• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അത് ഒറിജിനൽ ബെഹ്‌റ അല്ലെ? പാഷാണം ഷാജിയോ മറ്റോ ആണോ? പോലീസിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് മാധ്യമപ്രവർത്തക

  • By Desk

നിരന്തരം വിമർശനം നേരിടുകയാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ്. കന്യാസ്ത്രീ പീഡനപരാതി നൽകിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ബിഷപ്പിനെ സംരക്ഷിക്കാൻ ഐജിയും ഡിജിപിയും തന്നെ രംഗത്തുണ്ടെന്നാണ് കന്യാസ്ത്രീകൾ ആരോപിക്കുന്നത്.

എച്ച്ഡിഎഫ്സി ബാങ്ക് ഉപാധ്യക്ഷന്റെ കൊലപാതകം; മോഷണശ്രമത്തിനിടെയെന്ന് പോലീസ്...സഹപ്രവർത്തകർ?

ആഭ്യന്തരവകുപ്പിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തക സുനിതാ ദേവദാസിന്റെ കുറിപ്പ്. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ശരിക്കും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല. ആഭ്യന്തര വകുപ്പ് പരാജയമാണെന്നും അർഹതപ്പെട്ടവർക്ക് പോലും നീതി ലഭിക്കുന്ന് പകൽ പോലെ വ്യക്തമാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ സുനിതാ ദേവദാസ് വിമർശിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളെ അക്കമിട്ട് നിരത്തുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ.

'ദുർന്നടപ്പുകാരായ സ്ത്രീകൾ പുരുഷന്മാരെ കള്ളക്കേസിൽ കുടുക്കുന്നു.. ജോര്‍ജിന്റെ നാവാട്ടം വീണ്ടും!

ഡിജിപിക്ക് എന്തുപറ്റി?

ഡിജിപിക്ക് എന്തുപറ്റി?

കേരള ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്ക് എന്താണ് സംഭവിക്കുന്നത്?

നമ്മുടെ ആഭ്യന്തരവകുപ്പിന് എന്താണ് പ്രശ്നം?

ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ആഭ്യന്തര വകുപ്പ് പരാജയമാണെന്നും അർഹതപ്പെട്ടവർക്ക് പോലും നീതി ലഭിക്കുന്നില്ല എന്നതും പകൽ പോലെ വ്യക്തം .

സിനിമാ കഥപോലെ

സിനിമാ കഥപോലെ

ജഗതി ശ്രീകുമാർ ഇരട്ട വേഷത്തിൽ അഭിനയിച്ച ഒരു സിനിമയുണ്ട്.കാട്ടിലെ തടി, തേവരുടെ ആന . അതിൽ ഒരു ജഗതി മന്ത്രിയാണ്. മറ്റേ ജഗതി മറ്റൊരു ആളും. സിനിമയിൽ ഒരു ഘട്ടത്തിൽ മന്ത്രിയായ ജഗതിയെ മറ്റേ ജഗതിയെ കൊണ്ട് മാറ്റുന്നുണ്ട്. എന്നിട്ട് ഒറിജിനൽ മന്ത്രിയെ ഒരിടത്തു പൂട്ടിയിടും. ഒരു കൂട്ടം മനുഷ്യർ എന്നിട്ട് അവർക്ക് വേണ്ടതൊക്കെ ഡ്യൂപ്ലിക്കേറ്റ് മന്ത്രിയെ കൊണ്ട് നടത്തിയെടുക്കും.

ഒറിജിനലല്ലേ

ഒറിജിനലല്ലേ

എപ്പോഴും പാഷാണം ഷാജിയുമായുള്ള ഡി ജി പിയുടെ മുഖസാദൃശ്യവും ആഭ്യന്തരവകുപ്പിന്റെ കുത്തഴിഞ്ഞ പ്രവർത്തനവും കാണുമ്പൊൾ ഞാനോർക്കും , ഇങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടാവുമോ? അല്ലെങ്കിൽ ഒരു ഡി ജി പി ഇങ്ങനെയൊക്കെ പെരുമാറുമോ? എന്താണ് സത്യത്തിൽ അദ്ദേഹത്തിന് സംഭവിക്കുന്നത്?

