കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസിലെ പോക്കറ്റടി ഒഴിവാക്കാന്‍ ട്രെയിനില്‍ പോവൂ എന്ന് പോലീസ്; എഫ്ബി പേജ് ട്രോള്‍മയമാക്കി പോലീസ്

  • By Desk
Google Oneindia Malayalam News

കേവലം പരിഹാസം രൂപം എന്നതിലുപരി രാഷ്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തുള്ള സംഭവങ്ങളെ കൃത്യമായ വിമര്‍ശന ബുദ്ധിയോടെയും കാണുന്നതാണ് ഇന്നത്തെ ട്രോളുകള്‍. ട്രോളുകള്‍ക്കായി വിവിധതരം ഗ്രൂപ്പുകളും ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

പൊതുഗ്രൂപ്പുകളും ഓരോ വിഭാഗങ്ങള്‍ക്ക് പ്രത്യേകം ട്രോളുകള്‍ ഉണ്ട്. രാഷ്ട്രീയ നേതാക്കള്‍ വരെ ഇന്ന് എതിരാളികളെ ട്രോളുന്നുണ്ട്. അങ്ങനെയിരിക്കേയാണ് കേരള പോലീസ് എന്ന (വെരിഫൈഡ് അല്ല) ഫെയ്‌സ്ബുക്ക് പേജില്‍ നര്‍മ്മസ്പര്‍ശിയാ അതേ സമയം കാര്യഗൗരവുമുള്ള പേസ്റ്റുകള്‍ ട്രോള്‍ രൂപേന വരുന്നത്. പോസ്റ്റുകളിലെ കമ്മന്‍റിന് പേജ് കൊടുക്കുന്ന മറുപടിയും നര്‍മ്മത്തില്‍ ചാലിച്ചിട്ടുള്ളതാണ്.

ഓഫര്‍

ഓഫര്‍

ആഭരണ മോഷ്ടാക്കള്‍ക്ക് വമ്പിച്ച ഓഫര്‍.. നിങ്ങള്‍ക്കായി കേരള പോലീസ് കൈവളകള്‍ സമ്മാനമായി നല്‍കുന്നു.. എന്ന സന്ദേശത്തോടെയുള്ള ഒരു പോസ്റ്റ് കഴിഞ്ഞ ദിവസമാണ് കേരള പോലീസ് എന്ന പേജില്‍ വരുന്നത്. ഈ ട്രോള്‍ പോസ്റ്റും അതിനടയില്‍ വരുന്നത് കമന്റുകളുമാണ് ഏറെ ശ്രദ്ധ്വേയമായിരിക്കുന്നത്.

പോക്കറ്റ് അടിക്കാതിരിക്കാന്‍

പോക്കറ്റ് അടിക്കാതിരിക്കാന്‍

ആളുകള്‍ ചോദിക്കുന്ന സംശയങ്ങള്‍ക്ക് വളരെ രസകമായിട്ടാണ് പേജ് മറുപടി നല്‍കുന്നത്. സര്‍ ബസില്‍ പോക്കറ്റ് അടിക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ വഴിയുണ്ടോ എന്ന ചോദ്യത്തിന് ട്രെയിനില്‍ പോയാല്‍ മതിയെന്നായിരുന്നു പേജിന്റെ രസകരമായ മറുപടി.

കൈവള

കൈവള

കൈവളകള്‍ക്ക് പകരം മാലകിട്ടാന്‍ വഴിയുണ്ടോ എന്നായിരുന്നു ഒരാളുടെ സംശയം. മാലയില്ല ഇരുമ്പഴി മതിയോ എന്നായിരുന്നു പോലീസ് പേജിന്റെ തിരിച്ചുള്ള ചോദ്യം. പോലീസുകാര്‍ കാരണം തങ്ങളുടെ കഞ്ഞിയില്‍ പാറ്റ വീഴുമോ എന്നാണ് ട്രോളന്‍മാരുടെ സംശയം.

ട്രോളന്‍മാരുടെ ലോകത്തേക്ക്

ട്രോളന്‍മാരുടെ ലോകത്തേക്ക്

ചിലരുടെ സംശയം പേജില്‍ പൊതുജനങ്ങളുടെ ട്രോള്‍ പേജില്‍ ഇടുമോ എന്താണ്. ജനങ്ങള്‍ക്ക് വേണ്ടി ട്രോള്‍ ഇടുമോ എന്നാണ് ആ ചോദ്യത്തിനുള്ള പേജിന്റെ മറുപടി. ചിലര്‍ പോലീസിനെ ട്രോളന്‍മാരുടെ ലോകത്തേക്ക് ക്ഷണിക്കുന്നും ഉണ്ട്.

വേക്കന്‍സി

വേക്കന്‍സി

സാര്‍ ഐടി സെല്ലില്‍ ട്രോളന്മാര്‍ക്ക് വേക്കന്‍സി ഉണ്ടോ.. എന്നാണ് ഒരു ട്രോളന് അറിയേണ്ടത്. തങ്ങള്‍ പ്രഖ്യാപിച്ച ഓഫര്‍ എടുത്താല്‍ സെല്ലില്‍ ട്രോളന്മാര്‍ക്ക് വേക്കന്‍സി ഉണ്ടെന്നായിരുന്നു അതിനുള്ള കിടിലന്‍ മറുപടി.

