കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്നം തരുന്ന ടീം 'ഫൈവ് സ്റ്റാര്‍' ആയി! സെവൻ അപ്പ് പെട്ടിയിൽ... ലോകകപ്പിൽ സൗദിക്ക് ട്രോൾ പെരുന്നാൾ!!!

  • By Desk
Google Oneindia Malayalam News

ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ തന്നെ റഷ്യ ഇങ്ങനെ ചെയ്യാമോ? അതും വിരുന്ന വന്ന ഒരു രാജ്യക്കാരോട്... ജയിക്കാന്‍ വേണ്ടി കളിക്കുന്നതൊക്കെ കൊള്ളാം, പക്ഷേ, ഇങ്ങനെ അപമാനിക്കാന്‍ പാടുണ്ടോ!

കളിക്കാരുടെ കാര്യം പോകട്ടേ.... റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ എങ്കിലും അക്കാര്യം ഓര്‍ക്കണ്ടേ, സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തൊട്ടടുത്തിരിക്കുന്നുണ്ട് എന്ന കാര്യം!

നോമ്പായിപ്പോയി... അല്ലെങ്കില്‍ കാണാമായിരുന്നു എന്നാണത്രെ കളി കഴിഞ്ഞപ്പോള്‍ സൗദിയുടെ ചുണക്കുട്ടന്‍മാര്‍ റഷ്യന്‍ പോരാളികളോട് പറഞ്ഞത്! എന്തായാലും കാനറികളുടെ സെവന്‍ അപ്പ് റെക്കോര്‍ഡ് തകര്‍ക്കാന്‍ സൗദിക്കാര്‍ക്ക് കഴിഞ്ഞില്ലെന്നത് ഒരു ഭാഗ്യം തന്നെ. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുന്നാളാണ്!

റ്റാറ്റ കൊടുത്താല്‍ പോലും

റ്റാറ്റ കൊടുത്താല്‍ പോലും

സൗദിയിലെ ഹൗസ് ഡ്രൈവര്‍മാരുടെ കാര്യമാണ് കഷ്ടം. കളി കഴിഞ്ഞതിന് ശേഷം റ്റാറ്റ കൊടുത്താല്‍ പോലും ഇടിയാണ്! കൈയ്യില്‍ അഞ്ച് വിരല്‍ ആണല്ലോ!

തമാശയാക്കാണോ?

തമാശയാക്കാണോ?

ഇതിപ്പോ എന്താ പരിപാടി. വിളിച്ച് വരുത്ത് തമാശയാക്കാണോ എന്നാണത്രെ കളി കഴിഞ്ഞപ്പോള്‍ സൗദി രാജകുമാരന്‍ റഷ്യന്‍ പ്രസിഡന്റിനോട് പറഞ്ഞത്!

അന്നം തരുന്ന നാടിനൊപ്പം

അന്നം തരുന്ന നാടിനൊപ്പം

അന്നം തരുന്ന നാടിനൊപ്പം എന്നൊക്കെ ആയിരുന്നു കളി തുടങ്ങും മുമ്പ് വരെ സൗദിയിലെ മലയാളികള്‍. പക്ഷേ, കളി കഴിഞ്ഞപ്പോള്‍ ചോദ്യം ഇങ്ങനെ ആയിപ്പോയി എന്ന് മാത്രം!

ഉണ്ട ചോറിന് നന്ദി

ഉണ്ട ചോറിന് നന്ദി

ഉണ്ട ചോറിന് നന്ദി വേണം എന്നൊക്കെ ആയിരുന്നു തള്ള്. ചങ്കല്ല, ചങ്കിടിപ്പാണ് എന്നൊക്കെ പറഞ്ഞിട്ടെന്താ... നല്ല കണിയല്ലേ റഷ്യക്കാര്‍ കാണിച്ചത്!

 എല്ലാം...

എല്ലാം...

