കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോവാന്‍ വരട്ടെന്ന് ക്രൂസ്; കയ്യടിച്ച് അര ഫാന്‍സും.. സെവന്‍അപ്പ് ആശങ്കയില്‍ ബ്രസീല്‍.. ട്രോള്‍ പൂരം

  • By Desk
Google Oneindia Malayalam News

ആവേശഭരിതമായിരുന്നു ലോകകപ്പിലെ ഇന്നലത്തെ മത്സരങ്ങള്‍. ആദ്യമത്സരത്തില്‍ ടൂണീഷ്യയെ രണ്ടിനെതിരെ അഞ്ച് ഗോളുഗള്‍ക്കായിരുന്നു ബല്‍ജിയം തകര്‍ത്തത്. സൂപ്പര്‍ സ്‌ട്രൈക്കമാരായ റൊമേലു ലൂക്കാക്കുവും ഏഡന്‍ ഹസാഡും രണ്ട് വീതം ഗോളുകളാണ് ടുണീഷ്യന്‍ പോസ്റ്റില്‍ നിക്ഷേപിച്ചത്. രണ്ടാം മത്സരത്തില്‍ മെക്‌സിക്കോ ദക്ഷിണകൊറിയയെ 2-1 ന് പരാജയപ്പെടുത്തി. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി രണ്ടാം റൗണ്ടില്‍ പ്രവേശിക്കാനുള്ള സാധ്യത ഇതോടെ മെക്‌സിക്കോ ശക്തമാക്കി.

തുടക്കത്തിലെ ആശങ്കകള്‍ അവസാനത്തില്‍ വന്‍ ആഘോഷമാക്കിക്കൊണ്ടായിരുന്നു ജര്‍മ്മനിയുടെ വിജയം. ആദ്യ പകുതിയില്‍ സ്വീഡന്‍ ലീടെടുത്തതോടെ ജര്‍മ്മനി ലോകകപ്പില്‍ നിന്ന് പുറത്തേക്ക് എന്ന പ്രതീതി ഉയര്‍ന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ജര്‍മ്മനി തങ്ങളുടെ വിശ്വരൂപം കാട്ടി. രണ്ട് ഗോള്‍ മടക്കി അവര്‍ മത്സരം പിടിച്ചെടുത്തു. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്‍ഡിലെ ടോണിക്രൂസിന്റെ ഗോള്‍ ജര്‍മ്മനിക്ക് പുതിയ ജീവന്‍ കൂടിയായിരുന്നു നല്‍കിയിത്. പതിവുപോലെ ഇന്നലത്തെ കളിയും ട്രോളന്‍മാര്‍ ഉഷാറാക്കിയിട്ടുണ്ട്. അവയി മികച്ച ചിലത് നമുക്ക് നോക്കാം.

വിശ്വാസം

വിശ്വാസം

ഒരു കളിയില്‍ തോറ്റെന്ന് വെച്ച് ജര്‍മ്മനിയുടെ കളിമൊഞ്ച് അങ്ങനെയൊന്നും പോയിപോവൂല മോനേ.... തിരിച്ചുവന്നത് കണ്ടില്ലേ.. എന്ന്

അവസ്ഥ

അവസ്ഥ

യോഗ്യതാ റൗണ്ട് കടന്ന് പ്രീക്വാര്‍ട്ടറില്‍ ജര്‍മ്മനിയെ എതിരാളികളായി കിട്ടേണ്ടി വരുന്ന ബ്രസീലിന്റെ അവസ്ഥ

ക്ലബ് കാര്യം

ക്ലബ് കാര്യം

ലോകകപ്പിലെ ക്ലബ് ഫുട്‌ബോള്‍ കാര്യം. ലോകകപ്പില്‍ തകര്‍ത്തു വാരുന്നു റയല്‍മാഡ്രിഡ് താരങ്ങള്‍

ഞാനൊന്നുമറിഞ്ഞില്ലേ

ഞാനൊന്നുമറിഞ്ഞില്ലേ

ഗ്രൂപ്പിലെ മറ്റ് ടീമുകളെ പഞ്ഞിക്കിട്ട് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന ബല്‍ജിയത്തിന്റെ ഭാവം

തിളച്ച സാമ്പാര്‍

തിളച്ച സാമ്പാര്‍

ആദ്യപകുതിയിലെ ഗോളോടെ ജര്‍മ്മനി തോല്‍ക്കുമെന്ന് മനപ്പായസമുണ്ണുന്ന മറ്റൊരു ഫാന്‍-- എന്തിനോട വേണ്ടി തിളച്ച സാമ്പാര്‍

ബല്‍ജിയം

ബല്‍ജിയം

ജര്‍മ്മനിയും ബ്രസീലും അര്‍ജന്റീനയും ഒന്നുംമല്ല റഷ്യന്‍ ലോകകപ്പിലെ മികച്ച ടീം അത് ബല്‍ജിയം ആണെന്ന്.. അപ്പറഞ്ഞതിലിത്തിരി കാര്യം ഉണ്ട്.

