ഇനി പിക്‌സല്‍ ഏഴിന്റെ ഊഴം, 8000 രൂപയുടെ കിടിലന്‍ ഡിസ്‌കൗണ്ട്; ഓഫര്‍ ലഭ്യമാകുന്നത് ഇങ്ങനെ
ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ദീപാവലി സെയിലില്‍ ആപ്പിളിനും സാംസങ്ങിനും പുറമേ വമ്പന്‍ ഓഫറുമായി ഗൂഗിള്‍. പിക്‌സല്‍ എട്ട് ഫോണുകളുടെ വരവോടെ പിക്‌സല്‍ മറ്റ് മോഡലുകളും ജനപ്രീതി നേടിയിരിക്കുകയാണ്. പുത്തന്‍ അപ്‌ഡേറ്റുകള്‍ കൂടി ഇവയുടെ പെര്‍ഫോമന്‍സും, ഫീച്ചറുകളും തന്നെ മാറിയിരിക്കുകയാണ്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ പിക്‌സലിന്റെ 7 എയാണ് നിങ്ങളെ ഡിസ്‌കൗണ്ടില്‍ കാത്തിരിക്കുന്നത്.
ആപ്പിളിന്റെ ഐഫോണ്‍ പതിനാലും, സാംസങ്ങിന്റെ എസ്23യും എല്ലാം മികച്ച ഡിസ്‌കൗണ്ടിലാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാവുന്നത്. ദീവാലി സെയിലില്‍ നിങ്ങള്‍ക്ക് 32999 രൂപയ്ക്ക് സ്വന്തമാക്കാം. അതായത് ബജറ്റ് ഫോണിന്റെ വിലയ്ക്ക് പിക്‌സല്‍ ഫോണ്‍ വാങ്ങാനാവും. എല്ലാ ഓഫറുകളും ചേര്‍ത്താണ് പിക്സല്‍ എ വാങ്ങാനുള്ള അവസരം ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. പിക്‌സല്‍ 7എ 43999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്.

പിന്നീട് ഇതിന്റെ വില 35000 രൂപയിലേക്ക് എത്തിയിരുന്നു. അത് കുറച്ച് കാലത്തേക്ക് മാത്രമായിരുന്നു. ലോഞ്ചിംഗ് കഴിഞ്ഞ് അഞ്ചോ ആറോ മാസത്തിനുള്ളില്‍ പിക്‌സല്‍ ഫോണുകള്‍ക്ക് ഗൂഗിള്‍ വില കുറയ്ക്കാറുണ്ട്. നിലവില്‍ ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ് മെമ്പര്‍മാര്‍ക്ക് ഈ ഓഫര്‍ നേരത്തെ ലഭ്യമാവും. നിലവില്‍ ഓഫര്‍ പ്രൈസായി 35999 രൂപയ്ക്ക് പിക്‌സല്‍ 7എ വാങ്ങാനുള്ള അവസരമാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഒരുക്കിയിരിക്കുന്നത്. അതായത് എട്ടായിരം രൂപയുടെ ഡിസ്‌കൗണ്ട് ഇപ്പോള്‍ നേരിട്ട് ലഭ്യമാണ്.
ഡിസ്‌കൗണ്ട് ഇതുകൊണ്ടും അവസാനിച്ചിട്ടില്ല. എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ മൂവായിരം രൂപയുടെ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. അതോടെ 32999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. ഇത് മികച്ച ഡീലാണ്. വിലയില്‍ മാത്രമല്ല ഫീച്ചറുകളിലും മുമ്പനാണ് പിക്‌സല്‍ 7എ, ഗംഭീരമായ ക്യാമറയാണ് ഇതിലുണ്ട്. ഈ വിലയിലുള്ള ഏത് ഫോണിനെയും മറിടക്കാന്‍ ശേഷിയുള്ളതാണ് ഗൂഗിളിന്റെ ക്യാമറ.
പ്രീമിയം ഫോണുകളോട് കിടപ്പിടിക്കുന്നതാണ് ഇതിന്റെ ക്വാളിറ്റി. ലോ ലൈറ്റ് ഫോട്ടോഗ്രാഫിയും അതുപോലെ മികച്ചതാണ്. മികച്ച ആന്‍ഡ്രോയിഡ് ഫീച്ചറുകളും ഇതിനുണ്ട്. ഇതിന്റെ ഡിസ്‌പ്ലേയും അമിത വലിപ്പത്തില്‍ ഉള്ളതല്ല. 6.1 ഇഞ്ച് സ്‌ക്രീനാണ് പിക്‌സല്‍ 7എയ്ക്കുള്ളത്. ടെന്‍സര്‍ ജി2 ചിപ്‌സെറ്റും ഈ ഫോണിനുണ്ട്.
അതേസമയം ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ദീപാവലി ഓഫര്‍ പിക്‌സല്‍ ഫോണില്‍ മാത്രം ഒതുങ്ങുന്നതല്ല. സോഷ്യല്‍ മീഡിയയില്‍ തരംഗമായ നത്തിംഗ് ഫോണ്‍ രണ്ടിനും ഓഫറുണ്ട്. അയ്യായിരം രൂപയുടെ ഫ്‌ളാറ്റ് ഡിസ്‌കൗണ്ടാണ് ഓരോ വേരിയന്റിനുമുള്ളത്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ നാലായിരം രൂപയുടെ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. 256 ജിബി വേരിയന്റിനാണ് ഈ ഡിസ്‌കൗണ്ട്. 512 ജിബിക്ക് ഏഴായിരം രൂപ വരെയാണ് ഡിസ്‌കൗണ്ട്. നത്തിംഗ് ഫോണിന്റെ 512 ഡിബി ര്‍േഷന്‍ 394999 രൂപയ്ക്ക് വാങ്ങാനാവും. മൊത്തം 15500 രൂപയുടെ ഇളവുകളാണ് ലഭിക്കുക.












Click it and Unblock the Notifications