സാംസങ്ങിനോട് പകരംവീട്ടി ആപ്പിള്‍, 6 വര്‍ഷത്തിനിടെ ആദ്യം; ഇന്ത്യയില്‍ നമ്പര്‍ വണ്‍ ബ്രാന്‍ഡ്!!
ന്യൂഡല്‍ഹി: യുഎസ്സില്‍ ആപ്പിളിന്റെ കുത്തക തകര്‍ത്ത് ഒന്നാം സ്ഥാനത്തെത്തിയ സാംസങ്ങിനോട് ഇന്ത്യയില്‍ പകരംവീട്ടി ആപ്പിള്‍. ഇന്ത്യയില്‍ സാംസങ്ങിന്റെ ആധിപത്യം തന്നെ ആപ്പിള്‍ തകര്‍ത്തിരിക്കുകയാണ്. ഇതോടെ ഒന്നാം സ്ഥാനത്താണ് അവര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ബ്രാന്‍ഡും ആപ്പിളായി മാറിയിരിക്കുകയാണ്. ഐഫോണ്‍ 15 പ്രൊ മാക്‌സ് അടക്കം വമ്പന്‍ കുതിപ്പാണ് വില്‍പ്പനയുടെ കാര്യത്തില്‍ നടക്കുന്നത്.
മണിക്കൂറുകളോളം ആപ്പിള്‍ സ്റ്റോറുകളില്‍ വരി നിന്ന് വരെ പ്രൊ മാക്‌സ് ആളുകള്‍ വാങ്ങുന്നുണ്ട്. സാംസങ്ങിന്റെ ഒരു ഫോണിനും ഇതുപോലെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. എസ്23യുടെ നേട്ടമെല്ലാം ആപ്പിള്‍ പതിനഞ്ചിന്റെ വരവോടെ തകര്‍ന്നിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം സ്മാര്‍ട്ട്‌ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന ബ്രാന്‍ഡായിട്ടാണ് ആപ്പിള്‍ മാറിയിരിക്കുന്നത്.

സാംസങ്ങിനെ അതിവേഗമാണ് ആപ്പിള്‍ മറികടന്നിരിക്കുന്നത്. ഐഫോണുകള്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രിയമേറുന്നതും ആപ്പിളിനെ സംബന്ധിച്ച് നേട്ടമാണ്. മോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യക്കുള്ള വലിയ ബൂസ്റ്റിംഗ് കൂടിയാണിത്. ജൂണ്‍ മാസത്തില്‍ ഇന്ത്യയില്‍ ആകെയുള്ള 12 മില്യണ്‍ ഷിപ്പ്‌മെന്റുകളില്‍ 49 ശതമാനവും ആപ്പിളാണ് കയറ്റുമതി ചെയ്തത്. സാംസങ്ങിന്റേത് 45 ശതമാനം മാത്രമാണ്.
ഇറക്കുമതിയില്‍ ഒന്‍പത് ശതമാനത്തിന്റെ കുതിപ്പാണ് ഒറ്റയടിക്ക് ആപ്പിള്‍ ഉണ്ടാക്കിയത്. മൊത്തം എട്ട് മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് 2022ന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത്. ആറ് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് സാംസങ്ങിനെ ആപ്പിള്‍ കടത്തിവെട്ടുന്നത്. അതേസമയം 2022ലെ എട്ട് മില്യണില്‍ നിന്ന് ഇന്ത്യ മൊത്തം കയറ്റുമതി ചെയ്ത സ്മാര്‍ട്ട്‌ഫോണുകളില്‍ 50 ശതമാനവും സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഈ വര്‍ഷം ആപ്പിള്‍. ഷവോമി, മോട്ടോറോള, വിവോ, എന്നിവ അടക്കമുള്ള ബ്രാന്‍ഡുകളുടെ കയറ്റുമതിയില്‍ ഇടിവുണ്ടായിരിക്കുകയാണ്.
2023ലെ ആദ്യ പാദത്തില്‍ പത്ത് ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. രണ്ടാം പാദത്തില്‍ ആറ് ശതമാനവും ഇടിഞ്ഞു. ഐഫോണ്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ സംഭാവന പക്ഷേ കുറവാണ്. എന്നാല്‍ ഡിമാന്‍ഡ് ഇന്ത്യയില്‍ മറ്റ് ഫോണുകളേക്കാള്‍ മുന്നിലാണ്. ഇന്ത്യയെ ആഗോള നിര്‍മാണ് ഹബ്ബായി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിനും ഇത് ആത്മവിശ്വാസം പകരും. ആപ്പിള്‍ ഏഷ്യയിലെ നിര്‍മാണത്തിന് ചൈനയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അത് മാറ്റാന്‍ ഒരുങ്ങുകയാണ് കമ്പനി. ഇന്ത്യ അതിന് സാധിക്കുന്ന മികച്ച ഓപ്ഷനായിട്ടാണ് ആപ്പിള്‍ കാണുന്നത്.












Click it and Unblock the Notifications