കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളം പൊങ്ങുന്നതും താഴുന്നതും വരെ ലൈവില്‍! എജ്ജാതി റിപ്പോര്‍ട്ടിങ്ങ്, കണ്ട് അമ്പരന്ന് ലോകം, വീഡിയോ

  • By Desk
Google Oneindia Malayalam News

ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ ഭീതിയിലാണ് അമേരിക്ക. മണിക്കൂറിൽ 150 കിലോമീറ്ററിലേറെ ആഞ്ഞുവീശുന്ന ചുഴലിക്കാറ്റ് നോർത്ത് കരോലിനയിലാണ് ആദ്യമെത്തിയത്. അമേരിക്കയെ വിറപ്പിച്ച ഫ്ലോറൻസ് ചുഴലിക്കാറ്റിനൊപ്പം വാർത്തകളിൽ ഇടം പിടിക്കുകയാണ് ചുഴലിക്കാറ്റ് റിപ്പോർട്ട് ചെയ്ത അമേരിക്കൻ മാധ്യമവും.

നിങ്ങൾക്ക് നാണമില്ലെ ഇത് ചോദിക്കാൻ; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മോഹൻലാൽനിങ്ങൾക്ക് നാണമില്ലെ ഇത് ചോദിക്കാൻ; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മോഹൻലാൽ

ദ വെതർ ചാനലിന്റെ കാലാവസ്ഥ റിപ്പോർട്ടിംഗാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫ്ലോറൻസ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കിട്ടയപ്പോൾ തന്നെ കാറ്റ് ശക്തമായാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വ്യക്തമായി കാണിച്ച് തരികയായിരുന്നു ചാനൽ ചെയ്തത്. വെള്ളപ്പൊക്കവും ചുഴലിക്കാറ്റുമെല്ലാം മുന്നിൽ കാണുന്നതുപോലെയുള്ള പ്രതീതി ഈ ദൃശൃങ്ങൾ പ്രക്ഷകർക്ക് നൽകി.

weather

വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലത്ത് നിന്നും റിപ്പോർട്ട് ചെയ്യുന്നതുപോലെയാണ് കാണുന്നവർക്ക് തോന്നുക. അവതാരകരുടെ ചുറ്റും വെള്ളം. വെള്ളം മൂന്നടി ഉയരുമ്പോൾ എന്ത് സംഭവിക്കും, 9 അടിയായാൽ എന്തെല്ലാം അപകടങ്ങൾ ഉണ്ടാകും , കാറുകളും കെട്ടിടങ്ങളും മരങ്ങളുമൊക്കെ എങ്ങനെയാകും എന്നൊക്കെ റിപ്പോർട്ടിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു.

മിക്സഡ് റിയാലിറ്റിയുടെ സാധ്യതകൾ ഉപയോഗിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. വലിയ അപകട സാധ്യതകൾ മുന്നിൽകണ്ട് പ്രേക്ഷകർക്ക് മുന്നറിയിപ്പ് നൽകുകയുമാണ് ചാനൽ. നാലു മില്യണിൽ അധികം ആളുകളാണ് ട്വിറ്ററിൽ മാത്രം ഈ വീഡിയോ കണ്ടത്.

ഭിന്നശേഷിക്കാരായ കുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കി എഴുപതുകാരൻ; 3 പേർ കൊല്ലപ്പെട്ടു, ലൈംഗീക ചൂഷണവുംഭിന്നശേഷിക്കാരായ കുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കി എഴുപതുകാരൻ; 3 പേർ കൊല്ലപ്പെട്ടു, ലൈംഗീക ചൂഷണവും

English summary
weather reporting of american channel goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X