ഫ്‌ളാഗ്ഷിപ്പില്‍ ഇനി തീപ്പാറും, സാംസങ്ങിന്റെ എസ്23യുടെ മുകളിലെത്തും ഐഫോണ്‍ 15, സൂപ്പര്‍ ഫീച്ചര്‍!!
സാംസങ്ങിന്റെ കുതിപ്പിന് പൂട്ടിടാന്‍ ആപ്പിളിന്റെ പുതിയ ഐഫോണിന് സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വമ്പന്‍ മത്സരമാണ് ഗ്യാലക്‌സി സീരീസും ഐഫോണ്‍ 15 സീരീസും തമ്മില്‍ നടക്കാന്‍ പോകുന്നത്. കഴിഞ്ഞ ദിവസമാണ് ഐഫോണ്‍ 15 പുറത്തിറങ്ങിയത്. ഫ്‌ളാഗ്ഷിപ്പ് കില്ലറെന്ന് അക്ഷരാര്‍ഥത്തില്‍ ഇതിനെ വിളിക്കാം. ഗ്യാലക്‌സി സീരീസിലെ ഇതുവരെ ഇറങ്ങിയ കൊമ്പനായ എസ്23യെ തന്നെയാണ് പുതിയ ഐഫോണ്‍ മറച്ചിടാന്‍ പോകുന്നത്.
എസ്24 സീരീസ് പുറത്തിറങ്ങുന്നത് വരെ വിപണിയില്‍ തരംഗം തീര്‍ക്കും ഐഫോണ്‍ 15 എന്നാണ് റിപ്പോര്‍ട്ട്. എസ്24 ഉറപ്പായും ഐഫോണ്‍ 15 പ്രൊയെ വീഴ്ത്തുമെന്ന് ടെക് പ്രേമികള്‍ ഉറപ്പിച്ചിട്ടുണ്ട്. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഐഫോണ്‍ 15 പ്രൊ മാക്‌സ് ഒരടി മുന്നില്‍ നില്‍ക്കും. എ17 പ്രൊ എസ്ഒസി ചിപ്‌സെറ്റാണ് പ്രൊ മാക്‌സിനുണ്ട്. ആപ്പിളിന്റെ പുതിയ ചിപ്‌സെറ്റാണിത്. സ്മാര്‍ട്ട്‌ഫോണിന്റെ അതിര്‍ത്തികളെ കൂടുതല്‍ വിശാലമാക്കുന്നതാണ് ആപ്പിളിന്റെ പുതിയ ചിപ്‌സെറ്റ്.

ഗംഭീരമായ ജിപിയുവും അതിനുണ്ട്. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഇരുപത് ശതമാനമാണ് 15 പ്രൊ കുതിപ്പുണ്ടാക്കുന്നത്. 6 കോര്‍ ഡിസൈന്‍ വേറെയും ഉണ്ട്. ബാറ്ററി അധികം ചോര്‍ത്താതെ തന്നെ പെര്‍ഫോമന്‍സിനെ ശക്തിപ്പെടുത്താന്‍ ഇതിന് സാധിക്കും. ആപ്പളിന്റെ ഏറ്റവും വലിയ ജിപിയു റീഡിസൈനിംഗാണിത്. സിപിയു മറ്റ് ഫോണുകളേക്കാള്‍ പത്ത് മടങ്ങ് വേഗത്തില്‍ പ്രവര്‍ത്തിക്കും.
നിലവില്‍ ഒരു ഫോണും ഇതിനോട് മുട്ടിനില്‍ക്കില്ല.ക്യാമറയുടെ കാര്യത്തില്‍ ഐഫോണിന്റെ വെല്ലാന്‍ പൊതുവേ സ്മാര്‍ട്ട്‌ഫോണുകളൊന്നും ഐഫോണിന് അടുത്തെത്താറില്ല. ഐഫോണ്‍ 15 ഇതില്‍ നിന്നും ഒരുപടി മുന്നില്‍ പോയിരിക്കുകയാണ്. സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പുകള്‍ ഐഫോണിന് ഇത്രയും കാലം ഭീഷണിയായിരുന്നു. എന്നാല്‍ ക്യാമറയുടെ കാര്യത്തില്‍ 15 പ്രൊ വന്‍ അപ്‌ഗ്രേഡാണ് കൊണ്ടുവന്നിരിക്കുന്നത്.
5എക്‌സ് ടെലിഫോട്ടോ ലെന്‍സാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഇതിലൂടെ ഏറ്റവും വിശദമായ ഫോട്ടോ ലഭിക്കും. വിവിധ തരത്തിലുള്ള ക്ലോസപ്പുകളും ലഭ്യമാകും. എ17 പ്രൊ ചിപ്‌സെറ്റിലൂടെ ഏഴ് പ്രൊ ലെന്‍സുകള്‍ക്ക് സമാനമായ ക്യാമറ പെര്‍ഫോമന്‍സാണ് ലഭിക്കുകയെന്ന് ആപ്പിള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. അക്കാര്യത്തില്‍ ആപ്പിള്‍ വാക്കുപാലിച്ചെന്ന് ഉറപ്പായിരിക്കുകയാണ്.
മൂന്ന് ഫോക്കല്‍ ലെങ്ങ്തുകള്‍ ക്യാമറയില്‍ സാധ്യമാകും. 24, 28, 35 മില്ലിമീറ്റര്‍ എന്നിങ്ങനെയാണത്. 48 മെഗാപിക്‌സല്‍ ഇമേജുകള്‍, 4എക്‌സ് കൂടുതല്‍ റെസല്യൂഷനില്‍ ലഭ്യമാകും. പുതിയ 5എക്‌സ് ടെലിഫോട്ടോ ലെന്‍സും ഇതോടൊപ്പമുണ്ട്. ആപ്പിളിന്റെ ത്രീഡി ഓട്ടോഫോക്കസ് സെന്‍സറിന്റെ സഹായത്തോടെ ചിത്രങ്ങള്‍ ഏറ്റവും ക്ലാരിറ്റിയോടെ തന്നെ ലഭ്യമാകും.
ഗ്യാലക്‌സി എസ്23 അള്‍ട്രയില്‍ ക്വാഡ് ക്യാമറയാണ് ഉള്ളത്. പ്രൈമറി ക്യാമറി 200 മെഗാപിക്‌സലാണ്. ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഇതിനുള്ളത്. പക്ഷേ മികവില്‍ ഐഫോണ്‍ 15 പ്രൊയാണ് മുന്നിലുള്ളത്. ഡിസ്‌പ്ലേ അതുപോലെ 6.7 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ആണ്. ഇതിന് ആപ്പിളിന്റെ പ്രൊ മോഷന്‍ ടെക്‌നോളജിയുടെ മികവുമുണ്ട്. ടൈറ്റാനായം ഫ്രേമാണ് ഇതിനുള്ളത്.












Click it and Unblock the Notifications