2 മണിക്കൂര്‍ തികച്ച് ചാര്‍ജ് നില്ക്കുന്നില്ല, ഫോണ്‍ ഓഫായി പോയോ? ഇങ്ങനെ പരിഹരിക്കാം
ഫോണ്‍ ചാര്‍ജ് തീരെ നില്‍ക്കുന്നില്ലേ? ഇത് ഭൂരിഭാഗം സ്മാര്‍ട്ട്ഫോണുകളും നേരിടുന്ന വെല്ലുവിളിയാണ്. കാരണം ഗൂഗിള്‍ മാപ്പ്, ക്യാമറ, വൈഫൈ, ഇന്റര്‍നെറ്റ്, വാട്സ്ആപ്പ്, എന്നിവയെല്ലാം നമ്മുടെ ഫോണിന്റെ ബാറ്ററി വേഗം ഇല്ലാതാക്കുന്ന കാര്യങ്ങളാണ്. ചില കമ്പനികള്‍ ബാറ്ററി ബാക്കപ്പ് ഉണ്ടെന്ന് പറഞ്ഞാലും പല കാര്യങ്ങളാല്‍ തികച്ച് രണ്ട് മണിക്കൂര്‍ പോലും ചാര്‍ജ് നില്‍ക്കാത്ത അവസ്ഥയുണ്ടാവാറുണ്ട്.
കാരണം ഓരോ സ്മാര്‍ട്ട്ഫോണും ടെക്നോളജി യുഗത്തില്‍ ഹൈ പെര്‍ഫോമന്‍സ് നല്കുന്നവയാണ്. അത്തരം ഫോണുകളില്‍ ചാര്‍ജുകള്‍ വേഗം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. പല കമ്പനികളും ഇപ്പോള്‍ ഫാസ്റ്റ് ചാര്‍ജിംഗ് നല്‍കിയാണ് ഈ പ്രശ്നത്തെ മറികടക്കുന്നത്. എന്നാല്‍ ചില പൊടിക്കൈകളിലൂടെ ഫോണിന്റെ ചാര്‍ജ് കുറച്ച് നേരം കൂടി നീട്ടിയെടുക്കാം. അതിനായി ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.

ഏറ്റവും പുതിയ ഒഎസ്സായിരിക്കണം
ഫോണിന്റെ ബേസിക് കാര്യങ്ങള്‍ നമ്മള് എപ്പോഴും ശ്രദ്ധിക്കണം. പുത്തന്‍ ഒഎസ് ആയിരിക്കണം എപ്പോഴും. കൃത്യമായി അത് അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും. പലരും പുതിയ അപ്ഡേറ്റ് വരുമ്പോള്‍ അത് പിന്നീട് ചെയ്യാമെന്ന് പറഞ്ഞ് മാറ്റാറുണ്ട്.
എന്നാല്‍ പലപ്പോഴും ചാര്‍ജ് വേഗത്തില്‍ നഷ്ടമാകുന്നത് തടയാനുള്ള കാര്യങ്ങള്‍ അപ്ഡേറ്റുകളില് കമ്പനി നല്‍കാറുണ്ട്. അത്തരം സന്ദേശങ്ങള്‍ വരുമ്പോള്‍ ഉടന്‍ തന്നെ ഫോണ്‍ അപ്ഡേറ്റ് ചെയ്യുക. ചിലപ്പോള്‍ അതില്‍ തന്നെ ചാര്‍ജിന്റെ പ്രശ്നം പരിഹരിക്കപ്പെടും.
ലൊക്കേഷന്‍ ട്രാക്കിംഗ്
ലൊക്കേഷന്‍ ഫോണില്‍ അധികം ഓണാക്കേണ്ടതില്ല. അതല്ലെങ്കില്‍ ആവശ്യമുള്ള ആപ്പുകള്‍ക്ക് മാത്രമായി അത് പരിമിതപ്പെടുത്തുക. യൂബര്‍, മാപ്പുകള്‍, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്കെല്ലാം ലൊക്കേഷന്‍ ആവശ്യമാണ്. എന്നാല്‍ ഇഷ്ടം പോലെ ആപ്പുകള്‍ ലൊക്കേഷന്‍ ആവശ്യമില്ലാത്തതായി ഉണ്ട്.
അതിലെല്ലാം ഇത് ഒഴിവാക്കുക. ആക്സസ് ഓണ്‍ലി ഓപ്ഷന് എല്ലാ ആപ്പിലും ഉണ്ടാവും. അതില്‍ ഇത് മാറ്റാം. ജിപിഎസ് സെന്‍സര്‍ ബാറ്ററി ചാര്‍ജ് വേഗത്തില്‍ ഇല്ലാതാക്കുന്നതാണ്. ഇവ പരിമിതപ്പെടുത്തിയാല്‍ കൂടുതല്‍ നേരം ബാറ്ററി ലഭിക്കും.
ജിപിഎസ്-ബ്ലൂടൂത്തുകള്‍
ജിപിഎസ്, ബ്ലൂടുത്ത് ഓപ്ഷനുകള്‍ ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കുക. എപ്പോഴും ഇവ ഓണാക്കിയാല്‍ ഇത് തനിയെ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കും. അതുകൊണ്ട് ആവശ്യ സമയത്ത് ഓണാക്കുക.
