നിങ്ങൾ ആധാർകാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലേ ? ബുദ്ധിമുട്ടില്ലാതെ എളുപ്പത്തിൽ ചെയ്യാം..
ആധാർകാർഡ് ബാങ്ക് അക്കൗണ്ടുമായി ഇനിയും ബന്ധിപ്പിക്കാത്തവരുണ്ടോ. തിരക്കിൽ ക്യൂ നിൽക്കാനുള്ള മടി കൊണ്ടാവും പലരും ഇക്കാര്യം ചെയ്യാത്തത്. എന്നാൽ സേവന കേന്ദ്രങ്ങളിൽ പോയി ക്യൂ നിൽക്കാതെ തന്നെ ആധാർകാർഡുമായിബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കാം. ആധാർകാർഡ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ എളുപ്പത്തിൽ ലിങ്ക് ചെയ്യാം.
ഇന്റർനെറ്റ് ബാങ്കിംഗ് വഴി ബാങ്ക് അക്കൗണ്ട് എങ്ങനെ ആധാറുമായി ബന്ധിപ്പിക്കാം:
നിങ്ങളുടെ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് അക്കൗണ്ട് എടുക്കുക. യൂസർ ഐഡിയും പാസ് വേഡും നൽകുക. മൈ അക്കൗണ്ട് എന്ന ഓപ്ഷനിലേക്ക് പോയി അപ്ഡേറ്റ് അധാർ വിത്ത് ബാങ്ക് അക്കൗണ്ട് എന്നതിൽ ക്ലിക്ക് ചെയ്ത് ആധാർ അപ്ഡേറ്റ് ചെയ്യുക.

ആധാർ രജിസ്ട്രേഷനായി പ്രാെഫൈൽ പാസ് വേഡ‍് പൂരിപ്പിക്കുക. ഇപ്പോൾ പുതിയ പേജ് തുറക്കും. അവിടെ രണ്ട് തവണ ആധാർ നമ്പർ പൂരിപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങളുടെ ആധാർ നമ്പർ പൂരിപ്പിച്ച ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് ആധാർകാർഡ് ലിങ്ക് ചെയ്തു എന്ന സന്ദേശം ലഭിക്കും.
ബാങ്ക് മൊബൈൽ ആപ്പ് വഴി എങ്ങനെ ലിങ്ക് ചെയ്യാം:
ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ തുറക്കുക. സർവീസ് ടാബിലെ മൈ അക്കൗണ്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക. വ്യൂ അല്ലെങ്കിൽ അപ്ഡേറ്റ് ആധാർ കാർഡ് ഡീറ്റൈൽസ് ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ ആധാർ നമ്പർ രണ്ട് തവണ നൽകി സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.. ഇപ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്തുവെന്ന സന്ദേശം ലഭിക്കും.
ആധാർ - ബാങ്ക് ലിങ്കിംഗ് എ ടി എം: ആധാർ ലിങ്കിംഗ് ഓഫ് ലൈൻ ആയി ചെയ്യണമെങ്കിൽ ബന്ധപ്പെട്ട ബാങ്ക് ശാഖയോ അടുത്തുള്ള എ ടി എമ്മോ സന്ദർശിക്കണം.
എടിഎമ്മിലൂടെ ആധാർ - ബാങ്ക് അക്കൗണ്ട് ലിങ്കിംഗ്: നിങ്ങളുടെ ബാങ്കിന്റെ എ ടി എം കാർഡ് സ്വൈയ്പ്പ് ചെയ്ത് നിങ്ങളുടെ പിൻനൽകുക. സർവീസ് മെനുവിലേക്ക് പോയി രജിസ്ട്രേഷൻ ഓപ്ഷൻ തിരഞ്ഞെടുക്കുക. ആധാർ ജിസ്ട്രേഷൻ ഓപ്ഷൻ തിരഞ്ഞെടുക്കുക. അക്കൗണ്ട് തരം ( സേവിംഗ , കറന്റ്) നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക. നിങ്ങളുടെ ആധാർ കാർഡ് ബാങ്ക് അക്കൗണ്ട് ലിങ്കിംഗ് പൂർത്തിയാക്കിയതായി സന്ദേശം ലഭിക്കും.












Click it and Unblock the Notifications