ഓരോ ഗോള്‍ അടിക്കുമ്പോഴും രാജകുമാരന്‍ ഇങ്ങനെ നോക്കിയാല്‍ പിന്നെ എന്ത് ചെയ്യും. എല്ലാം ദൈവത്തിന്റെ വിധി എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് കാണും!

ഏഷ്യക്കാരാണല്ലോ...

ഏഷ്യക്കാരാണല്ലോ...

പറഞ്ഞുവരുമ്പോള്‍ റഷ്യയും ഏഷ്യയും ഒന്നാണല്ലോ... അപ്പോള്‍ പിന്നെ സായിപ്പ് തോല്‍പിച്ചു എന്ന് വിഷമം വേണ്ട. ഒരു ഏഷ്യക്കാരന്‍ മറ്റൊരു ഏഷ്യക്കാരനെ പഞ്ഞിക്കിട്ടു. അങ്ങനെ അങ്ങ് സമാധാനിക്കാം!

എണ്ണയല്ല.... ഇനി

എണ്ണയല്ല.... ഇനി

സംഗതി ട്രോളന് ഇത്തിരി വിവരം കുറവാണെന്ന് തോന്നുന്നു. എണ്ണയുടെ കാര്യത്തില്‍ റഷ്യയും അത്ര മോശക്കാരൊന്നും അല്ല. എണ്ണ കിട്ടിയില്ലെങ്കില്‍ പുല്ലാണെന്ന്!

ഇനിയിപ്പോള്‍...

ഇനിയിപ്പോള്‍...

ഇന്ത്യയില്‍ ആണെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് എന്തെങ്കിലും തിരിച്ചടി കിട്ടിയാല്‍ അപ്പോള്‍ എണ്ണ വില കൂട്ടും. അഞ്ച് ഗോളിനൊക്കെ തോറ്റ സാഹചര്യത്തില്‍ എണ്ണ രാജ്യമായ സൗദി എങ്ങാനും...!

ആക്കിയതാണോ...

ആക്കിയതാണോ...

ഇപ്പോള്‍ ഹൗസ് ഡ്രൈവര്‍മാര്‍ സലാം നല്‍കിയാല്‍ പോലും അറബിക്ക് ഒരു സംശയം ആണത്രെ... ഇനിയെങ്ങാനും അഞ്ച് ഗോളിന്റെ പേരും പറഞ്ഞ് ആക്കിയതാണോ എന്നാണ് സംശയം!

ഒരു ഗോളെങ്കിലും

ഒരു ഗോളെങ്കിലും

ആദ്യത്തെ കളിയല്ലേ... ഒരു ഗോളെങ്കിലും അടിച്ചോട്ടേ എന്ന് സൗദി കുറേ ചോദിച്ചതാ! പക്ഷേ, സമയം തീര്‍ന്നുപോയി, അല്ലേല്‍ ഒരു രണ്ട് മൂന്ന് ഗോളുകൂടി റഷ്യ അടിച്ചേനെ!

നോമ്പായത് ഭാഗ്യം!!!

നോമ്പായത് ഭാഗ്യം!!!

അല്ലെങ്കിലും നോമ്പിന്റെ സമയത്ത് അങ്ങനെ തകര്‍ത്ത് കളിക്കാന്‍ ഒക്കെ പറ്റുമോ... നോമ്പല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു കളി!

അതെപ്പോള്‍....

അതെപ്പോള്‍....

പണി കിട്ടുമ്പോള്‍ ഇങ്ങനെ തന്നെ കിട്ടണം. റഷ്യ എന്നത് ഇന്ത്യ എന്ന് മാറിപ്പോയതാ... ഇന്ത്യന്‍ ടീം വരെ ഞെട്ടിപ്പോയി!

