Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന് ഇങ്ങനെയും മാറ്റമോ? ഐഒഎസ് 18 ഞെട്ടിക്കാന്‍ പോകുന്നത് ഇങ്ങനെ, ആര്‍ക്കുമില്ലാത്ത ഫീച്ചറെത്തും

ആപ്പിള്‍ എല്ലാ സ്മാര്‍ട്ട്‌ഫോണുകളെയും ഒന്ന് ഞെട്ടിക്കാന്‍ പോവുകയാണ്. പുത്തന്‍ അപ്‌ഡേറ്റുമായി അവരുടെ ഉടനെ എത്തും. ഇപ്പോള്‍ ഐഫോണ്‍ പതിനഞ്ച് സീരീസില്‍ അടക്കമുള്ള എല്ലാ പ്രശ്‌നങ്ങളും ഐഒഎസ് 18 പരിഹരിക്കും. ഐഒഎസ് 17ന് നിരവധി പ്രശ്‌നങ്ങളുണ്ട്. പരാതികളുടെ ബഹളമാണ് നിത്യേന ഐഫോണുകളെ കുറിച്ച് ഉയരുന്നത്. ഐഒഎസ് പതിനെട്ട് പുറത്തിറക്കുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റിയിരിക്കുകയാണ്.

നേരത്തെ ഇവ പുറത്തിറക്കേണ്ടതായിരുന്നു. എന്നാല്‍ ഫോണുകള്‍ ഓഫാകുന്നതും, ഹാംഗാവുന്നതും, അടക്കമുള്ള നിരവധി പ്രശ്‌നങ്ങളാണ് ഐഒഎസ് പതിനേഴില്‍ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് പതിനെട്ട് പുറത്തിറക്കാനുള്ള സമയം നീട്ടുകയായിരുന്നു.അടുത്ത വര്‍ഷം എല്ലാ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുറത്തിറക്കുമെന്നാണ് ആപ്പിള്‍ പറയുന്നത്. ആപ്പിളിന്റെ ഏറ്റവും മികച്ച അപ്‌ഡേറ്റായി ഐഒഎസ് പതിനെട്ടിനെ മാറ്റാനാണ് ഒരുങ്ങുന്നത്.

apple-iphone

എല്ലാ പ്രശ്‌നങ്ങളും ഇതില്‍ പരിഹരിക്കപ്പെടും. അതിനൊപ്പം പുതിയ പലഫീച്ചറുകളും ലഭ്യമാകും. ഐഫോണ്‍ പതിനഞ്ച് സീരീസിലെ അമിതമായ ചൂടാവുന്ന പ്രശ്‌നങ്ങള്‍ എല്ലാം പൂര്‍ണമായും പരിഹരിക്കപ്പെടും. ഇന്റര്‍ഫേസിന്റെ ഡിസൈനില്‍ അടക്കം മാറ്റം വരും. പുത്തന്‍ അനുഭവമായിരിക്കും യൂസര്‍ ഇന്റര്‍ഫേസില്‍ ലഭ്യമാവുക. അതോടൊപ്പം പെര്‍ഫോമന്‍സില്‍ വലിയ മാറ്റവും ഉണ്ടാവും.

കൂടുതല്‍ വേഗത്തിലുള്ള പെര്‍ഫോമന്‍സും ഈ അപ്‌ഡേറ്റ് വരുന്നതോടെ സാധ്യമാകും. എന്നാല്‍ പൂര്‍ണമായും എന്തൊക്കെ കാര്യങ്ങള്‍ ഐഒഎസ് പതിനെട്ടില്‍ ഉണ്ടാവുമെന്ന് വ്യക്തമായിട്ടില്ല. അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുതിയ ഫീച്ചര്‍ ഐഫോണ്‍ പതിനഞ്ച് സീരീസുകളില്‍ ലഭ്യമാവാനുള്ള സാധ്യത കൂടുതലാണ്. ചാറ്റ് ജിപിടിക്ക് സമാനമായ സാങ്കേതിക വിദ്യ ഐഫോണ്‍ യൂസര്‍മാര്‍ക്ക് ലഭ്യമാക്കാനാണ് സാധ്യത.

എഐയില്‍ ഇത്രയധികം പുരോഗതി നേടിയ മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്ല. കുറച്ച് കാലമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഏറ്റവും പുതിയ കാര്യങ്ങള്‍ ഐഫോണിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അവര്‍. അടുത്ത മെയ് മാസത്തിലോ ജൂണിലോ മാത്രമേ ഈ അപ്‌ഡേറ്റുകള്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ളൂ. ഡബ്ല്യുഡബ്ല്യുഡിസി 2024 കോണ്‍ഫറന്‍സ് ആ സമയത്താണ് നടക്കുക.

പ്രധാനമായും യൂസര്‍മാരുടെ സ്വകാര്യത്തെ ബാധിക്കാത്ത തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെ ഐഫോണുകളില്‍ ഉപയോഗിക്കാം എന്നായിരിക്കും ആപ്പിള്‍ വിശദമായി ചിന്തിക്കുന്നുണ്ടാവും. ഇത് ആപ്പിളിന്റെ കാര്യത്തില്‍ ഏറ്റവും സുപ്രധാന കാര്യമാണ്. അതേസമയം മാക്ബുക്കിലെയും ഐപാഡിലെയും എം സീരീസ് ചിപ്പുകളിലാണ് നിലവില്‍ ആപ്പിള്‍ ഫോക്കസ് ചെയ്യുന്നത്. ഇതിന് വന്‍ ഡിമാന്‍ഡാണ് ഉള്ളത്. ഇവയില്‍ എഐ മോഡലുകള്‍ ഉണ്ടാവുമോ എന്ന് കാര്യത്തിലും ഉറപ്പില്ല. തീര്‍ച്ചയായും മാക്ബുക്കില്‍ ്അടക്കം പരീക്ഷിക്കുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+