കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണി മുകന്ദന് തെറ്റി!!! ഇത് രണ്ടാം തവണയല്ല, ആദ്യമായിട്ടാണ്... പക്ഷേ, ആ പ്രാര്‍ത്ഥന ഫലിക്കട്ടെ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങും ആഘോഷപരിപാടികള്‍ എല്ലാം മാറ്റിവച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്തവണ തൃശൂര്‍ പൂരം ഉപേക്ഷിച്ചിരിക്കുകയാണ്.

പൂരങ്ങളുടെ പൂരം എന്നൊക്കെ അറിയപ്പെടുന്ന തൃശൂര്‍ പൂരം കേരളത്തിന്റെ അഭിമാനമായാണ് കൊണ്ടാടപ്പെടാറുള്ളത്. കഴിഞ്ഞ തവണ ഒരു ആനയെ പങ്കെടുപ്പിക്കുന്നതുമായി ഉണ്ടായ വിവാദങ്ങളും ആരും മറന്നിട്ടുണ്ടാവില്ല.

ഇത്തവണ തൃശൂര്‍ പൂരം ഉപേക്ഷിച്ചതിലുള്ള ദു:ഖം മറച്ചുവയ്ക്കാതെയാണ് സിനിമ താരം ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ അഭിപ്രായം കുറിച്ചത്. കൊവിഡിനെ തുരത്താന്‍ വേണ്ടി എടുത്ത ഈ തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് ചെറിയൊരു പിശക് പറ്റിയോ എന്ന ഒരു സംശയവും ചിലര്‍ക്കുണ്ട്. ഇതിന് മുമ്പ് തൃശൂര്‍ പൂരം എത്ര തവണ പൂര്‍ണമായും ഉപേക്ഷിച്ചിട്ടുണ്ട് എന്നതാണ് അത്. ഉണ്ണിയുടെ എഫ്ബി പോസ്റ്റ് വായിക്കാം...

 ഇത് രണ്ടാം തവണയെന്ന്

ഇത് രണ്ടാം തവണയെന്ന്

ലോകമെമ്പാടുമുള്ള പൂര പ്രേമികൾക് നിരാശ സമ്മാനിച്ചാണ് ഇക്കൊല്ലം കടന്നു പോകുന്നത്. കേരളത്തിന്റെ സാംസ്‌കാരിക നഗരമായ തൃശ്ശൂരിന്റെ മണ്ണിൽ ജാതി മത ഭേദമെന്യേ കൊണ്ടാടുന്ന കേരള സംസ്കാരത്തിന്റെ തന്നെ പരിച്ഛേദമായ തൃശൂർ പൂരം ഈകൊല്ലം നടത്തേണ്ടതില്ല എന്ന് ദേവസ്വങ്ങൾ തീരുമാനം എടുത്തു.

എന്റെ അറിവിൽ ഇത് രണ്ടാം തവണ ആണ് തൃശൂർ പൂരം ഉപേഷിക്കുന്നത്, ആദ്യത്തേത് ഇന്ത്യ ചൈന യുദ്ധ കാലത്ത് ആയിരുന്നു.

സമാന സാഹചര്യം

സമാന സാഹചര്യം

ഇന്നും നമ്മൾ കടന്നു പോകുന്നത് അത്തരം യുദ്ധ സമാനമായ ഒരു സാഹചര്യത്തിൽ കൂടി ആണ്. ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന #Covid19 എന്ന മഹാമാരിയെ തുരത്താൻ ഉള്ള പോരാട്ടത്തിൽ ആണ് നാം.