അല്ലാത്തപ്പോള്‍ ഇവ രണ്ടും ഓഫാക്കിയാല്‍ ചാര്‍ജ് ലാഭിക്കാം. ബ്ലൂടുത്ത് ഓണാക്കി കിടന്നാല്‍ ഇവ ഒരു ഡിവൈസുമായി കണക്ട് ചെയ്യാന്‍ ശ്രമിക്കുമെന്ന് ഓര്‍ത്തിരിക്കുന്നത് നല്ലതാണ്.
സ്ക്രീന്‍ ബ്രൈറ്റ്നെസ് കുറയ്ക്കുക
സ്ക്രീന്‍ ബ്രൈറ്റ്നെസ് അതുപോലെ കുറച്ച് വെക്കണം. കാരണം ഇപ്പോഴതിതെ സ്ക്രീന്‍ ബ്രൈറ്റ്നെസ് ഹൈ റെസ്യൂലഷനും റീഫ്രഷ് റേറ്റുകളും വരുന്നത് കൊണ്ട് ഉയര്‍ന്ന തലത്തിലാണ്. ഇത് നമ്മുടെ ഫോണിന്റെ ചാര്‍ജിനെ വേഗത്തില്‍ ഇല്ലാതാക്കും. ഓട്ടോ ബ്രൈറ്റ്നെസ് മോഡ് അതുകൊണ്ട് സെലക്ട് ചെയ്യുക. ബാറ്ററി സേവറും ഉപയോഗിക്കാം.
ഡാര്‍ക് മോഡ് ഉപയോഗിക്കാം
ഡാര്‍ക് മോഡ് ഉപയോഗിക്കുന്നത് ഫോണിന്റെ ചാര്‍ജ് കൂടുതലായി നിലനില്ക്കാന് സഹായിക്കും. പത്ത് ശതമാനം കൂടുതലായി ചാര്‍ജ് നിലനിര്‍ത്തുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഒഎല്‍ഇഡി പാനലാണ് ഇപ്പോള്‍ എല്ലാ ഫോണുകള്‍ക്കും ഉള്ളത്. ഇതിനെ നല്ല രീതിയില്‍ ഉപയോഗിക്കാനും ഡാര്‍ക് മോഡ് സഹായിക്കും.
പുഷ് നോട്ടിഫിക്കേഷന്‍ വേണ്ട
അതുപോലെ നിങ്ങള്‍ക്ക് നിരന്തരം വന്നുകൊണ്ടിരിക്കുന്ന അലര്ട്ടുന്ന ഒഴിവാക്കുന്നതാണ് നല്ലത്. ഭൂരിഭാഗവും ആവശ്യമില്ലാത്തതായിരിക്കും. ഇത് നമ്മുടെ ചാര്‍ജിനെ നന്നായി ഇല്ലാതാക്കും. ഗൂഗിള്‍ അലര്‍ട്ടുകള്‍ അടക്കം മാറ്റാവുന്നതാണ്. ന്യൂസ് ചാനലുകള്‍ ബ്രേക്കിംഗുകള്‍ പലതും ആവശ്യമില്ലാത്തതായിരിക്കും.
ഫോണുകള്‍ ചൂടാവുന്നുണ്ടോ?
ഫോണുകള്‍ ചൂടാവുന്നുണ്ടെങ്കില്‍ അപ്പോള്‍ തന്നെ എല്ലാ പ്രവര്‍ത്തനവും നിര്‍ത്തുന്നതാണ് നല്ലത്. കാരണം ഫോണിന്റെ പെര്‍ഫോമന്‍സ് പരിധിയും കഴിഞ്ഞാണ് ഇവയുടെ പ്രവര്‍ത്തനമെന്ന് മനസ്സിലാക്കുക. ഇത് ബാറ്ററിയെ വേഗം ഇല്ലാതാക്കും.
ഗെയിമിംഗ് പോലുള്ള കാര്യങ്ങള്‍ കൂടുതലായാല്‍ പ്രശ്നമാണ്. ഈ ചൂട് കുറയുന്നത് വരെ ചാര്‍ജും ചെയ്യേണ്ടതില്ല. ഇതെല്ലാം ഫോണിന്റെ ചാര്‍ജ് സേവ് ചെയ്യും.
പവര്‍ സേവിംഗ് മോഡ്
ഫോണില്‍ ഒരു പവര്‍ സേവിംഗ് മോഡുണ്ടാവും. ഇവ എപ്പോഴും ഓണ്‍ ചെയ്ത് വെക്കാം. ഇത് ബാറ്ററിയെ ദീര്‍ഘനേരം പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കും. ഇവയിലൂടെ ചാര്‍ജ് കൂടുതലെടുക്കുന്ന എല്ലാ ഓപ്ഷനുകളും ഡിസേബിളാവും. അതാണ് ചാര്‍ജ് നിലനിര്‍ത്താന്‍ സഹായിക്കുക.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications