Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ 16 ചുമ്മാ വരുന്നതല്ല, ഡിസൈന്‍ മാറും, ക്യാമറയാണെങ്കില്‍ പൊളി, ഫീച്ചറുകളില്‍ എതിരാളി വീഴും

ആപ്പിള്‍ ഉടനടി അടുത്ത സ്മാര്‍ട്ട് ഫോണുമായി വരാനുള്ള ഒരുക്കത്തിലാണ്. ഐഫോണ്‍ 16 ഇതുവരെ കണ്ടത് പോലെയായിരിക്കില്ല. പുത്തന്‍ ഡിസപ്ലേ രഹസ്യമായി ടെസ്റ്റ് ചെയ്ത് നോക്കിയെന്നാണ് റിപ്പോര്‍ട്ട്. പഞ്ച് ഹോള്‍ ഡിസ്‌പ്ലേയാണ് ഇതിന് വരാന്‍ പോകുന്നത്. വിപണിയിലുള്ള എല്ലാ ഫോണുകളേക്കാളും മികവുറ്റ ഡിസ്‌പ്ലേയാണ് ഐഫോണ്‍ പതിനാറിന് വരാന്‍ പോകുന്നത്.

ഇത്തവണ ഏറ്റവും പുതുമയുള്ള ഐഫോണായിരിക്കും യൂസര്‍മാര്‍ കാണാന്‍ പോകുന്നത്. കട്ടിംഗ് എഡ്ജ് ഡിസ്‌പ്ലേയാണ് ഉണ്ടാവുകയെന്നാണ് അഭ്യൂഹങ്ങള്‍. ഐഫോണ്‍ പതിനാറിന്റെ പിന്‍ഭാഗം ഗ്ലാസ് കൊണ്ടുള്ളതായിരിക്കും. ഫ്‌ളാറ്റ് എഡ്ജ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഷെല്ലും ഇതിനുണ്ടാവും.ഡിസൈനില്‍ ചില മാറ്റങ്ങളും ഉണ്ടാവും. ഉയര്‍ന്ന നിരക്കിലുള്ള റേഷ്യോകളും, ചെറിയ ബെസല്‍സുമായിരിക്കും പതിനാറില്‍ ഉണ്ടായിരിക്കുന്നത്. 6.1 ഇഞ്ചായിരിക്കും ഇതിലെ റെഗുലര്‍ ഡിസ്‌പ്ലേ.

apple-iphone-16

16 പ്രൊയില്‍ 6.7 ഇഞ്ചായിരിക്കും ഡിസ്‌പ്ലേയുടെ വലിപ്പം. റിഫ്രഷ് റേറ്റ് പതിനാറ് പ്രൊയില്‍ വര്‍ധിപ്പിക്കുമെന്നാണ് സൂചന. ആപ്പിളിന്റെ ഏറ്റവും പുതിയ എ17 ബയോണിക് ചിപ്പ്‌സെറ്റായിരിക്കും ഐഫോണ്‍ പതിനാറിലൂടെ അവതരിപ്പിക്കുക. എ16 ബയോണിക് ചിപ്പിനേക്കാള്‍ ശക്തമായിരിക്കും ഈ ചിപ്പ്. മികവുറ്റ പെര്‍ഫോമന്‍സും, കാര്യക്ഷമതയും ഇതോടെ ഐഫോണ്‍ പതിനാറിന് വര്‍ധിക്കും.

അതുപോലെ തന്നെ ക്യാമറയിലും വിപണിയിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ലഭിക്കുന്നവ ഐഫോണ്‍ പതിനാറിലുണ്ടാവും.ഐഫോണ്‍ പതിനാറിലെ പ്രധാന ഫീച്ചര്‍ അതിലെ ക്യാമറയാണ്. പുതിയ തലത്തിലേക്ക് ക്യാമറ ക്വാളിറ്റി ആപ്പിള്‍ ഉയര്‍ത്തുമെന്ന് ഉറപ്പാണ്. പുത്തന്‍ പെരിസ്‌കോപ്പ് ലെന്‍സും അതിനൊപ്പം 10 എക്‌സ് ഒപ്ടിക്കല്‍ സൂമും ഐഫോണ്‍ പതിനാറിന്റെ ക്യാമറയിലുണ്ടാവും. ഐഫോണ്‍ 16, 16 പ്രൊ എന്നിവയില്‍ കുറച്ച് അപ്‌ഗ്രേഡായിട്ടുള്ള അള്‍ട്രാ വൈഡ് ലെന്‍സുണ്ടാവുമെന്ന് മാക് റൂമേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതുപോലെ ഐഫോണ്‍ പതിനാറ് വരുന്നത് ഐഒഎസ് പതിനേഴിലായിരിക്കും. പുത്തന്‍ ഫീച്ചറുകള്‍ ഇതില്‍ ആപ്പിള്‍ ധാരാളം ഉള്‍പ്പെടുത്തുന്നുണ്ട്. കൂടുതല്‍ മികവുറ്റ ലോക് സ്‌ക്രീനാണ് ഇതിലെ പ്രത്യേകത. കൂടുതല്‍ കോണ്‍ഫിഗറബളായിട്ടുള്ള ഹോം സ്‌ക്രീന്‍, മള്‍ട്രിടാസ്‌കിംഗ് ഓപ്ഷനുകള്‍ എന്നിവ ഇതിലുണ്ടാവും.

മറ്റ് ധാരാളം പുത്തന്‍ ഓപ്ഷനുകളും ഐഫോണ്‍ പതിനാറിലുണ്ടാവും. പുതിയ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഇതിലുണ്ടാവുമെന്നാണ് അഭ്യൂഹങ്ങള്‍. ഇത് ഡിസ്‌പ്ലേയ്ക്ക് അടിയിലായിട്ടാവും ഉണ്ടാവുക. അതിവേഗ ഫേസ് ഐഡി സിസ്റ്റവും ഇതിലുണ്ടാവും. വൈഫൈ 7 മികവും ഇതോടൊപ്പം ആപ്പിള്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

എന്നാല്‍ ഇനിയും ഒരു വര്‍ഷം എടുത്ത് മാത്രമേ ഇവ പുറത്തിറങ്ങൂ. ഇതിനോടകം ഇതിന്റെ വിവരങ്ങള്‍ പലതും ചോര്‍ന്നിട്ടുണ്ട്. അതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ആപ്പിള്‍ പതിനഞ്ചിന്റെ റെക്കോര്‍ഡുകളും പ്രശ്‌നങ്ങളും ഒരുപോലെ ഐഫോണ്‍ പതിനാറിലൂടെ മറികടക്കുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+