ഹീറോയിസം

ഹീറോയിസം

വെറുതെയങ്ങ് ജയിക്കുന്നതില്‍ എന്താണ് ഹീറോയിസം... ആദ്യം എതിരാളിക്ക് ചാന്‍സ് ഉണ്ടാക്കി കൊടുക്കുക. എന്നിട്ട അവസാനം നിമിഷം ഗോളടിച്ച് ടീമിനെ ജയിപ്പിക്കുക അതല്ലേ ഹീറോയിസമെന്ന്... ജ്ജ് വല്ലാത്ത സംഭവം തന്നാണ് പഹയാ...

രണ്ടാം റൗണ്ട്

രണ്ടാം റൗണ്ട്

ഒന്നാം പകുതിയിലെ ഗോളോടെ ജര്‍മ്മനി രണ്ടാം റൗണ്ട് കടക്കില്ലെന്ന് കരുതിയ ആരാധകന്‍.

ഓര്‍മ്മപ്പെടുത്തല്‍

ഓര്‍മ്മപ്പെടുത്തല്‍

ലാസ്റ്റ് മിനുട്ടിലെ ഗോളോടെ ജയിച്ചത് ജര്‍മ്മനി മാത്രമല്ല കഴിഞ്ഞ കളിയില്‍ ബ്രസീല്‍ ജയിച്ചതും അങ്ങനെയാണ് എന്നൊരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍

കലിപ്പാണല്ലേ

കലിപ്പാണല്ലേ

അല്ലേലും ബ്രസീലുകാര്‍ക്ക് പണ്ടേ ജര്‍മ്മനിയോട് കലിപ്പാണല്ലേ... ഇന്നലെ അവര്‍ കാത്തിരുന്നതത്രയും ജര്‍മ്മനിയുടെ പുറത്താകലിന് വേണ്ടിയായിരുന്നു.

അവസാനത്തേക്ക്

അവസാനത്തേക്ക്

അങ്ങനെ വെറുതെയങ്ങ് പോവാന്‍ പറ്റുവോ ചാമ്പ്യന്‍മാര്‍ക്ക്. തരാനുള്ളത് അവസാനത്തേക്ക് വെച്ചുവെന്ന് മാത്രം.

ടോണിക്രൂസ്

ടോണിക്രൂസ്

സമനിലയോടെ പുറത്താകുമെന്ന ഘട്ടത്തില്‍ രക്ഷനായി അവതിരിച്ച ടോണിക്രൂസ്... ട്രോണി ക്രൂസ് മുത്താണ്...ഫ്രീക്കിക്ക് ഭീകരവും

ത്രില്‍

ത്രില്‍

ഞങ്ങള്‍ ഇഞ്ചുറി ടൈമിലേ ഗോളടിച്ചു ജയിക്കൂ... അതിലേ ഒരു ത്രില്ലൂള്ളൂ എന്ന്

മഴവില്ല്

മഴവില്ല്

മഴവില്ല് പോലെ പോലെ എന്തോ എന്ന് വളഞ്ഞിറങ്ങുന്നതായി കണ്ടു.. മറ്റൊന്നുമല്ല ക്രൂസിന്റെ ഗോളായിരുന്നു അത്..

ബുദ്ധി

ബുദ്ധി

ഹൃദയത്തിലേക്ക് ഇരച്ചു കയറിയ ആ അവസനാ കിക്ക്... ക്രൂസിന്റേയും റൂയിസിന്റേയും തലയില്‍ വിരഞ്ഞ ബുദ്ധി.

സമാധാനമായില്ലേ

സമാധാനമായില്ലേ

കളി കഴിയാറായപ്പോള്‍ എന്തിനാണ് വെറുതെ ജര്‍മ്മന്‍ താരത്തെ ഫൗള്‍ ചെയ്യാന്‍ പോയ്ത. ഇപ്പം സമാധാനമായില്ലേ...

