ഐഫോണ്‍ 15 പ്രൊ മാക്‌സ് ഉടന്‍ വാങ്ങേണ്ട, ഫീച്ചറുകളില്‍ മുന്നിലെത്തും ഗ്യാലക്‌സി, അപ്‌ഡേറ്റ് ഇങ്ങനെ
ആപ്പിളിന്റെ ഐഫോണ്‍ 15 പ്രൊ മാക്‌സ് ഉടന്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ടോ? എങ്കില്‍ അതൊന്ന് മാറ്റി വെക്കുന്നതാണ് നല്ലത്. കാരണം സാംസങ്ങ് ഓഫറുകള്‍ മാത്രമല്ല പുതിയ അപ്‌ഡേറ്റും, അടുത്ത ഫ്‌ളാഗ്ഷിപ്പ് കില്ലറിന്റെ കൂടുതല്‍ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഗ്യാലക്‌സി എസ്24ന്റെ ഫീച്ചറുകള്‍ ഐഫോണ്‍ 15 പ്രൊ മാക്‌സിനെ കടത്തിവെട്ടുമെന്നാണ് റിപ്പോര്‍ട്ട്. അതിന് പുറമേ ഫ്‌ളിപ്പ് സീരീസിന് അടക്കം പുതിയ അപ്‌ഡേറ്റുകളും എത്തിയിട്ടുണ്ട്.
എന്തുകൊണ്ടും ആപ്പിളിനെ പുത്തന്‍ താരോദയത്തിന് മുകളിലെത്തിയിരിക്കുകയാണ് ഗ്യാലക്‌സി സീരീസിലെ പ്രീമിയം ഫോണുകള്‍ എല്ലാം. ഇത്ര വില കൊടുത്ത് യൂസര്‍മാര്‍ അതുകൊണ്ട് കൂടുതല്‍ ചിന്തിച്ച് മാത്രമേ ഫോണ്‍ വാങ്ങൂ എന്ന് ഉറപ്പാണ്. വണ്‍ യുഐ 6.0 ബേറ്റാ അപ്‌ഡേറ്റാണ് സാംസങ്ങ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ആപ്പിളിന്റെ പുതിയ അപ്‌ഡേറ്റ് വരുന്ന അതേ സമയത്ത് തന്നെയാണ് സാംസങ്ങും പുതിയ അപ്‌ഡേറ്റുമായി വന്നിരിക്കുന്നത്.

ഗ്യാല്കസി എസ്23ക്ക് ഈ അപ്‌ഡേറ്റ് ലഭ്യമാകും. ആപ്പിള്‍ ഫീച്ചറുകളെ മറികടക്കുകയോ അതിനൊപ്പം എത്തുകയോ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്യാലക്‌സി എ54 ഫോണും ഇതിനൊപ്പം സാംസങ്ങ് പുറത്തിറക്കിയിട്ടുണ്ട്. പുതിയ ബേറ്റ അപ്‌ഡേറ്റ് ഗ്യാലക്‌സി സെഡ് ഫ്‌ളിപ്പ് 5, സെഡ് ഫോള്‍ഡ് 5 എന്നിവയ്ക്കും ഈ മാസത്തോടെ പുതിയ അപ്‌ഡേറ്റ് ലഭ്യമാകുമെന്ന് സാംസങ്ങ് അറിയിച്ചിരിക്കുകയാണ്. ചൈന, ജര്‍മനി, ഇന്ത്യ, പോളണ്ട്, ദക്ഷിണ കൊറിയ, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ ഈ അപ്‌ഡേറ്റുകള്‍ ലഭ്യമാവാനാണ് സാധ്യത.
പുതിയ അപ്‌ഡേറ്റുകളോടെ ആപ്പിളിന്റെ ഐഫോണ്‍ 15 മാക്‌സിനെ മറികടക്കാനുള്ള അവസരമാണ് സാംസങ്ങിനെ കൈവന്നിരിക്കുന്നത്. അടുത്തത് സാംസങ്ങ് 24ന്റെ വരവാണ്. ഇതിന്റെ സുപ്രധാനപ്പെട്ട മൂന്ന് ഫീച്ചറുകള്‍ 15 പ്രൊ മാക്‌സിന് മുകളില്‍ പോകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ടൈറ്റാനിയം ഫ്രേമാണ് എസ്24ന്റെ പ്രത്യേകത. 15 പ്രൊ മാക്‌സിന്റെ അതേ മോഡലിലേക്കാണ് സാംസങ്ങ് മാറുന്നത്. ടൈറ്റാനിയം ഫ്രേം ആപ്പിളിനേക്കാള്‍ മികവുറ്റതായിരിക്കുമെന്നാണ് സൂചന.
കര്‍വ് ഡിസൈന്‍ മാറാനും സാധ്യത കൂടുതലാണ്. പകരം ഫ്‌ളാറ്റ് ഡിസ്‌പ്ലേ വരും. ഇരുവശത്തും ചെറിയ കര്‍വ് ഉണ്ടായിരിക്കും. കൂടുതല്‍ ഭാരവും ഇതിലൂടെ വര്‍ധിക്കില്ല. 223 ഗ്രാമായിരിക്കും ഗ്യാലക്‌സി എസ്24 അള്‍ട്രയുടെ ഭാരം. 6.8 ഇഞ്ച് ഡിസ്ലേ തന്നെയായിരിക്കും എസ്24ന് ഉണ്ടാവും. കൂടുതല്‍ മികച്ച ബ്രൈറ്റ്‌നസ് ഉണ്ടായിരിക്കും. ക്യാമറയിലും കൂടുതല്‍ മികവുണ്ടായിരിക്കും. 200 എംപി പ്രൈമറി ലെന്‍സാണ് ഇതിലെ ഏറ്റവും മികച്ച പ്രത്യേകത. 12 എംപി അള്‍ട്രാ വൈഡ് ക്യാമറയും സെല്‍ഫി ക്യാമറയും അതിനൊപ്പമുണ്ടാവും.
ടെലിഫോട്ടോ ലെന്‍സായിരിക്കും ഏറ്റവും വലിയ മാറ്റം. സൂം ക്ലാരിറ്റിയും വര്‍ധിപ്പിക്കുന്നുണ്ട്. 50 എംപി ലെന്‍സും അതിന് ചേര്‍ന്ന 3എക്‌സ് ഒപ്ടിക്കല്‍ സൂമും ലഭ്യമാക്കും. അള്‍ട്രയുടെ പത്ത് എംപി 3 എക്‌സ് ടെലിഫോട്ടോ സെന്‍സര്‍ ഇത്തവണ ഉണ്ടാവാന്‍ സാധ്യതയില്ല. പുതിയ മാറ്റങ്ങളോടെ ചിത്രങ്ങള്‍ ആപ്പിളിനേക്കാള്‍ മികവില്‍ സാംസങ്ങില്‍ ലഭിക്കും. അതുകൊണ്ട് പുതിയ വിലയേറിയ ഐഫോണ്‍ വാങ്ങുന്നതിന് മുമ്പ് ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.












Click it and Unblock the Notifications