Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന്റെ ഓഫര്‍ നീളും, ഐഫോണ്‍ 14 മോഡലുകള്‍ കിടിലന്‍ ഡിസ്‌കൗണ്ട്; ലഭ്യമാകുന്നത് ഇങ്ങനെ

ആപ്പിളിന്റെ ദീപാവലി ഓഫര്‍ അടുത്തൊന്നും അവസാനിക്കുമെന്ന് തോന്നുനില്ല. ദീപാവലി കഴിഞ്ഞാലും ഈ ഓഫര്‍ നീളും. ഐഫോണുകള്‍ക്ക് പുത്തന്‍ ഓഫറുകളും ആപ്പിള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഐഫോണുകള്‍, ഐപാഡുകള്‍, മാക്ബുക്ക് എന്നിവയ്‌ക്കെല്ലാം ഓഫറുകളുണ്ട്. ഐഫോണ്‍ പതിനഞ്ച് സീരീസ് വാങ്ങാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കരുതുക, പ്രത്യേകിച്ച് പണത്തിന്റെ ബുദ്ധിമുട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഐഫോണ്‍ പതിനാല് സീരീസുകള്‍ വാങ്ങാവുന്നതാണ്.

മികച്ച ഓഫറാണ് ആപ്പിള്‍ ഇപ്പോള്‍ നല്‍കുന്നത്. ഐഫോണ്‍ പതിനാല്, പതിനാല് പ്ലസ് എന്നീ സീരീസുകള്‍ കുറഞ്ഞ വിലയില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ഇത് ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ മാത്രമല്ല, റീട്ടെയില്‍ ഷോറൂമിലും ലഭ്യമാവും. ആപ്പിളിന്റെ മുംബൈയിലുള്ള ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലും, ഡല്‍ഹിയിലെ സാകേതിലുള്ള ഷോറൂമിലും ഈ ഓഫര്‍ ലഭ്യമാവും.

iphone-14-series

എച്ച്ഡിഎഫ്‌സിയുടെ ക്രെഡിറ്റ് കാര്‍ഡോ ഈസി ഇഎംഐ ക്രെഡിറ്റ് കാര്‍ഡോ ഉണ്ടെങ്കില്‍ പതിനായിരം രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് നിങ്ങള്‍ക്ക് ലഭിക്കും. ഈ ഓഫര്‍ നിലവില്‍ ആരംഭിച്ചിട്ടുണ്ട്. നവംബര്‍ പതിനാല് വരെ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫര്‍ ലഭിക്കും. പക്ഷേ 1000,001 രൂപയുടെ ഇടപാടുകള്‍ ഇതിനായി നടത്തേണ്ടി വരും എന്ന് മാത്രം.

ഇത് ആപ്പിളിന്റെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കാണ്. പക്ഷേ ഐഫോണ്‍ പതിനാല്, പതിനാല് പ്ലസ് എന്നിവയ്ക്ക് ഓഫറുകള്‍ വേറെ തരത്തിലാണ്. പഴയ ഐഫോണുമായി എക്‌സ്‌ചേഞ്ച് ചെയ്യുകയാണെങ്കില്‍ 58730 രൂപയുടെ ഡയറക്ട് ഡിസ്‌കൗണ്ട് ലഭിക്കും.അതായത് നിങ്ങളുടെ കൈവശം മികച്ചൊരു ഐഫോണ്‍ പതിമൂന്ന് ഉണ്ടെന്ന് കരുതുക. അത് നന്നായി വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് ഉറപ്പക്കും. അതിന് 58730 രൂപ ഡിസ്‌കൗണ്ടില്‍ ലഭിക്കും.

ഇത് ഐഫോണ്‍ പതിനാലുമായി ട്രേഡ് ചെയ്യാം. എന്നാല്‍ ഫോണിന്റെ കണ്ടീഷന്‍ പരിശോധിച്ച ശേഷം മാത്രമേ ഈ ഓഫര്‍ ലഭിക്കൂ. പ്രധാനമായും നിര്‍മിച്ച വര്‍ഷം, കോണ്‍ഫിഗറേഷന്‍, എന്നിവയെല്ലാം എംആര്‍പിയുമായി ചേര്‍ത്തുനോക്കും. തുടര്‍ന്ന് ലഭിക്കുന്നതായിരിക്കും ശരിയായ തുക. ഈ ഓഫര്‍ നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ 18 വയസ്സായിരിക്കണം. എല്ലാ ആപ്പിള്‍ ഫോണുകള്‍ക്കും ഈ ഓഫര്‍ ലഭിക്കണമെന്നില്ല. എച്ച്ഡിഎഫ്‌സിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ നാലായിരം രൂപയുടെ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. ആപ്പിള്‍ ഓണ്‍ലൈനില്‍ ചെന്നാല്‍ തന്നെ നിങ്ങള്‍ക്ക് ഈ ഓഫറുകള്‍ കാണാനാവും.

വളരെ കരുത്തുറ്റ ഫോണാണ് ഐഫോണ്‍ പതിനാലും, പതിനാല് പ്ലസും. ഐഫോണ്‍ പതിനാലിന് 6,1 ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്. എന്നാല്‍ പ്ലസിന് 6.7 ഇഞ്ചാണ് ഡിസ്‌പ്ലേ. 14 പ്രൊ മാക്‌സുമായി സമാനതകള്‍ ഇതിന് ഏറെയാണ്. എ15 ബയോണിക് ചിപ്പാണ് ഇതിനുള്ളത്. സൂപ്പര്‍ ഫാസ്റ്റ് ചിപ്പ് എന്ന് ഇതിനെ ഉറപ്പിച്ച് പറയാം. 6 ജിബി റാമും ഐഫോണ്‍ പതിനാലിന് ഉണ്ട്. പിന്നില്‍ ഇരട്ട ക്യാമറയാണ് ഉള്ളത്. വൈഡ് ആംഗിള്‍ ഷോട്ടിന് വരെ ഇവ മികച്ചതാണ്. രണ്ട് 12 മെഗാപിക്‌സലാണ് ക്യാമറ. സെല്‍ഫിക്കായി 12 എംപി വേറെയുണ്ട്. അതുപോലെ 14 പ്ലസിന് മികച്ച ബാറ്ററി ബാക്കപ്പുമുണ്ട്. ഡുവല്‍ ക്യാമറയുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+