പിക്‌സല്‍ ഏഴിന് വെറും 2999 രൂപ, ഐഫോണ്‍ 14ന് 13249 രൂപ, വേഗം തീരുമാനിച്ചോളൂ, ഓഫര്‍ ലഭ്യമാകും ഇങ്ങനെ
ആപ്പിള്‍-ഗൂഗിള്‍ ഫോണുകള്‍ ഇപ്പോള്‍ മെഗാ ഡിസ്‌കൗണ്ട്. ഫ്‌ളിപ്പ്കാര്‍ട്ടിലെ ദിവാലി സെയില്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഐഫോണും പിക്‌സല്‍ ഫോണുമെല്ലാം ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളുടെ മുന്നിലുള്ളത്. ഗൂഗിളിന്റെ പിക്‌സല്‍ 7എയാണ് ഇതുവരെ ലഭിക്കാത്ത ഡിസ്‌കൗണ്ട് ഓഫറില്‍ ബല്യമായിരിക്കുന്നത്.
മിഡ് ബജറ്റ് ഫോണായി അറിയപ്പെടുന്നവയാണ് ഗൂഗിള്‍ പിക്‌സല്‍ 7എ. ഇന്ത്യയില്‍ ഇത് 43999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ട് സെയിലില്‍ ഈ ഫോണ്‍ വെറും 2999 രൂപയ്ക്ക് സ്വന്തമാക്കാം.കേട്ടിട്ട് വിശ്വാസം വരുന്നില്ല അല്ലേ. 33000 രൂപയാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഇപ്പോള്‍ ഓഫര്‍ ചെയ്യുന്ന ഡിസ്‌കൗണ്ട്. നിലവില്‍ 35999 രൂപയ്ക്കാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ പിക്‌സല്‍ 7എ വില്‍ക്കുന്നത്. എന്നാല്‍ ഓഫറുകള്‍ എങ്ങനെ ലഭിക്കുമെന്ന് പറഞ്ഞ് തരാം.

എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ 1500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. ഇതോടെ വില 34499 രൂപയാവും. 31500 രൂപയുടെ ഇളവുകളാണ് അടുത്തതായി നിങ്ങളെ കാത്തിരിക്കുന്നത്. പഴയ ഫോണ്‍ ഉപയോഗിച്ച് മടുത്തെങ്കില്‍ നിങ്ങള്‍ക്ക് അത് എക്‌സ്‌ചേഞ്ച് ചെയ്യാം. അങ്ങനെ മൊത്തത്തില്‍ ബാങ്ക് ഓഫറുകളും, ഡിസ്‌കൗണ്ടുമെല്ലാം ചേര്‍ക്കുമ്പോള്‍ 2999 രൂപയ്ക്ക് പിക്‌സല്‍ 7 എ സ്വന്തമാക്കാം. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇത് ഒരു പരിമിത കാലയളവിലേക്കുള്ള ഓഫറാണ് എന്നതാണ്. വേഗം വാങ്ങാന്‍ ശ്രമിക്കുന്നതാണ് നല്ലത്.
ഇതുപോലെ തന്നെ കിടിലന്‍ ഓഫറാണ് ഐഫോണിനും നല്‍കുന്നത്. ഐഫോണ്‍ 14, 14 പ്ലസ് ഫോണുകള്‍ക്കാണ് ഓഫര്‍. ഐഫോണ്‍ പതിനാല് വെറും 13249 രൂപയ്ക്ക് സ്വന്തമാക്കാനാണ് ഫ്‌ളിപ്പ്കാര്‍ട്ട് അവസരമൊരുക്കുന്നത്. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഐഫോണ്‍ പതിനാലിന് 69900 രൂപയാണ്. 14 പ്ലസിന് 79900 രൂപയും.
ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ പതിനാലിന് ഡിസ്‌കൗണ്ടൊന്നും ഇല്ലാതെ 56999 രൂപയാണ് വില. പതിനാല് പ്ലസിനാണെങ്കില്‍ 63999 രൂപയും. ഐഫോണ്‍ പതിനാലിന് 12901 രൂപ ഡിസ്‌കൗണ്ട് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാണ്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ ഇഎംഐ എന്നിവ തിരഞ്ഞെടുത്താല്‍ 1750 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.
ഇനിയാണ് ഏറ്റവും വലിയ കാര്യം. നിങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കാന്‍ നിലവിലുള്ള ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യാം. അത് ഐഫോണ്‍ തന്നെ വേണമെന്നില്ല. 42000 രൂപ വരെയാണ് ഫ്‌ളിപ്പ്കാര്‍ട്ട് എക്‌സ്‌ചേഞ്ച് വിലയായി നല്‍കുന്നത്. അതേസമയം ഗൂഗിള്‍ പിക്‌സലിലും ഐഫോണ്‍ പതിനാലിലും മികച്ച ഫീച്ചറുകളാണ് ഉള്ളത്.
ഐഫോണ്‍ പതിനാല് പ്ലസില്‍ 6.7 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയുണ്ട്. പിന്നില്‍ ഇരട്ട ക്യാമറയാണ് പതിനാലിനുള്ളത്. 12 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സറും, അള്‍ട്രാ വൈഡ് സെന്‍സറുമാണ് ഉള്ളത്. അതുപോലെ പിക്‌സല്‍ 7 എയിലും ഇരട്ട പിന്‍ ക്യാമറയാണ് ഉള്ളത്. 64 എംപി സോണി സെന്‍സറും, 13 എംപി അള്‍ട്രാ വൈഡ് സെന്‍സറുമാണ് ഉള്ളത്. സെല്‍ഫിക്ക് 13 എംപി ക്യാമറ വേറെയുമുണ്ട്.












Click it and Unblock the Notifications