കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിൽ നമ്പ്യാർ പെട്ടത് സ്വർണക്കടത്ത് കേസിൽ അല്ല, 'കാവിപ്പട സുമേഷ്', 'സംഘശക്തി' ലൈക്കുകളിൽ- കുറിപ്പ്

Google Oneindia Malayalam News

ജനം ടിവിയുടെ കോ ഓർഡിനേറ്റിങ് എഡിറ്റർ ആയിരുന്ന അനിൽ നന്പ്യാർ ചാനലിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. തന്നെ പറ്റിയുള്ള സംശയങ്ങൾ ദുരീകരിക്കുന്നത് വരെ മാറി നിൽക്കും എന്നാണ് അനിൽ നന്പ്യാർ വ്യക്തമാക്കിയിരിക്കുന്നത്.

എന്തായാലും ബിജെപിയിലേയും സംഘപരിവാറിലേയും ഒരു വിഭാഗം ഇപ്പോൾ തന്നെ അനിൽ നന്പ്യാരെ തള്ളിപ്പറയാൻ തുടങ്ങിയിട്ടുണ്ട്. അനിൽ ഹിന്ദുത്വ പ്രസ്ഥാനത്തിൽ നിന്ന് ഒരു സൗഹാർദ ഫോൺ വിളി പോലും ഇനി പ്രതീക്ഷിക്കരുത് എന്നാണ് മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ജനം ടിവിയുടെ പ്രോഗ്രാം വിഭാഗം മുൻ മേധാവിയും ആയ മനോജ് മനയിൽ പറയുന്നത്.

സ്വർണക്കടത്തിൽ അനിൽ നന്പ്യാർ 'ജന'ത്തിന് പുറത്തേക്ക്... താൻ വഴി ലക്ഷ്യം വച്ചത് ബിജെപി നേതാക്കളെയെന്ന്സ്വർണക്കടത്തിൽ അനിൽ നന്പ്യാർ 'ജന'ത്തിന് പുറത്തേക്ക്... താൻ വഴി ലക്ഷ്യം വച്ചത് ബിജെപി നേതാക്കളെയെന്ന്

അനിൽ നന്പ്യാർക്ക് പിഴച്ചത് എവിടെയാണെന്ന്, വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയാണ് മനോജ് മനയിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ....

ഇന്നു ഞാൻ നാളെ നീ, ഒന്നു നടുങ്ങി ഞാൻ

ഇന്നു ഞാൻ നാളെ നീ, ഒന്നു നടുങ്ങി ഞാൻ

ജാംഗോ.... നീ പെട്ടു!!!
--------
അനിൽ നമ്പ്യാർ എന്റെ നല്ല സുഹൃത്താണ്‌. അദ്ദേഹത്തിന്റെ ഭൂതകലക്കുളിർതേടി സായുജ്യമടയുന്ന മാധ്യമസുഹൃത്തുക്കളോട് സഹതാപം മാത്രം. ശങ്കരക്കുറുപ്പിന്റെ "ഇന്നു ഞാൻ നാളെ നീ, ഒന്നു നടുങ്ങി ഞാൻ..." എന്ന കവിവാക്യം പ്രമാണമായെടുത്താൽ സംഗതി മനസ്സിലാവും.

മൃദു ഇടത് സമീപനം

മൃദു ഇടത് സമീപനം

അനിൽ നമ്പ്യാർ പെട്ടതു സ്വർണ്ണക്കേസിൽ അല്ലെന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്. കാരണം അത്രയുംകാലം(ജനം ടിയിൽ ജോയിൻ ചെയ്യുന്നതുവരെ) അനിൽ നമ്പ്യാർ പ്രത്യക്ഷത്തിൽ (ഒന്നിലും) തീവ്രരാഷ്ട്രീയ ആക്റ്റിവിസ്റ്റ് അല്ലെന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്. ഉണ്ടെങ്കില്‍ത്തന്നെ അതു ഒരു മൃദു ഇടതുപക്ഷ സമീപനമാണെന്നും തോന്നിയിട്ടുണ്ട്.

അനിലിനെ വഴി തെറ്റിച്ചത്...

അനിലിനെ വഴി തെറ്റിച്ചത്...

ജനം ടിവിയിൽ അദ്ദേഹം ജോലി ചെയ്തതുമുതൽ, ക്രമേണ അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റുകളിൽ ‘കാവിപ്പട സുമേഷു'മാരും, ‘സംഘശക്തി' ഗ്രൂപ്പുകാരും നിർലോഭം ലൈക് വർഷിച്ചത് അനിലിനെ വഴിതെറ്റിച്ചു എന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്. അതിന്റെ ഒരു ബൈ പ്രൊഡക്റ്റാണ്‌ ‘അനിൽ നമ്പ്യാർ' ഫാൻസ് ക്ലബ് എന്ന ഗ്രൂപ്പും. പോകെപ്പോകെ തന്റെ ഏതൊരു ചെറിയ പോസ്റ്റിനും മിനിമം 4K Like അനിലിനു നിർബന്ധമായിത്തുടങ്ങിയെന്നു തോന്നുന്നു.

