കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ 'ബിനോദ്' പിടിയില്‍!!! ഡ്രാഗണ്‍ കുഞ്ഞുങ്ങളേക്കാള്‍ കഷ്ടമാണിവൻ... ചിലപ്പോൾ നശിപ്പിച്ചുകളയും!!

Google Oneindia Malayalam News

സാമൂഹ്യ മാധ്യമങ്ങളുടെ കമന്റ് ബോക്‌സുകള്‍ എന്ന് പറഞ്ഞാല്‍ ഇരുതല മൂര്‍ച്ചയുള്ള വാള് പോലെയാണ്. തുറന്നിട്ടാലും പ്രശ്‌നമാണ്, അടച്ചിട്ടാലും പ്രശ്‌നമാണ്! കമന്റുകള്‍ കൊണ്ട് ചിലര്‍ സ്പാം ചെയ്തുകളയും എന്നതാണ് പ്രധാന പ്രശ്‌നം. കമന്റ് ബോക്‌സ് അടച്ചിട്ടാല്‍ അത് ഭയംകൊണ്ടാണെന്നും പറയും.

കേരളത്തിലെ 'ഡ്രാഗണ്‍ കുഞ്ഞുങ്ങളെ' പോലെ ദേശീയ തലത്തില്‍ വൈറല്‍ ആയ ഒന്നാണ് 'ബിനോദ്'. ട്വിറ്ററില്‍ ബിനോദിനെ തട്ടി നടക്കാന്‍ ആകാത്ത സ്ഥിതിയാണ്. ആഗോള ബ്രാന്‍ഡുകള്‍ മുതല്‍ മുംബൈ പോലീസ് വരെ ബിനോദിന്റെ പിറകില്‍ ആയിരുന്നു. ഇനി ആരാണ് ഈ ബിനോദ് എന്ന് നോക്കാം...

ഒരു റോസ്റ്റിങ് വീഡിയോ

ഒരു റോസ്റ്റിങ് വീഡിയോ

സ്ലേ പോയന്റ് എന്ന യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ട ഒരു റോസ്റ്റിങ് വീഡിയോയില്‍ നിന്നായിരുന്നു ഇതിന്റെ തുടക്കം. യൂട്യൂബില്‍ വീഡിയോകള്‍ക്ക് അടിയില്‍ വന്ന് കമന്റ് ഇട്ട് വെറുപ്പിക്കുന്നവരെ റോസ്റ്റ് ചെയ്യുന്നതിനായിട്ടാണ് അഭ്യുദയ്., ഗൗതമി കവാലെ എന്നിവര്‍ ചേര്‍ന്ന് ആ വീഡിയോ ചെയ്തത്.

ബിനോദ്

ബിനോദ്

വൈ ഇന്ത്യന്‍ കമന്റ്‌സ് സെക്ഷന്‍ ഈസ് ഗാര്‍ബേജ് (ബിനോദ്)? എന്നായിരുന്നു വീഡിയോയ്ക്ക് കൊടുത്ത പേര്. ബിനോദ് താക്കൂര്‍ എന്ന ഒരാള്‍ യൂട്യൂബ് വീഡിയോകള്‍ക്ക് താഴെ വന്ന് ബിനോദ്, ബിനോദ് എന്ന് മാത്രം കമന്റ് ഇട്ട് പോകുന്ന ഒരാളായിരുന്നു ഇത്. ഇയാളെ പോലെ പലരുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

വൈറലോടെ വൈറൽ

വൈറലോടെ വൈറൽ

ഇതോടെയാണ് 'ബിനോദ്' എന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയത്. അപ്പോഴും ആരാണ് ബിനോദ് എന്നറിയാതെ ചിലര്‍ കുഴങ്ങുന്നുണ്ടായിരുന്നു. അവരത് ഗൂഗിളില്‍ പരതുക കൂടി ചെയ്തതോടെ സംഗതി സൂപ്പര്‍ ഹിറ്റ് ആയി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

Recommended Video

cmsvideo
Vladmir putin's fb page filled with mallu's comments | Oneindia Malayalam
 മുംബൈ പോലീസ് വരെ!

മുംബൈ പോലീസ് വരെ!

പേടിഎം, എയര്‍ടെല്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ മുതല്‍ മുംബൈ, ജയ്പൂര്‍ പോലീസ് വരെ ബിനോദിനെ കൊണ്ടാടി എന്നതാണ് വാസ്തവം. പ്രിയപ്പെട്ട ബിനോദ്, നിങ്ങളുടെ പേര് തന്നെയല്ല നിങ്ങളുടെ ഓണ്‍ലൈന്‍ പാസ് വേര്‍ജ് എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സംഗതി വൈറല്‍ ആണ്, അങ്ങനെയങ്കില്‍ വേഗം മാറ്റിക്കോ എന്നായിരുന്നു മുംബൈ പോലീസിന്റെ ട്വീറ്റ്!

ബിനോദിന് ഒരു ബിനോദിനി

ബിനോദിന് ഒരു ബിനോദിനി

പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പ് ആയ ടിന്‍ഡന്‍ ഇന്ത്യയുടെ ട്വീറ്റും ഏറെ ചര്‍ച്ചയായി. അപ്‌ഡേറ്റ്- ബിനോദ് ജസ്റ്റ് മാച്ച്ഡ് ബിനോദിനി എന്നായിരുന്നു അവരുടെ ട്വീറ്റ്. പേടിഎം അവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിന്റെ പേര് പോലും കുറച്ച് നേരത്തേക്ക് ബിനോദ് എന്ന് ആക്കി മാറ്റിയിരുന്നു.

ഡ്രാഗണ്‍ കുഞ്ഞുങ്ങളുടെ ശല്യം!

ഡ്രാഗണ്‍ കുഞ്ഞുങ്ങളുടെ ശല്യം!

കേരളത്തില്‍ ബിനോദിനെ കൊണ്ടല്ല ഇപ്പോഴത്തെ ശല്യം. അത് തീ തുപ്പുന്ന ഡ്രാഗണ്‍ കുഞ്ഞുങ്ങളെ കൊണ്ടാണ്. ഏത് പോസ്റ്റിന് അടിയിലും കാണാം, തീ തുപ്പുന്ന നല്ലയിനം ഡ്രാഗണ്‍ കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക് എന്ന കോപ്പി പേസ്റ്റ് കമന്റുകള്‍. ഇതിനെ പരിഹസിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്.

English summary
What is Binod? Who is Binod? Why it is trending on Social Media?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X