ഇതാ ആപ്പിളിന്റെ വേറെ ലെവല്‍ ഓഫര്‍, ഐഫോണ്‍ 15 വെറും 39250 രൂപയ്ക്ക്, ഡിസ്‌കൗണ്ട് ഇങ്ങനെ സ്വന്തമാക്കാം
ആപ്പിള്‍ ഇത് എന്ത് ഭാവിച്ചാണ്. എതിരാളികള്‍ പോലും ചോദിച്ച് തുടങ്ങിയിരിക്കുകയാണ്. കാരണം അമ്മാതിരി ഓഫറുകള്‍ അല്ലേ നല്‍കുന്നത്. ഫ്‌ളിപ്പ് കാര്‍ട്ട് ഓഫറുകള്‍ക്ക് പുറമേ ഇപ്പോഴിതാ ആപ്പിളിന്റെ തന്നെ ഫെസ്റ്റിവല്‍ സെയിലും ആരംഭിക്കാന്‍ പോവുകയാണ്. അതേസമയം ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് പുതിയൊരു ഓഫര്‍ വന്നിരിക്കുന്നത് പുത്തന്‍ ഐഫോണ്‍ പതിനഞ്ചിനാണ്. അടുത്തിടെ ആപ്പിള്‍ പുറത്തിറക്കിയ ഫ്‌ളാഗ്ഷിപ്പ് ജയന്റാണിത്.
തീര്‍ച്ചയായും ഇതിന്റെ ഡിസ്‌കൗണ്ട് ആരെയും അമ്പരപ്പിക്കുന്നതാണ്. ഈ ഫെസ്റ്റിവല്‍ സീസണില്‍ നിങ്ങള്‍ക്ക് ഇതിലും മികച്ച ഓഫറില്‍ ഐഫോണ്‍ പതിനഞ്ച് സീരീസ് ലഭിക്കാന്‍ സാധ്യതയില്ല. ഐഫോണ്‍ പതിനഞ്ച് സീരീസില്‍ നാല് മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്. ഇതില്‍ ഏറ്റവും വില കുറഞ്ഞ മോഡലാണ് ഐഫോണ്‍ 15.

ഐഫോണ്‍ പതിനഞ്ചിന്റെ 128 ജിബി മോഡലിന് ഇന്ത്യയില്‍ 79900 രൂപയാണ് വില. ഇത് മിഡ് ബജറ്റ് ഫ്‌ളാഗ്ഷിപ്പുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് താങ്ങാവുന്നതല്ല. എന്നാല്‍ ഇത് കേട്ട് നിരാശപ്പെടേണ്ട. ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ ഭാഗമായി മിഡ് ബജറ്റിന്റെ തുകയ്ക്ക് ഇപ്പോള്‍ ഐഫോണ്‍ പ തിനഞ്ച് സ്വന്തമാക്കാം. നിങ്ങള്‍ക്ക് 39250 രൂപയ്ക്ക് ഐഫോണ്‍ പതിനഞ്ച് സ്വന്തമാക്കാനുള്ള അവസരമാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഒരുക്കുന്നത്.
അതായത് 40650 രൂപ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. പക്ഷേ ഇത് നിബന്ധനകള്‍ വഴങ്ങിയാണ്. ചില കാര്യങ്ങളും കൂടി വരുമ്പോള്‍ മാത്രമേ ഈ ഡിസ്‌കൗണ്ട് ലഭ്യമാവൂ. അത് നമുക്കെല്ലാം ലഭിക്കാനിടയുള്ള ഓഫറാണ്. ഡിസ്‌കൗണ്ടില്ലാതെ 79900 രൂപയ്ക്കാണ് ഐഫോണ്‍ പതിനഞ്ച് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഉള്ളത്. ഇനി ഓഫറുകള്‍ എങ്ങനെയാണ് ലഭ്യമാവുന്നതെന്ന് പറയുന്നത്. ഐസിഐസിഐ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡിന്റെ ഇഎംഐ ഓപ്ഷന്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ 1500 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും.
ഇതോടെ വില 78400 രൂപയായിരുന്നു ഐഫോണ്‍ പതിനഞ്ചിന്റെ വില കുറയും. ഇനി നിങ്ങളുടെ പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കിടിലന്‍ ഓഫറുകള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. 39150 രൂപ വരെ നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണിന് ലഭിച്ചേക്കാം. ഓഫറുകളും, ഡിസ്‌കൗണ്ടുകളും എല്ലാം ചേര്‍ത്ത് നിങ്ങള്‍ക്ക് 39250 രൂപയ്ക്ക് ഐഫോണ്‍ പതിനഞ്ച് സ്വന്തമാക്കാം.
എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഫോണ്‍ ഏത് മോഡലാണെന്നതിന് അനുസരിച്ചാണ് തുക നല്‍കുക. പഴയ മോഡലുകള്‍ക്ക് ഒരുപാട് വലിയ തുക കിട്ടില്ലെന്നും നിങ്ങള്‍ മനസ്സിലാക്കണം. പക്ഷേ ഈ ഓഫര്‍ പരിമിത കാലമായതിനാല്‍ ഇപ്പോള്‍ തന്നെ ഐഫോണ്‍ പതിനഞ്ച്് സ്വന്തമാക്കുന്നതാണ് നല്ലത്. അതേസമയം എക്‌സ്‌ചേഞ്ച് മികച്ച കണ്ടീഷനില്‍ നല്‍കിയാല്‍ ആയിരം രൂപ വരെ ഡിസ്‌കൗണ്ടും ലഭിക്കും. റീസെയില്‍ വാല്യുവും ഈ സമയത്ത് പരിശോധിക്കും.
മികച്ച ഫീച്ചറുകളാണ് ആപ്പിള്‍ പതിനഞ്ചിന് ഉള്ളത്. 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഇതിന് ഉള്ളത്. ശക്തമായ എ16 ബയോനിക് ചിപ്‌സെറ്റും ഐഫോണ്‍ പതിനഞ്ചിനുണ്ട്. സ്റ്റോറേജ് 512 ജിബി വരെ ലഭ്യമാകും. 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. സെല്‍ഫിക്ക് പന്ത്രണ്ട് എംപി ക്യാമറ വേറെയുമുണ്ട്. 3349 എംഎഎച്ച് ബാറ്ററിയും, 20 വാട്ട് ചാര്‍ജിംഗും ലഭ്യമാണ്.












Click it and Unblock the Notifications