ഫോണുകൾക്ക് വമ്പൻ ഡിസ്‌കൗണ്ടുമായി ആമസോൺ പ്രൈം ഡേ സെയിൽ; ഓഫർ വിലകൾ ഇങ്ങനെ!
സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ വിലവർധനവിന്റെ കാലമാണ്. പ്രീമിയം ഫോണുകൾ മുതൽ ബഡ്ജറ്റ് ഫോണുകൾക്കെല്ലാം വില കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു ആശ്വാസ വാർത്തയുമായി പ്രമുഖ ബ്രാൻഡായ ഐക്യൂ തങ്ങളുടെ ആമസോൺ പ്രൈം ഡേ സെയിൽ ഓഫറുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ബജറ്റ് ഫ്രണ്ട്‌ലി മോഡലായ ഐക്യൂ Z11x മുതൽ കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഐക്യൂ 15-ന് വരെ ഈ സെയിലിൽ മികച്ച വിലക്കിഴിവ് ലഭിക്കും. ജൂലൈ 4 മുതൽ ജൂലൈ 6 വരെയാണ് ആമസോണിൽ ഈ പ്രൈം ഡേ സെയിൽ നടക്കുന്നത്. ഈ ഓഫറുകൾ ആമസോൺ പ്രൈം മെമ്പർമാർക്ക് മാത്രമായിരിക്കും ലഭ്യമാകുക. വിലക്കൂടുതൽ കാരണം മാറ്റിവെച്ച ഫോണുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഈ മൂന്ന് ദിവസത്തെ സെയിൽ മികച്ചൊരു അവസരമാണ്.
ഈ വർഷം ആദ്യം 18,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഐക്യൂ Z11x ഫോണിന് പിന്നീട് വില വർദ്ധിച്ച് 22,999 രൂപയായിരുന്നു. എന്നാൽ പ്രൈം ഡേ സെയിലിൽ ഇത് 20,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. മീഡിയടെക് ഡൈമൻസിറ്റി 7400 ടർബോ പ്രൊസസ്സർ, 7,200mAh ന്റെ ഭീമൻ ബാറ്ററി, കടുത്ത വാട്ടർ റെസിസ്റ്റൻസിനായുള്ള IP68/IP69 റേറ്റിങ്, ഒപ്പം നാല് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകൾ എന്നിവയുള്ള ഈ ഫോൺ ഈ വിലയിൽ മികച്ചൊരു ഓൾറൗണ്ടറാണ്. ഗെയിമിങ് ഭ്രാന്തന്മാർക്ക് പറ്റിയ ഏറ്റവും മികച്ച സ്മാർട്ട്ഫോണായ ഐക്യൂ Neo 10 സെയിലിൽ 38,999 രൂപയ്ക്ക് ലഭ്യമാകും. ഇതിന്റെ യഥാർത്ഥ വില 41,999 രൂപയാണ്. സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 പ്രൊസസ്സറും ഐക്യൂവിൻ്റെ സ്വന്തം Q1 ഗെയിമിങ് ചിപ്പും നൽകിയിട്ടുള്ള ഈ ഫോൺ മികച്ച പെർഫോമൻസ് തരുന്ന ഒന്നാണ്.

കൂടുതൽ കരുത്തുള്ള മറ്റൊരു മോഡലായ ഐക്യൂ 15R ലോഞ്ച് ചെയ്തത് 44,999 രൂപയ്ക്കായിരുന്നു എങ്കിലും നിലവിൽ ഇതിന് 49,999 രൂപയാണ് വില. എന്നാൽ പ്രൈം ഡേ സെയിലിൽ ഇത് 45,999 രൂപയ്ക്ക് വാങ്ങാം. സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രൊസസ്സർ വളരെ കുറഞ്ഞ വിലയിൽ നൽകുന്ന ഈ ഫോണിന് 7,600mAh ബാറ്ററിയും 144Hz അമലോഡ് ഡിസ്‌പ്ലേയും ഉണ്ട്. ഈ സെയിലിലെ ഏറ്റവും വലിയ ഓഫർ ഐക്യൂ 15 എന്ന ഫ്ലാഗ്ഷിപ്പ് ഫോണിനാണ്. നിലവിൽ വിപണിയിൽ 76,999 രൂപയോളമുള്ള ഈ പ്രീമിയം ഫോൺ സെയിലിൽ 71,999 രൂപയ്ക്ക് ലഭിക്കും. 5000 രൂപയുടെ നേരിട്ടുള്ള ഡിസ്കൌണ്ട്. സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 5 പ്രൊസസ്സർ, സാംസങ്ങിന്റെ 2K ഒലെഡ് ഡിസ്‌പ്ലേ, പിന്നിൽ മൂന്ന് 50MP ക്യാമറകൾ, 7,000mAh ബാറ്ററി എന്നിവയാണ് ഇതിലുള്ളത്. പ്രീമിയം ആൻഡ്രോയിഡ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സെയിൽ മികച്ചൊരു അവസരമാണ്.












Click it and Unblock the Notifications