Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങ്ങിനെ പ്രചോദിപ്പിച്ച് ഐഫോണ്‍ 15 പ്രൊ മാക്‌സ്, ഈ ഫീച്ചറുകള്‍ കടമെടുക്കും, സാധ്യത ഇങ്ങനെ

ആപ്പിളിന്റെ ഐഫോണ്‍ 15 പ്രൊ മാക്‌സ് ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ തരംഗമായി മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള തിരക്കാണ് ഈ ഫോണ്‍ വാങ്ങാനായി ഉള്ളത്. പ്രധാന എതിരാളികളായ സാംസങ്ങ് വില്‍പ്പനയില്‍ അടക്കം സാംസങ്ങിന്റെ പിന്നിലേക്ക് പോയിരിക്കുകയാണ്. ഇന്ത്യയില്‍ സാംസങ്ങിന്റെ കുത്തക തന്നെയാണ് ആപ്പിള്‍ തകര്‍ത്തിരിക്കുന്നത്.

അതേസമയം സാംസങ്ങ് ക്യാമ്പില്‍ വരെ ആപ്പിളാണ് ആണ് സംസാര വിഷയം. ഐഫോണ്‍ 15 വില്‍പ്പനയിലും സര്‍വകാല റെക്കോര്‍ഡിടുമെന്ന് ഉറപ്പാണ്. അതുപോലെ സാംസങ്ങ് ഇതില്‍ നിന്ന് ചില കാര്യങ്ങള്‍ എസ്24ല്‍ അടക്കം ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. അവയൊന്ന് നോക്കാം.ആപ്പിള്‍ 15 പ്രൊ മാക്‌സിന്റെ പ്രത്യേകത ടൈറ്റാനിയം ഫ്രേമുകളാണ്. ഈ ഫോണിന് ഏറ്റവും കൂടുതല്‍ പ്രീമിയം ലുക്ക് നല്‍കുന്നതും ഈ ഫ്രേമുകളാണ്.

apple-iphone-15-pro

ഐഫോണ്‍ പതിനാലിന് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫ്രേമായിരുന്നു ഉണ്ടായിരുന്നത്. അതിനെയെല്ലാം വളരെ പിന്നിലാക്കിയാണ് ഇത്തവണത്തെ കുതിപ്പ്. മറ്റ് ബ്രാന്‍ഡുകളില്‍ വരെ ഇത് ചര്‍ച്ചയായിരിക്കുകയാണ്. ഇത്തവണ ടൈറ്റാനിയം ഫ്രെയിം ആപ്പിള്‍ അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫോണിന്റെ ഭാരത്തെയും നന്നായി തന്നെ കുറയ്ക്കാന്‍ സാധിക്കും. 19 ഗ്രാമുകളാണ് കുറഞ്ഞിരിക്കുന്നത്. സാംസങ്ങിന്റെ എസ്24 ടൈറ്റാനിയം ഫ്രേമുകള്‍ ഉപയോഗിക്കുമെന്നാണ് സൂചന.

എസ്24 അള്‍ട്രയിലായിരിക്കും ടൈറ്റാനിയം ഫ്രേയിം ഉപയോഗിക്കുകയെന്നാണ് ഒരു ടെക് വിദഗ്ധന്‍ പറയുന്നത്. എസ്23 അള്‍ട്രയില്‍ ലൈറ്റ് അലൂമിനിയം ഫ്രെയിമാണ് ഉള്ളത്. പക്ഷേ ഐഫോണ്‍ 15 പ്രൊ മാക്‌സിന് ഉള്ളത് പോലെ ഇതിന്റെ ഭാരം കുറയില്ല. ഒരു ഗ്രാം മാത്രമേ കുറയാന്‍ സാധ്യതയുള്ളൂ. ടൈറ്റാനിയം ഫ്രെയിം ആപ്പിള്‍ പറയുന്നത് പോലെ ദീര്‍ഘകാലം നിലനിലനില്‍ക്കില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സാറ്റലൈറ്റ് കണക്ടിവിറ്റി മറ്റൊരു പ്രധാന ഫീച്ചര്‍. സാംസങ്ങ് ഐഫോണില്‍ നിന്ന് ഈ ഫീച്ചര്‍ കടമെടുക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. എസ്23ല്‍ ഇത് സാംസങ്ങ് അവതരിപ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഇതുവരെ സാധ്യമായിട്ടില്ല. ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്പ്‌സെറ്റ് ഈ കണക്ടിവിറ്റിയെ സപ്പോര്‍ട്ട് ചെയ്യും. എന്നിട്ടും സാധ്യമായിട്ടില്ല.

5ജി ഫോണുകളും, സാറ്റലൈറ്റുകളും തമ്മിലുള്ള ഡാറ്റാ ട്രാന്‍സ്മിഷനാണിത്. ഇതാണ് സാറ്റലൈറ്റ് കണക്ടിവിറ്റി ലഭ്യമാക്കാനുള്ള കാരണം. ഐഫോണ്‍ പതിനഞ്ചിന്റെ ഗ്രാഫിക് മികവും അതുപോലെ സാംസങ്ങ് കടമെടുത്തേക്കും. ഗ്യാലക്‌സി എസ്24ല്‍ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ ചിപ്‌സെറ്റാണ് ഉണ്ടാവുക. ഇതിനുള്ളിലാണ് ഗ്രാഫിക്‌സ് പാക്ക് ചെയ്ത് എത്തുക.

ഐഫോണിന്റെ തന്നെ എ17 പ്രൊയെ കടത്തിവെട്ടും. ഇതിലൂടെ മൊബൈല്‍ ഗെയിമിംഗ് കൂടുതല്‍ മികവുള്ളതായി തീര്‍ക്കാന്‍ സാധിക്കും. അതായത് ആപ്പിളില്‍ നിന്ന് ഫീച്ചര്‍ കടമെടുത്ത ശേഷം അതിലേക്ക് ഏറ്റവും മികച്ച കാര്യങ്ങള്‍ കൊണ്ടുവരികയാണ് സാംസങ്ങ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+