ചോദ്യം

ചോദ്യം

ചിലര്‍ക്ക് കൈവള ഓഫര്‍ പോരെന്നാണ് ചോദ്യം കേട്ടാല്‍ തോന്നുക. അവര്‍ക്കറിയേണ്ടത് കൊലയാളിക്ക് എന്ത് കിട്ടും, ചിക്കന്‍ ബിരിയാണിയാണോ എന്നാണ്. അപ്പോള്‍ പേജിന്റെ മറുപടി നിലവിലെ ഓഫറില്‍ താല്‍പര്യമില്ലാത്ത കക്ഷിയാണെന്ന് തോന്നു എന്നാണ്.

വള മാത്രമേ ഉള്ളു

വള മാത്രമേ ഉള്ളു

ഇത്രകഷ്ടപ്പെട്ട് മോഷ്ടിക്കുന്നവര്‍ക്ക് വള മാത്രമേ ഉള്ളു അല്ലേ എന്ന സംഘടമുന്നയിച്ച മറ്റൊര് വ്യക്തിയോട് പറയുന്നത് അത് മാത്രമല്ല എണ്ണിപ്പഠിക്കാനുള്ള സൗകര്യവും ഉണ്ടെന്നാണ്.

ചിരിക്കണമെങ്കില്‍

ചിരിക്കണമെങ്കില്‍

ആദ്യമൊക്കെ എനിക്ക് മനസ്സ് തുറന്ന് ചിരിക്കണമെങ്കില്‍ ട്രോള്‍ പേജുകള്‍ തുറക്കണമായിരുന്നു. എന്നാല്‍ കേരള പൊലീസ് റെക്കമെന്റ് ചെയ്തു അവരുടെ സ്വന്തം പേജ്.ഇപ്പൊ നല്ല പോലെ ചിരിക്കാന്‍ പറ്റുന്നുണ്ട്

പെറ്റി

പെറ്റി

അതൊക്കെ പോട്ടെ.. പെറ്റി അടിക്കാന്‍ റോഡില്‍ നിക്കുന്നത് കുറക്കാന്‍ പറ്റോ.എന്ന സംശയം ഉന്നയിച്ച വ്യക്തിക്കും കൃത്യമായ മറുപടിയുണ്ട് പോലീസിന്. നിയമത്തെ അനുസരിക്കുന്നവര്‍ പെറ്റി പിടിക്കുന്നവരെ പേടിക്കേണ്ട.എന്നാണ് ആ മറുപടി

അലര്‍ജി

അലര്‍ജി

ഗോള്‍ഡ് കൈ വള കൊടുക്കണം ചിലര്‍ക്ക് അല്ലാത്ത വള അലര്‍ജി ഉണ്ടാക്കും വലിയ അലര്‍ജി എന്ന് പറഞ്ഞവനോട് സത്യം പറ ബ്രോ ... നേരെത്തെ ഇട്ടതിന്റെ അലര്ജി ഉണ്ടോ? എന്നാണ് പോലീസ് പേജിന്റെ ചോദ്യം.

അഭിന്ദനങ്ങളും

അഭിന്ദനങ്ങളും

ഈ ഓഫര്‍ എത്രകാലത്തേക്ക് എന്നാണ് പലരുടേയും സംശയം. ഫെബ്രുവരി 31 വരെ എന്നാണ് അവര്‍ക്കുള്ള മറുപടി. പോലീസിന്റെ ഇത്തരത്തിലുള്ള ഇടപെടിലിന് ധാരാളം അഭിന്ദനങ്ങളും കമന്റുകളായി ലഭിക്കുന്നുണ്ട്

ഇടിയന്‍ പൊലീസ്

ഇടിയന്‍ പൊലീസ്

എന്ത് തന്നെ ആയാലും , പണ്ടത്തെ ഇടിയന്‍ പൊലീസ് എന്നുള്ള ചിന്താഗതിയില്‍ നിന്നും ഇതുപോലുള്ള തുറന്ന സംവാദത്തിലേക്ക് കാര്യങ്ങള്‍ മാറിയല്ലോ.. എല്ലാം നല്ലതിന്.. കേരളാ പോലീസിന്റെ കഴിവില്‍ ഒരു സംശയവുമില്ല. ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ തടസ്സങ്ങളുണ്ടാകാതെ വിജയം കൈവരിക്കട്ടെ എന്നൊരാള്‍ ആശംസിക്കുന്നു

പേജ്

പേജ്

നാല് ലക്ഷത്തിനടത്ത് ലൈക്ക് ഉള്ള ഫെയ്‌സ്ബുക്ക് പേജാണ് കേരള പോലീസിന് ഉള്ളത്. വെരിഫൈഡ് പേജ് അല്ലെങ്കിലും സര്‍ക്കാര്‍സ്ഥാപനമെന്ന് പേജില്‍ തന്നെ കൊടുത്തിട്ടുണ്ട്.

English summary
Trolls in kerala police facebook page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X