Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂക്കറ്റം കടത്തില്‍ മുങ്ങി, ഒപ്പം ചൈനയുടെ കെണിയും, ശ്രീലങ്കയിലെ പ്രതിസന്ധിക്ക് കാരണം ഇതാണ്

കൊളംബോ: ശ്രീലങ്ക വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ എന്താണ് പ്രതിസന്ധിക്ക് കാരണം. അത് പ്രധാനമായും കടംപെരുകി ഇറക്കുമതി വിദേശ നാണ്യം ഇനിയില്ല എന്ന അവസ്ഥയാണ്. അവശ്യ സാധനങ്ങളൊന്നും രാജ്യത്ത് കിട്ടുന്നില്ല. രാജ്യത്ത് പവര്‍ കട്ടാണെങ്കില്‍ 13 മണിക്കൂറാണ്. ദിവസത്തിന്റെ നല്ലൊരു പങ്കും രാജ്യം ഇരുട്ടിലാണ്.

അവശ്യസാനധങ്ങളുടെ വില കേട്ടാല്‍ ഞെട്ടിപ്പോകും. ഒരു കപ്പ് ചായ കിട്ടണമെങ്കില്‍ നൂറ് രൂപ നല്‍കേണ്ടി വരും. രാജ്യത്താണെങ്കില്‍ ഒരു തുള്ളി ഡീസല്‍ പോലും ബാക്കിയില്ല. ജനറേറ്റര്‍ പോലും ഇതിലൂടെ പ്രവര്‍ത്തിക്കാനാവില്ല. പെട്രോള്‍ വാങ്ങാനാണെങ്കില്‍ സര്‍ക്കാരിന്റെ കൈയ്യില്‍ പണമില്ല.

1

രാജ്യം പ്രവര്‍ത്തിച്ച് പോകുന്നത് തന്നെ കഷ്ടപ്പെട്ടാണ്. പ്രസിഡന്റ് ഗോതബയ രജപക്‌സെക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. അദ്ദേഹം രാജിവെച്ച് പുറത്തുപോകണമെന്നാണ് ആവശ്യം. രജപക്‌സെയുടെ വീട്ടിന് മുന്നില്‍ നടക്കുന്ന പ്രതിഷേധം പ്രകടനം ആക്രമാസക്തമായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടം ഘട്ടമായി ശ്രീലങ്കയിലെത്തിയതാണ് 1948ലാണ് ലങ്കയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നത്. തമിഴ്-സിംഹള വിഭാഗം തമ്മില്‍ വലിയ ആഭ്യന്തര യുദ്ധം 1983നും 2009നും ഇടയില്‍ രാജ്യത്ത് നടന്നിരുന്നു. ഇത് ശ്രീലങ്കയെ അടിമുടി തകര്‍ത്തിരുന്നു. രാജ്യാന്തര തലത്തില്‍ പോലും ഈ യുദ്ധത്തിന്റെ പേരില്‍ ശ്രീലങ്ക ഒരുപാട് പഴി കേട്ടിരുന്നു.

2

യുദ്ധക്കാലത്തിന് ശേഷം ശ്രീലങ്കയിലെ സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിരുന്നു. 2019ല്‍ ലോകബാങ്ക് ഉയര്‍ന്ന മധ്യവരുമാനമുള്ള രാജ്യമായി ശ്രീലങ്കയെ പ്രഖ്യാപിച്ചിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ നിന്നായിരുന്നു ശ്രീലങ്കയുടെ തകര്‍ച്ച. ആ വര്‍ഷം പ്രതിശീര്‍ഷ വരുമാനം 2.90 രൂപയിലെത്തിയരുന്നു. ഇന്ത്യയുടേത് 1.57 ലക്ഷം കോടിയായിരുന്നു ഇതേ കാലയളവില്‍ പ്രതിശീര്‍ഷ വരുമാനം. വികസനത്തിനായി കടംവാങ്ങിയതാണ് ശ്രീലങ്കയെ തകര്‍ത്ത് തരിപ്പണമാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലങ്കന്‍ സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ അബദ്ധം വന്‍ തുക ലോകരാജ്യങ്ങളില്‍ നിന്ന് കടംവാങ്ങിയതായിരുന്നു.

