ഐഫോണ്‍ 15 പ്രൊ മാക്‌സും, എസ്23യും പിന്നില്‍, പിക്‌സല്‍ 8 കേമന്‍, മുന്നിലെത്തിയത് ഇക്കാര്യത്തില്‍
ഗൂഗിള്‍ അവരുടെ ഏറ്റവും പുതിയമോഡലായ പിക്‌സല്‍ എട്ട് പ്രൊ പുറത്തിറക്കിയിട്ട് ഒരാഴ്ച്ച പിന്നിട്ടതേയുള്ളൂ. എന്നാല്‍ ഇതിനോടകം തന്നെ വന്‍ കുതിപ്പ് പല കാര്യങ്ങളിലും അവര്‍ നടത്തിയിരിക്കുകയാണ്. ഗൂഗിളിന്റെ ഈ ഫ്‌ളാഗ്ഷിപ്പ് ആപ്പിളിന്റെ ഐഫോണ്‍ പ്രൊ മാക്‌സിനെയും, സാംസങ്ങിന്റെ എസ്23നെയും മറികടന്നിരിക്കുകയാണ്. ഇരുഫോണുകള്‍ക്കും വന്‍ ഷോക്കാണ് പുതിയ പിക്‌സല്‍ ഫോണ്‍ നല്‍കുന്നത്.
ഏറ്റവും ഈട് നില്‍ക്കുക ഈ ഫോണായിരിക്കുമെന്ന് ഉറപ്പാണ്. നേരത്തെ തന്നെ കൂടുതല്‍ സുരക്ഷാ അപ്‌ഡേറ്റുകള്‍ അടക്കം വര്‍ധിപ്പിച്ച് ഗൂഗിള്‍ ആപ്പിളിനെ ഞെട്ടിച്ചിരുന്നു. ബിള്‍ഡ് ക്വാളിറ്റിയില്‍ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട് ഗൂഗിള്‍ പിക്‌സല്‍ എന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. ഗൂഗിള്‍ ഫോണിന്റെ ഡ്രോപ്പ് ആന്‍ഡ് സ്‌ക്രാച്ച് ടെസ്റ്റുകളാണ് യുട്യൂബര്‍മാര്‍ നടത്തിയത്. ഈ പരീക്ഷണത്തില്‍ ഐഫോണ്‍ പ്രൊ മാക്‌സ് പതിനഞ്ചിനേക്കാളും, എസ്23യേക്കാളും മികവ് പുലര്‍ത്തിയത് പിക്‌സല്‍ എട്ട് പ്രൊ ഫോണുകളാണ്.

അരക്കെട്ടിന്റെ ഉയരത്തില്‍ ഒരു യുട്യൂബര്‍ പിക്‌സല്‍ എട്ട് പ്രൊ നിലത്തേക്കിടുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ പിക്‌സല്‍ എട്ടിന്റെ കോര്‍നിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് ടൂവിന്റെ സംരക്ഷണമുള്ള ഡിസ്‌പ്ലേയ്ക്ക് യാതൊന്നും സംഭവിക്കുന്നില്ല. ചില സ്‌ക്രീച്ച് മാത്രമാണ് അവരുടെ മെറ്റാലിക് ഫ്രേമില്‍ വീഴുന്നത്. ഇതേ വ്യക്തിയുടെ തലയുടെ ഉയരത്തില്‍ നിന്ന് ഫോണ്‍ നിലത്തേക്ക് ഇടുമ്പോഴും ഇതിന്റെ ഗ്ലാസിനോ, പിന്‍ഭാഗത്തുള്ള പാനലിനോ യാതൊന്നും സംഭവിക്കുന്നില്ല.
അരയ്ക്ക് താഴെ നിന്ന് നിലത്തേക്ക് പിക്‌സല്‍ ഫോണ്‍ ഇട്ടപ്പോള്‍ അതിന്റെ പിന്‍ഭാഗമാണ് നിലത്ത് പതിച്ചത്. റിയര്‍ പാനലിനും, ഹൊറിസോണ്ടല്‍ മെറ്റാലിക് ക്യാമറ മൊഡ്യൂളിനുമാണ് സ്‌ക്രാച്ചുകള്‍ സംഭവിക്കുന്നത്. ഒരിക്കല്‍ കൂടി നിലത്തേക്കിടുമ്പോഴും കാര്യമായി ഈ ഫോണിന് ഒന്നും സംഭവിക്കുന്നില്ല. ഡിസ്‌പ്ലേയുടെ മുകളില്‍ ഇടതുഭാഗത്തായിട്ടുള്ള ഭാഗത്ത് ചെറിയ പ്രശ്‌നങ്ങള്‍ സംഭവിക്കുന്നുണ്ട്.
എന്നാല്‍ ഇത് വളരെ മികച്ച രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അതുപോലെ സ്‌ക്രാച്ച് ടെസ്റ്റില്‍ ഒരു ബാഗില്‍ മണല്‍ നിറച്ച് അതിനുള്ളാണ് പിക്‌സല്‍ എട്ട് പ്രൊ വെക്കുന്നത്. എന്നാല്‍ വളരെ ചെറിയ പോറലുകള്‍ മാത്രമാണ് ഇതിന് സംഭവിക്കുന്നത്. സ്‌ക്രാച്ച് ടെസ്റ്റിലും, അതുപോലെ ഡ്രോപ് ടെസ്റ്റിലും നിലവില്‍ മാര്‍ക്കറ്റിലുള്ള ഫ്‌ളാഗ്ഷിപ്പുകളില്‍ ഏറ്റവും ബെസ്റ്റായി ഇതോടെ പിക്‌സല്‍ 8 പ്രൊ മാറിയിരിക്കുകയാണ്. എന്നാല്‍ ഇതേ ചാനലില്‍ ഐഫോണ്‍ 15 പ്രൊ മാക്‌സ് വന്‍ പരാജയമായി മാറിയിരുന്നു.
അതേസമയം ഇനി ബെന്‍ഡ് ടെസ്റ്റാണ് പിക്‌സലിന് ബാക്കിയുള്ളത്. ഈ ഡ്യൂറബിളിറ്റി ബെന്‍ഡ് ടെസ്റ്റിലും പിക്‌സല്‍ എട്ട് പ്രൊയ്ക്ക് ഗുണം ചെയ്യും. സാംസങ്ങിന്റെ എസ് 23ക്കും മുകളിലാണ് പിക്‌സല്‍ എട്ട് പ്രൊ ഈട് നില്‍ക്കുകയെന്ന് വ്യക്തമാണ്. ഇന്ത്യയില്‍ ഒരു ലക്ഷത്തിന് മുകളില്‍ പിക്‌സല്‍ എട്ട് സീരീസിന് വില വരും. അതുകൊണ്ട് തന്നെ മികവിലും, ക്വാളിറ്റിയും അവര്‍ വിട്ടുവീഴ്ച്ചകള്‍ വരുത്തിയിട്ടില്ലെന്ന് ഉറപ്പാണ്.












Click it and Unblock the Notifications