Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന്റെ മെഗാ ഓഫര്‍, ഐഫോണ്‍ 15 പ്രൊ മാക്‌സിന് വമ്പന്‍ ഡിസ്‌കൗണ്ട്, സാംസങ്ങിന് ചലഞ്ച്

ആപ്പിള്‍ ഐഫോണിന്റെ 15 സീരീസുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങും. അതിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ് ഒന്‍പതും പുറത്തിറങ്ങും. എന്നാല്‍ വലിയ വിലയാണ് ആപ്പിളിന്റെ 15 പ്രൊ മാക്‌സിന് എന്നാണ് ആരാധകര്‍ പറയുന്നത്. ഏറ്റവും ഉയര്‍ന്ന മോഡലിന് രണ്ട് ലക്ഷത്തിനടുത്താണ് വില വരുന്നത്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോവുകയാണ് ആപ്പിള്‍. ഇന്ത്യയില്‍ വന്‍ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

മികച്ച ഡിസ്‌കൗണ്ടുകളും പ്രീമിയം മോഡലിന് അടക്കം ലഭിക്കും. എക്‌സ്‌ചേഞ്ചിലൂടെയും, ഓണ്‍ലൈനിലൂടെ വാങ്ങുന്നവയിലും ഈ ഓഫര്‍ ലഭിക്കും. ഇന്ത്യയില്‍ മുംബൈയിലെ ആപ്പിള്‍ ബികെസി സ്റ്റോറിലും, ഡല്‍ഹിയിലെ ആപ്പിള്‍ സാകേത് റീട്ടെയില്‍ സ്റ്റോറിലും ഈ ഓഫര്‍ ഉണ്ട്. അതേസമയം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ഓഫര്‍ വ്യാപിപ്പിക്കാനാണ് സാധ്യത. ഐഫോണ്‍ 15 പ്രൊ, 15 പ്രൊ മാക്‌സ് എന്നിവയ്ക്ക് ഇന്‍സ്റ്റന്റായി ആറായിരം രൂപ സേവിംഗ്‌സ് ലഭിക്കും. സാംസങ്ങിനോളം തന്നെ മികച്ച ഡിസ്‌കൗണ്ടുകളാണ് ആപ്പിള്‍ നല്‍കുന്നത്.

apple-iphone-15

നേരത്തെ ഫ്‌ളിപ്പ് സീരീസിനും, ഗ്യാലക്‌സിയിലെ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ക്കും സാംസങ്ങ് വലിയ ഓഫര്‍ നല്‍കിയിരുന്നു. ഇത് അവരുടെ വില്‍പ്പനയിലും പ്രതിഫലിച്ചിരുന്നു. ഇതിനെ ആപ്പിള്‍ മറിടക്കുമെന്നാണ് സൂചന. ആപ്പിള്‍ പ്രമുഖ മോഡലിനെല്ലാം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവയ്ക്ക് നാലായിരം രൂപയാണ് ഇന്‍സ്റ്റന്റ് സേവിംഗ്‌സ്. ഐഫോണ്‍ 14, 14 പ്ലസ് എന്നിവയ്ക്ക് നാലായിരം രൂപയാണ് ഡിസ്‌കൗണ്ട്.

അതേസമയം ഐഫോണിന്റെ 13നും ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നുണ്ട്. രണ്ടായിരം രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. എച്ച്ഡിഎഫ്‌സി കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഐഫോണ്‍ വാങ്ങുന്നതെങ്കിലാണ് ഈ ഓഫറുകള്‍ ലഭിക്കുക. അതിന് പുറമേ എക്‌സ്‌ചേഞ്ചിനും മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്. മൂന്ന് മുതല്‍ ആറ് മാസം വരെ നോ കോസ്റ്റ് ഇഎംഐകളും ലഭ്യമാണ്. അതിലൂടെ വീണ്ടും ഇവ വാങ്ങുന്ന തുക കുറയ്ക്കാന്‍ സാധിക്കും.

അതുകൊണ്ട് ഐഫോണ്‍ പ്രേമികള്‍ക്ക് പ്രൊ മാക്‌സ് അടക്കമുള്ളവ വാങ്ങാന്‍ ഏറ്റവും നല്ല സമയമാണിത്. ആപ്പിള്‍ വാച്ച് പ്രേമികള്‍ക്കും ഇതോടൊപ്പം നിരാശരാവേണ്ടി വരില്ല. മൂവായിരം രൂപ വരെയാണ് വാച്ച് അള്‍ട്രാ രണ്ടിനായി ആപ്പിള്‍ നല്‍കുന്ന ഡിസ്‌കൗണ്ട്. 2500 രൂപയാണ് സീരീസ് ഒന്‍പതിന് നല്‍കുന്നത്. വാച്ച് എസ്ഇയ്ക്ക് എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിച്ചാല്‍ 1500 രൂപ ഇന്‍സ്റ്റന്റ് സേവിംഗ്‌സ് ലഭിക്കും.

മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള ഇഎംഐ ഓഫറും ഇതോടൊപ്പമുണ്ട്. നിങ്ങളുടെ സംസ്ഥാനത്ത് ഇത്തരം ഓഫര്‍ ലഭ്യമാവുന്നില്ലെങ്കില്‍ ആപ്പിള്‍ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോറിനെ സമീപിക്കാം. അവിടെ നിന്ന് ഇതേ ഓഫറുകള്‍ നമുക്ക് പുതിയ ഐഫോണ്‍ സ്വന്തമാക്കാനാവും. ഇന്ത്യയില്‍ എക്‌സ്പ്രസ് ഡെലിവെറി അടക്കം ലഭ്യമാണ്. ഇമോജികള്‍, അമ്പര്‍, ടെക്സ്റ്റ് എന്നിവ എന്‍ഗ്രേവ് ചെയ്യാനും ആപ്പിള്‍ സൗകര്യം ചെയ്ത് കൊടുക്കുന്നുണ്ട്. ഇതെല്ലാം സൗജന്യമായിട്ടാണ് നല്‍കുക. ഒരു വര്‍ഷത്തെ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ കവറേജും ആപ്പിള്‍ നല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+