കണക്ക്

കണക്ക്

ഇവിടേയും കണക്കുണ്ട് സഹോ... ഫ്രീകിക്കിലെ കണക്കുകൂട്ടലിന് നൂറില്‍ നൂറ് മാര്‍ക്ക്

പിറന്നാള്‍

പിറന്നാള്‍

സംഭവം ഇന്ന് മെസ്സിയുടെ പിറന്നാളാണ് എന്നതൊക്കെ ശരിതന്നെ. എന്നുവെച്ച് ക്രൂസിന്റെ ആ ഇടിവെട്ട് ഗോള് മറന്നുകളയരുത്.

മാന്ത്രികന്‍

മാന്ത്രികന്‍

ഇഞ്ചുറി ടൈമില്‍ മാന്ത്രികനായി അവതരിച്ച ടോണിക്രൂസ്

കുറ്റം പറയാന്‍ പറ്റില്ല

കുറ്റം പറയാന്‍ പറ്റില്ല

ടോണിക്രൂസിന്റെ ഗോണ്‍ കണ്ട് എഴുന്നേറ്റ് നിന്ന കയ്യടിക്കുന്ന അര്‍ജന്റീന ഫാന്‍... കുറ്റം പറയാന്‍ പറ്റില്ല... അത്രക്ക് സൂപ്പറല്ലായിരുന്നോ ആ ഗോള്‍.

അതിനിടയിലും

അതിനിടയിലും

അതിനിടയില്‍ ഓസ്‌കാര്‍ വാങ്ങിക്കാന്‍ പോയ നെയ്മറിനെ ഫോട്ടോയും കണ്ടെത്തിയത്രേ.

ഗ്രൂപ്പ് എഫ്

ഗ്രൂപ്പ് എഫ്

ആര്‍ക്കും പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാന്‍ ചാന്‍സ് ഉള്ള ഗ്രൂപ്പ് എഫ്.

നടപ്പ്

നടപ്പ്

വെറുതേയല്ല ക്രൂസ് അവസാന നിമിഷം ഗോളടിച്ച് ടീമിനെ രക്ഷിച്ചത്.. റയലില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം അല്ലേ നടപ്പ്.

കുടംബകാര്യം

കുടംബകാര്യം

അതിനിടയില്‍ അല്‍പ്പം കുടംബകാര്യം.

ഇന്ത്യ

ഇന്ത്യ

ജര്‍മ്മനിയോ ബ്രസിലോ അതെന്തൂണ്ടാ...സാധനം.. നിങ്ങള് ഇന്നലെ ഇന്ത്യ പാക്കിസ്ഥാനെ പഞ്ഞിക്കിട്ട വിവരം വല്ലതും അറിഞ്ഞോ..

ട്രോളല്ലേ...

ട്രോളല്ലേ...

ആരു ആരോയും ട്രോളാനും പരിഹസിക്കാനും നിക്കണ്ട... തോറ്റാല്‍ പുറത്താകാനുള്ള ചാന്‍സ് എല്ലാവര്‍ക്കും ഉണ്ട്.

ട്വിസ്റ്റ്

ട്വിസ്റ്റ്

ട്വിസ്റ്റുകള്‍ നിറഞ്ഞതാണ് ഗ്രൂപ്പ് എഫ് മക്കളേ...

വിത്ത് ബിജിഎം

വിത്ത് ബിജിഎം

തിങ്കളാഴ്ച്ച ക്ലാസിലേക്ക് പോവുന്ന ജര്‍മ്മന്‍ ഫാന്‍ (വിത്ത് ബിജിഎം)

തമ്പുരാനറിയാം

തമ്പുരാനറിയാം

മോഡ്രിച്ചോ... ക്രൂസോ ആരാ മികച്ചത്... തമ്പുരാനറിയാം...

വാട്‌സാപ്പ് സ്റ്റാറ്റസ്

വാട്‌സാപ്പ് സ്റ്റാറ്റസ്

വാട്‌സാപ്പ് സ്റ്റാറ്റസ് ... എല്ലാരും കളികാണുന്നില്ലേ പിന്നെന്തിനാണ് സ്റ്റാറ്റസിലൂടെ ഗോളേന്ന് ആര്‍ത്ത് വിളിക്കുന്നത്... അത് മറ്റൊരു ആവേശം

English summary
World Cup Football 2018: Fans reactions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X