കമ്മി- സുഡാപ്പി

കമ്മി- സുഡാപ്പി

കമ്മികള്‍ക്ക് ഇപ്പോഴും റഷ്യ എന്ന് പറയുമ്പോള്‍ ഒരു നോസ്റ്റാള്‍ജിയ ആണല്ലോ! പക്ഷേ, സുഡാപ്പികളുടെ കാര്യമാണ് കഷ്ടം... അഞ്ച് ഗോളല്ലേ കിട്ടിയത്!

പറയാന്‍ പാടുണ്ടോ എന്നറിയില്ല

പറയാന്‍ പാടുണ്ടോ എന്നറിയില്ല

ഈ അവസരത്തില്‍ പറയുന്നത് ശരിയാണോ എന്ന് അറിയില്ല. എന്നാലും പറഞ്ഞല്ലേ പറ്റൂ എന്ന മട്ടിലാണത്രെ സൗദി രാജകുമാരനോട് പുട്ടിന്‍ ഈദ് മുബാറക്ക് എന്ന് പറഞ്ഞത്!

 പാവം ഗോളി

പാവം ഗോളി

ആ റഷ്യന്‍ ടീമിന്റെ ഗോളിയുടെ കാര്യം ആയിരുന്നു കഷ്ടം. ഒരു ബോള്‍ എങ്കിലും വരും എന്ന് വിചാരിച്ച് എത്ര നേരമാണ് ഇങ്ങനെ കാത്ത് നില്‍ക്കുക!

അക്കിലസ് പൂച്ച

അക്കിലസ് പൂച്ച

പൂച്ച എന്നൊക്കെ പറഞ്ഞാല്‍ ഇവനാണ് പൂച്ച. അക്കിലസ് പൂച്ച പറഞ്ഞത് പോലെ തന്നെ നടന്നില്ലേ... വല്യുപ്പൂപ്പന്‍ ആയ കടുവ വരെ തോറ്റുപോയി!

ഫൈവ് സ്റ്റാര്‍

ഫൈവ് സ്റ്റാര്‍

നോമ്പ് തുറന്നാല്‍ ഒരു ഫൈവ് സ്റ്റാര്‍ ഒക്കെ പതിവുള്ളതായിരുന്നത്രെ. എന്നാല്‍ കഴിഞ്ഞ ദിവസം മാത്രം അങ്ങനെ ചോദിച്ചാല്‍ പിന്നെ അത് മാത്രമേ ഓര്‍മ കാണൂ!

ഗ്യാലറി അവലോകനം

ഗ്യാലറി അവലോകനം

വിളിച്ച് വരുത്തിയാണ് കൡക്കാന്‍. എന്നിട്ട് ഇങ്ങനെ ആയിപ്പോയല്ലോ! ഗ്യാലറി അവലോകനം ഏതാണ്ട് ഇങ്ങനെ തന്നെ ആയിരുന്നത്രെ!

മൂന്ന് കളിക്ക്

മൂന്ന് കളിക്ക്

സത്യം പറഞ്ഞാല്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഒക്കെ വച്ച് നോക്കുകയാണെങ്കില്‍, മൂന്ന് കളിക്കുളഅള ഗോളാണ് റഷ്യ ഒറ്റയടിക്ക് അടിച്ച് കയറ്റിയത്. വേണേല്‍ ഒന്നൂടെ അടിച്ചോ എന്ന മട്ടിലായിരുന്നു അവസാനം സൗദി!

അത്രയ്ക്കും വരില്ലല്ലോ

അത്രയ്ക്കും വരില്ലല്ലോ

അഞ്ച് ഗോളിന് തോറ്റതിന്റെ വിഷമത്തില്‍ ആണല്ലോ സൗദി. എന്നാല്‍ ബ്രസീലിന്റെ അത്രയും വരില്ലല്ലോ! ഏഴ് ഗോളല്ലേ കിട്ടിയത്, അതും സ്വന്തം നാട്ടില്‍ വച്ച്!

