Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ 15 സീരീസ് എത്തി മക്കളെ....; വില എത്രയെന്ന് കേട്ടോ..? കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചേഴ്‌സും

ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 15 ലോഞ്ച് ആരംഭിച്ചു. വണ്ടര്‍ലസ്റ്റ് എന്നാണ് ഐഫോണ്‍ 15 ലോഞ്ച് ഇവന്റിന് ആപ്പിള്‍ നല്‍കിയിരിക്കുന്ന പേര്. കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലുള്ള ആപ്പിള്‍ പാര്‍ക്ക് കോര്‍പ്പറേറ്റ് ആസ്ഥാനത്താണ് ലോഞ്ചിംഗ് നടക്കുന്നത്. ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ മുഖ്യ പ്രഭാഷണത്തോടെയാണ് ലോഞ്ചിംഗ് ആരംഭിച്ചത്. ആദ്യം ആപ്പിള്‍ വാച്ച് സീരീസ് 9 ആണ് പുറത്തിറക്കിയത്.

ഇതിന് പിന്നാലെ, ഐഫോണ്‍ 15 സീരീസും അവതരിപ്പിച്ചു. വില അടക്കമുള്ള വിവരങ്ങള്‍ ഇതിന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവയാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്. മൊബൈല്‍ പ്രേമികളുടെ മാസങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. ഡൈനാമിക് ഐലന്‍ഡ് സാങ്കേതികവിദ്യയും ടൈപ് സി പോര്‍ടും ഉള്‍പ്പടെയുള്ള ഫീച്ചേഴ്‌സ് ഐഫോണ്‍ 15 ല്‍ ഉണ്ടായിരിക്കും.

iPhone 15

ടൈറ്റാനിയം ബോഡിയോടെയാണ് ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവ എത്തുന്നത്. ആദ്യ 3 നാനോ ചിപ്പ് ഈ മോഡലുകളിലുണ്ടാവും. ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവ കഴിഞ്ഞ വര്‍ഷത്തെ പ്രോ മോഡലുകള്‍ക്ക് സമാനമാണ്. എന്നാല്‍ ചില വലിയ അപ്ഗ്രേഡുകള്‍ ഇവയില്‍ ഉണ്ട്. എ17 ബയോണിക് എസ്ഒസി, റേ ട്രെയ്സിംഗ്, കനം കുറഞ്ഞ ബെസലുകള്‍ എന്നിവയാണ് അവ.

ഐഫോണ്‍ 15 പ്രോയ്ക്ക് 6.1ഇഞ്ച് ഡിസ്‌പ്ലേയും ഐഫോണ്‍ 15 പ്രോ മാക്‌സിന് 6.7-ഇഞ്ച് ഡിസ്‌പ്ലേയുമാണ് നല്‍കിയിരിക്കുന്നത്. 48 മെഗാ പിക്‌സല്‍ ആണ് ബാക്ക് ക്യാമറ. ഐഫോണ്‍ 15 പ്രോയ്ക്ക് 799 ഡോളറും ഐഫോണ്‍ 15 പ്ലസിന് 899 ഡോളറുമാണ് വില. ഐഫോണ്‍ 15 പ്രോയ്ക്ക് 999 ഡോളറും (128 ജിബി) ഐഫോണ്‍ 15 പ്രോ മാക്‌സിന് 1199 ഡോളറുമാണ് (256 ജിബി) വില.

കറുപ്പ്, നീല, സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളിലാണ് ഐഫോണ്‍ 15 പ്രോ ലഭ്യമാകുക. ഐഫോണ്‍ 15 പ്രോയ്ക്ക് ഇന്ത്യയില്‍ 134900 രൂപയും ഐഫോണ്‍ 15 പ്രോ മാക്‌സിന് 159900 രൂപയുമായിരിക്കും വില. ഐഫോണ്‍ പ്രിഓര്‍ഡര്‍ സെപ്റ്റംബര്‍ 15 ന് ആരംഭിക്കും. ഉപയോക്താക്കള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ലഭ്യമാണ് എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. പുതിയ ഐഫോണ്‍ 15 ഡിസ്പ്ലേയ്ക്ക് 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+