രാജ്യം അടച്ചിടാൻ എടുത്ത തീരുമാനം

രാജ്യം അടച്ചിടാൻ എടുത്ത തീരുമാനം

അമേരിക്ക പോലുള്ള കരുത്തുറ്റ രാജ്യങ്ങൾ വരെ ഈ വിപത്തിനു മുൻപിൽ അടിപതറി നിൽകുമ്പോൾ 130 കോടി ജനങ്ങൾ ഉള്ള ലോകത്തിലെ തന്നെ ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന ഒരു രാജ്യം മുഴുവനായി അടച്ചിട്ട് മുൻ കരുതൽ എടുക്കാൻ ഒരു ഭരണകൂടം തീരുമാനിച്ചപ്പോൾ അത് വിജയം കാണുന്നതിന്റെ പിൻ ബലം തന്നെ രാജ്യ തലപര്യം മാത്രം മുൻഗണയിൽ എടുക്കുന്ന ഭരണ സംവിധാനങ്ങളും, സംഘടനകളും, അതനുസരിക്കുന്ന ജനങ്ങളും ഉള്ളതാണ്. അത് തന്നെ ആണ് ഭാരതത്തിന്റെ നട്ടെല്ലും.

സംസ്ഥാന സർക്കാരിനും അഭിനന്ദനം

സംസ്ഥാന സർക്കാരിനും അഭിനന്ദനം

ഇങ്ങനെ ഒരു തീരുമാനം എടുത്ത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെയും സംസ്ഥാന സർക്കാരിനെയും ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. ഈ വർഷം പൂരം നടക്കേണ്ടിയിരുന്ന മെയ് 3 വരെ ആണ് പ്രധാനമന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുള്ളത് അന്നേ ദിവസം ക്ഷേത്രാങ്കണത്തിൽ പൂരത്തിന്റെ പ്രതീകാത്മക ശംഖുനാദം മുഴങ്ങുമ്പോൾ അത് ഈ നാട്ടിൽ നിന്നും കൊവിഡ് 19 എന്ന മഹാമാരി ഒഴിഞ്ഞു പോയതിന്റെ വിളമ്പരം ആയി മാറട്ടെ എന്ന പ്രത്യാശയോടെ, ഈ വർഷം നമുക്കു നഷ്ടപെട്ട എല്ലാ ആഘോഷങ്ങളും പൂർവാധികം ഭംഗിയായി അടുത്ത വർഷം നമുക്ക് കൊണ്ടാടാൻ കഴിയട്ടെ എന്ന് ജഗദീശരനോട് പ്രാർത്ഥിക്കുന്നു.

പൂരം ഉപേക്ഷിച്ചത് രണ്ടാംതവണയല്ല

പൂരം ഉപേക്ഷിച്ചത് രണ്ടാംതവണയല്ല

ഇത്രും കാര്യങ്ങളാണ് ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുള്ളത്. തന്റെ അറിവിൽ ഇത് രണ്ടാം തവണയാണ് പൂരം ഉപേക്ഷിക്കുന്നത് എന്നാണ് ഉണ്ണി പറയുന്നത്. എന്നാൽ മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം ചരിത്രത്തിൽ ആദ്യമായിട്ടാണ് പൂരം ഇത്തരത്തിൽ ഉപേക്ഷിക്കുന്നത്. ഉണ്ണി മുകുന്ദൻ പറഞ്ഞതുപോലെ ചൈന യുദ്ധ സമയത്ത് പൂരം ചടങ്ങായി നടത്തിയിരുന്നു എന്നാണ് വിവരം.

Recommended Video

cmsvideo
ഇത്തവണ തൃശൂർ പൂരം ഇല്ല | Oneindia Malayalam
എല്ലാവരുടേയും പിന്തുണ, ആനകൾക്കും

എല്ലാവരുടേയും പിന്തുണ, ആനകൾക്കും

എന്തായാലും ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന് നല്ല പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. പൂരം അടുത്ത തവണയും ഗംഭീരമായി ആഘോഷിക്കാമെന്നാണ് മിക്കവരും പറയുന്നത്. ആനകൾക്ക് ഇത്തവണ ഒരു ആശ്വാസമായല്ലോ എന്ന് ദീർഘനിശ്വാസം വിടുന്നവരും കുറവല്ല.

English summary
Unni Mukundan supports the decision to cancel Thrissur Pooram due to Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X