നടപടിയില്ല

നടപടിയില്ല

എന്തെല്ലാമാണ് ഇദ്ദേഹം ഡി ജി പി ആയ ശേഷം സംഭവിച്ചത് എന്നോർത്ത് നോക്കു . ലോക്കപ്പ് മരണം, വിദ്യാർത്ഥി മരണം, നിരവധി കേസുകളിൽ ഉള്ള സംശയാസ്പദമായ വൈകിപ്പിക്കൽ .... ഏറ്റവും ഒടുവിൽ കന്യാസ്ത്രീകൾ നീതി തേടി തെരുവിൽ. ഒന്നിലും നടപടിയുണ്ടായില്ല.

പാഷാണം ഷാജിയാണോ

പാഷാണം ഷാജിയാണോ

എന്താണ് ശരിക്കും സംഭവിക്കുന്നത്? അത് ഒറിജിനൽ ബെഹ്‌റ അല്ലെ ? പാഷാണം ഷാജിയോ മറ്റോ ആണോ ഇനി ?

ശരിക്കും ബഹ്‌റയെ വല്ലവരും തട്ടി കൊണ്ട് പോയി വല്ലയിടത്തും പൂട്ടിയിട്ടിരിക്കയാണോ ?

ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ

ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുമോ ഇല്ലയോ ? കെവിന്‍റെ കൊലപാതകം. കെവിന്‍റെ ഭാര്യയും ബന്ധുക്കളും ആരാണ് തട്ടിക്കൊണ്ട് പോയതെന്ന് കരഞ്ഞ് കൊണ്ട് പരാതിപ്പെട്ടിട്ടും ഒന്നും ചെയ്യാത്ത പൊലീസ്.വരാപ്പുഴ ശ്രീജിത്തിൻറെ കസ്റ്റഡി മരണം. നിരപരാധിയെ ആളുമാറി കസ്റ്റഡിയിലെടുത്ത് തല്ലിക്കൊന്ന വരാപ്പുഴ സംഭവം.

എടപ്പാളിലും

എടപ്പാളിലും

എടപ്പാളിൽ തിയേറ്ററിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിൽ തെളിവ് സഹിതം പരാതിപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ല. വിവാദമായതോടെ പ്രതിക്കെതിരെ കേസ് എടുത്തു. പരാതി പൂഴ്ത്തിയ എസ്ഐയെയും എഎസ്ഐയെയും സസ്പെൻഡ് ചെയ്തു. എസ്ഐക്കെതിരെയും പോക്സോ ചുമത്തി കേസെടുത്തു. മുൻകൂർ ജാമ്യം ലഭിച്ച യുവാവിനെ കരുനാഗപ്പള്ളിയിൽ വീടുകയറി എസ്ഐയുടെ നേതൃത്വത്തിൽ അർദ്ധരാത്രി അറസ്റ്റ് ചെയ്ത് അടിച്ചുശരിയാക്കി. എസ്ഐക്ക് സസ്പെൻഷൻ.

വിജിലൻസ്

വിജിലൻസ്

വിജിലൻസിനെ നിങ്ങൾ ചുമതലയേറ്റ ശേഷം എന്താക്കി മാറ്റി ? ഇപ്പൊ വിജിലൻസ് എന്നാൽ എന്തിനുള്ള ഏജൻസി ആണ് ? കെ എം മാണി നോട്ടെണ്ണൽ യന്ത്രം വാങ്ങിയത് തലയണക്ക് പകരം തലക്ക് വച്ചുറങ്ങാനായിരുന്നോ ? എന്തായി ബാർ വിഷയത്തിൽ കൈക്കൂലി വാങ്ങിയ കേസ് ? പഴയ മന്ത്രി കെ ബാബു കുറ്റം വല്ലതും ചെയ്തിട്ടുണ്ടോ ? പാറ്റൂർ കേസ് എന്തായിരുന്നു ?

സോളാറിൽ

സോളാറിൽ

സോളാർ കേസ് എന്തായി ? ശരിക്കും ഉമ്മൻ‌ചാണ്ടി പുണ്യാളനും സരിത മാതാവും തന്നെ ? ബി ജെപിയും ആർ എസ് എസും പ്രതിസ്ഥാനത്തു വരുന്ന കേസുകളിൽ നിങ്ങൾ എടുക്കുന്ന നിലപാട് എന്താണ് ? നടപടി എന്താണ് ?