 എന്തൊരു അവസ്ഥ

എന്തൊരു അവസ്ഥ

സ്വന്തം ടീമിന്റെ പോസ്റ്റില്‍ ഇങ്ങനെ ഗോള്‍ വീഴുമ്പോളും ആ ചങ്ങാതിയെ നോക്കി ചിരിക്കേണ്ടി വരിക എന്നത് എന്തൊരു ദ്രാവിഡ് ആണല്ലേ!

സൗദിയില്‍ ആയിരുന്നേല്‍

സൗദിയില്‍ ആയിരുന്നേല്‍

ഇതിപ്പോള്‍ റഷ്യയില്‍ വച്ചാണല്ലോ കളി നടന്നത്. സൗദിയില്‍ ആയിരുന്നെങ്കിലോ... ശരിയത്താണ് നിയമം! തീര്‍പ്പാക്കിയേനെ എന്ന്!

അതിഥികളെ സ്വീകരിക്കുന്നത്

അതിഥികളെ സ്വീകരിക്കുന്നത്

അല്ലെങ്കിലും ഈ റഷ്യക്കാര്‍ക്ക് അതിഥികളെ സ്വീകരിക്കേണ്ടത് എങ്ങനെ ആണെന്ന് ഒരു ധാരണയും ഇല്ല. ഇങ്ങനെയാണോ കാലമാടന്‍മാരേ അതിഥികളെ സ്വീകരിക്കുന്നത് എന്ന് ചോദിച്ചിട്ടായിരുന്നത്രെ പിന്നെ അടി!

കറുത്ത കുതിര...

കറുത്ത കുതിര...

എന്തൊക്കെ ആയിരുന്നു... ഏഷ്യയില്‍ നിന്നൊരു ടീം, കറുത്ത കുതിര! ഒടുക്കം ആ പുട്ടിന്റെ അടുത്ത് സീറ്റും, അഞ്ച് ഗോളും! രണ്ടെണ്ണം കൂടി കിട്ടിയിരുന്നെങ്കില്‍ അധോഗതി ആയേനെ!

ചന്ദ്രക്കലയും നക്ഷത്രവും

ചന്ദ്രക്കലയും നക്ഷത്രവും

ചന്ദ്രക്കല കണ്ടാല്‍ അല്ലേ പെരുന്നാള്‍ ഉറപ്പിക്കാന്‍ പറ്റൂ. കളി കഴിഞ്ഞപ്പോള്‍ റഷ്യക്കാര്‍ ഒന്ന് ചോദിച്ച് നോക്കിയതാ... ചന്ദ്രക്കലയും നക്ഷത്രങ്ങളും ഒരുമിച്ച് കണ്ടവരോട് എന്ത് ചോദിച്ചിട്ട് എന്താ കാര്യം!

എന്തിനാ സന്തോഷിക്കുന്നത്...

എന്തിനാ സന്തോഷിക്കുന്നത്...

അത് ശരിയാണല്ലോ... റഷ്യക്കാര്‍ ഇങ്ങനെ ഗോളടിക്കുന്നതിന് സൗദി രാജകുമാരന്‍ എന്തിനാ സന്തോഷിക്കുന്നത്. കിട്ടുന്നത് മുഴുവന്‍ സ്വന്തം ടീമിനിട്ടല്ലേ!

ആര്‍ക്കും അടിക്കാം...

ആര്‍ക്കും അടിക്കാം...

ഏതാണ്ട് ഇതുപോലെ ആയിരുന്നു സൗദി ടീമിന്റെ പ്രതിരോധ നിര. ആര്‍ക്ക് വേണമെങ്കിലും കടന്നുവരാം, ആര്‍ക്ക് വേണമെങ്കിലും ഗോള്‍ അടിക്കാം!

അത്രയേ ഓര്‍മയുള്ളൂ...

അത്രയേ ഓര്‍മയുള്ളൂ...

