്ടേൽ

പാർഥിവ് പട്ടേൽ

വെറുതെ ഓസ്ട്രേലിയ കണ്ട് ചുറ്റിക്കറങ്ങി വന്നു. ഒരു കളി പോലും കളിച്ചില്ല

ആരുമില്ലേ

ആരുമില്ലേ

ചുരണ്ടാനറിയുന്ന ആരുമില്ലേ നമ്മുടെ ടീമിൽ.. ലെ സ്മിത്ത്.

English summary
Social media reaction as India register maiden Test series victory in Australia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X