കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ടാണ് നിങ്ങളുടെ വികാരമായി മാറിയ അയ്യപ്പന്റെ പേര് നിങ്ങളാരും സ്വീകരിക്കാത്തത്? കുറിപ്പ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ കേരളത്തിൽ ആളിക്കത്തുകയാണ്. അയ്യപ്പൻ ഞങ്ങളുടെ വികാരമാണ് എന്ന് പറഞ്ഞ് തെരുവിൽ ഇറങ്ങുന്ന സവർണർ ധനസമാഹരണത്തിനുള്ള ഉപാധിയായി മാത്രമായാണ് അയ്യപ്പനെ കാണുന്നതെന്ന് സ്വാമി സന്ദീപാനന്ദഗിരി.

അവർണന് അയ്യപ്പൻ ഒരു വികാരമാണെന്നും അവർണന്റെ ക്ഷേത്രം നിങ്ങൾ കൈയ്യടക്കിയിരിക്കുകയാണെന്നും സന്ദീപാനന്ദഗിരി വിമർശിക്കുന്നു. ഒരു രണ്ടാം ക്ഷേത്ര പ്രവേശനത്തിന് സമയമായിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ഓർമിപ്പിക്കുന്നു.

ഒരു ചോദ്യം

ഒരു ചോദ്യം

അയ്യപ്പൻ ഞങ്ങളുടെ #വികാരമാണ്. എന്ത് വിലകൊടുത്തും അയ്യപ്പന്റെ ബ്രഹ്മചര്യം സംരക്ഷിക്കും തുടങ്ങിയ ബ്ളാ..ബ്ളാ..ബ്ളാ പറയുന്ന സവർണ്ണരേ നിങ്ങളോട് ഒരു ചോദ്യം.നിങ്ങളുടെ കൂട്ടത്തിൽ നാരായണൻ നമ്പൂതിരിയുണ്ട്, കേശവൻ നമ്പൂതിരിയുണ്ട്, മാധവൻ നമ്പൂതിരിയുണ്ട്. വിഷ്ണുവിന്റെ സഹസ്രനാമങ്ങളിലും നിങ്ങൾ പേരിടുന്നു.

എന്തുകൊണ്ട്?

എന്തുകൊണ്ട്?

ഇനി ശിവന്റെ നാമങ്ങളെ നോക്കിയാൽ നിങ്ങളുടെ കൂട്ടത്തിൽ മഹാദേവൻ നമ്പൂതിരിയും, മഹേശൻ നമ്പൂതിരിയും, നീലകണ്ഠൻ നമ്പൂതിരി തുടങ്ങിയ ശിവസഹസ്രനാമത്തിലെ ആയിരം പേരുകൾ കാണാവുന്നതാണ്.അയ്യപ്പന്റെ സഹോദര സ്ഥാനത്തുള്ള സുബ്രഹ്മണ്യന്റെ പേരിലും നിങ്ങൾ വിരാജിക്കുന്നു,
സുബ്രഹ്മണ്യൻ നമ്പൂതിരി മുതൽ ഷൺമുഖൻ നമ്പൂതിരിവരെയുള്ള സഹസ്രനാമങ്ങൾ നിങ്ങൾക്ക് സ്വീകാര്യമാണ്.

അയ്യപ്പന്റെ പേര്

അയ്യപ്പന്റെ പേര്

അയ്യപ്പന്റെ മറ്റൊരു സഹോദരനായ ഗണപതിയുടെ നാമത്തിലും നിങ്ങൾ അറിയപ്പെടുന്നു.
വിഘ്നേശ്വരൻ നമ്പൂതിരി മുതൽ ഗണേശൻ നമ്പൂതിരിവരെയുള്ള നാമങ്ങളിൽ നിങ്ങളെ കാണപ്പെടുന്നു. നിങ്ങൾ ഇത്രമാത്രം സ്നേഹിക്കുകയും നിങ്ങളുടെ വികാരവുമായി മാറിയ അയ്യപ്പന്റെ പേര് നിങ്ങളാരും സ്വീകരിക്കാത്തത്?

രാജകുടുംബത്തിൽ പോലും

രാജകുടുംബത്തിൽ പോലും

എന്തുകൊണ്ടാണ് പന്തളം രാജകുടുംബത്തിൽ അയ്യപ്പൻ വർമ്മയെന്ന പേരിൽ ഒരു ആൺതരി ഇല്ലാതെ പോയി? താഴമൺ തന്ത്രികുടുംബത്തിൽ ഒരു അയ്യപ്പൻ നമ്പൂതിരി ഇല്ലാതെ പോയി? ഏതെങ്കിലും കാലത്ത് ശബരിമലയിൽ ഒരു അയ്യപ്പൻ നമ്പൂതിരി മേൽശാന്തിയായി വന്നിട്ടുണ്ടോ?

അവർണരിൽ

അവർണരിൽ

ആദിവാസികളിൽ നിങ്ങൾക്ക് നിറയെ അയ്യപ്പനെ കാണാം..
ദളിതരിൽ കാണാം...നായരിലും, മേനോനിലും, പിള്ളയിലുമെല്ലാം അയ്യപ്പനേയും അയ്യപ്പൻ കുട്ടിയേയും കാണാം!!!! അയ്യപ്പൻ നായരും, അയ്യപ്പൻ കുട്ടി നായരും, അയ്യപ്പൻ പിള്ളയും, അയ്യപ്പ ദാസനുമെല്ലാം അവർണ്ണരിൽ നിങ്ങൾക്ക് കാണാം..

അയ്യപ്പൻ എന്ന വികാരം

അയ്യപ്പൻ എന്ന വികാരം

അയ്യപ്പൻ നിങ്ങളുടെ വികാരമല്ല. മറിച്ച് ധനസമാഹരണത്തിന്റെ ഒരു ഉപാധി മാത്രം.
എന്നാൽ അവർണ്ണന് അയ്യപ്പൻ വികാരമാണ്! അവർണ്ണന്റെ ക്ഷേത്രം നിങ്ങൾ കൈയ്യടക്കിയതാണ്.! ഒരു രണ്ടാം ക്ഷേത്രപ്രവേശനത്തിന് സമയം കൈവന്നിരിക്കുന്നു.
ഈ രാജ്യത്തെ നീതിപീഠത്തിലൂടെ ഈ അവകാശത്തിനുവേണ്ടിയുള്ള ജല്ലികെട്ട് നിങ്ങൾ കാണാൻ പോകുന്നതേയുള്ളൂവെന്ന മുന്നറിയിപ്പോടെയാണ് സ്വാമി സന്ദിപാനന്ദഗിരിയുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

ബോളിവുഡിൽ പീഡനങ്ങളില്ല, എല്ലാം പരസ്പര സമ്മതത്തോടെ, മീ ടുവിലെ പരിസഹിച്ച് നടിബോളിവുഡിൽ പീഡനങ്ങളില്ല, എല്ലാം പരസ്പര സമ്മതത്തോടെ, മീ ടുവിലെ പരിസഹിച്ച് നടി

നിങ്ങളെ കുറിച്ചുള്ള സത്യവും ഉടൻ പുറത്തുവരും; മീ ടുവിൽ കുടുങ്ങി ബോളിവുഡിന്റെ ബിഗ് ബിയുംനിങ്ങളെ കുറിച്ചുള്ള സത്യവും ഉടൻ പുറത്തുവരും; മീ ടുവിൽ കുടുങ്ങി ബോളിവുഡിന്റെ ബിഗ് ബിയും

English summary
swami sandheepanadhagiri facebook post on protest over sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X