ലോകകപ്പ് കളിക്കാന്‍ സൗദി അറേബ്യയില്‍ നിന്ന വന്നതാണെന്ന് പറഞ്ഞ് മാത്രമേ ഓര്‍മയുളഅളൂ. പിന്നെ ഇഞ്ചുറി ടൈമില്‍ വരെ രണ്ട് ഗോള്‍ അടിച്ചിട്ടാ അവന്‍മാര്‍ അവസാനിപ്പിച്ചത്!

ഇതാണ് എന്റര്‍ടെയ്ന്‍മെന്റ്

ഇതാണ് എന്റര്‍ടെയ്ന്‍മെന്റ്

ഫസ്റ്റ് ഹാഫില്‍ വെറും വെടിയൊച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. സെക്കന്റ് ഹാഫ് കഴിഞ്ഞപ്പോള്‍ പിന്നെ ബോംബും പുകയും മാത്രമേ ഓര്‍മയുള്ളൂ!

എവിടെ പോയി

എവിടെ പോയി

കളി തുടങ്ങുന്നതിന് മുമ്പ് അന്നം തരുന്ന രാജ്യത്തിന് ഒപ്പമായിരുന്നു കുറേ പേര്‍. കളി കഴിഞ്ഞപ്പോള്‍ പിന്നെ ഒറ്റ ഒരുത്തനെ കാണാനില്ല!

ചരിത്രം ആവര്‍ത്തിക്കുമോ...

ചരിത്രം ആവര്‍ത്തിക്കുമോ...

ആദ്യമായിട്ടൊന്നും അല്ല കെട്ടോ സൗദി ഇങ്ങനെ ഗോളുകള്‍ ഏറ്റുവാങ്ങുന്നത്. 2002 ലെ ലോകകപ്പില്‍ ജര്‍മനിയോടായിരുന്നു കളി. അന്ന് എട്ട് ഗോളാണ് വാങ്ങിക്കൂട്ടിയത്!

കടുവയൊക്കെ എന്ത്...

കടുവയൊക്കെ എന്ത്...

പറഞ്ഞുവരുമ്പോള്‍ ഒരേ കുടുംബത്തില്‍ പെട്ടവരാണ് കടുവയും പൂച്ചയും എല്ലാം. എന്നാല്‍ പ്രവചനത്തിന്റെ കാര്യത്തില്‍ വോളോജ കടുവയെ കടത്തി വെട്ടിയില്ലേ അക്കിലസ് പൂച്ച!

ചെണ്ടയാണത്രെ ചെണ്ട!

ചെണ്ടയാണത്രെ ചെണ്ട!

ലോകകപ്പ് എ ഗ്രൂപ്പില്‍ സൗദി ടീമിനെ ഒരു ടീം ആയിട്ടല്ലത്രെ എതിരാളികള്‍ കാണുന്നത്. എല്ലാവര്‍ക്കും അടിക്കാനുള്ള ഒരു ചെണ്ടയാണത്രെ, ചെണ്ട!

സൗദിക്കാര്‍ പോലും ഞെട്ടി

സൗദിക്കാര്‍ പോലും ഞെട്ടി

സൗദി അറേബ്യ അഞ്ച് ഗോളിന് തോറ്റപ്പോള്‍ സൗദിക്കാര്‍ക്ക് നല്ല വിഷമം ആയി. എന്നാല്‍ ഞെട്ടിയത് അപ്പോഴല്ല, പൊട്ടിക്കരയുന്ന സൗദി മലയാളികളെ കണ്ടപ്പോള്‍ ആണ്!

ശവം എടുക്കുന്നതാണ് നല്ലത്!

ശവം എടുക്കുന്നതാണ് നല്ലത്!

രണ്ടെണ്ണം കൂടി അടിച്ച് സെവന്‍ അപ്പ് ആക്കാമായിരുന്നു എന്നാണ് റഷ്യക്കാരുടെ വിചാരം. അതിലും ഭേദം ശവം എടുക്കുന്നതാണെന്ന് സൗദിക്കാരും!

English summary
World Cup Football 2018: Social Media trolls on Saudi's defeat with Russia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X