3

വികസന ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത്ര വലിയ തുക അന്താരാഷ്ട്ര തലത്തില്‍ നിന്ന് ശ്രീലങ്ക കടമെടുത്തത്. 46 ബില്യണായിരുന്നു 2016ല്‍ ശ്രീലങ്കയുടെ കടബാധ്യത. ഏകദേശം 3.45 ലക്ഷം കോടി രൂപ വരുമിത്. ശ്രീലങ്കയുടെ വരുമാനം അനുസരിച്ച് ഇതിനെ മറികടക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ആറ് വര്‍ഷത്തിനിടെ ഇതേ തുക ഇരട്ടിയായി വര്‍ധിച്ചു. ഏകദേശം ആറ് ലക്ഷം കോടിയായി കടബാധ്യത. മൊത്തം സമ്പദ് ഘടനയുടെ വലുപ്പത്തിനൊത്തുള്ള തുകയായിരുന്നു ശ്രീലങ്കയുടെ കടം. ഇത് ഏതൊരു രാജ്യത്തിനും താങ്ങാവുന്നതിലും അധികമുള്ള തുകയായിരുന്നു. അടുക്കും ചിട്ടയുമില്ലാത്ത സാമ്പത്തിക പ്ലാനും രാജ്യത്തെ തകര്‍ത്ത് തരിപ്പണമാക്കി.

4

കടത്തെ നിയന്ത്രിക്കാന്‍ സാധിച്ചില്ല എന്നത് മാത്രമല്ല, കടമെടുത്ത തുക ശരിയായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാനും ശ്രീലങ്കയ്ക്ക് സാധിച്ചില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. ശ്രീലങ്ക ഉല്‍പ്പാദന മേഖലയില്‍ അല്ല ഈ പണം വിനിയോഗിച്ചത്. ശ്രീലങ്കയുടെ അടിത്തറ ശക്തമാക്കാന്‍ ഈ പണത്തിന് സാധിക്കുമായിരുന്നു. ജനങ്ങളുടെ വരുമാനം ഉല്‍പ്പാദന മേഖലയില്‍ ചെലവിട്ടിരുന്നെങ്കില്‍ വര്‍ധിപ്പിക്കാമായിരുന്നു. ടൂറിസം, ചായത്തോട്ടം, തുണിവ്യവസായം എന്നിവയെ ആശ്രയിച്ചാണ് ശ്രീലങ്കയുടെ സമ്പദ് ഘടന നിലനില്‍ക്കുന്നത്. എന്നാല്‍ കൊവിഡ് മഹാമാരി വ്ന്നതോടെ ഈ മൂന്ന് മേഖലയും തരിപ്പണമായി. അതോടെ ശ്രീലങ്കയുടെ എല്ലാ വരുമാനം സ്രോതസ്സലും ഇല്ലാതായി.

5

മറ്റൊരു കാര്യം ഇറക്കുമതി വല്ലാതെ ആശ്രയിച്ചതാണ്. സ്വയം പര്യാപ്തത നേടാന്‍ ഒരിക്കല്‍ പോലും ശ്രീലങ്കന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. നിത്യോപയോഗത്തിനുള്ള ചെറിയ സാധനങ്ങള്‍ പോലും ശ്രീലങ്ക ഇറക്കുമതി ചെയ്യുകയായിരുന്നു. രാജ്യത്ത് സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന ഒരു സാധനം പോലും ഉണ്ടായിരുന്നില്ല. ഇത് ഇറക്കുമതി കൂടുതല്‍ ആശ്രയിച്ച് നില്‍ക്കേണ്ട അവസ്ഥയിലേക്ക് ശ്രീലങ്കയെ തള്ളിയിടുകയായിരുന്നു. ഇതിനൊക്കെ പുറമേ ചൈനയുടെ കടക്കെണിയിലും ശ്രീലങ്ക വീണിട്ടുണ്ട്. ഹമ്പന്‍ തോട്ട ആഴക്കടല്‍ തുറമുഖത്തിന്റെ ദൈനംദിന പ്രവര്‍ത്തനം ചൈനീസ് കമ്പനിക്ക് 99 വര്‍ഷത്തേക്കാണ് ലങ്ക പാട്ടത്തിന് നല്‍കിയിരിക്കുന്നത്. ചൈന ഇവിടെ കൂറ്റന്‍ തുറമുഖം തന്നെ പണിതു. ഇതില്‍ പണമിറക്കിയത് തന്നെ വലിയ ലക്ഷ്യം ചൈന മുന്നില്‍ കണ്ടാണ്. ഒരു കാരണവശാലും ഈ തുക ലങ്കയ്ക്ക് തിരിച്ചടയ്ക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+