പെട്ടന്ന് എല്ലാം കൂടി ഓര്ക്കാന് കഴിയില്ലായിരിക്കും . തേച്ചു മായ്ച്ച കേസുകൾ അത്രക്കുണ്ടല്ലോ . ചിലത് ഓർമ്മിപ്പിക്കാം

എല്ലാവരും ഹാപ്പിയല്ലേ?

എല്ലാവരും ഹാപ്പിയല്ലേ?

സംവിധായകൻ കമലിന്റെ വീടിനു മുന്നിൽ ദേശീയഗാനം പാടിയതിനെതിരെ തന്ന പരാതി ? നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടൽ കൊല ? പി ജയരാജനെതിരെ യു എ പി എ ചുമത്തിയത് എന്തിനായിരുന്നു ? പി ശശികല എന്നൊരാൾ കേരളത്തിൽ ജീവിച്ചിരിക്കുന്നതായി താങ്കൾക്കറിയാമോ ? അവരുടെ പ്രസംഗങ്ങൾ കേൾക്കാറുണ്ടോ ? എങ്ങനെ ഹാപ്പി അല്ലെ ? കേസെടുക്കാവുന്ന വകുപ്പൊന്നും ഇല്ലല്ലോ അല്ലെ ?

ഗുണ്ടാ ബന്ധം

ഗുണ്ടാ ബന്ധം

കമൽ സി ചവറയെയും രാവുണ്ണിയെയും രജീഷ് കൊല്ലങ്കണ്ടിയേയും നേരിട്ട രീതി? ഗുണ്ടാ ബന്ധമുള്ള പോലീസുകാർ ഒക്കെ സുഖമായിരിക്കുന്നല്ലോ അല്ലെ ?പോലീസ് കംപ്ലയിന്റ് അതോറിട്ടി ഒക്കെ നന്നായി നടക്കുന്നുണ്ടല്ലോ അല്ലെ ? (കോടതിവ്യവസ്ഥപ്രകാരം പോലീസ് കംപ്ലയിന്റ് അതോറിറ്റി തലവനായി നിയമിക്കേണ്ടത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് തയ്യാറാക്കുന്ന വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ പാനലില്‍നിന്നാവണം. ജില്ലാ കംപ്ലയിന്റ് അതോറിറ്റി തലവന്‍ റിട്ട. ജില്ലാ ജഡ്ജിയാവണം. ഹൈക്കോടതി ചീഫ് ജസ്റ്റിസോ അദ്ദേഹം നാമനിര്‍ദേശം ചെയ്യുന്ന ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയോ തയ്യാറാക്കുന്ന പാനലില്‍ നിന്നാവണം നിയമനം. പോലീസ് ബില്‍ വന്നപ്പോള്‍ സര്‍ക്കാറിന് ഇഷ്ടമുള്ള റിട്ട. ജഡ്ജിമാരെ നിയമിക്കാം എന്നാക്കിയതൊക്കെ നന്നായല്ലോ അല്ലെ ? ) ഹാപ്പി അല്ലെ ?

 സ്ത്രീയുടെ പരാതി

സ്ത്രീയുടെ പരാതി

കൊച്ചിയിൽ "അസമയത്തു യാത്ര ചെയ്ത കുറ്റത്തിന്'' പോലീസ് പിടിച്ച സ്ത്രീയോട് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടോ എന്നതിന് വൈദ്യ പരിശോധന നടത്തണമെന്ന് പറഞ്ഞ പോലീസുകാർക്കൊക്കെ സുഖമല്ലേ ? അവർക്കെതിരെ നടപടിയൊന്നും ഇത് വരെ എടുത്തില്ലല്ലോ ? ആ സ്ത്രീയുടെ പരാതി ?

കണ്ണിൽ പൊടിയിട്ടു

കണ്ണിൽ പൊടിയിട്ടു

ആർട്ടിസ്റ്റ് അശാന്തന്റെ മൃതദേഹത്തോട് അനാദരവ് , വടയമ്പാടി സമരം , തിരുവനന്തപുരത്ത് പോത്തൻകോട് ദളിത് കോളനിയിൽ പോലീസ് നടത്തിയ നായാട്ട് , വിനായകന്റെ മരണം , വാളയാറിൽ പെൺകുട്ടികളുടെ മരണം തുടങ്ങിയ പരാതികളൊക്കെ തേച്ചു മായ്ച്ചല്ലോ അല്ലെ ? പ്രത്യേകിച്ച് നടപടിയൊന്നും എടുക്കാതെ നാട്ടുകാരുടെ കണ്ണിൽ പൊട്ടിയിടുന്ന ചില അടവുകളൊക്കെ കാണിച്ചു ? നന്നായി ..

അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ

ഒന്ന് മറന്നു ... ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ചത് വളരെ നന്നായിരുന്നു . അഭിനന്ദനങ്ങൾ. ട്രാൻസ്‌ജെൻഡേഴ്സിനെതിരെ തുടർച്ചയായി പോലീസ് നടത്തുന്ന മർദ്ദനങ്ങൾ പ്രത്യേക അഭിനന്ദനവും പുരസ്‌ക്കാരവും അർഹിക്കുന്നതാണ് . ജനമൈത്രി പോലീസ് എന്നാൽ ഇതാണ് . ട്രാൻസ്‌ജെൻഡേഴ്സിനെ പുറത്ത് കണ്ടാൽ തല്ലി ഓടിക്കണം . അതാണ് സർക്കാർ നയം .

അന്യസംസ്ഥാന തൊഴിലാളികൾ

അന്യസംസ്ഥാന തൊഴിലാളികൾ

അന്യസംസ്ഥാന തൊഴിലാളികളെ ആരെങ്കിലും തല്ലുന്നതോ അപമാനിക്കുന്നതോ കണ്ടാൽ ഇടപെടരുത് അതായിട്ട് എന്തിനാ കുറക്കുന്നത് ? .ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ !! എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്. ഹാദിയയുടെ വീട്ടിലെത്തിയവരെയൊക്കെ നിങ്ങൾ തടഞ്ഞത് എന്തിനായിരുന്നു ?പുതുവൈപ്പിന്‍ സമരം നേരിട്ട രീതി ഗംഭീരം. കഴിഞ്ഞ ദിവസം കോഴിക്കോട്ട് പോലീസ് മര്‍ദ്ദനത്തിൽ ഓട്ടോഡ്രൈവറുടെ കേള്‍വി നഷ്ടപ്പെട്ടു എന്ന് കേട്ടു . വെൽഡൺ മിസ്റ്റർ

ഹണി ട്രാപ്പ്

ഹണി ട്രാപ്പ്

എ കെ ശശീന്ദ്രൻ ഒരു സ്ത്രീയെ ഫോൺ വിളിച്ച കേസ് ഉണ്ടായിരുന്നല്ലോ ? അതെന്തായി ? ആര് ആർക്കാ ഫോൺ വിളിച്ചത് ? കേസ് ഒത്തു തീർന്ന വ്യവസ്ഥകൾ എന്തൊക്കെയാ ? കോടതിക്ക് പുറത്തു കേസ് സ്റ്റെറ്റിൽ ചെയ്യുക എന്ന് പറഞ്ഞാൽ എന്താ ? ഷുഹൈബിന്റെ കൊലപാതകത്തിൽ‌ ആകാശ് തില്ലങ്കേരി പ്രതിയാണോ ? നിരപരാധി ആണോ ? അയാൾ കീഴടങ്ങിയതാണോ ? നിങ്ങൾ ഓടിച്ചിട്ട് പിടിച്ചതാണോ ?

സൈബർ പരാതികൾ

സൈബർ പരാതികൾ

ആശിഷ് രാജ് മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ എത്തി മൂത്രമൊഴിക്കാൻ സൗകര്യം ആവശ്യപ്പെട്ടപ്പോൾ അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ എന്ത് നടപടി എടുത്ത് ? അത് മതിയോ ? കേരളത്തിലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എത്ര സ്ത്രീകൾ സൈബർ പരാതികൾ നൽകിയിട്ടുണ്ട് ? അതിൽ ഇത് വരെ എന്ത് നടപടികൾ എടുത്തു ? എന്ത് കൊണ്ടാണ് കേരളത്തിലെ സാധാരണക്കാരന് നീതി കിട്ടാത്തത് ? വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ സഹോദരിമാര്‍ മരിച്ച കേസിന്റെ അന്വേഷണത്തില്‍ പോലിസ് വീഴ്ച വരുത്തിയത്

എത്രയെത്ര സംഭവങ്ങൾ ! ലിസ്റ്റ് അപൂർണം.

ഫേസ്ബുക്ക് പോസ്റ്റ്

സുനിതാ ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

English summary
sunitha devadas facebook post criticising dgp loknath behra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X