Recommended Video

cmsvideo
K Surendran says Janam TV is not a BJP Channel | Oneindia Malayalam
'ലൈക്കി'ത്തേച്ചു

'ലൈക്കി'ത്തേച്ചു

അവിടെയാണ്‌ അദ്ദേഹം, എഴുത്തുകാരൻ സി. അഷറഫിന്റെ ഭാഷ കടമെടുത്തുപറഞ്ഞാൽ "മത്സ്യങ്ങളിലെ മണ്ണുണ്ണിയായ വായംപൊത്തി ചൂണ്ടകണ്ടാൽ ചാടിവീഴുന്നതുപോലെ" ഹിന്ദുത്വ പ്രീണനത്തിലേക്കും(ഇതെഴുതുന്ന ആളും അത്തരം പണി ഒരുപാടെടുത്തിട്ടുണ്ട്. ആ തിക്താനുഭവം കൂടിയാണു ഈ കുറിപ്പിനു പ്രചോദനം എന്ന് അറിയിക്കട്ടെ) ഇസ്ലാമോഫോബിയയിലേക്കും തന്റെ എഴുത്തിനെ ദിശമാറ്റി വിട്ടത്. അതോടുകൂടി ഹിന്ദുത്വസൈബർ പോരാളികളായ മണ്ണുണ്ണികൾ അനിൽ നമ്പ്യാരെ ലൈക്കിത്തേക്കുകയായിരുന്നു. ഇവിടെയാണ്‌ അനിലിനു പിഴച്ചത്. പെട്ടുപോയതും.

അനിലിലെ കാവിപ്പട സുമേഷ്

അനിലിലെ കാവിപ്പട സുമേഷ്

(ജനം ടിവിയിൽ ജോലി ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ ഇടതുപക്ഷ സഹയാത്രികരാണ്‌. അതിൽ തെറ്റൊന്നും ഞാൻ കാണുന്നുമില്ല. കാരണം സംഘപരിവാറിൽ മാധ്യമപ്രവർത്തനം അറിയുന്നവർ വളരെ വിരളമാണ്‌). എന്നുമാത്രമല്ല, വസ്ത്രങ്ങളിൽ കാവിനിറത്തിന്റെ വിദൂരസാന്നിധ്യം അനിലിനെ സെമി സാഫ്രോണിസ്റ്റ്(Semi-Saffronist ) ആക്കുകയും കൈകളിലെ കാവി-രുദ്രാക്ഷ കങ്കണം(Bracelet) കാവിപ്പട സുമേഷിനെ അടയാളീകരിക്കുകയും ചെയ്തു.

ഇനി ഒന്നും പ്രതീക്ഷിക്കരുത്

ഇനി ഒന്നും പ്രതീക്ഷിക്കരുത്

ഹിന്ദുത്വപ്രസ്ഥാനത്തിൽ നിന്നും അനിൽ ഒരു സൗഹാർദ ഫോൺ വിളി പോലും ഇനി പ്രതീക്ഷിക്കരുത്. അവർ അതു ചെയ്യില്ല. കാരണം, അവർക്ക് ഉപാധിനിരപേക്ഷമായ സൗഹൃദം ഇല്ലതന്നെ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകൾ പോലെ "അനിൽ നമ്പ്യാരോ, അതാരാ" എന്ന മട്ടിലുള്ള ചോദ്യങ്ങളാണ്‌ കക്ഷത്തിൽ ‘ഇഷ്ടിക' തിരുകിയ ചേട്ടന്മാരിൽ നിന്നും ഉണ്ടാവുക. (ഇതും "എന്റെ അനുഭവങ്ങൾ പാളിച്ചകൾ.." തന്നെ!!)

ഇത് കൂലിയെഴുത്തല്ല

ഇത് കൂലിയെഴുത്തല്ല

അതിനാൽ, പ്രിയ സുഹൃത്തേ ധൈര്യമായിരിക്കുക. വീഴുകയോ, വീഴ്ത്തുകയോ ചെയ്യപ്പെട്ടവരെ കൈവിടരുത് എന്നാണ്‌ എന്റെ ആദർശം. കൂടെ നിൽക്കുന്നു. സ്നേഹാലിംഗനം.

(ഇത് കൂലിയെഴുത്താണ്‌ എന്നു പറഞ്ഞു വരേണ്ട. ഞാൻ വലിയ അപകടത്തിൽ പെട്ട്, ഒറ്റപ്പെട്ട് നിന്നപ്പോഴും ഈ പഹയൻ എന്നെ ഒന്നു വിളിച്ചിട്ടുപോലുമില്ല. എങ്കിലും എനിക്കു അതിനു കഴിയാത്തതിനാലാണ്‌ ഈ കുറിപ്പ്. ഇനി, എന്നെ സദാചാരം പഠിപ്പിക്കാൻ വ്യഗ്രതപ്പെട്ട് ആരും ഇവിടെ സമയം ചെലവഴിക്കരുതെന്നും അഭ്യർത്ഥിക്കുന്നു).

മനോജ് മനയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാൻ ക്ലിക്ക് ചെയ്യുക.

English summary
Don't Expect a friendly call from Hindutwa Organizations- Writer Journalist Manoj Manayil says to Anil Nambia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X